മാനത്തെ കാര്‍മേഘങ്ങള്‍ പെടുന്നനെ സൂര്യനെ മറച്ചു. നിഴലുകള്‍ ഇല്ലാതായി. എങ്ങും ഇരുട്ട് പരന്ന പോലെ. മുറ്റത്തു വിരിച്ച പായയില്‍ ഉണക്കാനിട്ടിരുന്ന നെല്ല് വാരി വെക്കാനായ് ഉമ്മ മുറവുമായി എത്തി. താഴെ തൊടിയിലെ പ്ലാവിന്‍ ചുവട്ടില്‍ നിന്നും ആട്ടിന്‍ കുട്ടിയുടെ പശുവിന്റെയും നിലവിളി. ഇതെന്തിനുള്ള പുറപ്പാടാ.
പൂക്കളോട് കിന്നാരം പറഞ്ഞു കൊണ്ടിരുന്ന തുമ്പികളെ കാണുന്നില്ല. അവ എങ്ങോട്ട് പോയി. മരങ്ങള്‍ ആടിത്തുടങ്ങി. പടിഞ്ഞാറ് നിന്നും തണുത്ത കാറ്റു വീശുന്നു. മുറ്റം നിറയെ ഉണങ്ങിയ ഇലകള്‍ പാറി വീണു. കാറ്റില്‍ വൃക്ഷത്തലപ്പുകള്‍ ഊഞ്ഞാലാടുന്നതു കാണാന്‍ എന്ത് ചന്തമാ. വലിയ നാട്ടുമാവിന്റെ ചുവട്ടില്‍ മാങ്ങ വീഴുന്ന ഒച്ച. അങ്ങോട്ട് ഓടാന്‍ തുടങ്ങിയപ്പോഴേക്കും കയ്യില്‍ ഉമ്മയുടെ പിടി വീണു. മഴ വരുന്നു.
മഴ ചിലപ്പോള്‍ ഒരു നിഷേധിയെപ്പോലെയാണ്. അനുവാദം ചോദിക്കാതെ വന്നു കയറുന്ന നിഷേധി. പുഴയുടെ അക്കരെ നിന്നാണ് എപ്പോഴും അതു വരിക. പുഴയില്‍ ചെറു വൃത്തങ്ങള്‍ വരച്ചു അതിവേഗം ഇക്കരെ എത്തും. പിന്നെ പുഴയിറമ്പിലെ കൈതപ്പൂക്കളെ ഉമ്മവെച്ചു കര കയറി വന്നു മച്ചിന്‍ പുറത്തു പടപടാ പെയ്യാന്‍ തുടങ്ങും. ആദ്യം തുള്ളികളായി. പിന്നെ തുള്ളിക്ക് ഒരു കുടമായി പെടുന്നനെയുള്ള ഭാവപ്പകര്‍ച്ച. ദാഹാര്‍ത്ഥയായ ഭൂമിയുടെ വരള്‍ച്ചയിലേക്ക് വശ്യമായ പുഞ്ചിരിയോടെ വന്നു വന്യമായ ആവേശത്തോടെ ആഴ്ന്നിറങ്ങും.
മഴ ചിലപ്പോള്‍ കൌശലക്കാരിയായ മുത്തശ്ശിയെപ്പോലെയാണ്. സ്കൂള്‍ മുറ്റത്തു തുള്ളിക്കളിക്കുന്ന കുട്ടികളെ വരാന്തയിലേക്ക് ഓടിക്കും. ചെളി പിടിച്ചു കിടക്കുന്ന നെല്ലോലകളെ കുളിപ്പിച്ച് കോതിമിനുക്കി സുന്ദരികളാക്കും. കുമ്പിള്‍ കുത്തി കാത്തിരിക്കുന്ന ചേമ്പിലകള്‍ക്കു ഭിക്ഷ നല്‍കും. മെലിഞ്ഞു വയറൊട്ടി മരിക്കാറായ പുഴയെ ആശ്വസിപ്പിക്കും, നരച്ചു ജട പിടിച്ച കുന്നുകളെ ശാസിക്കും, തികഞ്ഞ ഒരു ഗൌരവക്കാരി.
മഴ ചിലപ്പോള്‍ കാമാന്ധനായ പ്രണയിതാവിനെപ്പോലെയാണ്. യവ്വനതീഷ്ണമായ മോഹാവേശത്തോടെ അവന്‍ ഭൂമിയുടെ നഗ്നതയെ വാരിപ്പുണരും. ഈറന്‍ മേനിയില്‍ താണ്ഡവ നൃത്തം ചവിട്ടുമ്പോള്‍ തരളിതയാകുന്ന ഭൂമിയുടെ മാറിടം വിങ്ങും. മഴയുടെ അതിര് കടന്ന അത്യാവേശം ഭീതിപ്പെടുത്തുമ്പോള്‍ ആലസ്യം വിട്ടുണരുന്ന ഭൂമി കേണു പറയും. നിര്‍ത്തൂ. ആകാശത്തില്‍ നിന്നും പിടിവിട്ടു പോന്ന മഴയ്ക്ക് പെയ്യാതിരിക്കാനാവില്ല. ആകാശവും ഭൂമിയും അങ്ങിനെ ഒന്നിച്ചു സങ്കടം പറഞ്ഞു തീര്‍ക്കും.
മഴ ചിലപ്പോള്‍ ഔചിത്യ ബോധമില്ലാത്ത കോമാളിയെപ്പോലെയാണ്. പാവങ്ങളുടെ കുടിലുകളിലേക്ക് ഒളി ഞ്ഞു നോക്കും. ചിലപ്പോള്‍ അവരെ കുടിയിറക്കും. കര്‍ഷകന്റെ വറുതിയിലേക്ക് വിരുന്നുകാരനായെത്തും. കുട ചൂടി പോകുന്ന വഴിയാത്രക്കാരനെ കാറ്റില്‍ നനയ്ക്കും. ശീലക്കുടയുടെ അടിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കും. അസമയത്ത് സ്കൂളിനു അവധി നല്‍കും. വയലേലകളെ കായലുകളാക്കും. തോരാമഴയായി ഗ്രാമങ്ങളെ ഒറ്റപ്പെടുത്തും.
മഴ ചിലപ്പോള്‍ അനുസരണയില്ലാത്ത കുട്ടിയെപ്പോലെയാണ്. വീണ്ടും വീണ്ടും ഭൂമിയെ പരീക്ഷിച്ചുകൊണ്ടിരിക്കും. ഒടുവില്‍ തോല്‍വി സമ്മതിക്കുമ്പോള്‍ കിഴക്കന്‍ മലകള്‍ പൊട്ടി ഒലിക്കും. ചെന്കുത്തായ് വഴികളിലൂടെ മണ്ണും പാറക്കെട്ടുകളും മരങ്ങളും കട പുഴക്കി ആര്‍ത്തലച്ചു പുഴയിലേക്ക് കുത്തി ഒലിക്കും. പുഴ നിറഞ്ഞു കവിയും. കൈത്തോടുകളിലൂടെ നെല്പാടങ്ങളിലേക്കും താഴ്ന്ന പറമ്പുകളിലേക്കും കലക്ക വെള്ളം പായിച്ചു പുഴ അട്ടഹസിക്കും. സംഹാര രുദ്രയായ ഒരു യക്ഷിയെപ്പോലെ. ആ മലവെള്ളപ്പാച്ചിലില്‍ കയ്യില്‍ കിട്ടിയതിനെയൊക്കെ തട്ടിയെടുത്തു പുഴ കൊണ്ട് പോകും. മരവും മുളങ്കൂട്ടവും ആടുകളെയും പശുക്കളെയും വീടും ചപ്പും ചവറും എല്ലാം. പിന്നെ അങ്ങ് ദൂരെ കടലില്‍ അവള്‍ തല തല്ലി ചാകും. അപ്പോഴും മഴ തിമിര്‍ത്തു പൈതു കൊണ്ടേയിരിക്കും. അനുസരണയില്ലാത്ത കുട്ടിയെ പോലെ.
മഴ ചിലപ്പോള്‍ ഒരു വഴിപോക്കാനെപ്പോലെയാണ് . യാത്ര പറയാതെ തിരിച്ചു പോകുന്ന വഴിപോക്കന്‍. രാത്രിയിലെ തണുപ്പില്‍ മൂടിപ്പുതച്ചു തന്നു എന്നെ താരാട്ട് പാടി ഉറക്കി അവന്‍ പോയി. തണുത്ത പ്രഭാതം. വൃക്ഷങ്ങള്‍ക്ക് വിഷാദ ഭാവം. പച്ചിലകള്‍ മിഴിനീര്‍ വാര്‍ക്കുന്നു. ചെടികളില്‍ തുമ്പികളും പൂമ്പാറ്റകളും പാറി നടക്കുന്നു. തെങ്ങോലകളില്‍ നിന്നു അണ്ണാറക്കണ്ണന്മാര്‍ ചലപില കൂട്ടുന്നു. അതേ, ഗ്രീഷ്മത്തിന് വഴി മാറിക്കൊടുത്തു ആ കുസൃതി തിരിച്ചു പോയിരിക്കുന്നു. ഇനി എന്നു വരുമോ ആവോ. മരക്കൊമ്പിലിരുന്നു കിളി പാടുന്നത് കേട്ടില്ലേ.
അച്ഛന്‍ കൊമ്പത്ത്..
അമ്മ വരമ്പത്ത്
വിത്തും കൈക്കോട്ടും.
പാരില്‍ സന്തോഷം...പാടാം ചങ്ങാതി.
-----------------------------------------
ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നു
-----------------------------------------
--<>--
പൂക്കളോട് കിന്നാരം പറഞ്ഞു കൊണ്ടിരുന്ന തുമ്പികളെ കാണുന്നില്ല. അവ എങ്ങോട്ട് പോയി. മരങ്ങള്‍ ആടിത്തുടങ്ങി. പടിഞ്ഞാറ് നിന്നും തണുത്ത കാറ്റു വീശുന്നു. മുറ്റം നിറയെ ഉണങ്ങിയ ഇലകള്‍ പാറി വീണു. കാറ്റില്‍ വൃക്ഷത്തലപ്പുകള്‍ ഊഞ്ഞാലാടുന്നതു കാണാന്‍ എന്ത് ചന്തമാ. വലിയ നാട്ടുമാവിന്റെ ചുവട്ടില്‍ മാങ്ങ വീഴുന്ന ഒച്ച. അങ്ങോട്ട് ഓടാന്‍ തുടങ്ങിയപ്പോഴേക്കും കയ്യില്‍ ഉമ്മയുടെ പിടി വീണു. മഴ വരുന്നു.
മഴ ചിലപ്പോള്‍ കൌശലക്കാരിയായ മുത്തശ്ശിയെപ്പോലെയാണ്. സ്കൂള്‍ മുറ്റത്തു തുള്ളിക്കളിക്കുന്ന കുട്ടികളെ വരാന്തയിലേക്ക് ഓടിക്കും. ചെളി പിടിച്ചു കിടക്കുന്ന നെല്ലോലകളെ കുളിപ്പിച്ച് കോതിമിനുക്കി സുന്ദരികളാക്കും. കുമ്പിള്‍ കുത്തി കാത്തിരിക്കുന്ന ചേമ്പിലകള്‍ക്കു ഭിക്ഷ നല്‍കും. മെലിഞ്ഞു വയറൊട്ടി മരിക്കാറായ പുഴയെ ആശ്വസിപ്പിക്കും, നരച്ചു ജട പിടിച്ച കുന്നുകളെ ശാസിക്കും, തികഞ്ഞ ഒരു ഗൌരവക്കാരി.
മഴ ചിലപ്പോള്‍ കാമാന്ധനായ പ്രണയിതാവിനെപ്പോലെയാണ്. യവ്വനതീഷ്ണമായ മോഹാവേശത്തോടെ അവന്‍ ഭൂമിയുടെ നഗ്നതയെ വാരിപ്പുണരും. ഈറന്‍ മേനിയില്‍ താണ്ഡവ നൃത്തം ചവിട്ടുമ്പോള്‍ തരളിതയാകുന്ന ഭൂമിയുടെ മാറിടം വിങ്ങും. മഴയുടെ അതിര് കടന്ന അത്യാവേശം ഭീതിപ്പെടുത്തുമ്പോള്‍ ആലസ്യം വിട്ടുണരുന്ന ഭൂമി കേണു പറയും. നിര്‍ത്തൂ. ആകാശത്തില്‍ നിന്നും പിടിവിട്ടു പോന്ന മഴയ്ക്ക് പെയ്യാതിരിക്കാനാവില്ല. ആകാശവും ഭൂമിയും അങ്ങിനെ ഒന്നിച്ചു സങ്കടം പറഞ്ഞു തീര്‍ക്കും.
മഴ ചിലപ്പോള്‍ ഔചിത്യ ബോധമില്ലാത്ത കോമാളിയെപ്പോലെയാണ്. പാവങ്ങളുടെ കുടിലുകളിലേക്ക് ഒളി ഞ്ഞു നോക്കും. ചിലപ്പോള്‍ അവരെ കുടിയിറക്കും. കര്‍ഷകന്റെ വറുതിയിലേക്ക് വിരുന്നുകാരനായെത്തും. കുട ചൂടി പോകുന്ന വഴിയാത്രക്കാരനെ കാറ്റില്‍ നനയ്ക്കും. ശീലക്കുടയുടെ അടിയിലേക്ക് നുഴഞ്ഞു കയറാന്‍ ശ്രമിക്കും. അസമയത്ത് സ്കൂളിനു അവധി നല്‍കും. വയലേലകളെ കായലുകളാക്കും. തോരാമഴയായി ഗ്രാമങ്ങളെ ഒറ്റപ്പെടുത്തും.
മഴ ചിലപ്പോള്‍ അനുസരണയില്ലാത്ത കുട്ടിയെപ്പോലെയാണ്. വീണ്ടും വീണ്ടും ഭൂമിയെ പരീക്ഷിച്ചുകൊണ്ടിരിക്കും. ഒടുവില്‍ തോല്‍വി സമ്മതിക്കുമ്പോള്‍ കിഴക്കന്‍ മലകള്‍ പൊട്ടി ഒലിക്കും. ചെന്കുത്തായ് വഴികളിലൂടെ മണ്ണും പാറക്കെട്ടുകളും മരങ്ങളും കട പുഴക്കി ആര്‍ത്തലച്ചു പുഴയിലേക്ക് കുത്തി ഒലിക്കും. പുഴ നിറഞ്ഞു കവിയും. കൈത്തോടുകളിലൂടെ നെല്പാടങ്ങളിലേക്കും താഴ്ന്ന പറമ്പുകളിലേക്കും കലക്ക വെള്ളം പായിച്ചു പുഴ അട്ടഹസിക്കും. സംഹാര രുദ്രയായ ഒരു യക്ഷിയെപ്പോലെ. ആ മലവെള്ളപ്പാച്ചിലില്‍ കയ്യില്‍ കിട്ടിയതിനെയൊക്കെ തട്ടിയെടുത്തു പുഴ കൊണ്ട് പോകും. മരവും മുളങ്കൂട്ടവും ആടുകളെയും പശുക്കളെയും വീടും ചപ്പും ചവറും എല്ലാം. പിന്നെ അങ്ങ് ദൂരെ കടലില്‍ അവള്‍ തല തല്ലി ചാകും. അപ്പോഴും മഴ തിമിര്‍ത്തു പൈതു കൊണ്ടേയിരിക്കും. അനുസരണയില്ലാത്ത കുട്ടിയെ പോലെ.
മഴ ചിലപ്പോള്‍ ഒരു വഴിപോക്കാനെപ്പോലെയാണ് . യാത്ര പറയാതെ തിരിച്ചു പോകുന്ന വഴിപോക്കന്‍. രാത്രിയിലെ തണുപ്പില്‍ മൂടിപ്പുതച്ചു തന്നു എന്നെ താരാട്ട് പാടി ഉറക്കി അവന്‍ പോയി. തണുത്ത പ്രഭാതം. വൃക്ഷങ്ങള്‍ക്ക് വിഷാദ ഭാവം. പച്ചിലകള്‍ മിഴിനീര്‍ വാര്‍ക്കുന്നു. ചെടികളില്‍ തുമ്പികളും പൂമ്പാറ്റകളും പാറി നടക്കുന്നു. തെങ്ങോലകളില്‍ നിന്നു അണ്ണാറക്കണ്ണന്മാര്‍ ചലപില കൂട്ടുന്നു. അതേ, ഗ്രീഷ്മത്തിന് വഴി മാറിക്കൊടുത്തു ആ കുസൃതി തിരിച്ചു പോയിരിക്കുന്നു. ഇനി എന്നു വരുമോ ആവോ. മരക്കൊമ്പിലിരുന്നു കിളി പാടുന്നത് കേട്ടില്ലേ.
അച്ഛന്‍ കൊമ്പത്ത്..
അമ്മ വരമ്പത്ത്
വിത്തും കൈക്കോട്ടും.
പാരില്‍ സന്തോഷം...പാടാം ചങ്ങാതി.
(ഇതു എന്ത് പോസ്റ്റാണെന്ന് നിങ്ങള്‍ ചോദിച്ചേക്കാം. എനിക്ക് ഉത്തരമില്ല. എപ്പോഴൊക്കെയോ മഴ എന്നില്‍ ചെലുത്തിയ സ്വാധീനം. അതിനെ ഭംഗിയായി പറയാന്‍ എനിക്കാവുന്നില്ല. ഇന്നലെ ഇവിടെ മഴ പെയ്തപ്പോള്‍ മഴക്കാലത്തിന്റെ ഓര്‍മ്മകളില്‍ വെറുതേ അങ്ങിനെ.. )
-----------------------------------------
ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നു
-----------------------------------------
--<>--
മഴകൾക്ക് പല മുഖങ്ങളൂണ്ട് . ഇതും സുഖമുള്ള മഴ. മഴയുടെ നനുത്ത സ്പർശം.....
ReplyDeleteഒരു പെരുമഴ ആസ്വദിച്ച സുഖമുണ്ട്.
ReplyDeleteമഴ കൊണ്ടുവരുന്ന ഓര്‍മ്മകള്‍ എന്തെല്ലാമാണ്.
മനസ്സിനെ കുളിര്‍പ്പിച്ച് മണ്ണിലേക്ക് പെയ്തിറങ്ങുന്ന ഓരോ മഴത്തുള്ളികളും പറയുന്നത് ഓരോ കഥകളാണ്.
ബാല്യവും കൌമാരവും പ്രണയവും തുടങ്ങി അങ്ങിനെ എന്തെല്ലാം.
ഈ പോസ്റ്റും പെയ്തിറങ്ങിയത് അതേ സന്തോഷത്തിലേക്ക് തന്നെ.
നല്ല രുചിയുള്ള ഓര്‍മ്മക്കൂട്ടുകള്‍ ചേര്‍ത്ത് ഭംഗിയായി പെയ്ത മഴ.
ഒത്തിരി ഇഷ്ടായി അക്ബര്‍ ഭായ്.
നല്ല പോസ്റ്റ്. ഒരു മഴനനഞ്ഞ സുഖം.
ReplyDeleteഇവിടെയും മഴ തകര്‍ത്തു ഇന്നലെ. നാട്ടിലാണെങ്കില്‍ മഴയ്ക്ക് കൂട്ടിന് കപ്പയും കാന്താരിയും ഒരു കയ്യില്‍ ആവി പറക്കുന്ന കട്ടന്‍കാപ്പിയും... ഹോ))))))))))))))))) !!!
മഴ പല കണ്ണുകള്‍ക്കും വെത്യസ്ത ആസ്വാദനം ആണ്
ReplyDeleteസ്കൂളില്‍ പോകുന്ന കുട്ടിക്ക് മഴ വെള്ളം പോകുന്ന വെള്ളത്തിലൂടെ കളിച്ചു രസിക്കാന്‍ ആണെങ്കില്‍ കൈക്കോട്ടു കിളക്കുന്ന കൂലി പണിക്കാരന്റെ സഹനം ആണ് മഴ
വീടി ല്ലാത്തവ്നു മഴ പേടി സ്വപനം ആവും ബോള്‍ വീടുള്ളവന് മഴ ഒരു കുളിരാണ്
എങ്ങൊട്ടെങ്കിലും പോകാന്‍ ഇറങ്ങുംബോള്‍ മഴപെയ്താല്‍ നമ്മള്‍ പറയും 'പണ്ടാരടങ്ങാന്‍... ഒടുക്കത്തെ ഒരു മഴ' എന്ന്. എന്നാലും ഈപ്രാവശ്യത്തെ ലീവിന് മഴ കനിഞ്ഞനിഗ്രഹിച്ചിരുന്നു എന്ന് പറയാതെ വയ്യ.
ReplyDeleteഇതെന്തു പോസ്ടാനെന്നു എനിക്കും മനസ്സിലായില്ല.
ReplyDeleteപക്ഷെ ..
പേര് മഴയത്ത് കുടയില്ലാതെ മഴ നനയുന്നൊരു സുഖമുണ്ട്...!
മഴയുടെ പല മുഖങ്ങള്‍ ഭംഗിയായി പറഞ്ഞു..
ReplyDeleteമഴയുടെ കുളിര്‍മയുള്ള പോസ്റ്റ്...
നന്നായിട്ടുണ്ട്...
ഈ മരുഭൂമിയില്‍ മഴയെന്നത് ഒരു സ്വോപ്നമായിരിക്കുകയാണ്..
ആശംസകള്‍...
നമ്മൾ കാണുന്നതും,കേൾക്കുന്നതും,അനുഭവിക്കുന്നതുമെല്ലാം പകർത്തിവെക്കാനുള്ള ഒരു തട്ടകമാണ് നമ്മൂടെ ബൂലോകം...
ReplyDeleteഅവിടെയിതാ ഞാനിപ്പോൾ മഴയുടെ ലീലാവിലാസങ്ങൾ കണ്ട് കോരിതരിച്ചിരിക്കുകയാണ്...!
മഴയുടെ ഭാവങ്ങൾ ,ചലനങ്ങൾ,രീതികൾ ,..,.. എല്ലാം ചാരുതയോടെ വർണ്ണിച്ചിരിക്കുന്നു കേട്ടൊ ഭായ്.
പ്രതീക്ഷിക്കാതെ, വേനലില്‍ രാത്രി പെയ്യുന്ന മഴ ചിലപ്പോള്‍ ഭാര്യ -ഭാര്താക്കന്മാരുടെ പിണക്കം തീര്‍ക്കാറുണ്ട്.മഴയെക്കുറിച്ച് പറഞ്ഞാല്‍ തീരില്ല.പെയ്തു തന്നെ തീരണം.എന്ത് പേര് വിളിച്ചാലും പോസ്റ്റ് നന്നായി
ReplyDeleteമഴയെങ്കില്‍ പോസ്റ്റ് ..പോസ്റ്റെന്നാല്‍ ബ്ലോഗേര്‍സ്..
ReplyDeleteമഴയെക്കുറിച്ച് ഇത്രയധികം ആര്‍ത്തിയോടെ വായിക്കുന്നതും എഴുതുന്നതും പ്രവാസി ബ്ലോഗേര്‍സ് ആണെന്ന് തോന്നുന്നു ...
എല്ലാ ഭാവങ്ങളും പലപ്പോഴായി പുറത്തെടുക്കും മഴ.
ReplyDeleteഈ മഴത്തുള്ളികള്‍ ആസോദ്യകരം.ആശംസകള്‍ സുഹൃത്തേ...
ReplyDeleteവീണ്ടും ഒരു ഗംഭീര പോസ്റ്റ് ..മഴയുടെ പല ഭാവങ്ങള്‍ ...രസകരമായിരിക്കുന്നു അക്ബര്‍ ബായി..കുറച്ചു നേരം നാട്ടിലെ മഴയും തൊടിയും ഒക്കെ മനസ്സില്‍ വന്നു
ReplyDeleteഇവിടെ വന്നു കുറച്ചു മഴ ഞാനും കൊണ്ടു
ReplyDelete.
.
.
.
.
.
.
മഴയെ കൌശലക്കാരിയായ മുത്തശ്ശിയോട് ഉപമിച്ചതാണ് എനിക്കേറ്റവും ഇഷ്ടായത്. :)
ReplyDeleteഇവിടെയിപ്പൊ നല്ല വെയിലാണു, കാലത്ത് മഞ്ഞും കുളിരും അയ്യപ്പന്മാരുടെ തണുത്ത് വിറച്ചുള്ള ഹയ്യപ്പാ...വിളിയും കൂടി ആകെ രസം.
ReplyDeleteമഴയെ മറന്നു പോയിരുന്നു...ഈ പോസ്റ്റ് വായിച്ചപ്പൊ വീണ്ടും മഴയെ ഓര്‍ത്തു.ഇനി കാത്തിരിപ്പാണു അടുത്ത കൊല്ലത്തേക്ക്..മഴ വരണതും കാത്ത്.
എഴുത്തിനി നല്ല ഒഴുക്കുണ്ട്,ഇടക്ക് ഇടിയും മിന്നലുമൊന്നുമില്ലാത്ത നല്ലൊരു രസികന്‍ മഴ ആസ്വദിച്ച പ്രതീതി.നന്ദി.
പ്രകൃതി നീട്ടിയ ഓട്ടോഗ്രാഫില്‍ കോറിയിട്ട വാക്കുകള്‍ പോലെ.
ReplyDeleteസുഖമുള്ള വായന. നല്ല അനുഭൂതി.
ലളിതമായ ഒരു ഗദ്യ കവിതപോലെ...
മനസ്സില്‍ തട്ടി.
നന്ദി, അക്ബര്‍ സാര്‍.
മഴയുടെ വ്യത്യസ്ത ഭാവങ്ങള്‍....
ReplyDeleteനല്ല പോസ്റ്റ് ... ഇഷ്ട്ടായി.... :)
മഴയുടെ വ്യത്യസ്ത മുഖങ്ങൾ... ഓരോ നേരത്തും ഓരോ ഭാവങ്ങളാണവൾക്ക്... മഴ പെയ്തിറങ്ങുന്നത് മണ്ണിലേക്ക് മാത്രമല്ല, മനസ്സിലേക്ക് കൂടിയാണ്.
ReplyDeleteഈ മഴ നനയിച്ചതിനു നന്ദി.
മഴയുടെ രൂപഭാവങ്ങള്‍ പലരും ആസ്വദിക്കുക പല രൂപത്തില്‍ ആയിരിക്കും.. കവികള്‍ക്കും സാഹിത്യകാരന്മാര്‍ക്കും അവരുടെ തൂലിക തുമ്പില്‍ നിന്നും ഉറ്റി വീഴുന്ന പ്രക്ര്തിയുടെ ആനന്ദാശ്രുക്കള്‍ ആകുമ്പോള്‍ . ചിലര്‍ക്ക് സന്തോഷത്തിന്റെയും മറ്റുചിലര്‍ക്ക് ദുഃഖത്തിന്റെയും പ്രതീകമായി മാറുന്നു... പ്രേമിക്കുന്നവര്‍ക്ക് കുളിര്‍ കോരിയിടുന്ന പ്രണയവും കമിതാക്കള്‍ക്ക് കാമത്തിന്റെ ചൂടും സമ്മാനിക്കുന്നു മഴ.. . തല ചായ്ക്കാന്‍ ഒരു തുണ്ട് ഭൂമിയോ മഴ നനയാതിരിക്കാന്‍ ഒരു കൂരയോ ഇല്ലാത്തവന് തീരാ ദുഖത്തിന്റെ അഗ്നിജ്വാലയായി മാറുന്നു മഴ ... പാവപ്പെട്ടവനും പട്ടിണിക്കാരനും പ്രാര്‍ത്ഥനയും ഭീതിയുമാണ് മഴ സമ്മാനിക്കുന്നത്...ഈ പോസ്റ്റു ഒന്ന് കൂടി മനോഹരമാക്കാമായിരുന്നു താങ്കള്‍ക്കു എന്നൊരു തോന്നല്‍.. ചാലിയാറിലെ മറ്റു പോസ്റ്റുകള്‍ മനസ്സില്‍ ഇടം തേടിയത് കൊണ്ട് പറഞ്ഞു എന്ന് മാത്രം... ആശംസകള്‍...
ReplyDeleteഇവിടെയും കാണാം ഒരു മഴ നനഞ്ഞ പോസ്റ്റ്
ReplyDeleteമഴയെ സ്നേഹിക്കാത്തവര്‍ കാണുമോ?എനിക്കറിയില്ല.
ReplyDeleteപ്രകൃതി ആകെ കുളിരണിഞ്ഞു കിടക്കുന്നത് കാണുമ്പോള്‍ ശരീരത്തിനെന്ന പോലെ മനസ്സിനും ഒരു സുഖമാണ്.
ചെടികള്‍ക്കൊന്നും നനയ്ക്കേണ്ട എന്നതാണ് വേറൊരു ഗുണം.
മഴപ്പോസ്റ്റ് എത്ര വായിച്ചാലും മടുക്കില്ല.
ഇതെന്ത് പോസ്റ്റെന്നു ആരും ചോദിക്കില്ല.
ReplyDeleteഅത്ര മനോഹരമായിട്ടെഴുതി.
മഴയെ കുറിച്ച് ഇതിലും ഭംഗിയായി എങ്ങനെ പറയാന്‍.
ആ മഴ വരുന്ന രംഗമെഴുതിയത് അസ്സലായി. കുട്ടിക്കാലത്തേക്ക് ഓടിയെത്തിയ പ്രതീതിയുണ്ടാക്കി.
>>മാനത്തു കാര്‍മേഘങ്ങള്‍ സൂര്യനെ മറക്കുന്നു. പെടുന്നനെ നിഴലുകള്‍ ഇല്ലാതായി. എങ്ങും ഇരുട്ട് പരന്ന പോലെ. മുറ്റത്തു വിരിച്ച പായയില്‍ ഉണക്കാനിട്ടിരുന്ന നെല്ല് വാരി വെക്കാനായ് ഉമ്മ മുറവുമായി എത്തി. താഴെ തൊടിയിലെ പ്ലാവിന്‍ ചുവട്ടില്‍ നിന്നും ആട്ടിന്‍ കുട്ടിയുടെ പശുവിന്റെയും നിലവിളി>>
ആദ്യം കണ്ടത് മഴയത്ത് കളിക്കാന്‍ കൊതിക്കുന്ന ഒരു കുസൃതിയെ,
ReplyDeleteപിന്നെ ഒന്നു മുതിര്‍ന്ന ഒരു സ്കൂള്‍ കുട്ടിയെ, നിറഞ്ഞൊരു യൌവ്വനത്തെ,
എന്നും കണ്ണീരുണങ്ങാത്തവരെ,
എല്ലാം നഷ്ടപ്പെട്ടവരെ ,
ഒടുവില്‍ ,മഴയുടെ വിവിധ ഭാവങ്ങള്‍ അഭിനയിച്ചു ഫലിപ്പിച്ച മൂകമായ ഒരു നാട്ടു മനസ്സിനെയും..
നല്ല രചന.എല്ലാ ആശംസകളും.
പുറത്ത് നല്ല മഴ പെയ്യുന്നു.അക്ബര്‍ക്കാടെ പോസ്റ്റും കൂടി വായിച്ചപ്പോ നല്ല മഴ നനഞ്ഞ പ്രതീതി...
ReplyDeleteഇവിടെ, പുറത്തു നല്ല മഴ പെയ്യുന്നു.
ReplyDeleteഇടക്കിറങ്ങി അല്പമൊന്നു നനഞ്ഞു.
ഇപ്പോള്‍... മുഴുവനായും കൊണ്ടു...
മഴയുടെ വശ്യതയും വന്യതയും ഒരുപോലെ വായിക്കാനാകുന്നൊരു എഴുത്ത്.
മഴ വര്‍ണ്ണിച്ചു തീരാത്ത പ്രതിഭാസം
ReplyDeleteമഴ നനഞ്ഞു....!
പ്രിയപ്പെട്ട അക്ബര്‍,
ReplyDeleteമാഷ അള്ള !
മഴയെക്കുറിച്ച് ഇനിയെന്തെങ്കിലും പറയാന്‍ ബാക്കിയുണ്ടോ?മഴ എന്ന് കേട്ട മാത്രയില്‍ പോസ്റ്റ് എഴുതാറുള്ള ആളാണ് ഞാന്‍. എവിടെ മഴ പെയ്താലും ,ആ മഴതുള്ളി കിലുക്കം എന്റെ ഹൃദയത്തില്‍ കേള്‍ക്കും.
മഴയില്‍ നനഞ്ഞു, ഒരു മേഘമല്‍ഹാറായി പെയ്തിറങ്ങിയ ഈ പോസ്റ്റ് ഒരു പാട്.......പെരുത്ത് ഇഷ്ടമായി,സുഹൃത്തേ! അഭിനന്ദനങ്ങള്‍...!
മഴയുടെ സപ്തസ്വരങ്ങള്‍ ഈ വരികളിലൂടെ ഞാന്‍ കേള്‍ക്കുന്നു....നന്ദി...!
സസ്നേഹം,
അനു
പ്രിയപ്പെട്ട മുല്ല,
ReplyDeleteഅയ്യപ്പ എന്നാണു പറയേണ്ടത് കേട്ടോ!
സസ്നേഹം,
അനു
മഴ നനഞ്ഞ ഓര്‍മ്മകള്‍ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇക്ക അതിമനൊഹരമീ പോസ്റ്റ്
ReplyDelete...ഈ മഴയിലലിയുമൊരു ഒരു ചെറു..................................
ReplyDeleteഎന്തു പോസ്റ്റായാലെന്താ?
ReplyDeleteവായിച്ച് ആഹ്ലാദിച്ചു. നഷ്ടമായി എന്നു കരുതിയ ഒരുപാട് ഓർമ്മകൾ മടങ്ങി വന്നു.
മഴത്തുള്ളിക്കഥകൾക്ക് ഒരുപാട് നന്ദി. മുത്തശ്ശി മഴയെക്കുറിച്ച് പറഞ്ഞത് വളരെ ഇഷ്ടമായി. അഭിനന്ദനങ്ങൾ.
ithu veruthe peitha mazha alla AKBAR SAAB.. ithaanu mazha.. kothichirunna, parayaan vembiya MAZHA...
ReplyDeletemazhayo mazha..
ReplyDeletenalla sukham ee mazha nanayaan..
ആവൂ...!
ReplyDeleteഒരു പെരുമഴ പെയ്തു തോർന്നു...!!
മഴ പെയ്യണമെങ്കിൽ ഇങ്ങനെ പെയ്യണം...!!!
ഒരു മഴ നനഞ്ഞ എല്ലാ സുഖത്തോടെയും ആശംസകൾ....
കാറ്റിനെ കുറിച്ച് ഒരു കവിത ഗീതടീച്ചറുടെത് ഇന്ന് വായിച്ചു. ഇപ്പോള്‍ മഴയെ കുറിച്ചും. മനോഹരമായിരിക്കുന്നു അക്ബര്‍..
ReplyDeleteവായനയുടെ ഒരു പെരുമഴ തോര്‍ന്നു
ReplyDeleteതണുപ്പുണ്ട് . മഴ പെയ്യട്ടെ :)
മഴയുടെ ഭാവങ്ങള്‍ വാക്കുകളാല്‍ വരച്ചത് നന്നായിരിക്കുന്നു.. സൗന്ദര്യം കാണുന്നവന്റെ കണ്ണിലാണ് എന്ന് പറയാറുണ്ട് . മഴയുടെ സൗന്ദര്യവും അങ്ങനെ ആണ് എന്നാണ് തോന്നുനത് .. നനുത്ത് പെയ്യുന്ന മഴയിലൂടെ ബൈക്കില്‍ പോകാനാണ് എനിക്ക് ഇഷ്ടം.. മഴയെ അനുഭവിച് എന്നൊക്കെ പറയാം.. പിന്നെ രാത്രിയില്‍ ആര്‍ത്തലച്ചു പെയ്യുന്ന മഴ കണ്ടു വെറുതെ ഇരിക്കാനും..
ReplyDeletesm sadique
ReplyDeleteചെറുവാടി
Hashiq
കൊമ്പന്‍
ഷബീര്‍ - തിരിച്ചിലാന്‍ s
Ismail Chemmad
khaadu..
മുരളീമുകുന്ദൻ , ബിലാത്തിപട്ടണം
Haneefa Mohammed
faisalbabu
പട്ടേപ്പാടം റാംജി
Mohammedkutty irimbiliyam
faisu madeena
കുന്നെക്കാടന്‍
Lipi Ranju
പ്രിയ സുഹൃത്തുക്കളെ പോസ്റ്റു വായിച്ചു അഭിപ്രായം പറഞ്ഞ നിങ്ങള്ക്ക് ഓരോരുത്തര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.
മുല്ല
ReplyDeletenaushad kv
അലി
ഉമ്മു അമ്മാര്‍
mayflowers
~ex-pravasini*
ആറങ്ങോട്ടുകര മുഹമ്മദ്
റിയാസ് (ചങ്ങാതി)
നാമൂസ്
MT Manaf
anupama
Jefu Jailaf
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ
Echmukutty
Ziyahul Haque
മുകിൽ
വീ കെ
ബഷീര്‍ പി.ബി.വെള്ളറക്കാട്
റശീദ് പുന്നശ്ശേരി
pradeep's
പ്രിയ സുഹൃത്തുക്കളെ പോസ്റ്റു വായിച്ചു അഭിപ്രായം പറഞ്ഞ നിങ്ങള്ക്ക് ഓരോരുത്തര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.
ഇവിടെ ഇങ്ങനെ ഒരു ആടക്കോട മഴ പെയ്ത കാര്യം അറിഞ്ഞില്ല ഇത് വരെ.....അതാണ് എത്താന്‍ വൈകിയത്....
ReplyDeleteഎനിക്കിഷ്ടം ആ മുത്തശ്ശി മഴയെ.....കൌശലക്കാരിയെ..............
ചിത്രങ്ങള്‍ ജോറായി.....ആശംസകള്‍................
ഹായ് മഴയെ എത്ര സുന്ദരമായി വരച്ചു കാണിച്ചിരിക്കുന്നു !
ReplyDeleteമഴയെ എനിക്ക് “അവളായി” കാണാനാണ് ഇഷ്ടം തോന്നുന്നത് :)
ഞാന്‍ പറയാന്‍ വന്നത് മറ്റു പലരും പറഞ്ഞിരിക്കുന്നു... അത് ആവര്‍ത്തിക്കുന്നില്ല...അതുകൊണ്ട് ഈ വായന എന്നില്‍ ഉണ്ടാക്കിയ മറ്റൊരു ചിന്ത ഇവിടെ കുറിക്കുന്നു... നമ്മുടെ നാടിന്റെയും, പുഴയുടെയും, മഴയുടെയും, പ്രകൃതിയുടെയും തനതു ഭാവങ്ങളെക്കുറിച്ച് സൂക്ഷ്മമായി അക്കമിട്ടു പറയണമെങ്കില്‍ പ്രവാസം അറിയണം എന്നു തോന്നുന്നു... വിദൂരതയിലിരുന്ന് നോക്കുമ്പോഴാണ് നാടിന്റെ മൂല്യം ശരിക്ക് അറിയുവാന്‍ കഴിയുക... പ്രവാസികളില്‍ നിന്ന് നല്ല രചനകള്‍ വന്നുകൊണ്ടിരിക്കുന്നതിന്റെ കാരണവും അതു തന്നെയാവാം..
ReplyDeleteപുതിയ പോസ്റ്റ് എവിടെപ്പോയി?
ReplyDeleteമഴയുടെ ആ വരവ് വളരെ ഇഷ്ടപ്പെട്ടു...! പുതിയ പോസ്റ്റ് എവിടെ പോയി. ഇന്നലെ ബുക്ക്മാർക്ക് ചെയ്ത് വെച്ചിരുന്നു. ഇന്ന് നോക്കുംബോൾ കാണുന്നില്ല. ഏതായാലും മഴ ആസ്വദിച്ചു.
ReplyDeleteമഴയുടെ വിവിധ മൂര്‍ത്തീ ഭാവങ്ങളെ ഉള്‍ക്കൊള്ളിക്കാന്‍ കഴിഞ്ഞിട്ടുണ്‌ട്. ചാറ്റല്‍ മഴയുള്ള ദിവസങ്ങളില്‍ പാടത്ത് കൂടെ കുടയും ചൂടി നടക്കുന്നതു, പാടത്ത് നില്‍ക്കുന്ന് പേരക്ക മരത്തില്‍ കയറി മുഴുത്ത പേരക്കകള്‍ അറുത്ത് കഴിക്കുന്നതുമെല്ലാം ഒാര്‍മ്മ വന്നു. റോഡരികിലൂടെ പോകുമ്പോള്‍ വെള്ളം തെറിപ്പിക്കുന്ന വാഹനങ്ങളെ പ്രതിരോധിച്ചിരുന്നത് കുട ചെരിച്ച് കൊണ്‌ടായിരുന്നല്ലോ? ഒരു കുടയില്‍ കൂട്ടുകാരുമൊത്ത് തോളില്‍ കയ്യിട്ട് നനയാതെ നനഞ്ഞ് പോയിരുന്ന ആ കൌമാര കാലം മനസ്സിലൂടെ റോക്കറ്റ് വേഗത്തിലൊന്ന് കടന്ന് പോയി, അതെന്‌റെ വിരല്‍ തുമ്പിലൂടെ ഇവിടെ കുറിക്കുന്നു... കാരണം ഞാന്‍ പ്രണയിക്കുന്നു, മഴയെ.
ReplyDeleteഇസ്മയില്‍ അത്തോളി അത്തോളിക്കഥകള്‍
ReplyDeleteഗീത
Pradeep Kumar
mayflowers
ഭായി
Mohiyudheen MP
പ്രിയ സുഹൃത്തുക്കളെ, പോസ്റ്റു വായിച്ചു അഭിപ്രായം പറഞ്ഞ നിങ്ങള്ക്ക് ഓരോരുത്തര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.
കാര്മുകില് ചായം തുടച്ചു, നീയെന്നുടെ
ReplyDeleteനാലകം തെളിനീരിലാടി
ഉള്ക്കാമ്പെരിഞ്ഞു ഞാന് നീറവേ,നീ
വിണ് ഗംഗാ ജലവുമായ് വന്നു
ആകെ കുളിറ്ന്നെന്റെ മൗനമേഘം
ആയിരം നാവോടെ പെയ്തു തോര്ന്നു
ആയിരം നാവോടെ പെയ്തു തോര്ന്നു
മഴ എന്നും എനിക്ക് പ്രിയം, ഹരം :-)
വളരെ ഇഷ്ട്ടമായി ഈ പോസ്റ്റ് .
മഴ ന്റെ പ്രിയം....
ReplyDeleteവരികളിലൂടെ പെയ്തിറങ്ങും മഴയും നിയ്ക്ക് പ്രിയപ്പെട്ടതാകുന്നു...“ഓർമ്മകളിലെ പെരുമഴ കാലം “ പോലെ..!
സ്നേഹ മഴ...സന്തോഷം മഴ...!
സ്നേഹമഴ തുടരട്ടെ...
ReplyDeleteമഴയുടെ ഈണവും താളവും ഉൾകൊണ്ട എഴുത്ത്..
ReplyDelete