Saturday, September 11, 2010

കൈ വെട്ടിയവന്‍റെ കുറ്റബോധം



ഏതു നശിച്ച നേരത്താണ് തനിക്കത്‌ ചെയ്യാന്‍ തോന്നിയത്. അവളുടെ വാക്കുകേട്ടുനെറികേടിനു ഇറങ്ങി തിരിക്കുമ്പോള്‍ താനൊരു പിശാചായി മാറുകയായിരുന്നോ. ഒരു ഉറുമ്പിനെപ്പോലും അറിഞ്ഞു കൊണ്ട് നോവിക്കുകയോ ഒരു മൊട്ടുസൂചിപോലും കട്ടെടുക്കുകയോ ഇന്നേവരെ ചെയ്തിട്ടില്ലാത്തെ തന്നെ ഇങ്ങിനെ മാറ്റിയെടുക്കാന്‍ ഇവള്‍ക്ക് എങ്ങിനെ സാധിച്ചു. സത്യസന്തത, കാരുണ്യം ഇതൊക്കെ തനിക്കു കൈമോശം വരികയാണോ. കുറ്റബോധംകൊണ്ട് അയാളുടെ മനസ്സ് വിങ്ങുകയായിരുന്നു.

താനൊരിക്കലും അത് ചെയ്യാന്‍ പാടില്ലായിരുന്നു. അതും തന്നെ സ്വന്തം മകനെപ്പോലെ കാണുന്ന താന്‍ പെറ്റുമ്മയെപ്പോലെ സ്നേഹിക്കുന്ന അയല്‍വാസിയായ  ആയിഷത്തയുടെ മകന്‍റെ.......ഹോ ഓര്‍ക്കാന്‍ വയ്യ. താനത് ചെയ്തില്ലേ. വെട്ടിയെടുത്തില്ലേ ആ കൈകള്‍. മൂവന്തിക്ക്‌ അവളുടെ  വാക്കുകേട്ട് വെട്ടുകത്തിയുമായി ഇറങ്ങിത്തിരിക്കുമ്പോള്‍ അത് ചെയ്യാനുള്ള മനക്കരുത്ത് തനിക്കെങ്ങിനെ കിട്ടി എന്ന് മനസ്സിലാകുന്നില്ല.  താനപ്പോള്‍ ഒരു ചെകുത്താന്‍ ആകുകയായിരുന്നോ. പെണ്‍ചൊല്ല് കേട്ടവന്‍ പെരുവഴിയില്‍ എന്നാണല്ലോ. ഇല്ല,  താനാണ് അത് ചെയ്തതെന്ന് ആരും തിരിച്ചറിഞ്ഞിട്ടില്ല. എന്നാലും വയ്യ. ഈ കുറ്റബോധവുമായി ജീവിക്കാന്‍. എല്ലാം തുറന്നു പറഞ്ഞു മാപ്പിരക്കണം. ആ കാല്‍ക്കല്‍ വീണു പൊട്ടിക്കരയണം. പൊറുക്കാന്‍ കേണപേക്ഷിക്കണം.

അബ്ദു എല്ലാം തീരുമാനിച്ചുറച്ചു ആയിഷത്തയുടെ വീട്ടിലേക്കു നടന്നു.
"ഇങ്ങള് എങ്ങട്ടാ.. കഞ്ഞി എടുത്തു വെച്ചിട്ടുണ്ട്". ആമിന പിറകില്‍ നിന്ന് വിളിച്ചു. അബ്ദു ദേഷ്യം കൊണ്ടു വിറച്ചു. ഇവളുടെ വാക്ക് കേട്ടാണല്ലോ താന്‍ കൈ വെട്ടാന്‍ പോയത്. അബ്ധുവിനു ആത്മനിന്ദ തോന്നിയ നിമിഷങ്ങള്‍.
"ഇജ്ജ് ഒറ്റൊരുത്തി കാരണാ ഞാനീ മാണ്ടാത്ത പണിക്കു പോയത്."

ഇങ്ങക്കെന്താ പിരാന്തായോ.." ആമിനക്കൊന്നും പിടി കിട്ടിയില്ല.
"അന്‍റെ ബാപ്പാക്കാ പിരാന്തു. മുണ്ടാതെ നിന്നോ അതാ അനക്ക് നല്ലത്" . കൂടുതല്‍ വിശദീകരിക്കാന്‍ നില്‍ക്കാതെ കുറ്റബോധം കൊണ്ട് വിങ്ങുന്ന മനസ്സുമായി അബ്ദു നടന്നു. ആയിഷത്ത ഉമ്മറത്തിരുന്നു മുറത്തില്‍ പരത്തിയിട്ട അരിയിലെ കല്ല്‌ പെറുക്കുകയായിരുന്നു.അബ്ധുവിനെകണ്ടു അവര്‍ തല ഉയര്‍ത്തി
"ആരാപോ ഈ വരണത്. എന്താ അബ്ധോ ഇജ്ജി ഇങ്ങട്ടുള്ള ബരവോക്കെ നിര്‍ത്ത്യോ.. രണ്ടീസ്സായല്ലോ അന്നേ ഈ ബയിക്ക് കണ്ടിട്ട് ?".

പാവം ആയിഷത്ത ഒന്നും അറിഞ്ഞിട്ടില്ല. എത്ര നിഷ്കളങ്കയാണ് അവര്‍. പാവം. എല്ലാം തുറന്നു പറയുമ്പോള്‍ തന്നെ ശപിക്കും. അബ്ദുവിനു കരച്ചില്‍ വന്നു. വിങ്ങിപ്പൊട്ടുന്ന ഹൃദയത്തോടെ അബ്ദു വിളിച്ചു

"ആയിഷത്താ......" .

ഹും... എന്താ അബ്ദു.........

ഹസ്സന്‍..........??

"അകത്തുണ്ട്. ഓന്‍  കെടക്കാ...ഒന് തീരെ വയ്യ,  നല്ല പനിണ്ട്..." .ആയിഷത്ത പറഞ്ഞു.
"പടച്ചോനെ.." അബ്ദുവിന്‍റെ  ഹൃദയം പിടഞ്ഞു. ഈ സാധു സ്ത്രീയോട് ഞാനതെങ്ങിനെ പറയും. പക്ഷെ ഇനിയും പറയാതിരുന്നാല്‍...ഓ വയ്യ....ഒക്കെ തുറന്നു പറയണം....മാപ്പിരക്കണം.
"ആയിഷത്താ....ഞാനൊരു കാര്യം പറഞ്ഞാല്‍.........".അബ്ദു അര്‍ദ്ധോക്തിയില്‍ നിര്‍ത്തി.
അനക്ക് ഇന്നോടെന്തെങ്കിലും പറയാന്‍ ഇങ്ങനെ വളഞ്ഞു മൂക്ക് പിടിക്കണോ. പറയാന്ള്ളത് എന്താച്ചാ പറ അബ്ധോ. അനക്ക് പൈസ ബല്ലതും  മാണോ ?.
അതല്ല ആയിഷത്താ....

"പിന്നെന്താ അബ്ധോ....?"  മൌനത്തില്‍ മരവിച്ച ഏതാനും നിമിഷങ്ങള്‍ അടര്‍ന്നു വീണു. ഒടുവില്‍ അബ്ദു ആര്‍ദ്രമായ ശബ്ധത്തില്‍ പതുക്കെ വിളിച്ചു.

"ആയിഷത്താ....ഞാനാണ്...ഞാനാണ്... അത് ചെയ്തത്".  ഒരു  തേങ്ങലോടെ അവന്‍ പറഞ്ഞു.

ഇജ്ജെന്താ ചെയ്തത് അബ്ദു തെളിച്ചു പറ.........
ആ കൈകള്‍ വെട്ടിയത് ഞാനാണ്".
ഇജ്ജെന്താ ഈ പറീണതു അബ്ദു.  ആയിഷത്താ ഒന്നും മനസ്സിലാകാതെ ചോദിച്ചു.....
"ആ കൈകള്‍.....അതെ ആയിഷത്താ.......ഞാന്‍ എല്ലാം മറച്ചു വെക്കുകയായിരുന്നു".
ഇജ്ജു മനുസ്സനെ ബേജാറാക്കാതെ കാര്യം എന്താച്ചാ തെളിച്ചുപറ അബ്ദു.....ആയിഷത്ത അക്ഷമയായി.

"ഇന്നലെ മോന്തിക്ക്‌   ആമിന നിര്‍ബന്ധിച്ചപ്പോ......
നിര്‍ബന്ധിച്ചപ്പോ...... ..?  എന്താണ്ടായതീന്നു ബച്ചാ തൊറന്നു പറ മോനെ.!!! ആയിഷത്താക്ക് ക്ഷമ നശിച്ചുതുടങ്ങി.
"ഒള് പത്തിരി പരത്താന്‍ രണ്ടു എല  മാണംന്നു പറഞ്ഞപ്പോ.... ഓള്‍ക്ക് വേണ്ടി......"

ഓള്‍ക്ക് വേണ്ടി........???
"ആ കൈകള്‍ വെട്ടിയെടുത്തത് ഈ പാപിയായ ഞാനാണ് ആയിഷത്താ....ഞാനാണ് ആയിഷത്താ...."..കരച്ചില്‍ നിയന്ത്രിക്കാന്‍ അബ്ദു പാടുപെട്ടു.


ഇന്‍റെ റബ്ബേ....ആരെ കയ്യാ അബ്ധോ ഇജ്ജ് വെട്ടിയത്.. ഇനി എന്തൊക്കെ കുലുമാലാ ണ്ടാവാ.....?
"ഹസ്സന്‍  നനച്ചു വളര്‍ത്തിണ്ടാക്കിയ ബാഴത്തോട്ടത്തീന്നു  ആ വാഴന്‍റെ കൈ വെട്ടിയത് ഞാനാണ് ആയിഷത്താ"...........അബ്ദു പൊട്ടിക്കരഞ്ഞു.
"ഇജ്ജബടെ നിക്കേ...പോവല്ലേ.....ഞാന്‍ ദാ.... പ്പോ വരാം..... "  
ആയിഷത്ത അടുക്കളയില്‍ പോയി ഒരു ചിരവയും എടുത്തു പുറത്തേക്കു വരുന്നതു കണ്ടപ്പോ അബ്ദു റോട്ടിലേക്ക് ഇറങ്ങി ഓടി. ആ ഓട്ടം കണ്ടു മൂക്കത്ത് വിരല്‍ വെച്ച് ആയിഷത്ത പറഞ്ഞു

"നോക്കണേ... ഓന്‍ന്‍റെ ഒരു "കുറ്റപോതം". മന്‍സ്സന്‍ പേടിച്ചു പോയി"
"ആരാ ഉമ്മാ......". ശബ്ദം കേട്ടു ഉമ്മറത്തേക്കുവന്ന  ഹസ്സന്‍ ചോദിച്ചു.
ആ ഇബുലീസ് രാവിലെതന്നെ മന്‍സ്സനെ പേടിപ്പിക്കാന്‍ ബന്നതാ....  

"ഈ ഉമ്മ അല്ലാതെ ഓന്‍റെ പൊട്ടത്തരം കേക്കാന്‍ നിക്കോ ?"   ഹസ്സന്‍ പൊട്ടിച്ചിരിച്ചു.............


.


62 comments:

  1. വാഴന്‍റെ കൈ "വെട്ടിമാറ്റിയത്"!
    നന്നായിരിക്കുന്നു, ആശംസകള്‍...

    ReplyDelete
  2. കൈവെട്ടിയവന്റെ കുറ്റബോധം കൊള്ളാം.
    പെണ്ണ് കെട്ടി, കണ്ണ് പൊട്ടി എന്നാണു. പാവം അബ്ദു. കെട്ടുന്നതിനു മുമ്പ് ആലോചിചിരുന്നേല്‍ മതിയായിരുന്നു.

    രസകരമായി. ചിരിപ്പിച്ചു. പെരുന്നാള്‍ സമ്മാനം കലക്കി.
    നോയമ്പ് കഴിഞ്ഞു. ഇനി എല്ലാവരുടേം വക കിട്ടും..
    ഞങ്ങളായിട്ട് തുടക്കമിടുന്നില്ല. കിട്ടും ഉറപ്പാ..ഹി ഹി

    ReplyDelete
  3. ങേ.........അത് ശരി. വെറുതെ മനുഷ്യനെ പേടിപ്പിക്കാന്‍...ഹ ഹ ഹ

    ReplyDelete
  4. കൈ വെട്ടുകാരൻ കലക്കി അക്ബർഭായ്..
    ഒരു തലവെട്ടുകാരനെ കാണാൻ ഇതിലേവാ...

    പെരുന്നാൾ ആശംസകൾ!

    ReplyDelete
  5. വാഴക്കാട്ടുകാരന്‍ ആയതുകൊണ്ട് വാഴയുടെ കൈ വെട്ടി.അപ്പോള്‍ തലശ്സേരിക്കാരന്‍ ഈ കഥ എഴുതിയിരുന്നെങ്കില്‍ വെട്ടുന്നത്...എന്റുമ്മോ!!!

    ReplyDelete
  6. പെരുന്നാളായതുകൊണ്ടു തല്ലുന്നില്ല കേട്ടോ.
    എന്നാലും, പണ്ടു ഗാന്ധിജിയ്ക്കു വെടിയേറ്റു എന്നറിഞ്ഞപ്പോൾ ഉടനെ നെഹ്രൂവിന്റെ ഉള്ളു ചുട്ട ഒരു പ്രാർത്ഥന വന്നത്രെ..”ദൈവമേ, ചെയ്തത് ഒരു മുസ്ലീമാവരുതേ” എന്ന്.
    അതുപോലെ കൈ വെട്ടിയതു സ്വന്തം വർഗ്ഗത്തിലുള്ള ആളുടെ ആണ് എന്നു കണ്ടപ്പോൾ ഉള്ളിന്റെ ഉള്ളിലെ ഭീ‍തിയ്ക്കു ഒരു ലഘുത്വം അനുഭവപ്പെട്ടു കഥയുടെ തമാശ അറിയുന്നതിനു മുമ്പു തന്നെ.
    ഒരു കഥയാണ് വായിക്കുന്നത് എന്ന ബോധത്തിലിരിക്കുമ്പോ‍ഴും ഉള്ളീന്റെ ഉള്ള് എന്തു മാത്രം ഭയന്നിരിക്കുന്നു എന്നു ഞാൻ തിരിച്ചറിയുന്നു.

    ReplyDelete
  7. ഇത് പോക്കറ്റടിച്ചതു പോലായല്ലൊ,

    ReplyDelete
  8. "കൈ വെട്ട്" എന്ന് കേട്ടാല്‍ തന്നെ ഞെട്ടലാണ്. ഏതായാലും പ്രകൃതി സ്നേഹം ത്തിരി കൂടിപ്പോയി..
    ആളെ വെറുതെ ടെന്‍ഷന്‍ ആക്കുന്ന അവതരണ മികവു!

    ReplyDelete
  9. ഇതിന്റുള്ളിലുള്ള സംഭാഷണങ്ങളാ...കലക്കീത് കേട്ടൊ അക്ബർ. എല്ലാവരേയും കൈകൊട്ടി ചിരിപ്പിക്കാനായി ഓരൊരുത്തർ ഇറങ്ങിക്കോളും...കൈ വെട്ട് ,കൈക്കോട്ട് എന്നൊക്കെ പറഞ്ഞ്..... ബല്ലാത്ത മൊതലുകളമ്മാ

    ReplyDelete
  10. അക്ബറെ,
    എന്റെ തല അങ്ങ് വെട്ടു!!! ഹും, ഞാനൊന്നും പറയുന്നില്ല. കൂടിപ്പോകും (അതൊരു കോമ്പ്ലിമെന്റ് ആണ് കേട്ടോ!)
    സസ്പെന്‍സ് എന്താണെന്നറിയാതെ കൊണ്ട് ഞാന്‍ ഞെളിപിരി കൊണ്ടു. കലക്കി.

    ഈദ് ആശംസകള്‍

    ReplyDelete
  11. മനുഷ്യനെ കണ്‍ഫ്യൂഷനാക്കാന്‍ ഓരോ പോസ്റ്റുമായി ഇറങ്ങിക്കോളും ;)



    [പോസ്റ്റ് ഗൊള്ളാം ട്ടോ മാഷേ]

    ReplyDelete
  12. മനുസനെ ബേജാറാക്കി..
    ഓന്റൊരു കുറ്റപോതം !!

    ReplyDelete
  13. അരീക്കോടന്റെ കമ്മന്റ് വായിച്ചു പേടിയാകുന്നു. വാഴക്കാട് വഴിയാ ഞാന്‍ ഉമ്മാന്റെ വീട്ടിലേക്കു പോവണത്. കൊഴപ്പാവോ?

    ReplyDelete
  14. നോമ്പു കഴിഞ്ഞില്ല
    മനുസേനെ ബടിയാക്കാന്‍ തുടങ്ങി ലേ..?
    ചാലിയാറിനെതിരെ
    കുറ്റപത്രം വായിക്കാന്‍
    ഇവിടാരുമില്ലേ...

    ReplyDelete
  15. മൊതലാക്കി അല്ലേ.

    ReplyDelete
  16. സമകാലീലമായ തലക്കെട്ടോടെ നര്‍മ്മത്തില്‍ ഒരു കൊട്ട് ..നനായി അക്ബര്‍ ഭായ് ...

    ReplyDelete
  17. അക്ബറെ,
    ജ്ജ് മന്സനെ പേടിപ്പിച്ചു കളഞ്ഞല്ലോ! എന്തായാലും നന്നായിട്ടുണ്ട്.

    ReplyDelete
  18. മുമ്പൊക്കെ പെരുന്നാളിന്റെ തലേന്ന് ടൈലര്‍മാര്‍ കയ്യും കാലും വെട്ടുന്നത് കേട്ടിട്ടുണ്ട്!.ന്നാലും ആ പെമ്പ്രന്നോക്ക് ഒരു ബായക്കന്നെങ്കിലും ബെക്കാമായിരുന്നില്ലെ?.ഇവിടെയൊക്കെ ആദ്യം വന്നു കമന്റിടുന്നവര്‍ക്ക് അവാര്‍ഡ് കൊടുക്കണം.

    ReplyDelete
  19. അക്ബര്‍ സാഹിബേ..ഇതിഷ്ടമായീട്ടോ..
    സംഭാഷണവും വൈകാരികതയും ഒക്കെ സം‌ഭവം ജോറാക്കി..!
    അലിയുടെ തലവെട്ടുകാരന്‍ ഇത് പോലെ മനുഷനെ ബേജാറാക്കിയ ഒന്നാരുന്നല്ലോ..
    എന്തായാലും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല..
    നിങ്ങളെ കഥാപാത്രങ്ങളെക്കെ നിഷ്ക്കളങ്ക ഗ്രമീണ്യതയുടെ നേര്‍ച്ചിത്രങ്ങളാണു..അവര്‍ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്..
    സമ്മതിച്ചിരിക്കുന്നു.!

    (പക്ഷേ ഇങ്ങക്കിട്ട് ഞാന്‍ ബെച്ചിട്ട്ണ്ട്..
    മദീനത്ത് വന്നിട്ട് ഞമ്മളെ കാണാതെ പോയില്ലേ..
    ഇത്തിരി കെറുവുണ്ട് കെട്ടോ..!)

    ReplyDelete
  20. കലക്കി. കഥയുടെ പോക്കു കണ്ട് ഞാനാകെ പേടിച്ചു പോയി. അവസാന ഭാഗം വായിച്ചപ്പോള്‍ അക്‌ബറിന്‌ രണ്ടെണ്ണം തരണം എന്ന് തോന്നി. അടിയല്ല. അഭിനന്ദനം. രണ്ട് അഭിനന്ദനം. :)

    ReplyDelete
  21. "നോക്കണേ... ഓന്‍ന്‍റെ ഒരു "കുറ്റപോതം". മന്‍സ്സന്‍ പേടിച്ചു പോയി"

    ReplyDelete
  22. ഹ്യൂമറിന്റെ അതിമനോഹരമായ റാപ്പറിനകത്തു, സസ്പന്‍സിന്റെ രസകരമായ ത്രില്ലിനിടയില്‍ അക്ബര്‍ സാഹിബ് ഒളിപ്പിച്ചു വച്ച, എന്നാല്‍ ഉറക്കെ പറയാന്‍ ശ്രമിച്ച ആയിഷ താത്ത എന്ന ഒരു മലപ്പുറം ഉമ്മയുടെ നിഷ്കളങ്ക സ്നേഹവും, കലര്‍പ്പില്ലാത്ത വാല്സല്യവുമാണ് ഹൃദയത്തെ തൊട്ടത്‌.

    അബ്ദു, ആയിഷതാത്തയെ ഇങ്ങനെ വിലയിരുത്തുന്നുണ്ട്: "...തന്നെ സ്വന്തം മകനെപ്പോലെ കാണുന്ന, താന്‍ പെറ്റുമ്മയെപ്പോലെ സ്നേഹിക്കുന്ന അയല്‍വാസിയായ ആയിഷത്തയുടെ ... "

    തന്‍റെ മകന്‍ ആറ്റു നോറ്റു സംരക്ഷിച്ച വാഴയുടെ കൈ വെട്ടിയെടുത്തതിനെ ചൊല്ലി അബ്ദുവിനെ ശാസിക്കുന്നതിനു പകരം, അബ്ദുവിന് വല്ല ആപത്തും പിണഞ്ഞോ എന്ന് സന്ദേഹിച്ച ആയിഷതാത്ത ദേഷ്യപ്പെടുന്നത് അങ്ങനെയൊന്നു ഭയപ്പെടുത്തപ്പെട്ടതിനെക്കുറിച്ചാണ് ! ഹൃദയം നിറക്കുന്ന, മനം കുളിര്‍പ്പിക്കുന്ന നിഷ്കപട സ്നേഹത്തിന്റെ ആള്‍ രൂപം!

    നിനക്ക് പൈസ വല്ലതും വേണോ എന്ന് ചോദിക്കുന്ന ആയിഷത്ത അയല്പക്ക ബന്ധത്തിന്‍റെ തേനൂറുന്ന ഔദാര്യതയെയാണ് അടയാളപ്പെടുത്തുന്നത്. ബന്ധങ്ങള്‍ ലാഭേച്ചയുടെ സ്കൈലില്‍ അളക്കപ്പെടുന്ന, അയല്പക്ക ബന്ധത്തിന്‍റെ ഊഷ്മളത 'ഹായ്' ബൈ' ദ്വന്ദങ്ങളില്‍ പരിമിതപ്പെടുത്തപ്പെട്ട നമ്മുടെ കാലത്ത് ഗൃഹാതുരതയുടെ നെടുവീര്‍പ്പ് സൃഷ്ടിക്കുന്നുണ്ട് ആ മാതൃത്വത്തിന്റെ സ്നേഹ സാന്നിധ്യം.

    ഒരു തമാശ എന്നതിനപ്പുറം, പറമ്പുകളുടെ അതിര് ഭേദിക്കുന്ന അയല്പക്ക സ്നേഹബന്ധങ്ങള്‍ ഊഷ്മളമാക്കപെടണം എന്ന സന്ദേശം ഈ കഥ നല്‍കുന്നുണ്ട്. തൊട്ടടുത്ത വീട്ടിലെ കുട്ടിയെ തന്‍റെ മോനായി കാണുന്ന, അടുത്ത വീട്ടിലെ ഉമ്മയെ തന്‍റെ ഉമ്മയായി പരിഗണിക്കുന സുന്ദരമായൊരു, സുദൃഡമായൊരു ബന്ധം വാഴയിലെയെക്കാള്‍ ഹരിതാഭമായിരിക്കും.

    അഭിനന്ദനങ്ങള്‍, അക്ബര്‍ സാബ്.

    ReplyDelete
  23. ആമിന ചോദിച്ച അതേ ചോദ്യമാണ് എനിക്കും ചോദിക്കാനുള്ളത്.. :ഇങ്ങക്കെന്താ പിരാന്തായോ.."

    ഏതായാലും സമകാലിക സംഭവങ്ങളുടെ ആകുലതകള്‍ വരികള്‍ക്കിടയില്‍ ഒളിപ്പിച്ചു വെച്ചും ഗ്രാമീണ നിറച്ചാര്‍ത്ത് നല്‍കി അവയെ ബിംബവല്‍ക്കരിച്ചും ഒരു ചാലിയാറന്‍ ശൈലിയില്‍ മറ്റൊരു ബ്ലോഗ്‌ ഹിറ്റ് കൂടി പിറന്നിരിക്കുന്നു. നന്നായി..

    ReplyDelete
  24. ന്റേ പൊന്നയിശാത്താ
    ആ ചിരവ ഒന്നു കടം തയോ
    ഓന്റെ നടുമ്പൊറത്തിട്ട് ഒന്നു കൊടുക്കനാ
    മനുസേമ്മരെ പേടിപ്പിക്കുന്നതിനും ഒരു കണക്കില്ലേന്ന്!

    "നീയ്യ് കയ്യ് വേട്ട് ഞാന്‍ കഴുത്ത് വേട്ടാം
    വേഗം വേണം .."

    ഡയലോഗ് കേട്ട് വേണ്ടപെട്ടവരെ കൂട്ടി ചെന്ന് വീട് തുറപ്പീച്ച് നോക്കിയപ്പോള്‍ ടെയിലര്‍ പെരുന്നാളിന് മുന്നെ കൊടുക്കാനുള്ള കുപ്പായം
    തുന്നുന്ന തിരക്കിലായിരുന്നു....

    ReplyDelete
  25. അനുവാചകരെ ഉദ്വെഗത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ സസ്പെന്‍സ് ത്രില്ലര്‍ കൈവെട്ടു കഥ ഗ്രാമീണ നിഷ്കളങ്കത മേമ്പൊടി ചേര്‍ത്തത് കൊണ്ട് അതീവ ഹൃദ്യമായി.

    ReplyDelete
  26. ഈ കൈ വെട്ടു കലക്കി . സസ്പെന്‍സ് നീണ്ടു പോയിരുന്നെങ്കില്‍ അനുവാചകര്‍ക്കിടയില്‍ അപകടങ്ങള്‍ പലതും സംഭവിക്കുമായിരുന്നു . ചാലിയാറിലെ ഒഴുക്ക് പോലെ മനോഹരമായ എഴുത്ത് . കഥാ പാത്രങ്ങളുടെ നിഷ്ക്കളങ്കത കഥയുടെ തൊപ്പിയിലെ പൊന്‍ തൂവലായി തിളങ്ങുന്നു .

    ReplyDelete
  27. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി
    ഹാപ്പി ബാച്ചിലേഴ്സ്,
    shaji,അലി,
    Areekkodan | അരീക്കോടന്‍

    വായനക്കും അഭിപ്രായങ്ങള്‍ക്കും എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.
    ----------------------------
    മുകിൽ said -ഗാന്ധിജിയ്ക്കു വെടിയേറ്റു എന്നറിഞ്ഞപ്പോൾ .....
    ***അവിടെ ചരിത്രത്തിനു മറ്റൊരു ട്വിസ്റ്റ്‌ കൂടി ഉണ്ടായിരുന്നുവെങ്കില്‍ ??.. അതാലോചിക്കുമ്പോള്‍ തന്നെ ഉള്ളു നടുങ്ങുന്നു.
    -----------------------------
    mini//മിനി,
    സലീം ഇ.പി.,
    മുരളീമുകുന്ദൻ ബിലാത്തിപട്ടണം
    വഷളന്‍ ജേക്കെ ★ Wash Allen JK
    ശ്രീ , ബഷീര്‍ പി.ബി.വെള്ളറക്കാട്‌ ,
    ചെറുവാടി ,MT Manaf
    കുമാരന്‍ | kumaran
    സിദ്ധീക്ക് തൊഴിയൂര്‍
    appachanozhakkal,
    Mohamedkutty മുഹമ്മദുകുട്ടി,

    വായനക്കും അഭിപ്രായങ്ങള്‍ക്കും എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.

    ReplyDelete
  28. നൗഷാദ് അകമ്പാടം
    ***നല്ല വാക്കുകള്‍ക്കു സ്നേഹത്തിനു നന്ദി
    Vayady
    ***ആ തന്നത് ഞാന്‍ ഇഷ്ടത്തോടെ സ്വീകരിച്ചു.
    Kalavallabhan ***നന്ദി
    Noushad Kuniyil
    ***ഏറെ സന്തോഷമുണ്ട് കഥാപാത്രങ്ങളുടെ മനസ്സറിഞ്ഞുള്ള ഈ വിലയിരുത്തലിനു.
    ബഷീര്‍ Vallikkunnu
    ***പിരാന്തന്മാരുടെ ലോകത്ത് പിരാന്തില്ലാത്ത കുറച്ചുപേരുടെ കഥയാണിത്. താങ്കളുടെ നല്ല വാക്കുകള്‍ക്കു നന്ദി.

    ReplyDelete
  29. മാണിക്യം
    ***സമാനമായ മറ്റൊരു തമാശ. വായനക്ക് നന്ദി.
    തെച്ചിക്കോടന്‍
    ***ഈ വരവിനും വായനക്കും നന്ദി ഷംസു.
    Abdulkader kodungallur
    ***താങ്കള്‍ പറഞ്ഞത് ശരിയാണ്. താങ്കള്‍ പറഞ്ഞത് ശരിയാണ്. സസ്പെന്‍സ് നീണ്ടു പോയിരുന്നെങ്കില്‍.....പക്ഷെ ചാലിയാറിന്റെ ഒഴുക്കില്‍ മാറ്റം വരാതിരിക്കട്ടെ. പ്രോത്സാഹനത്തിനു നന്ദി.

    ReplyDelete
  30. എല്ലാ മാന്യ വായനക്കാരോടുമായി,
    -----------------------
    കലുഷിതമായ ആനുകാലിക ചുറ്റുപാടിലെ പിരിമുറുക്കങ്ങളില്‍ തുടങ്ങി തീര്‍ത്തും ഭിന്നമായ ശാന്തതയിലേക്ക്, ചിരിയിലേക്ക്‌ വായനക്കാരെ എത്തിക്കുക എന്നതായിരുന്നു എന്റെ ഉദ്ദേശം. എന്‍റെ എളിയ ആ ശ്രമത്തില്‍ ഞാന്‍ ഏറെക്കുറെ വിജയിച്ചു എന്നാണു അഭിപ്രായങ്ങളില്‍ നിന്നും മനസ്സിലായത്‌.

    ഇവിടെ കേരള മനസ്സാക്ഷിയെ ഏറെ വേദനിപ്പിച്ച "കൈവെട്ടു സംഭവം" നാം കണ്ട ഒരു ഭീകരസ്വപ്നം മാത്രമായിരുന്നു എന്നും അങ്ങിനെ ഒരു സംഭവം നമ്മുടെ കേരളത്തില്‍ ഉണ്ടായിട്ടില്ല എന്നും ചിന്തിക്കാനാണ് എനിക്കിഷ്ടം. അത് നാം കേട്ട ഒരു താമാശ മാത്രമായിരുന്നെങ്കില്‍ എന്ന ആഗ്രഹത്തില്‍ നിന്നാണ് ഈ കഥ ഉണ്ടാകുന്നത്.

    ഭീകര സ്വപ്നത്തില്‍ നിന്ന് നാം ഉണരുന്നത് തെളിഞ്ഞ ആകാശത്തിലെക്കാവട്ടെ എന്ന പ്രാര്‍ഥനയോടെ എല്ലാ മാന്യ വായനക്കാര്‍ക്കും നന്ദി പറയുന്നു.

    ReplyDelete
  31. "ഈ ഉമ്മ അല്ലാതെ ഓന്‍റെ പൊട്ടത്തരം കേക്കാന്‍ നിക്കോ ?" .............സത്യം ഞാന്‍ അല്ലാണ്ടേ മുപ്പത്തൊന്നാള്‍ക്കാരും ഓന്റെയീ പൊട്ടത്തരം വായിച്ചു കമന്റിട്ടല്ലോ.ഈ മനിസ്സമ്മാരടെ കാര്യം.

    നന്നയിരിക്കുന്നു.ശരിക്കും ചിരിച്ചു കേട്ടോ. പുതിയ പോസ്റ്റ്സ് ഇടുമ്പോള്‍ മറക്കാതെ അറിയിക്കണം

    ReplyDelete
  32. രണ്ടല്ല ഒരു നാലെണ്ണം തന്നേനെ കയ്യില്‍ കിട്ടിയിരുന്നെങ്കില്‍... വെറുതെ മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കാന്‍!!
    "കൊസ്രാംകൊള്ളിത്തരം റീലോടെഡ്"

    ReplyDelete
  33. ''കൈ വെട്ടിയവന്റെ കുറ്റബോധം'' ശീര്‍ഷകം കണ്ടപ്പോള്‍ തൊടുപുഴ സംഭവത്തിന്റെ അനുബന്ധമാകും എന്ന ധാരണയില്‍ ആവേശത്തോടെ വായിക്കാനിരുന്നു. വായനക്ക് ശേഷമാണ് അതൊരു നര്‍മം മാത്രം ചേര്‍ന്ന നിരര്‍ഥക രചനയാണെന്ന് (എന്‍റെ കാഴ്ചപ്പാടില്‍) മനസ്സിലായത്‌.

    ReplyDelete
  34. വ്യതിരിക്തത അക്ബരിന്ടെയ് മുകമുദ്ര
    വളരെ നന്നായിട്ടുണ്ട്

    rasheed ugrapuram

    ReplyDelete
  35. ഉഷശ്രീ (കിലുക്കാംപെട്ടി)said..ഈ മനിസ്സമ്മാരടെ കാര്യം.
    ***ഓന്‍റെ പെട്ടത്തരം കേട്ടു ചിരിച്ച ഉമ്മക്ക്‌ (ഉഷശ്രീക്ക്)നന്ദി.
    Aiwa!!said..വെറുതെ മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കാന്‍!!
    ***അത്രേ ഞാനും ഉദ്ദേശിച്ചിട്ടുള്ളൂ. ആദ്യം ടെന്‍ഷന്‍ പിന്നെ ചിരി. വന്നതിനു നന്ദി കേട്ടോ.
    --------------------------------
    @-rafeeQ നടുവട്ടം
    താങ്കളുടെ തുറന്ന അഭിപ്രായത്തിന് നന്ദി.
    ------------------------
    @-rasheed Ugrapuram
    ഇവിടേക്ക് സ്വാഗതം റഷീദ്. വായനക്കും വരവിനും നന്ദി.

    ReplyDelete
  36. @ rafeeQ നടുവട്ടം said :
    "''കൈ വെട്ടിയവന്റെ കുറ്റബോധം'' ശീര്‍ഷകം കണ്ടപ്പോള്‍ തൊടുപുഴ സംഭവത്തിന്റെ അനുബന്ധമാകും എന്ന ധാരണയില്‍ ആവേശത്തോടെ വായിക്കാനിരുന്നു. വായനക്ക് ശേഷമാണ് അതൊരു നര്‍മം മാത്രം ചേര്‍ന്ന നിരര്‍ഥക രചനയാണെന്ന് (എന്‍റെ കാഴ്ചപ്പാടില്‍) മനസ്സിലായത്‌"

    മുന്‍ധാരണകള്‍ (Prejudices) വച്ച് ഒരു രചനയെ സമീപിക്കുമ്പോള്‍ സംഭവിക്കുന്ന സ്വാഭാവികമായൊരു മോഹഭംഗമാണ് താങ്കള്‍ പങ്കു വച്ചതെന്ന് തോന്നുന്നു. ഈ text ന്‍റെ context ഉം അതില്‍ akbar പറയുവാനും, പങ്കുവെക്കുവാനും ആഗ്രഹിച്ച സന്ദേശങ്ങളും അദ്ധേഹം തന്നെ വിശദീകരിച്ചിട്ടുണ്ട്. നമ്മുടെ സമീപ കാല സ്മരണകളെ വല്ലാതെ അസ്വസ്ഥതയിലാക്കിയ ഒരു തിന്മയുടെ ആഘാതത്തില്‍ നിന്നും 'getting rid of' എന്നൊരു ഉദ്ദേശം കഥാകൃത്ത് രചനയുടെ വേളയില്‍ മനസ്സില്‍ സൂക്ഷിക്കുകയും, കംമെന്റ്സിന്റെ ഒരു ഘട്ടത്തില്‍ അത് തുറന്നു പറയുകയും ചെയ്തു എന്നത് തന്നെയല്ലേ അന്ത:സാര ശൂന്യമല്ലാത്ത മനോഹരമായ ഈ രചനയെ സോദ്ദേശ രചനയാക്കുന്നത്? അര്‍ഥം നഷ്ടപ്പെടുന്ന പുതിയലോകത്ത് അര്‍ത്ഥവത്തായ രചനകള്‍ക്ക് തീര്‍ച്ചയായും ഒരു കൈ സഹായം നല്‍കുവാന്‍ സാധിക്കും. അപ്പോഴും, തോടുപുഴകള്‍ക്ക് അനുബന്ധങ്ങളോ, ആവര്‍ത്തനമോ ഇല്ലാതിരിക്കട്ടെ എന്നതാണ് നമ്മുടെ പ്രാര്‍ത്ഥന. വീണ്ടും നന്ദി, അക്ബര്‍ സാബ്... നല്ലൊരു വായനാനുഭവം നല്‍കിയതിനു.

    ReplyDelete
  37. @-Noushad Kuniyil
    താങ്കളുടെ ആദ്യ കമന്റില്‍ സൂചിപ്പിച്ച പോലെ നിഷ്കളങ്കരായ ഏതാനും കഥാപാത്രങ്ങളിലൂടെ ഊഷ്മളമായ ഒരു സഹജീവി സ്നേഹത്തിന്‍റെ കഥ പറയുകയാണ്‌ ചെയ്തത്.

    എല്ലാം പറഞ്ഞു കഴിഞ്ഞപ്പഴും അബ്ദു ഏതോ അപകടത്തില്‍ പെട്ടപോലെ തന്നെ ആകുലപ്പെടുത്തിയത്തിലുള്ള പരിഭവം മാത്രമേ ആ ഉമ്മക്കുള്ളൂ. അബ്ദുവിന്‍റെ നിഷ്കളങ്കത കണ്ടു ചിരിക്കുക മാത്രമേ അവരുടെ മകന്‍ ചെയ്തുള്ളൂ. ഈ കഥാപാത്രങ്ങളെ നമുക്ക് ചുറ്റും കാണാം. അവര്‍ നമുക്ക് പ്രതീക്ഷയാവേണ്ടതാണ്.

    നിര്‍ഭാഗ്യവശാല്‍ rafeeQ നു കഥാന്ത്യം നിരര്‍തകമായി തോന്നിയതില്‍ ഖേദിക്കുന്നു.
    താങ്കളുടെ വിലയിരുത്തലിനു ഒരിക്കല്‍ കൂടി നന്ദി.

    ReplyDelete
  38. ആഹാ നിങ്ങളിവിടെ കയ്യും വെട്ടിയിട്ടുണ്ട് അല്ലെ വെറുതെ അല്ല ആളുകള്‍ അവിടെ വന്നു പറയുന്നത് അക്ബറിന്‍റെ കൈവെട്ടും ഹംസയുടെ കഴുത്ത് വെട്ടും എന്നു..ഹ ഹ

    സംഗതി നന്നായിട്ടുണ്ട്.

    ReplyDelete
  39. നിങ്ങളെല്ലാരും ഇങ്ങനെ വെട്ടാന്‍ തുടങ്ങിയാന്‍ എങ്ങനെയാ ഞങ്ങള് ഇവിടെ സൈര്യമായി നടക്കാ?

    നാട്ടില്‍ പോയാലും ജീവിക്കാം. വെട്ടറിയാലോ ?

    ReplyDelete
  40. മനുഷ്യനെ പേടിപ്പിച്ചല്ലോ..... എന്നാലും പിന്നെ ഒന്നങ്ങട്ട് ചിരിപ്പിച്ചൂട്ടോ

    ReplyDelete
  41. നന്നായിരിക്കുന്നു, ആശംസകള്‍...

    ReplyDelete
  42. ഇതെന്താ പടച്ചോനെ.. മൊത്തം വെട്ടിന്റെ കാലമാണോ?
    എല്ലാവരും കൂടെ വെട്ടി വെട്ടി നമ്മളെ വേട്ടല്ലെ.
    കൊള്ളാം വാഴ വെട്ട് ഗംഭീരമാക്കി.
    ചെറിയ രീതിയില്‍ സസ്പെന്‍സ് നിലനിര്‍ത്താന്‍ സാധിച്ചു.
    അഭിനന്ദനങ്ങള്‍.

    ReplyDelete
  43. വാഴക്കാടാണല്ലോ നാട്. വെട്ടാൻ ഇമ്മിണി വായന്റെ കയ്യ് ആ വൈക്കൊക്കെ ഉണ്ടാവോലോ.. കൈതരിപ്പ് തീരോളം വെട്ടിക്കോ...

    ReplyDelete
  44. പഹയാ പറ്റിച്ചല്ലോ

    ReplyDelete
  45. ആരാ ബായെന്റെ കൈ ബെട്ടിയത്? ഞമ്മളിവിടെയുണ്ട് കോയാ...... ആശംസകള്‍!!!

    ReplyDelete
  46. ബായകോയേ...

    വാഴക്കാട് എന്ന നല്ലൊരു പേര് വായ കോട്ടി വാഴക്കോടന്‍ എന്നാക്കിയപ്പളേ ഞമ്മള് ബിചാരിച്ചതാ അന്റെ കജ്ജ് ബെട്ടാന്‍ വാഴക്കാട്ട് ന്ന് ഒരാങ്കുട്ടി ബെരും ന്ന്...പ്പം ന്തായി, പാവനായി ശവമായി.

    ReplyDelete
  47. കണ്ണൂരാന്‍ / K@nnooraan
    ***തലങ്ങും വിലങ്ങും ചുമ്മാ വെട്ടി നാട് നന്നാവട്ടെ കണ്ണൂരാന്‍,
    ഹംസ
    ***ഇങ്ങള് സീ ബി ഐ അല്ലെ. എനിക്കുറപ്പായിരുന്നു വെട്ടിയവരെ അന്വേഷിച്ചു നിങ്ങള്‍ എത്തുമെന്ന്.
    Jishad Cronic
    ***വാഴക്കൃഷി തുടങ്ങണം. എന്നാല്‍ വെട്ടി ജീവിക്കാം അല്ലെ.
    നിലാവ്....
    ***പേടിച്ചാലും ചിരിചില്ലേ. നന്ദി
    റഷീദ്‌ കോട്ടപ്പാടം said...
    SULFI
    ***വായനക്ക് നന്ദി. സുല്‍ഫി
    പള്ളിക്കരയില്‍
    ***ഇവിടേക്ക് സ്വാഗതം. വായനക്ക് നന്ദി.
    ആയിരത്തിയൊന്നാംരാവ്
    ***പറ്റിച്ചില്ല-നന്ദി
    -----------------------------
    അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാ മാന്യ സുഹൃത്തുക്കള്‍ക്കും നന്ദി.

    ReplyDelete
  48. വാഴക്കോടന്‍ ‍// vazhakodan
    ***ഇതാര് ഞമ്മളെ ബായക്കോടനോ...വളരെക്കാലത്തിനു ശേഷമാണ് ഇവിടെ കാണുന്നത്. വന്നതില്‍ സന്തോഷം.
    --------------------------------
    Areekkodan | അരീക്കോടന്‍
    ഹ ഹ ഹ ഇപ്പം ആണ്‍കുട്ടി ബന്നത് അരീക്കോടുന്നല്ലേ. നിങ്ങള്‍ രണ്ടാളുടെ കമന്റും എന്നെ ഏറെ ചിരിപ്പിച്ചൂട്ടോ

    ReplyDelete
  49. ഈ കൈ വെട്ടു കലക്കി . ആശംസകള്

    ReplyDelete
  50. അപ്പോ ഇങ്ങളൊരു വെട്ടുകാരനാണല്ലേ....?

    ReplyDelete
  51. @-റിയാസ് (മിഴിനീര്‍ത്തുള്ളി)
    oho.....thanks.

    ReplyDelete
  52. enthaayaalum kai vettiyathu kondu 'kai vettu ' keesilee prithiyaayullooo ennu samadhaanikkaam... (vaazha)kula engaanum vettiyirunneel "kolakkees" prathi aayippoyeeneee !!!

    ReplyDelete
  53. ഹഹഹഹഹാ
    എന്റെ ഭായി ഇത് വായിച്ച് കഴിഞ് നിങ്ങള്‍ന്റെ മുന്നില്‍ ഉണ്ടെങ്കില്‍ ഞാന്‍ കൈക്കോട്ട് എടുത്തിരുന്നു ഹും

    ReplyDelete
  54. കൈ വെട്ടീന്ന് പറഞ്ഞിട്ട്‌, ങും... നര്‍മ്മമായിരുന്നു അല്ലേ, ഞാന്‍ വല്ല കൈവെട്ട്‌ കേസുമാണെന്ന് കരുതി. കുഴപ്പമില്ലാതെ പറഞ്ഞു... ആശംസകള്‍

    ReplyDelete
  55. ഇതൊരുമാതിരി 'വെട്ടാ'യിപ്പോയി ഇക്കാ. അപാരം ഈ "കുറ്റപോതം". നന്നായണ്ണു സംഭവങ്ങൾ. ഇഷ്ടായീ, ആസ്വദിച്ചൂ. ആശംസകൾ.

    ReplyDelete
  56. കൊലപാതകം കൈ വെട്ടു തുടങ്ങിയ ഇന്ട്രെസ്ട്ടിംഗ് കഥ ആണെന്ന് കരുതി വായിച്ച ഞാന്‍.. ഛെ.. നശിപ്പിച്ചു..

    നന്നായി ചിരിപ്പിച്ചു കോയ..

    ReplyDelete
  57. ഇത് ആളെ മക്കാറാക്കുന്ന ഏര്‍പ്പാട്‌ ആയിപ്പോയി. ഞാന്‍ കൈവെട്ടുകാരെ ന്യായീകരിച്ച് അടിപൊളി കമന്‍റ് ആയിട്ട് വന്നതായിരുന്നു. ഛെ!! എല്ലാം നശിപ്പിച്ചു. ഇങ്ങളോട് പടച്ചോന്‍ പൊറുക്കൂല.

    ReplyDelete
  58. നല്ല രചന ആശംസകള്‍.

    ReplyDelete
  59. ചില ഫേസ്ബുക്ക് കൊമെന്റില്‍ സസ്പെന്‍സ് പോകുന്ന ത്രെഡ് ഉണ്ട്. ഞാന്‍ അതുകൊണ്ട് മുന്‍വിധിയോടെയാണ് വായിച്ചത്‌. :, :))

    ReplyDelete
  60. വായിച്ചു അഭിപ്രായം പറഞ്ഞ എല്ലാവർക്കും നന്ദി

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..