Wednesday, January 8, 2014

ബദു ഗ്രാമത്തിലേക്ക് ഒരു യാത്ര

ശക്തമായ കാറ്റ് പലപ്പോഴും ഞങ്ങളുടെ വാഹനത്തെ ആട്ടി  ഉലച്ചു കൊണ്ടിരുന്നു. എതിർ ദിശയിൽ ട്രെയിലറുകൾ കടന്നു പോകുമ്പോൾ  ഭീതിപ്പെടുത്തുന്ന കുലുക്കം അനുഭവപ്പെടുന്നു. വാഹനത്തിലെ ശീതീകരണ  സംവിധാനത്തെ നിഷ്പ്രഭമാക്കി പുറത്തെ ചൂട് ഉള്ളിലേക്ക്  തുളച്ചു കയറുന്നുണ്ട്.  

പൊടിക്കാറ്റിന്റെ മുന്നറിയിപ്പ് ബോർഡ്‌ പലയിടത്തും കണ്ടു. റോഡ്‌  ചുട്ടു പഴുക്കുകയായിരുന്നു. മരുഭൂമിയിലെ ഓരോ മണൽത്തരിയും തീപ്പൊരി പോലെ തിളങ്ങുന്നു. ഓടിക്കൊണ്ടിരിക്കുമ്പോൾ മുന്നിൽ കുറച്ചകലെയായി പുഴ കുത്തിയൊഴുകുന്ന പോലെ ഒരു ജലാശയം. അത്  അടുക്കും തോറും  പിടി തരാതെ  അകന്നകന്നു പോകുന്നു.  യാത്രികനെ മോഹിപ്പിച്ചു മുന്നോട്ടു നയിക്കുന്ന ഈ മരീചിക മരുഭൂമിയുടെ കൂടപ്പിറപ്പാണ്. പ്രവാസിയുടെ സ്വപ്‌നങ്ങൾ പോലെ..

മഹാ നഗരം വിട്ടിട്ടു 600 കിലോമീറ്ററിലധികം പിന്നിട്ടു കഴിഞ്ഞു. അതിനിടയിൽ റാബിഖ്, യാൻബു, ഉംലജ്  എന്നീ മൂന്നു ചെറു പട്ടണങ്ങൾ മാത്രം.  ഓരോ പട്ടണങ്ങൾക്കുമിടയിൽ 180 - 200 കിലോമീർറ്ററുകൾ തീർത്തും വരണ്ട മരുഭൂമിയാണ്. എങ്കിലും ഹൈവേയിൽ നിന്നും വളരെ അകലത്തിൽ ചില ആട്ടിൻ പറ്റങ്ങളെയും,  മരുഭൂമി പോലെ മനസ്സ് വരണ്ടു പോയ,  

നിർഭാഗ്യവാന്മാരായ,   അതിന്റെ ഇടയന്മാരെയും കണ്ടിരുന്നു. വല്ലപ്പോഴും തരിശു ഭൂമിയിൽ  ഒട്ടകങ്ങൾ അലസമായി മേഞ്ഞു നടക്കുന്നു. ഇടക്ക് വളരെ അകലെ മലഞ്ചെരുവുകളിൽ ഒരു നിശ്ചല ചിത്രത്തിലെന്ന പോലെ  ചില കൊച്ചു കുടിലുകൾ. മീസാൻ കല്ലുകൾ പോലെ   അവിടങ്ങളിലായി മണൽ മൂടി ചിതറിക്കിടക്കുന്ന  ജീവിത സാമഗ്രികൾ.

റോഡിനു ഇരു വശവും പലപ്പോഴും ഉപേക്ഷിക്കപ്പെട്ടതോ അപകടത്തിൽ പെട്ടതോ ആയ വാഹനങ്ങൾ ശ്രദ്ധിച്ചു..കൂട്ടത്തിൽ ഒരു വലിയ ട്രക്ക് മറിഞ്ഞു കത്തിക്കരിഞ്ഞു കിടക്കുന്നു. അതിനുള്ളിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടിരിക്കുമോ?! അതോ അവരും ആ കൂടിനുള്ളിൽ കത്തിയമർന്ന് ചാരമായിരിക്കുമോ? അങ്ങിനെയെങ്കിൽ ഒരു കുടുംബത്തിൻറെ മുഴുവൻ സ്വപ്നങ്ങളാവില്ലേ അവിടെ എരിഞ്ഞടങ്ങിയിട്ടുണ്ടാവുക. 

പെരുന്നാൾ അവധിയുടെ ഏഴ് ദിനങ്ങൾ  എങ്ങിനെ കഴിച്ചു കൂട്ടും എന്നാലോചിച്ചിരുന്നപ്പോഴാണ് സുഹൃത്ത് മുസ്തഫയുടെ വിളി വന്നത്. പിന്നെ ഒന്നും ആലോചിച്ചില്ല. അവൻറെ സൈൽസ് വാനിന്റെ മുന് സീറ്റിൽ കയറി ഇരുന്നതാണ്. ഇത് ഈ വഴിക്കുള്ള അവന്റെ അവസാനത്തെ യാത്രയാണത്രെ. നാലഞ്ചു വർഷമായി ഈ വഴിയിൽ അവൻ സഞ്ചരിക്കുന്നു. ഇതു വരെയുള്ള സമ്പാദ്യത്തിൽ നിന്നും മൂന്നു സഹോദരിമാരെ കെട്ടിച്ചയച്ചു. ഇനി തന്റെയും ഇളയ സഹോദരിയുടെയും വിവാഹങ്ങൾ. അതിനായി കടകളിൽ നിന്നും പിരിഞ്ഞു കിട്ടാനുള്ള കാശ് വാങ്ങിച്ചിട്ട് വേണം അവനു നാട്ടിലേക്ക് വിമാനം കയറാൻ. ഒപ്പം അവന്റെ സ്വപ്നങ്ങൾക്കും...

പുറത്തെ കാറ്റിന്റെ ആരവങ്ങളും വാഹനത്തിന്റെ ഇരമ്പലും എതിർ ദിശയിൽ വാഹനങ്ങൾ കടന്നു പോകുമ്പോഴുള്ള   കുലുക്കവും വല്ലാതെ  അലോസരപ്പെടുത്തുന്നുണ്ട്. എങ്കിലും വിദൂരതയിലേക്ക് കണ്ണു നട്ട്  മരുഭൂമിയുടെ വന്യസൗന്ദര്യം ആസ്വദിക്കുകയായിരുന്നു  ഞാൻ.

യുഗാന്തരങ്ങളായി ഈ മരുഭൂമിയിൽ മനുഷ്യർ ജീവിക്കുകയും അവരുടെ തലമുറകൾ പെറ്റു പെരുകുകയും ചെയ്യുന്നു. അതി ജീവനത്തിന്റെ കഠിന പാഠങ്ങൾ അറിയാത്തവരെ മരുഭൂമി തിരസ്ക്കരിക്കുകയും  മണൽ പഴുപ്പിച്ചു കാൽ പൊള്ളിച്ചു ഓടിക്കുകയും ചെയ്യുന്നു. ഒടുവിൽ ദാഹിച്ചു തളർന്നു വീഴുന്നവരെ മണൽ വിഴുങ്ങും. എത്ര ഹത ഭാഗ്യർ ഇങ്ങിനെ ആരുമറിയാതെ ഈ മണ്ണിലമർന്ന്  ലയിച്ചു പോയിട്ടുണ്ടാവും!

പെടുന്നനെ വാഹനത്തിന്റെ വേഗത കുറഞ്ഞു. എതിരെ വരുന്ന വാഹങ്ങളുടെ ഹെഡ് ലൈറ്റുകൾ കത്തുന്നുണ്ട്. അകലെ ഒരു ചുവന്ന പുക പോലെ പൊടി ഉയരുന്നത് കണ്ടു. ആ പൊടി പെടുന്നനെ ഞങ്ങളുടെ വാഹനത്തെയും മൂടി.വലിയ ആരവത്തോടെ പൊടിക്കാറ്റ് ഹൈവേക്ക്  മുകളിൽ ആർപ്പു വിളിയോടെ തലങ്ങും വിലങ്ങും വീശിക്കൊണ്ടിരുന്നു. 

എത്ര പെട്ടെന്നാണ് മരുഭൂമിയുടെ ഭാവമാറ്റങ്ങൽ സംഭവിക്കുന്നത്‌. കടൽ തിരമാലകൾ പോലെ മണ്‍കൂനകൾ കാറ്റിൽ സ്ഥാനം മാറിക്കൊണ്ടിരിക്കും. മണിക്കൂറുകൾ കൊണ്ട് മരുഭൂമിയുടെ രൂപവും ശരീരവും മറ്റൊന്നാകും. കടൽ ക്ഷോഭം പോലെ  മരുഭൂമിക്കും ക്ഷോഭമുണ്ടാകുമോ എന്നറിയില്ല. കാറ്റിന്റെ  രൗദ്ര ഭാവം തീർത്തും ഭീതിപ്പെടുത്തുന്നത് തന്നെയാണ്.

വണ്ടി അൽപം നിർത്തിയിടാം. ഞാൻ മുസ്തഫയോട് പറഞ്ഞു. പക്ഷെ ഇതൊക്കെ പല തവണ കണ്ടതു കൊണ്ടാവാം അവൻ പറഞ്ഞു.  "ഈ കാറ്റ്  ചിലപ്പോൾ ഇന്ന് മുഴുവൻ ഇവിടെ കാണും..കുറച്ചൂടെ മുന്നോട്ടു പോയാൽ ഒരു പക്ഷെ ഇതിൽ നിന്നും നമുക്ക് പുറത്തു കടക്കാം. അവൻ പറഞ്ഞത് ശരിയായിരുന്നു. കുറെ ദൂരം മുന്നോട്ടു ചെന്നപ്പോൾ മാനം തെളിഞ്ഞു കാണപ്പെട്ടു. ഏതോ ഉഗ്ര രൂപിണിയുടെ ശാസനയാലെന്ന പോലെ സംഹാരമൂർത്തിയായ ആ മണൽകാറ്റ് അവസാനിച്ചിരിക്കുന്നു. ഞങ്ങൾ വാഹനം ഒരു വശത്തേക്ക്  ഒതുക്കി നിർത്തി. വെയിലിൻറെ കാഠിന്യം കുറഞ്ഞിരുന്നു. ഞാൻ ആശ്വാസത്തോടെ ഒന്നു നിശ്വസിച്ചു.

വീണ്ടും യാത്ര തുടർന്നു. പതുക്കെ സൂര്യൻ അങ്ങ് ദൂരെ മരുഭൂമിയുടെ മാറിലെവിടെയോ ഏതോ മണൽ കൂനയിൽ വീണു അതിന്റെ വെളിച്ചമണച്ചു കഴിഞ്ഞു. മുന്നോട്ടു പോകും തോറും കാലാവസ്ഥ മാറിക്കൊണ്ടിരുന്നു. ഇപ്പോൾ ചുടു കാറ്റിനു പകരം തണുത്ത കാറ്റാണ് ഞങ്ങളെ തലോടുന്നത്. കൂടെ കൂടെ തണുപ്പിന്റെ തോത് വര്ദ്ധിച്ചു കൊണ്ടിരുന്നു. എനിക്ക് കൗതുകം തോന്നി. എത്ര വിചിത്രമാണ് ഈ മണൽ രാജ്യത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും.

വാഹനത്തിന്റെ വേഗത നന്നേ കുറഞ്ഞു. ഹമ്പുകൾ ചാടിക്കടക്കാൻ തുടങ്ങി. ഒരു ചെക്ക്‌ പോയിന്റ് അടുത്തു വരികയാണ്. സൗദി അറേബിയയിൽ ഓരോ നഗര കവാടത്തിലും ചെക്ക്‌ പോയിന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. പരിശോധന  കടന്നു വേണം ഓരോ നഗരത്തിലും പ്രവേശിക്കാൻ. എന്തോ ഞങ്ങളുടെ വാഹനം പരിശോധിക്കാതെ പോകാൻ പറഞ്ഞു. അപ്പോൾ ഞങ്ങൾ  അൽവജ് എന്ന മറ്റൊരു പട്ടണത്തിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു.. 

പ്രതീക്ഷിച്ച പോലെ മുസ്തഫ  വാഹനം നിർത്തിയത് ഒരു മലയാളി ഹോട്ടലിനു മുന്നിലാണ്. മലപ്പുറത്തുകാർ നടത്തുന്ന സാമാന്യം ഭേദപ്പെട്ട ഒരു ഹോട്ടൽ. "അൽഫഹമും ബുഹാരി ചോറും" കഴിച്ചതോടെ വിശപ്പടങ്ങി. ഇനി ഒന്ന് നടു നിവർത്തണം. അതിനായി ഹോട്ടലിനു പിറകിലെ ഒരു റൂം തരപ്പെടുത്തി. നാളെ "അൽബദ" എന്ന ബദു ഗ്രാമത്തിലേക്കാണ്  യാത്ര.  മുസ്തഫ ഉറങ്ങും മുമ്പ് പറഞ്ഞു. തണുപ്പ് കാരണം ഞാൻ കട്ടിയുള്ള പുതപ്പിനുള്ളിലേക്ക് ഊളിയിട്ടു. പിന്നെ ഉറക്കത്തിലേക്കും...

കുളിയും പ്രഭാത ഭക്ഷണവും കഴിഞ്ഞു രാവിലെ ഒൻപതു മണിക്കാണ് വീണ്ടും ഞങ്ങൾ യാത്ര തുടങ്ങിയത്. ഹൈവേയിൽ നിന്നും തിരിഞ്ഞു  മറ്റൊരു ഒറ്റവരിപ്പാതയിലൂടെയായിരുന്നു ഞങ്ങളുടെ വാഹനം  ഓടിക്കൊണ്ടിരുന്നത്. ഇപ്പോൾ മരുഭൂമിയുടെ വിദൂര കാഴ്ചകൾ ഇല്ല. വിശാലമായ മണൽ പരപ്പില്ല.  ചുറ്റും മലകൾ മാത്രം. മലകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന റോഡ്‌ തീർത്തും വിജനം. എതിരെ ഒരു വാഹനം പോലും കാണുന്നില്ല.  

തണുപ്പ് കാരണം വണ്ടിയുടെ സൈഡ് ഗ്ലാസുകൾ അടച്ചിരുന്നു. റോഡരികിൽ  അൽബദ 110 കിലൊമീറ്റെർ എന്ന സൈൻ ബോർഡ്  കണ്ടു. പതുക്കെയായിരുന്നു വണ്ടി ഓടിച്ചിരുന്നത്. അതിന്റെ കാരണം എനിക്ക് മനസ്സിലായി. ഇടക്കിടെ റോഡിലേക്ക് ഒട്ടകങ്ങൾ കയറി വരും. മുന്നോട്ടു നീങ്ങണമെങ്കിൽ  നീണ്ട ഹോണ്‍ മുഴക്കി അവയെ വിരട്ടണം .

പകൽ വാഹനം ഒട്ടകത്തെ ഇടിച്ചാൽ വാഹന ഉടമ ഒട്ടക ഉടമക്ക് നഷ്ട പരിഹാരം കൊടുക്കണം. രാത്രിയാണെങ്കിൽ തിരച്ചും. മുസ്തഫ പറഞ്ഞു. അതൊരു പുതിയ അറിവായിരുന്നു . പക്ഷെ രാത്രി ഇടിച്ചാൽ കാശ് വാങ്ങാൻ നമ്മൾ ബാക്കി ഉണ്ടാവണം എന്നില്ല.  ഇനി ഉണ്ടായാലും ഒട്ടകത്തിനു അപ്പോൾ ഉടമ ഉണ്ടാവണം എന്നുമില്ല!. അവൻ തുടർന്നു. അപ്പോൾ ഞാൻ നാട്ടുകാരനും സുഹൃത്തുമായ മൊയിതുവിനെ കുറിച്ച് ഓർക്കുകയായിരുന്നു. നാട്ടിലേക്ക്  വിമാനം കയറാൻ ജിസാനിൽ നിന്നും ഒരു രാത്രി ടാക്സിയിൽ ജിദ്ദയിലേക്ക് പുറപ്പെട്ടതായിരുന്നു അവൻ. വഴിമദ്ധ്യേ കാർ  ഒട്ടകത്തെ ഇടിച്ചു തകർന്നു അവനും കൂടെ ഉണ്ടായിരുന്ന മറ്റു മൂന്നു പേരും സ്വപ്നങ്ങളില്ലാത്ത ലോകത്തേക്ക് പോയി. 

തീർത്തും വിജനമായ വീഥിയിലൂടെ 80 കിലോ മീറ്റർ പിന്നിട്ടു ഞങ്ങൾ ഒരു കടക്കു മുമ്പിൽ ചെന്ന് നിന്നു. കൊല്ലം സ്വദേശിയായ ഒരാളാണ് കടയിലെ വിൽപനക്കാരൻ. കടക്കു പിറകു വശത്ത്‌ നിറയെ മാവും മറ്റു ചെടികളും വളർന്നു നിൽക്കുന്ന ഒരു പറമ്പ്. അതിനു പിറകിൽ അൽപം  ദൂരെയായി കുറെ വീടുകൾ.  ഞാൻ കേരളത്തിൽ എത്തിപ്പെട്ട പോലെ എനിക്ക് തോന്നി. അങ്ങിങ്ങായി പച്ചപ്പുകൾ കാണുന്നു.  കടയുടെ വശം ചേർന്ന്  ഒരു ചെമ്മണ്‍ പാത ഏതാനും ചെറു വീടുകൾക്കിടയിലൂടെ വളഞ്ഞു പുളഞ്ഞ്  എങ്ങോട്ടോ പോകുന്നുണ്ട്. 


ഞങ്ങളെ കണ്ടപ്പോൾ കടക്കാരന് ഉണ്ടായ സന്തോഷം പറയണ്ട. ഇങ്ങിനെ മാസത്തിൽ ഒന്നോ രണ്ടോ മലയാളികളെ മാത്രമാണ് അയാൾ കാണുന്നത്. അന്നത്തെ ഉച്ച ഭക്ഷണം അയാളുടെ റൂമിൽ നിന്നു കഴിച്ചു ഞങ്ങൾ പുറപ്പെട്ടു. അപ്പോൾ സമയം മൂന്നു മണി ആയിക്കാണും. തണുപ്പിന്റെ കാഠിന്യം കൂടി കൂടി വന്നു. വാഹനം വലിയ ഒരു ഇറക്കം ഇറങ്ങാൻ തുടങ്ങി..അപ്പോൾ ദൂരെ പച്ച പുതച്ചു കിടക്കുന്ന ഒരു കൊച്ചു ഗ്രാമം നേർത്ത മഞ്ഞിൽ പാളികൾക്കിടയിലൂടെ ദൃശ്യമായി. അതാണ്‌ "അൽബദ" മുസ്തഫ പറഞ്ഞു. ഇരുപതു കിലൊമീറ്റെർ പിന്നെയും ഓടി ഞങ്ങൾ അവിടെ എത്തിച്ചേർന്നു..

ഗ്രാമത്തിൽ പ്രവേശിക്കുന്നതിന് മുമ്പേ ടാർറോഡ്‌ അവസാനിച്ചിരുന്നു. പിന്നെ ചെരൽകല്ലുകളും മണ്ണും കൂടിക്കുഴഞ്ഞ സാധാ നിരത്ത്. കേരളത്തിലെ ഏതോ ഗ്രാമ പ്രദേശത്തുള്ള ഒരു പഴയ അങ്ങാടിയുടെ  പ്രതീതി. ആകെ ഏഴു കടകൾ മാത്രമാണ് ആ ബദു ഗ്രാമത്തിൽ ഉള്ളത്.. അതിലൊക്കെ ബംഗാളികളും സുഡാനികളുമാണ് വിൽപനക്കാർ. എല്ലാവരും മുസ്തഫയുടെ പരിചയക്കാർ. ഇടയിൽ ഒരു ഗാവക്കട കണ്ടു. അവിടെ ഹുക്ക വലിച്ചു കൊണ്ടിരിക്കുന്ന വൃത്തി ഹീനമായ വസ്ത്രം ധരിച്ച ഏതാനും വൃദ്ധരായ അറബികൾ. 

അതി വെണ്മയുള്ള  മുന്തിയ തരം ശുഭ്രവസ്ത്രങ്ങൾ ധരിച്ചു, ഇസ്തിരി ചുളിയാത്ത ശിരോ വസ്ത്രത്തിൽ ഉഗാൽ വെച്ച്,  വില കൂടിയ അത്തറിൽ ചമഞ്ഞു,  വിദേശ നിർമ്മിത കാറുകളിൽ സഞ്ചരിക്കുന്ന,  നഗര വാസികളായ പരിഷ്കൃത അറബികളെ കണ്ടു ശീലിച്ച എനിക്ക് ഈ കാഴ്ചകൾ തികച്ചും പുതുമയുള്ളതായി. ജീവിത  വൈജാത്യം എത്ര വിചിത്രം !!

അപരിചിതരെ കണ്ടിട്ടാവാം അവർ ഞങ്ങളെ തന്നെ വീക്ഷിക്കുന്നു. ആ കടക്കകത്ത് തന്നെ രണ്ടു ഒട്ടകങ്ങളെ കെട്ടിയിട്ടിട്ടുണ്ട്. മറ്റൊരു കോണിൽ കുറെ പേർ നിലത്തെ കാർപെറ്റിൽ ഇരുന്നു ചെറിയ കട്ടകൾ  നീക്കി എന്തോ വിനോദത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. ചീട്ടു കളിക്കുന്ന മറ്റൊരു സംഘവും അപ്പുറത്തുണ്ട്.  തക്കായയിൽ മുട്ടു കൈ കുത്തി ചാരി ഇരുന്നു ഹുക്ക വലിക്കുന്ന വൃദ്ധരുടെ മുമ്പിൽ അലുമിനിയം ട്രേയിൽ  ജവന പോലുള്ള ഒരു പാത്രത്തിൽ സുലൈമാനിയും ഓരോ കൂജയും ഉണ്ട്..അതിൽ ഗാവയാവാം. പിന്നെ ഏതാനും ചെറിയ ഗ്ലാസുകളും. 

കടയോട് ചേർന്ന് നിൽക്കുന്ന ഷെഡ്ഢിൽ ഒരു ചക്ക് പ്രവർത്തിക്കുന്നു. കറുത്ത തുണി കൊണ്ട് കണ്ണ് മൂടിക്കെട്ടിയ ഒരു ഒട്ടകം സ്ഥായിയായ നിർവികാരതയോടെ ആ ചക്കിനു ചുറ്റും നടക്കുന്നു. വട്ടം കറങ്ങുമ്പോൾ  തല ചുറ്റാതിരിക്കാനവും കണ്ണുകൾ മൂടി കെട്ടിയത്. അതിന്റെ കഴുത്തിൽ കെട്ടിയ ദണ്ടിന്റെ കറക്കം കൊണ്ടാണ് ചക്ക് തിരിയുന്നതും എണ്ണ ഉണ്ടാകുന്നതും. അന്വേഷിച്ചപ്പോൾ അതെന്തോ തൈലം ആണ് എന്നറിഞ്ഞു. തൈലം ശേഖരിക്കാനുള്ള കുറെ കുപ്പികളും കന്നാസുകളുമൊക്കെ ഒരു മൂലയ്ക്ക് കൂട്ടി ഇട്ടിട്ടുണ്ട്.

കുറച്ചകലെ ഒരു ആട്ടിൻ കൂട്ടമുണ്ട്. പല്ല് നിറച്ചു വെച്ച, പഴക്കം കൊണ്ട് ദ്രവിച്ചു തുടങ്ങിയ രണ്ടു മൂന്നു പിക്കപ്പുകൾ. മറ്റൊരു കാഴ്ച ഒരു അറബി വൃദ്ധന്റെ വ്യാപാരമാണ്.കുറെ സാധനങ്ങൾ റോഡിൽ നിരത്തി വെച്ചിരിക്കുന്നു.  എല്ലാം വളരെ പഴക്കം ചെന്ന പാത്രങ്ങളും മറ്റും. അയാളെ കണ്ടപ്പോൾ ഒരു ആക്രി കച്ചവടക്കാരനെ പോലെ തോന്നി.  അതിൽ പുരാതന അറബികൾ ഉപയോഗിച്ചതെന്ന് കരുതാവുന്ന പാത്രങ്ങളും മറ്റുമാണ് കൂടുതലും. പഴയ ഖോജാ കഥകളിലും മറ്റും കണ്ട ചിത്രങ്ങളിലെ പോലെ ചില രൂപങ്ങൾ.

കറുത്ത തുണി കൊണ്ട് ശരീരം മറച്ച ഒരു സ്ത്രീ എന്തെല്ലാമോ നാട്ടു മരുന്നുകളും തൈലങ്ങളും തേനും വിൽക്കുന്നുണ്ട് മറ്റൊരു കോണിൽ . കുറെ അറാക്ക് കഷ്ണങ്ങളും ഉണ്ട് അവരുടെ പായയിൽ. അറാക്ക് അറബികളുടെ വിശേഷപ്പെട്ട മിസ്‌വാക്ക് (ടൂത്ത് ബ്രഷ്)  ആണ്.   ആരും വന്നു വില ചോദിക്കുന്നതോ വാങ്ങുന്നതോ കണ്ടില്ല. 

ഞാൻ ഏതോ അത്ഭുത ലോകത്താണെന്ന് എനിക്ക് തോന്നി. ഓരോ കാഴ്ചകളും പൗരാണിക അറബ് സംസ്കൃതിയുടെ കണ്ണി ചേർക്കുന്ന ചെറു പ്രതീകങ്ങളാണ്. എണ്ണ സമ്പന്നതയുടെ ആധുനിക സാങ്കേതികതകളോട് പുറം തിരിഞ്ഞു നിന്ന് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും വെല്ലു വിളിച്ചു പാരമ്പര്യത്തെ പിന്തുടർന്ന്  മരുഭൂമികളെ കീഴടക്കി  ജീവിക്കുന്ന  പാവം മനുഷ്യർ.

ഈ ചെറിയ അങ്ങാടിക്ക് പുറത്തു മരുഭൂമി അനന്തമായി പരന്നു  കിടക്കുകയാണ്. നടുക്കടലിൽ നങ്കൂരമിട്ട ഒരു കപ്പലിലാണൊ  ഞാൻ  എന്ന് ഒരു നിമിഷം സംശയിച്ചു. വെയിൽ മങ്ങിക്കഴിഞ്ഞു. തണുപ്പ് വീണ്ടും  അതിന്റെ രൗദ്ര ഭാവം പൂണ്ടു. അകലങ്ങളിലേക്കുള്ള മരുഭൂ കാഴ്ചകൾക്ക് തടസ്സമിട്ടു കോട മഞ്ഞു മൂടി ക്കൊണ്ടിരിക്കുകയാണ്. പള്ളിയിൽ നിന്നും ഭക്തി സാന്ദ്രമായ ഈണത്തിൽ  മഗരിബ് ബാങ്ക് മുഴങ്ങി.  ഗ്രാമത്തിലെ ഒരേ ഒരു പള്ളി.

കടകൾ എല്ലാം   അടഞ്ഞു. അങ്ങാടി ശൂന്യമായി തുടങ്ങി. മലയാളികൾ  ഇല്ലാത്ത സ്ഥലം ഭൂമിയിൽ ഇല്ലെന്നു പറയുന്നത് എത്ര ശരിയാണ്. ഒരു കൊച്ചു ഹാർഡ് വെയർ കടയിലേക്ക് കയറി ചെന്നപ്പോൾ ചിരിച്ചു കൊണ്ട് സ്വാഗതം ചെയ്തത് ഒരു മലയാളി സുഹൃത്ത്. ഈ ഗ്രാമത്തിലെ ഒരേ ഒരു മലയാളിയുടെ കട അത് മാത്രമാണ്. കടയുടെ പിറകിലെ റൂമിലാണ് അന്നത്തെ ഞങ്ങളുടെ താമസം.

ഒരു ഗോഡൌണ്‍. കുറെ ഇരുമ്പ് സാധങ്ങളും മറ്റും കൂട്ടി ഇട്ടിട്ടുണ്ട്.  അതിന്റെ ഉള്ളിൽ തന്നെ ഒരു വശത്ത്‌ ഒരു കൊച്ചു മുറിയും അടുക്കളയും. അവിടെ മറ്റു മൂന്നു പേർ കൂടി ഉണ്ട്. പുറത്തെ മുറ്റം ഒരു വർക്ക്‌ ഷോപ്പ് ആണ്. വെൽഡർമാരാണ് ഈ മൂന്ന് പേരും. അതിൽ രണ്ടു പേർ ഈ ബദു ഗ്രാമത്തിൽ വന്നിട്ട് മുപ്പതു വർഷമായത്രെ. ആട് നോക്കാനായിരുന്നു അവർ ആദ്യം നിയോഗിക്കപ്പെട്ടത്. പിന്നീട് ആട്ടിൻ കൂടുണ്ടാക്കുന്ന ജോലിക്കയറ്റം കിട്ടി. മുറ്റം നിറയെ ഇരുമ്പ് റാഡിൽ പണി തീർത്തു വെച്ച നിരവധി ആട്ടിൻ കൂടുകൾ. 

കേവലം അഞ്ചു വർഷങ്ങൾക്ക് മുമ്പാണ് ഇവിടേക്ക് റോഡ്‌ വന്നത്. കരണ്ട് ഇപ്പോഴും ഇവിടെ എത്തിയിട്ടില്ല..ചെറിയ ജെനറേറ്ററാണ് അത്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. അപ്പോൾ മുപ്പതു വർഷം മുമ്പത്തെ ഈ ഗ്രാമത്തിലെ അവസ്ഥയും ഇവിടെ എത്തിപ്പെട്ട ആദ്യ കാലങ്ങളിൽ അനുഭവിച്ച ദുരിതങ്ങളും, ചില അനുബന്ധ മരുഭൂ കഥകളും  ഞാൻ അത്ഭുതത്തോടെ കേട്ടുകൊണ്ടിരുന്നു . തണുപ്പിന്റെ കൂർത്ത സൂചികൾ ശരീരം തുളക്കുമ്പോഴും അവരുടെ അതിജീവനാനുഭങ്ങൾ എന്നെ പൊള്ളിച്ചു കൊണ്ടിരുന്നു. ഒരു രാത്രി മുഴുവൻ. 

രാവിലെ പുറത്തിറങ്ങിയപ്പോൾ കണ്ട കാഴ്ച മനം കുളിർക്കുന്നതായിരുന്നു. മുറ്റത്തെ വർക്ക്‌ ഷോപ്പിനു പിറകിൽ വിശാലമായ പുൽപാടം. ആടുകൾക്കും ഒട്ടകങ്ങൾക്കും വേണ്ടി കൃഷി ചെയ്യുന്നതാണത്രെ അവ. അതിനപ്പുറത്തു ഒരു വലിയ പച്ചക്കറി തോട്ടവും  ഈന്തപ്പനകളും.  മഞ്ഞു വീണു നനഞ്ഞു കുതിർന്ന പുൽപാടം കൊയ്യുകയാണ് മിസിരികളായ  രണ്ടു തൊഴിലാളികൾ. ഉള്ളിൽ പുകയുന്ന ജീവിതച്ചൂട് ആ കൊടും തണുപ്പിൽ അവർക്ക് ആശ്വാസം പകരുന്നുണ്ടാവാം..

കുബ്ബൂസും പരിപ്പ് കറിയും ചേർത്തു പ്രഭാത ഭക്ഷണം കഴിച്ചു ഞങ്ങൾ ഗ്രാമത്തോടു വിട പറഞ്ഞു. ഇനി കാണാൻ ഇടയില്ലെന്ന മുസ്തഫയുടെ യാത്രാ മൊഴികൾ അവരുടെ വറ്റിയ മിഴികളിൽ നനവായി  പടരുന്നത് ഞാനറിഞ്ഞു.  വാഹനം കയറ്റം കയറി  മുകളിലെത്തിയപ്പോൾ ഞാൻ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി. അങ്ങു ദൂരെ താഴ്വാരത്തു അനന്തവിശാലമായ മരുഭൂമിക്കു നടുവിൽ ഒരു തുരുത്ത് പോലെ ആ ഗ്രാമം അപ്പോഴും കോടമഞ്ഞ്‌ മൂടിപ്പുതച്ചു മയങ്ങുകയാണ്. 

ഇവിടെയും ഇങ്ങിനെ ഏതാനും മലയാളികൾ ജീവിക്കുന്നു. എണ്ണപ്പാടം കിനാവ്‌ കണ്ടു മോഹക്കടൽ നീന്തിയെത്തിയവർ. അങ്ങകലെ  ഉറ്റവർക്ക് സ്വപനങ്ങളുടെ വലിയ ലോകം പണിയാൻ  ഈ  കൊച്ചു വൃത്തത്തിൽ ചുരുണ്ടു കൂടിയവർ. ഇവരും പ്രവാസികളാണ്.  നിറം   പിടിപ്പിച്ച  പ്രവാസ സങ്കല്പങ്ങൾക്കുമപ്പുറത്തു  ഗൾഫ്  നഗരങ്ങളുടെ പുറമ്പോക്കുകളിൽ   ജീവിതം എന്ന കടംകഥക്ക് ഉത്തരം കിട്ടാതെ ഒറ്റപ്പെട്ടു പോയവർ ഇങ്ങിനെ എത്രയോ. എന്തിനെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ. കഞ്ഞിക്കലം തിളക്കാൻ കനൽ എരിഞ്ഞേ മതിയാവൂ..

<a href="http://mazhavillumagazine.blogspot.in/"> മഴവില്ലിലും വായിക്കാം.</a>


----------------------------------------------ശുഭം.---------------------------------------





64 comments:

  1. നിറം പിടിപ്പിച്ച പ്രവാസ സങ്കല്പങ്ങൾക്കുമപ്പുറത്തു ഗൾഫ് നഗരങ്ങളുടെ പുറമ്പോക്കുകളിൽ ജീവിതം എന്ന കടംകഥക്ക് ഉത്തരം കിട്ടാതെ ഒറ്റപ്പെട്ടു പോയവർ ഇങ്ങിനെ എത്രയോ. എന്തിനെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ. കഞ്ഞിക്കലം തിളക്കാൻ കനൽ എരിഞ്ഞേ മതിയാവൂ..

    ReplyDelete
    Replies
    1. മനോഹരമായ എഴുത്ത് ..വളരെ വൈകി വായിക്കാൻ ..

      Delete
  2. വായിച്ചു, ഒന്നില്‍ കൂടുതല്‍ തവണ. മനസ്സിലാവാതെയല്ല, വായിച്ച് മതിവരാതെ. മരുഭൂമിയുടെ ആത്മകഥയും മക്കയിലേക്കുള്ള പാതയും പ്രവാസത്തിന്‍റെ മുറിവുകളും വായിച്ചിട്ട് അധികം നാളുകളായില്ല. മികച്ച ഈ യാത്രാവിവരണവും വായനയുടെ മരുഭൂതലങ്ങളനുഭവേദ്യമാക്കിയ അവയ്ക്കൊപ്പം ചേര്‍ത്ത് വായിക്കാനാവുന്നത് പോസ്റ്റിന്‍റെ ഉന്നതനിലവാരം കൊണ്ട്തന്നെയാണ്. ആശംസകള്‍

    ReplyDelete
  3. ഓരോ പ്രവാസിക്കും ഉണ്ടാകും മനസ്സു നീറുന്ന കദനകഥകള്‍ .ഈ യാത്രാവിവരണം മനോഹരമായിരിക്കുന്നു .സ്ഥലങ്ങളും ജനവാസ കേന്ദ്രങ്ങളും മരുഭൂയും എല്ലാം ഒരു സിനിമ കാണുന്ന പ്രതീതിയാണ് ഉളവാക്കിയത് .ആശംസകള്‍

    ReplyDelete
  4. മഴവില്ലിന്‍റെ പേജുകളിലൂടെ തന്നെ ഈ മരുഭൂമിയിലേക്ക് കൂടെ വന്നതാണ് ഞാൻ . വെറും യാത്രാ വിവരണം അല്ല , കുറേ കാഴ്ചപാടുകളും ചിന്തകളും കൂടെ ഒഴുകിയിട്ടുണ്ട് ഈ യാത്രയിൽ .
    മരുഭൂമിയെ എത്രത്തോളം ഞാൻ ഇഷ്ടപ്പെടുന്നോ അതേ അളവിൽ തന്നെ അതിനെ കുറിച്ചുള്ള എഴുത്തും ഇഷ്ടപ്പെടും . അതുകൊണ്ടാവും വീണ്ടും ഞാനിത് ഇവിടെ വായിച്ചത് . കഥകളും നർമ്മങ്ങളും ചിന്തകളും തുടങ്ങി കുറേ നല്ല പോസ്റ്റുകൾ വായിച്ച ചാലിയാറിൽ , എന്തുകൊണ്ടും വേറിട്ട്‌ നിൽക്കുന്ന ഒന്നായി ഈ യാത്രാ വിവരണം .
    ക്ലൈമാക്സ് പ്രത്യേകം എടുത്തുപറയുന്നു .
    മികച്ചൊരു അനുഭവത്തിന് നന്ദി

    ReplyDelete
  5. Roadto Mekka പോലെ.. മുഹമ്മദ്‌ ആസദിന്റെ യാത്രകൾ പോലെ....എന്നാലും പിന്നെയും പിന്നെയും യാത്രികരെ മരുഭൂമി തിരിച്ച് വിളിച്ച് കൊണ്ടേ ഇരിക്കുന്നതെന്ത് !!

    ReplyDelete
  6. വളരെ നന്നായി ഈ എഴുത്ത്..മൂന്നു തവണ വായിച്ചു ഞാന്‍..അക്ബര്‍ മികച്ച ഒരു എഴുത്തുകാരനെന്ന് നിസ്സംശയം പറയാവുന്ന ഒരു കുറിപ്പ്. യാത്രയുടെ , മനുഷ്യരുടെ , പ്രകൃതിയുടെ സ്പന്ദനങ്ങളൊക്കെയും ഒപ്പിയെടുത്ത് എഴുതിയിരിക്കുന്നു. അവസാനഭാഗം വായിച്ച് ഞാന്‍ കുറ്ച്ചു നേരം ഇങ്ങനെ ഇരുന്നു പോയി.. അക്ബര്‍ മടിപിടിക്കാതെ കൂടുതല്‍ എഴുതണമെന്നും ഒരു വായനക്കാരി എന്ന നിലയില്‍ എന്തുകൊണ്ടെഴുതുന്നില്ല എന്ന ചോദ്യവുമായി ചെവിക്കു പിടിക്കാന്‍ എന്നെ നിര്‍ബന്ധിക്കരുതെന്നും ആവശ്യപ്പെട്ടുകൊണ്ട്..അഭിനന്ദനങ്ങള്‍, സ്നേഹം..

    ReplyDelete
  7. മനോഹരമായ യാത്രാനുഭവം. മരുഭൂമിയുടെ അവസ്ഥാന്തരങ്ങള്‍ തികഞ്ഞ ചാരുതയോടെ വര്‍ണിച്ചിരിക്കുന്നു. ("യുഗാന്തരങ്ങളായി ഈ മരുഭൂമിയില്‍ മനുഷ്യര്‍ ജീവിക്കുകയും അവരുടെ തലമുറകള്‍ പെറ്റു പെരുകുകയും ചെയ്യുന്നു. അതി ജീവനത്തിന്റെ കഠിന പാഠങ്ങള്‍ അറിയാത്തവരെ മരുഭൂമി തിരസ്ക്കരിക്കുകയും മണല്‍ പഴുപ്പിച്ചു കാല്‍ പൊള്ളിച്ചു ഓടിക്കുകയും ചെയ്യുന്നു. ഒടുവില്‍ ദാഹിച്ചു തളര്‍ന്നു വീഴുന്നവരെ മണല്‍ വിഴുങ്ങും. എത്ര ഹത ഭാഗ്യര്‍ ഇങ്ങിനെ ആരുമറിയാതെ ഈ മണ്ണിലമര്‍ന്ന് ലയിച്ചു പോയിട്ടുണ്ടാവും!"). കൊതിപ്പിക്കുന്ന ഭാഷയാണ്‌ ഈ വരികളില്‍ കാണുന്നത്.

    മറ്റൊന്ന് കൂടി.. ഇത്തരം യാത്രകളില്‍ ഫോട്ടോകള്‍ നിബന്ധമാണ് അക്ബര്‍. ഗൂഗിളില്‍ നിന്ന് എടുക്കുന്ന ഫോട്ടോകള്‍ എത്ര മനോഹരമായ വിവരണത്തെയും കൊന്നു കളയും.

    ReplyDelete
  8. കണ്ണഞ്ചിപ്പിക്കുന്ന രാത്രി വെളിച്ചവും , ഒരു പുഴപോലെ ഒഴുകുന്ന വാഹനങ്ങള്‍ നിറഞ്ഞ റോഡുകളും - ചുറ്റും എങ്ങോട്ട് നോക്കിയാലും കൊന്ക്രീറ്റ് ബില്‍ഡിംഗ് മലകളും കണ്ടു ... പെട്ടന്ന്‍ ഒരു ദിവസം കേരളത്തിലെ ഉല്‍ ഗ്രാമം പോലെയുള്ള ഒരു സ്ഥലത്ത് എത്തിയാലുണ്ടാവുന്ന അല്ബുധം ... നല്ല വിവരണം കാഴ്ചകള്‍ കുറഞ്ഞിട്ടാണോ- അതോ എഴുതി വലുതാകാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ടാണോ ..
    മുപ്പത്‌ വര്‍ഷം മുന്നേ ഇത്തരം ഒരു സ്ഥലത്തും മലയാളിയടക്കമുള്ള ആളുകള്‍ പ്രവാസികളായി എത്തപ്പെട്ടു എന്നോര്കുമ്പോള്‍ -
    ഇനിയും ഇത്തരം മറക്കാന്‍ പറ്റാത്ത അനുഭവങ്ങള്‍ എഴുതാന്‍ നിങ്ങള്‍ക് കഴിയട്ടെ ... ഇഷ്ടമായി ...

    ReplyDelete
  9. എന്താ പറയണ്ടത് എന്നറിയില്ല.
    ഇങ്ങനെയൊരു യാത്രയില്‍ താങ്കളെ അനുഗമിക്കാന്‍ അവസരം കിട്ടിയതില്‍ അങ്ങേയറ്റം സന്തോഷം തോന്നുന്നു. അതെ. താങ്കളെ അനുഗമിച്ച അതെ അനുഭവം, ഈ വായന.
    നിത്താക്കാത്തും ജവാസാത്തും ഇക്കാമയും പാസ്പ്പോര്‍ട്ടും വിസയും റി എന്ട്രിയും ഒന്നുമില്ലാത്ത യഥാര്‍ത്ഥ പ്രവാസം .. മരുവാസം.
    ഇന്നേ ത്യവസം ഇങ്ങനെയൊരു ഉപഹാരം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. അക്ബര്‍ ക്ക.

    Indi Mate

    ReplyDelete
  10. യഥാര്‍ത്ഥത്തില്‍ അറബികള്‍ ജീവിക്കുന്നതോ,ജീവിക്കെണ്ടാതോ ഇവിടെയൊക്കെയാണ്‌ എന്ന് തോന്നിപ്പോകുന്നു.. ആധുനിക ലോകത്തേക്കും ആധുനിക മനുഷ്യമനസ്സിലേക്കും ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ട ഒരു വലിയവിഭാഗം പച്ചമനുഷ്യരുടെ സ്വകാര്യലോകമാണത്. മരുഭൂമിയുടെ ഹൃദയസ്പന്ദനം തൊട്ടറിയുന്ന പുരാതന ഗോത്രസംസ്കൃതിയുടെ പിന്‍കാഴ്ചകള്‍ വാക്കുകളിലൂടെ വെളിവാക്കി.. വിത്യസ്തമായ ഒരു വിഷയത്താലും വളരെ ലളിതമായ വിവരണത്താലും അനുയോജ്യമായ ചിത്രങ്ങളാലും എല്ലാം മനസ്സിനെ ഹൃദ്യമാക്കിയ ഒരു കുറിപ്പ്. വലിയ ഇടവേളയ്ക്കു ശേഷം വന്ന ഒരു നല്ല പോസ്റ്റ്‌.

    ReplyDelete
  11. വായനാസുഖം നല്‍കുന്ന ശൈലി.
    യാത്രാവിവരണം വളരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു.
    രാത്രിയില്‍ കുറുകെ കടക്കുന്ന ഒട്ടകത്തെ വാഹനമിടിച്ചാല്‍ നഷ്ടപരിഹാരം
    വാഹനമുടമയ്ക്ക് കിട്ടുമെന്നത് പുതിയ അറിവാണ്.വലിയ ശിക്ഷയെന്നാണ്
    കരുതിയിരുന്നത്...
    "ബദു ഗ്രാമത്തിലേക്ക് ഒരു യാത്ര" വായിച്ചപ്പോള്‍ മുപ്പത്തിയഞ്ചു വര്‍ഷംമുമ്പുള്ള
    ഓര്‍മ്മകളിലേക്ക്‌.................
    മലകളും ,കാടും,പുഴകളും നിറഞ്ഞ അല്‍ബിഷയ്ക്കടുത്ത അല്‍ഹത്ത ഗ്രാമവും,
    പിന്നെ അല്‍ഹൈലലിലും കഴിച്ചുകൂട്ടിയ നാളുകള്‍............
    ആശംസകള്‍

    ReplyDelete
  12. കഞ്ഞിക്കലം തിളക്കാൻ കനൽ എരിഞ്ഞേ മതിയാവൂ..

    ReplyDelete
  13. മഴവില്ലില്‍ വായിച്ചിരുന്നു.. എന്നാലും യാത്രകള്‍ ഇഷ്ടമായതിനാല്‍ ഒന്നുകൂടി വായിച്ചു..

    മരുഭൂമിയും അവിടുത്തെ ജീവിതങ്ങളെയും വയിച്ചുമാത്രം അറിവുണ്ടായിരുന്ന എനിക്ക്, കുറെ പുത്തനറിവുകള്‍ പകര്‍ന്ന എഴുത്ത്.. ആശംസകള്‍..

    ReplyDelete
  14. ഒരേ സമയം അത്ഭുതവും ജിജ്ഞാസയും ഉല്‍കണ്ടയും ഓക്കേ കൂടെ അനുഭവപ്പെടുന്ന മനോഹരമായ ഒരു യാത്രാവിവരണം ..!
    എന്തത്ഭുത മാണീ മരുക്കാഴ്കാകള്‍ ..! ഇതൊക്കെ കാണുമ്പോള്‍ ഓര്‍ക്കുന്നു ഓരോ മലയാളിയും എത്ര മനോഹരമാണ് എന്‍റെ നാട് ..!
    നന്ദി മനോഹരമായ ഈ വരികള്‍ക്ക് (y)

    ReplyDelete
  15. വളരെ സിമ്പിളായി പറഞ്ഞ കാര്യങ്ങൾ
    ഒരു പുതിയ ലോകം സാഹചര്യം ചുറ്റുപാട് അവസ്ഥകൾ ജീവികൾ ഇങ്ങനെയുള്ളവ എന്നെ സംബന്ധിച്ച് കൂടുതൽ ശ്രദ്ധിക്കുന്ന ഒന്നാണ്.
    അത് കൊണ്ട് തന്നെ കുറച്ചു കൂടി വിശദമായി കേട്ടെങ്കിൽ എന്ന് തോന്നി
    ........................................................................................................................
    ചിലതൊക്കെ നമ്മുടെ ചിന്താഗതികല്ക്കും , നിരീക്ഷനങ്ങല്ക്കും , ഒരു പാട് അപ്പുറത്താണ്.
    നാമറിയാത്ത അനുഭവിക്കാത്ത കേട്ട് കഥകള
    ഇനിയും വരട്ടെ പുതിയ ലോകം , പുതിയ അറിവുകള
    നന്ദി.

    ReplyDelete
  16. ബദു ഗ്രാമത്തിലേക്ക് ഉസാറായിക്കിണ്... :)

    ReplyDelete
  17. വാവ്
    എന്തൊരു സുന്ദരമാണീ വിവരണം!
    >>>പകൽ വാഹനം ഒട്ടകത്തെ ഇടിച്ചാൽ വാഹന ഉടമ ഒട്ടക ഉടമക്ക് നഷ്ട പരിഹാരം കൊടുക്കണം. രാത്രിയാണെങ്കിൽ തിരച്ചും. മുസ്തഫ പറഞ്ഞു. അതൊരു പുതിയ അറിവായിരുന്നു . പക്ഷെ രാത്രി ഇടിച്ചാൽ കാശ് വാങ്ങാൻ നമ്മൾ ബാക്കി ഉണ്ടാവണം എന്നില്ല. ഇനി ഉണ്ടായാലും ഒട്ടകത്തിനു അപ്പോൾ ഉടമ ഉണ്ടാവണം എന്നുമില്ല!. അവൻ തുടർന്നു.<<< ഹ ഹ ഹ

    ReplyDelete
  18. കണ്മുന്നിൽ മായാതെ ഇപ്പോഴും....! അനന്തവിശാലമായ മരുഭൂമിക്കു നടുവിൽ ഒരു തുരുത്ത് പോലെ ആ ഗ്രാമം....,
    അക്ഷരക്കൂട്ടുകളിൽ ഇങ്ങനെ വരച്ചിടാനാവുന്നതും അനുഗ്രഹം തന്നെ "അള്ളാഹു അക്ബർ "

    ReplyDelete
  19. പ്രവാസത്തിലെ ഉള്ളറകളെകുറിച്ചുള്ള ഇതുപോലെ ഒരു യാത്രാ വിവരണം ഞാൻ ഈഅടുത്ത കാലത്തൊന്നും വായിച്ചിട്ടില്ല.
    മരുഭൂമിയിൽ ഞാൻ ദിവസങ്ങളോളം ജീവിച്ചിട്ടും കാണാത്ത അറിയാത്ത ഒത്തിരി കാര്യങ്ങൾ അറിയാൻ പറ്റി.
    ശരിക്കും ഇതുവായിക്കുംപോൾ ഞാനും നിങ്ങലോടപ്പം 'അൽബദ' യിലേക്കുള്ള യാത്രക്കാരനെ പോലെ തോന്നി .

    ReplyDelete
  20. മഴവില്ലില്‍ കണ്ടുവെങ്കിലും വായിക്കാന്‍ തുനിഞ്ഞില്ല. കാരണം മഴവില്ല് ഡൌണ്‍ലോഡ് ചെയ്ത് വച്ചിട്ട് തുറന്ന് നോക്കിയതുപോലുമില്ല. സമയക്കുറവ്. എന്തായാലും ഇവിടെ വന്നപ്പോള്‍ വായിച്ചു. മനോഹരമായ വിവരണം

    ReplyDelete
  21. മഴവില്ലില്‍ വായിച്ചു. ഇവിടേയും... ബദു ഗ്രാമത്തെ കുറിച്ച് ഇനിയും പലതും പറയാന്‍ കഴിയുമായിരുന്നില്ലേ...? അവിടെ അറബികളുമായി സംസാരിച്ച് അവരുടെ ചരിത്രവും രീതികളും എല്ലാം... നിണ്ടുപോകുമെന്ന് കരുതി ഒഴിവാക്കിയതാണോ..? എന്തായാലും ഞാന്‍ ഒരുപാട് പ്രതീക്ഷിച്ചിരുന്നു. ചിത്രങ്ങള്‍ ഗൂഗിളില്‍നിന്നായതും നിരാശപ്പെടുത്തി.

    ഈ പറഞ്ഞതിനര്‍ഥം ഇഷ്ടപെട്ടില്ല എന്നല്ല. ഇഷ്ടായി. നന്നായി എഴുതി...

    ReplyDelete
  22. മരുഭൂമിയുടെ വ്യത്യസ്തമായ കാഴ്ചകൾ, ലളിതമായ വിവരണം - കറന്റും വെളിച്ചവുമില്ലാത്തയിടങ്ങളിൽ പണിയെടുക്കുന്ന മലയാളികൾ ഇവിടെ ജിദ്ധയിലുമുണ്ട്. അവിടെ ഒരു ഡാം പണി നടക്കുന്നു ഇപ്പോൾ

    ReplyDelete



  23. ഏറെ നാൾ മരുഭൂമിയിൽ ജീവിച്ച അനുഭവം എനിക്കുണ്ട്. ഇതിലെ മരുഭൂവർണ്ണനകളും മറ്റു വിവരണങ്ങളും ഒരുപാട് ഓർമ്മകളെ മനസ്സിൽ പുനരുജ്ജീവിപ്പിച്ചു. പ്രവാസജീവിതത്തിന്റെ അറിയപ്പെടാത്തതും പരിഗണിക്കപ്പെടാത്തതുമായ മേഖലകളെ അനാവരണം ചെയ്യുന്ന ലളിതമധുരമായ ഈ കുറിപ്പിന്റെ വായന ഏറെനാൽ കഴിഞ്ഞാലും വിസ്മൃതമാകാത്ത വിധം മനസ്സിൽ മുദ്രിതമായിക്കഴിഞ്ഞു. നന്ദി.

    ReplyDelete
  24. മഴവില്ലിലെ ഒരു നിറഞ്ഞ വായനയായിരുന്നു 'ബദു ഗ്രാമത്തിലേക്കുള്ള യാത്രാ'വിവരണം. ആധുനിക കാലത്തെ മഹാനഗരത്തില്‍ നിന്നും എത്രയോ അകലത്തിലുള്ള പ്രാചീനമെന്ന് തോന്നിക്കുന്ന ഒരു ഗ്രാമത്തിലേക്ക് മനോഹരമായ ഭാഷ കൊണ്ട് കൂടെകൂട്ടുകയാണ് അക്ബര്‍ ചാലിയാര്‍. ശരിക്കും മരുഭൂമിയെ അനുഭവിപ്പിക്കുന്നുണ്ട് എഴുത്ത്. പക്ഷെ, എനിക്കൊരു സംശയം: എല്ലാ റോഡും കറുത്തിരിക്കുന്ന പോലെ, എല്ലാ യാത്രാ വിവരണവും ഇങ്ങനെത്തന്നെയാണോ..? സ്ഥലം/കാലം/കാണി/കാഴ്ച/ഭാഷ ഇതൊക്കെയും മാറിമാറി വരുമ്പോഴും യാത്ര പറയുന്ന രീതിക്ക് ഒരു മാറ്റവും അധികമായി കാണുന്നില്ല. ചിലപ്പോള്‍, അതിങ്ങനെയാകും സംഭവിക്കുന്നത്. എന്തായാലും ആശംസകള്‍.!

    ReplyDelete
  25. ജൂതനായിരുന്ന ലിയോപോള്‍ ഡിവിസ് മുഹമ്മദ്‌ അസദായി തീര്‍ന്നത് മരുഭൂ നിവാസികളായ ബധവികളിലൊരാളായി വര്‍ഷങ്ങളോളം ആ നാടോടി ജീവിതം അനുഭവിച്ചറിഞ്ഞതിനു ശേഷമാണ്. അങ്ങിനെ മഹത്തായ ഒരു കൃതി നമുക്ക് കിട്ടി. യാത്രകള്‍ അങ്ങിനെയാണ്. പലതും നമ്മെ ഉണര്‍ത്തുന്നു. ഇവിടെ അക്ബര്‍ ബായി ഈ യാത്രയില്‍ പങ്കു വെച്ചതും ചില ചിന്തകള്‍ ആണ് .മനോഹരമായ ഭാഷ ...

    ReplyDelete
  26. ഓരോ കാഴ്ചകളും പൗരാണിക അറബ് സംസ്കൃതിയുടെ കണ്ണി ചേർക്കുന്ന ചെറു പ്രതീകങ്ങളാണ്. എണ്ണ സമ്പന്നതയുടെ ആധുനിക സാങ്കേതികതകളോട് പുറം തിരിഞ്ഞു നിന്ന് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും വെല്ലു വിളിച്ചു പാരമ്പര്യത്തെ പുൽകി മരുഭൂമികളെ കീഴടക്കി ജീവിക്കുന്ന പാവം മനുഷ്യർ.

    ചെത്തിമിനുക്കി ചായം തേക്കാതെ, കണ്ണിനു കുളിര്‍മ്മ നല്‍കുന്നുവെന്ന് പറയപ്പെടുന്ന കാഴ്ചകള്‍ ഇല്ലാതെ, സമ്പന്നരുടെ തിളക്കങ്ങളില്ലാതെ പച്ചയായ ജീവിതങ്ങളുടെ സന്തോഷവും തുടിപ്പുമായി വളരെ ലളിതമാക്കിപ്പറഞ്ഞ ഈ യാത്രാവിവരണം മറ്റുള്ള യാത്രാവിവരണങ്ങളില്‍ വ്യത്യസ്തമാണ്. ജീവിതങ്ങള്‍ കൂടുതല്‍ ചാലിച്ചുചേര്‍ത്ത നല്ലെഴുത്ത്.

    ReplyDelete
  27. മരുഭൂമി യാത്ര എനിക്കും കുറേയൊക്കെ പരിചിതമാണ്. ഓടിക്കൊണ്ടിരിക്കേ മണൽക്കാറ്റിൽ മൂടിപ്പോകുന്ന ഹൈവെയൊക്കെ ഇന്നും ഒരു പേടിസ്വപ്നമാണ്. യാത്രാവിവരണം നന്നായിരിക്കുന്നു.
    ആശംസകൾ...

    ReplyDelete
  28. അറേബ്യ അതിന്റെ പ്രാചീനതയില്‍ ജീവിക്കുന്നത് മരുഭൂമികളില്‍ ആണ്‍`. മുസഫര്‍ അഹമ്മദിന്റെ വരികള്‍ ആണ് ഇത് വായിച്ചപ്പോള്‍ ഓര്‍മ്മയില്‍ വന്നത്. ചാലിയാറിലെ വേറിട്ട്‌ നില്‍ക്കുന്ന ഒരു പോസ്റ്റ്‌ ഇത് തന്നെയാകും. മനോഹരമായ വാക്കുകളുടെ ആഖ്യാനങ്ങള്‍ പലയിടത്തും ഒരു ഭരദ്വാജ് ടച്ച്‌ കാണിക്കുന്നു. ഒറ്റഇരുപ്പില്‍ തന്നെ മുഴുവനായും വായിപ്പിക്കുന്ന പോസ്റ്റ്‌. ആശംസകള്‍ ഇക്കാ.

    ReplyDelete
  29. നിറം പിടിപ്പിച്ച സങ്കല്പങ്ങൾക്കപ്പുറത്തു അക്ഷരാർത്ഥത്തിൽ ഗൾഫ് നഗരങ്ങളുടെ പുറമ്പോക്കുകളിൽ കഴിയുന്ന പ്രവാസജീവിതങ്ങൾ - ശരിയാണ്. ബദുക്കളുടെ ജീവിതവും സംസ്കാരവും സമൂഹശാസ്ത്രവിദ്യാർത്ഥികൾക്ക് ഏറെ കൗതുകകരമായിരിക്കും. അറബ് ഗ്രാമാന്തരങ്ങളിലൂടെയുള്ള യാത്രകൾ ഏതൊരു യാത്രികനേയും ആവേശം കൊള്ളിക്കും. ഇത്തരം കൗതുകങ്ങൾ, ആവേശത്തിമർപ്പിനും ഇടയിൽ ജീവിക്കുന്ന പ്രവാസിക്ക് ഒരു സ്വപ്നമേ ഉള്ളു. തന്റെയും, തന്നെ ആശ്രയിക്കുന്നവരുടേയും ജീവിതമെന്ന സ്വപ്നം....

    ReplyDelete
  30. യഥാർത്ഥ മരുഭൂമികൾ നേരിട്ട് കാണാത്ത എന്നെപ്പോലുള്ളവർക്ക് മരുഭൂമിയുടെ കാഠിന്യം അറിയിക്കുന്ന എഴുത്ത്; ചിത്രങ്ങൾ സ്വന്തമായി എടുത്തത് ഉണ്ടായാൽ കൂടുതൽ നന്നായേനെ,,

    ReplyDelete
  31. മരുഭൂമിയെ തൊട്ടറിഞ്ഞ ഒരു യാത്ര ,,, മനോഹരമായ വിവരണം ,

    ReplyDelete
  32. വായിച്ചു ഒരുതവണയല്ല ഒരുപാടു തവണ ...മനസ്സിലാവാഞ്ഞിട്ടല്ല വായിച്ചു മതിവരാഞ്ഞിട്ടു ., ഓരോ വരികളും മനസ്സിനെ വല്ലാതെ നൊമ്പരപ്പെടുത്തി ....!

    ReplyDelete
  33. Ethra manoharamaaayaaan thaangal yaathra vivaranam ezhuthiuath......
    Abinandangal......
    Musthafakk aaa graamavumaayulla bandham enthasyirunnu enn ningal ezhuthaaan marannathaaano

    ReplyDelete
  34. Ethra manoharamaaayaaan thaangal yaathra vivaranam ezhuthiuath......
    Abinandangal......
    Musthafakk aaa graamavumaayulla bandham enthasyirunnu enn ningal ezhuthaaan marannathaaano

    ReplyDelete
  35. മെയ്യും മനസ്സുമറിഞ്ഞ്‌ എഴുതിയ ഒരു എഴുത്തുകാരനെ ദർശിക്കാനാവുന്നു..
    ഉള്ളം നിറഞ്ഞോരു വായനാനുഭവവും..
    ഹൃദയം നിറഞ്ഞ ആശംസകൾ..നന്ദി

    ReplyDelete
  36. ഗംഭീരം .. ഈ വിവരണം
    ബദു ഗ്രാമവും അനുബന്ധ ഭൂപ്രദേശങ്ങളും അകബര്‍ജിയുടെ തെളിമയാര്‍ന്ന എഴുത്തില്‍ ചിത്രങ്ങളായി മനസ്സില്‍ തെളിയുകയായിരുന്നു. ആ ചിത്രങ്ങള്‍ക്ക് മുന്നില്‍ ഇവിടെ ചേര്‍ത്ത ചിത്രങ്ങള്‍ക്ക് ചെറിയൊരു മങ്ങല്‍. അത്രക്കും സുന്ദരമാണ് താങ്കള്‍ ഇവിടെ വരച്ചിട്ട വാങ്ങ്മയ ചിത്രങ്ങള്‍. മലയാളിയെ ദേശാടന പക്ഷികളെ പോലെ വല്ലപ്പോഴും കാണാന്‍ കിട്ടുന്ന കൊല്ലം സ്വദേശിയുടെ സന്തോഷം മുതലെടുത്ത് ഉച്ചയൂണ് തരപ്പെടുത്തിയ വരികളില്‍ എത്തിയപ്പോള്‍ അറിയാതെ ഉള്ളില്‍ ഒരു ചെറു ചിരി പൊട്ടി. ലളിത സുന്ദരമായ എഴുത്ത്. ഈ യാത്ര ശരിക്കും ആസ്വദിച്ചു. ഇനിയും ഇങ്ങിനെ ചിലതൊക്കെ പോന്നോട്ടെ .....

    ReplyDelete
  37. മരുഭൂമിയുടെ സൗന്ദര്യവും എഴുത്തിന്‍റെ സൗന്ദര്യവും ഇഷ്ടമായി.

    ReplyDelete
  38. ആദ്യമായി മരുഭൂമിയുടെ ഗന്ധം അറിഞ്ഞത് അബഹയിലെ ഒരു ഗ്രാമത്തില്‍ നിന്നാണ്. അന്ന് ബദുക്കളെ കണ്ട് ഇങ്ങിനെയും മനുഷ്യരുണ്ടോ എന്ന് അത്ഭുതപ്പെട്ടിട്ടുണ്ട്... മരീചിക പോലെ കൊതിപ്പിക്കുകയും, അത്ഭുതപ്പെടുത്തുകയും ചെയ്യുന്ന മരുഭൂമിയുടെ സ്പന്ദനങ്ങള്‍ അക്ഷരങ്ങളിലൂടെ ഒന്നൂടെ ഹൃദയസ്പര്‍ശിയാക്കി....വീണ്ടും വീണ്ടും വായിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്ത്... അഭിനന്ദനങ്ങള്‍

    ReplyDelete
  39. ജീവിത വൈജാത്യം എത്ര വിചിത്രം !! ആധുനികജീവിത സൗകര്യങ്ങൾ തൊട്ടു തൊടാത്ത നാടിൻറെ ഈ വിവരണം അസ്സലായി അക്ബർ. അക്ബർ സ്ഥിരം എഴുതുന്നവയിൽ നിന്ന് വ്യത്യസ്തത പുലർത്തുന്ന ഈ യാത്രാക്കുറിപ്പ് പുരാതന അറബ് സംസ്ക്കാരത്തിലെയ്ക്ക് വിരൽ ചൂണ്ടുന്നു. മരുഭൂമിയുടെ സൌന്ദര്യം എനിയ്ക്കേറെ ഇഷ്ട്ടം. കടലും മഴയും കാടും കടമായി ഒന്നും കൊടുത്തില്ലെങ്കിലും മരുഭൂമി സുന്ദരി തന്നെ. കഞ്ഞിക്കായി കനലെരിയ്ക്കാൻ ഇതു ജീവിത സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള മലയാളിയുടെ മനസ്സിനെയും ഈ കുറിപ്പ് വായനക്കാര്ക്ക് കാട്ടി തരുന്നു. ആശംസകൾ അക്ബർ.

    ReplyDelete
  40. മനോഹരമായ ഒരു മരുഭൂമിയാത്രാവിവരണം.. അഭിനന്ദനങ്ങള്‍...

    ReplyDelete
  41. വീണ്ടും വീണ്ടും വായിച്ചിട്ടും മതി വരാത്ത വായന നൽകി.... നന്ദി...

    ReplyDelete
  42. നല്ല ഊദിൻറെ മണം പരത്തുന്നുണ്ട് .വായനാ സുഖം നല്കുന്ന രചനയാണ് .ഇരുപതു വർഷം മുമ്പ് വായിച്ച മക്കയിലേക്കുള്ള പാത വീണ്ടും മനസ്സിൽ വിരുന്നെത്തി ....നന്മകൾ നേരുന്നു ....ആശംസകൾ .

    ReplyDelete
  43. ഗൌരവമായി എഴുത്തിനെ സമീപിച്ചാല്‍ അക്ബര്‍ എന്ന എഴുത്തുകാരനില്‍ നിന്നും എത്രെത്ര മനോഹര രചനകള്‍ പിറക്കും എന്നതിന് ഉദാഹരണമാണ് ഈ യാത്രാവിവരണം. അപ്ലം നടന്ന് പിന്നിട്ട പാതയില്‍ ഒന്ന് നിന്ന് പിന്തിരിഞ്ഞു നോക്കി ദൃശ്യങ്ങളെ വിവരിക്കുന്ന രീതി. അതും വളച്ചു കെട്ടില്ലാതെ ലളിത മനോഹരമായ ഭാഷയില്‍. ചകിരിപോലെ വരികള്‍ പിണഞ്ഞു ഖണ്ണികകളായി നീളം എഴുത്തിനു വെയ്ക്കുമ്പോള്‍ കയറിന്‍റെ ഒരറ്റം എപ്പോഴും കേരളീയനായ പ്രവാസിയുടെ നെഞ്ചിനുള്ളില്‍ കൊരുത്തിടാന്‍ മറക്കുന്നില്ല. ഒറ്റവാക്കില്‍ മനോഹരം!

    ബ്ലോഗിന്റെ, അല്ലെങ്കില്‍ ഒരു ലേഖനത്തിന്റെ ദൈര്‍ഖ്യ പരിമിതികൊണ്ടാവണം ബദുഗ്രാമാത്തിനുള്ളിലെ കാഴച്ചകള് ചരിത്രത്തോട് ബന്ധിപ്പിച്ച് അല്പംകൂടി വികസിപ്പിക്കാന്‍ തടസമായത് എന്ന് മനസിലാക്കുന്നു. അത് വായനക്കാരന്റെ നഷ്ടം മാത്രമല്ല. വരും നാളുകളില്‍ മരുക്കാഴച്ചകളോട് ചേര്‍ത്ത് വായിക്കപ്പെടെണ്ട ഒരു ലേഖനത്തിന്റെ രചയിതാവെന്ന നിലയില്‍ എഴുത്തുകാരന്റെ നഷ്ടം കൂടിയാണ്. ഗൂഗിളില്‍ നിന്നല്ലാത്ത ഒറിജിനല്‍ ഫോട്ടോയും ഒരു മുതല്‍കൂട്ടാവുമായിരുന്നു..

    ReplyDelete
  44. വളരെ നന്നായിരിക്കുന്നു ഈ വിവരണം ... പ്രവാസിയായി ജീവിതം തുടങ്ങിയിട്ട് നാള് കുറെയായെങ്കിലും ... കണ്മുന്നിലെ യാഥാര്‍ഥ്യങ്ങളെ അക്ഷരങ്ങളിലേക്ക് പറിച്ചു നടുമ്പോള്‍ അതിനു തീക്ഷ്ണത കൂടുന്നു.. അതൊരു നല്ല എഴുത്തുകാരന്റെ കരങ്ങള്‍ക്കൊണ്ടാകുമ്പോള്‍ ... മനോഹാരിതയും കൂടുന്നു... അഭിനന്ദനങ്ങള്‍............

    ReplyDelete
  45. നല്ല ഒരു വായനാനുഭവം അല്ലാ യാത്രാനുഭവം സമ്മാനിച്ചതിനു നന്ദി. ആശംസകൾ

    ReplyDelete
  46. ചാലിയാർപ്പുഴ കരകവിഞ്ഞൊഴുകി ഒരു മരുഭൂമി ആയോ അക്ബർ
    ഈ ചിത്രം കണ്ടിട്ട് അങ്ങനെ തോന്നിപ്പോയി ചുമ്മാ, വെറും ചുമ്മാ
    ഉള്ളിലേക്കു വന്നു നോക്കിയപ്പോഴാണ് ഇത് മഴവില്ല് പതിപ്പിൽ വന്ന
    കുരിയാനെന്നു മനസ്സിലായത്‌., അവിടെ വായിച്ചു പിന്നെ, ചില
    ശാരീരിക അസ്വസ്ഥത കമ്പ്യുട്ടർ സ്ക്രീനിൽ നിന്നും
    അകലം പാലിക്കാൻ നിർബന്ധിതൻ ആക്കുന്നു അതിനാൽ അവിടെ
    പ്രതികരണം അറിയിക്കാൻ കഴിഞ്ഞില്ല. മനോഹരമായിരിക്കുന്നു
    ഈ യാത്രാ വിശേഷം. ഇത് ചാലിയാർപ്പുഴ അല്ല. മരുഭൂമി മരുഭൂമി
    കൊള്ളാം എഴുതുക അറിയിക്കുക

    ReplyDelete
  47. "ഇവിടെയും ഇങ്ങിനെ ഏതാനും മലയാളികൾ ജീവിക്കുന്നു. എണ്ണപ്പാടം കിനാവ്‌ കണ്ടു മോഹക്കടൽ നീന്തിയെത്തിയവർ. അങ്ങകലെ ഉറ്റവർക്ക് സ്വപനങ്ങളുടെ വലിയ ലോകം പണിയാൻ ഈ കൊച്ചു വൃത്തത്തിൽ ചുരുണ്ടു കൂടിയവർ. ഇവരും പ്രവാസികളാണ്. നിറം പിടിപ്പിച്ച പ്രവാസ സങ്കല്പങ്ങൾക്കുമപ്പുറത്തു ഗൾഫ് നഗരങ്ങളുടെ പുറമ്പോക്കുകളിൽ ജീവിതം എന്ന കടംകഥക്ക് ഉത്തരം കിട്ടാതെ ഒറ്റപ്പെട്ടു പോയവർ ഇങ്ങിനെ എത്രയോ. എന്തിനെന്ന ചോദ്യത്തിന് ഒരു ഉത്തരമേ ഉള്ളൂ. കഞ്ഞിക്കലം തിളക്കാൻ കനൽ എരിഞ്ഞേ മതിയാവൂ.."

    പ്രവാസത്തിന്‍റെ അധികമാരും കണ്ടു കാണാന്‍ ഇടയില്ലാത്ത ജീവിതങ്ങള്‍.. ഹൃദയത്തില്‍ തട്ടിയ വരികള്‍..
    എഴുത്തിന് അഭിനന്ദനങ്ങള്‍..!!!

    ReplyDelete
  48. സൂപ്പര്‍ അക്ബര്‍ക്കാ,,അടിപൊളി. ശരിക്കും ഒരു ചെറുകഥ പോലെ വശ്യമായ എഴുത്ത്. വായിച്ചു കഴിഞ്ഞിട്ടും ചില ജീവിതങ്ങള്‍ മനസ്സില്‍ വേദനയോടെ തങ്ങുന്നു.{"അൽഫഹമും ബുഹാരി ചോറും",ഗാവക്കട, തക്കായയിൽ....ഇങ്ങിനെ കുറച്ച് പദങ്ങള്‍ കണ്ടു.[മലയാള പരിജ്ഞാനം കുറവാണേയ്...]}

    ReplyDelete
  49. മഴവില്ലില്‍ വായിച്ചിരുന്നു വളരെ നനായിരിക്കുന്നു.

    ReplyDelete
  50. അതിരു വിട്ട ചേരുവകളില്ലാതെ തനിമയുടെ അക്ഷരങ്ങൾ ചേർത്തു വെച്ച വിവരണം. വരണ്ട മരുഭൂമിയിൽ നമ്മുടെ ചിന്തകളെ നനക്കുന്ന താളുകൾ എമ്പാടുമുണ്ട്. ഇത്തരം യാത്രകൾ അവ നമ്മെ അനുഭവിപ്പിക്കുന്നു

    ReplyDelete
  51. ‘കേവലം അഞ്ചു വർഷങ്ങൾക്ക് മുമ്പാണ് ഇവിടേക്ക് റോഡ്‌ വന്നത്. കരണ്ട് ഇപ്പോഴും ഇവിടെ എത്തിയിട്ടില്ല..ചെറിയ ജെനറേറ്ററാണ് അത്യാവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. അപ്പോൾ മുപ്പതു വർഷം മുമ്പത്തെ ഈ ഗ്രാമത്തിലെ അവസ്ഥയും ഇവിടെ എത്തിപ്പെട്ട ആദ്യ കാലങ്ങളിൽ അനുഭവിച്ച ദുരിതങ്ങളും, ചില അനുബന്ധ മരുഭൂ കഥകളും ഞാൻ അത്ഭുതത്തോടെ കേട്ടുകൊണ്ടിരുന്നു . തണുപ്പിന്റെ കൂർത്ത സൂചികൾ ശരീരം തുളക്കുമ്പോഴും അവരുടെ അതിജീവനാനുഭങ്ങൾ എന്നെ പൊള്ളിച്ചു കൊണ്ടിരുന്നു. ഒരു രാത്രി മുഴുവൻ. ‘

    കാഴ്ച്ചകൾ മാത്രമല്ല, അവിടത്തെ
    കഥനങ്ങളും നന്നായി വരച്ചു കാട്ടിയിരിക്കുന്നു...
    സൂപ്പർ..!

    ReplyDelete
  52. മനോഹരമായ ഒരു യാത്രാവിവരണത്തിൽ മനസ്സിൽ നിന്നും മായാതെ ബദു ഗ്രാമം, ചാലിയാറൊഴുക്ക് മനോഹരമാണെന്ന് ഈ പോസ്റ്റ് സാക്ഷ്യപെടുത്തുന്നു. നന്ദി.

    ReplyDelete
  53. നമുക്ക് ചുറ്റും നാമറിയാത്ത എന്തോരം കാഴ്ചകള്‍ !
    അവിടെ നാമറിയാത്ത നമ്മുടെ മലയാളികള്‍ !
    നമ്മില്‍ നിന്നും വ്യത്യസ്തമായ ജീവിത രീതികള്‍ ! എല്ലാം വളരെ ഹൃദ്യമായി കോറിയിട്ട കാഴ്ചകളും വരികളും ..
    ഇടയ്ക്കിടയ്ക്ക് ഇങ്ങനെ സഞ്ചാരിയാവുക . അതിനെക്കാള്‍ അറിവ് പകരുകയും പകര്‍ത്തുകയും ചെയ്യുന്ന മറ്റെന്തുണ്ട് .

    ReplyDelete
  54. ശരിക്കും മരുഭൂമിയെ അനുഭവിച്ചറിഞ്ഞു. മരുക്കാറ്റില്‍ ഞാന്‍ കണ്ണുകള്‍ ഇറുക്കെയടച്ചു. കണ്ണില്‍ പൊടിപോവാതെ...മാറുന്ന കാലാവസ്ഥയില്‍ അത്ഭുതം കൂറി. ആ വെല്‍ഡറ്മാരുടെ കുടുസ്സുമുറിയില്‍, സാങ്കേതികത എത്തിച്ചേരാത്തയിടത്തിലെ അവരുടെ ഒറ്റപ്പെട്ട ജീവിതത്തില്‍ നൊമ്പരപ്പെട്ട് ഞാനും തിരിച്ചിറങ്ങി. കാഴ്ച്ചകള്‍ കണ്ണിന് മുന്നില്‍ വിരിയിച്ചൊരു യാത്രാക്കുറിപ്പ്.

    ReplyDelete
  55. ഇതു വായിച്ചു തീര്‍ന്നപ്പോള്‍ എനിക്കും ഇതുപോലെ ഒരു നല്ല യാത്രാവിവരണം എഴുതാന്‍ ആഗ്രഹം തോന്നി..... നല്ലൊരു യാത്ര വിവരണങ്ങള്‍ അഭിനന്ദനങ്ങള്‍.....

    ReplyDelete
  56. വല്ലാത്ത അനുഭവങ്ങള്‍ തന്നെ, മാഷേ...

    ReplyDelete
  57. ഒരു വാക്കും കൂട്ടാനോ കുറയ്ക്കാനോ ഇല്ലാതെ മരുഭൂമിയിലെ ഒരു ഫെബ്രുവരി പ്രഭാതം പോലെ സുഖകരമായ പോസ്റ്റ്‌. ഇവിടത്തെ കാലാവസ്ഥയും മനുഷ്യരുടെ സ്വഭാവവും ഒരുപോലെയാണെന്ന് ചിലര്‍ പറയാറുണ്ട്‌. കലുഷമായ ഒരു കാറും കോളും ഭീഷണമായി ഉയര്‍ന്ന പോലെ തന്നെ പോവുകയും, അതിന്‍റെ ഒരു അടയാളം പോലും ശേഷിപ്പിക്കാതെ പ്രശാന്തത തൊട്ട് പിന്നാലെ തെളിയുന്നതും കാണാം. മരുഭൂമി ഒരു അത്ഭുതം തന്നെയാണ്. അതിന്‍റെ സവിശേഷ സൌന്ദര്യത്തെ മുഴുവനും ഈ എഴുത്തും ആവാഹിച്ചെടുത്തിരിക്കുന്നു.

    ReplyDelete
  58. അക്ബർക്കാ....ഇപ്പോഴാണ് ഇത് വായിച്ചത്.ഹൃദ്യമായ യാത്രയും അതിലേറെ സുന്ദരമായ വിവരണവും.ഓരോ സീനും മനസ്സിൽ കാണുന്ന വിധത്തിലുള്ള വിവരണത്തിന് നന്ദി.ഇങ്ങനേയും കുറേ പ്രവാസികൾ അവരുടെ വീടിന്റെ അടുപ്പിൽ കനലെരിയിക്കുന്നു എന്നറിയുമ്പോൾ മനസ്സ് നൊന്തു.(ഓ.ടോ: ചാലിയാർ ഒരു മരുഭൂമി ആക്കാതെ പോസ്റ്റ് ഇടണേ..)

    ReplyDelete
  59. കഞ്ഞിക്കലം തിളക്കാൻ കനൽ എരിഞ്ഞേ മതിയാവൂ.....
    വളരെയധികം ചിന്തിപ്പിക്കുന്ന അക്ഷരക്കൂട്ടങ്ങൾ

    ReplyDelete
  60. മരുഭൂമിയിലെ യാത്രയില്‍ ഒട്ടും താല്പര്യം ഇല്ലെങ്കിലും എഴുത്ത് ഇഷ്ടപ്പെട്ടു. പലതിന്റെയും ഓര്‍മ്മപ്പെടുത്തല്‍ ആയി തോന്നി...

    ReplyDelete
  61. വായന വൈകി...

    നല്ല വിവരണം... മരുഭൂമി ഒരു അൽഭുതം തന്നെ !!

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..