Tuesday, November 4, 2014

മായിനും ജിന്നും.

പണ്ട് വളരെ പണ്ട് നടന്നത്. ചാലിപ്പാടത്തു ഇടവമേഘങ്ങൾ വാശിയോടെ പെയിതിറങ്ങുന്ന പെരുമഴക്കാലം.   നെൽപാടങ്ങൾ  വലിയ വെള്ളക്കെട്ടായി രൂപപ്പെടുമ്പോൾ അവ അല്ലമ്പ്രകുന്നിന്റെ താഴ്വാരത്തുള്ള  ചെത്തുവഴിത്തോട്ടിലൂടെ  (ചെറിയ കനാൽ )  ചാലിയാറിലേക്ക് കുത്തി ഒഴുകും. അങ്ങിനെ ഒരു മഴക്കാലത്താണ് മായിൻ  ജിന്നുമായി സംഭാഷണത്തിൽ ഏർപ്പെടുന്നത്. 
.
മഴക്കാലത്ത്  തോട്ടില്‍ തടയണ കെട്ടി മത്സ്യത്തെ കൂടയില്‍ ( ഒറ്റാൽ എന്ന് ഞങ്ങൾ പറയും )‍  പിടിക്കുന്ന അതി പുരാതന സാങ്കേതിക വിദ്യ ഉണ്ടായിരുന്നു അക്കാലത്ത്.  അന്നും പതിവ് പോലെ  കൂടയിൽ നിന്നും മീൻ അടിച്ചു മാറ്റാൻ ഇറങ്ങിയതായിരുന്നു  പാതിരാത്രിക്ക്‌  കഥാ നായകൻ..
.
കുന്നിൻ ചെരുവിലെ  ആഞ്ഞിലമരച്ചോട്ടിലൂടെ  തോട്ടുവക്കത്തെ കൈതക്കാടുകൾ വകഞ്ഞു മാറ്റി തടയണയുടെ അടുത്തേക്ക്‌ ചൂട്ടു കറ്റയുടെ അരണ്ട വെളിച്ചത്തിൽ നടന്നടുക്കവെ തടയക്ക് സമീപം കറുത്ത നീളക്കുപ്പായമിട്ട  ഒരു ആൾരൂപം. പലരും ജിന്നുകളെ കാണാറുണ്ടായിരുന്ന  അക്കാലത്ത് തന്റെ  മുന്നിൽ നിൽക്കുന്നത് ഒരു ജിന്നാണെന്നു  മനസ്സിലാക്കാൻ മായിന് ഒട്ടും പ്രയാസം ഉണ്ടായില്ല. ആദ്യമായാണ്‌ ജിന്നിനെ  നേരിൽ കാണുന്നത്. വല്ലാതെ ഭയന്നെങ്കിലും ധൈര്യം സംഭരിച്ചു അവൻ ചോദിച്ചു...

ആരാ...ങ്ങള് ..ജിന്നാ.......?????????. മായിൻ  വിറച്ചു.

അതേ .ഞാന്‍ ജിന്നാ.  അനക്ക് എന്താ മാണ്ട്യെ.? ജിന്നിന്റെ മറു ചോദ്യം..

ജിന്നുകൾ സഹായിക്കും എന്ന് മായിൻ കേട്ടിട്ടുണ്ട്.. ഇനി ഒരവസരം കിട്ടിയില്ലെങ്കിലോ. അതുകൊണ്ട് പരമാവധി തന്നെ മായിൻ ചോദിച്ചു. "ഇച്ചി ദുനിയാവും പരലോകവും  മാണം." 

പഹയന്റെ ആക്രാന്തം കേട്ടതോടെ ജിന്നിന്റെ  കണ്ട്രോള്‍ പോയി. അതു രണ്ടും എടുത്തു ഇജ്ജു പുഴുങ്ങി തിന്നോ ഹിമാറെ... ...ന്നട്ട്  ന്റെ മീന്‍ ഇങ്ങോട്ട് കൊണ്ടാ ..#$#&$%....

ആ തെറിയിലെ ശ്രുതിയും, താളവും,  കറക്റ്റ് സ്ഥലങ്ങളില്‍ വീണതോടെ മായിന്  ആളെ പിടി കിട്ടി. താന്‍ അടിച്ചു മാറ്റുന്ന മത്സ്യസമ്പത്തിന്റെ യഥാര്‍ത്ഥ മുതലാളി ബീരാൻ. സ്ഥിരമായി തന്റെ കൂടയിലെ മീൻ ആരോ അടിച്ചു മാറ്റുന്നത് മനസ്സിലാക്കി കള്ളനെ പിടിക്കാൻ നൈറ്റ് പെട്രോളിങ്ങിനു ബീടരുടെ നൈറ്റിയും ഇട്ടു  ഇറങ്ങിയതായിരുന്നു  അയാൾ..

 ബീരാൻ മായിന്റെ ഉടുമുണ്ടിൽ പിടിച്ചതും  അവൻ 'സ്വതന്ത്രനായി'  ചാലിപ്പാടത്തെ  വെള്ളക്കെട്ടിലേക്ക്   എടുത്തു ചാടി മുങ്ങാം കുഴിയിട്ടതും ഒന്നിച്ചായിരുന്നു. 

പാടത്തിനക്കരെ കാഞ്ഞിരവീട്ടിൽ കുഞ്ഞിരായിൻ ഒടിയനെ കണ്ടു പേടിച്ചതും ആ രാവിൽ തന്നെ. വെള്ളക്കെട്ടിൽ  മുങ്ങിയ  മായിൻ പാടത്തിനക്കരെ പൊങ്ങി  നിലാവെട്ടത്ത് ആർക്കുമെടീസിനെപ്പോലെ ഓടിപ്പോപോയത് അയാളുടെ കമുകിൻ തോട്ടത്തിലൂടെ  ആയിരുന്നുവത്രേ. ഗ്രാമത്തിന്റെ ചരിത്രകാരൻ രേഖപ്പെടുത്തുന്നു.

------------------------<>-----------------------------------------

16 comments:

  1. അല്ല, സത്യത്തില് ഈ ജിന്നൊക്കെ സഹായിക്കുമോ? ഇനി കാണുമ്പോ നാലഞ്ച് കാര്യങ്ങള്‍ ആവശ്യപ്പെടാനായിരുന്നു.

    ReplyDelete
  2. മായിന്‍റെ ആക്രാന്തം ഇച്ചിരി കൂടിപ്പോയി!
    കിട്ട്യാലും മോശമൊന്നുമില്ലല്ലോ?നാവീന്ന് പോയവാക്കിന് ഈ ഗതി വരൂന്ന് വിചാരിച്ചിട്ടുണ്ടാവില്ല....
    ആശംസകള്‍

    ReplyDelete
  3. ആർക്കിമിഡീസിന്റെ ഓട്ടവും ,കുഞ്ഞിരായിൻ ഒടിയനെക്കണ്ട് പേടിച്ചതും ശരിക്കും ചിരിപ്പിച്ചു..... ഗ്രാമക്കഥകൾ ഇനിയും പോന്നോട്ടെ......

    ReplyDelete
  4. കൽക്കീട്ട്ണ്ട് ട്ടാ‍ാ ഈ ഒടിക്കഥ...
    പിന്നെ
    പണ്ട് ഞങ്ങളൂടെ നാട്ടിൽ ഒരു ജാരൻ പിന്നാമ്പുറത്തെ
    ചാണക്കുഴിയിൽ വീണെഴുന്നേറ്റ് തൊഴുത്തിലെ പുൽക്കൂട്ടിൽ നിന്നും
    വൈക്കോലെടുത്ത് തുടച്ച് കൊണ്ടിരിക്കുമ്പോൾ വീടുടമസ്ഥൻ ശബ്ദകോലാഹലം
    കേട്ട് പിന്നാമ്പുറത്ത് വന്നപ്പോൾ പശൂന് പകരം തൊഴുത്തിൽ ഒടിയനെ കണ്ട് , പേടിച്ച്
    മൂന്നാഴ്ച്ച പനിച്ച് കിടന്ന വിവരം കണിമംഗലത്തെ പാണന്മാർ ഇന്നും പാടിനടക്കുന്നുണ്ട് കേട്ടോ ഭായ്....

    ReplyDelete
  5. ഇങ്ങള് ഒരു കുഞ്ഞി കഥയും എഴുതി വെച്ച് ഓടിയത് ജിന്നിനെ കണ്ട് പേടിച്ചിട്ടാ?

    ReplyDelete
  6. ഒടിയൻ കഥ കൊള്ളാട്ടൊ. ജിന്നിനെ കൂട്ടുപിടിച്ചാൽ പലതും നടക്കുമെന്ന് കേട്ടിട്ടുണ്ട്.

    ReplyDelete
  7. ജിന്ന് പോലും ചിരിച്ച് പോകും :)

    ReplyDelete
  8. ഇതാണോ ഒടിയനെ പിടിച്ച ജിന്ന്?
    നാട്ടിൻ പുറങ്ങൾ സത്യാൽ വലിയ ഒരു കഥാ സംഭരണിയാണു. ഇത്തരം ആത്മാവുള്ള കഥകളുടെ ഒരു മഹാ സംഭരണി.

    ReplyDelete
  9. ഹ ഹ ഹാ...ജിന്നും ഒടിയനും ചിരിപ്പിച്ചു.

    ReplyDelete
  10. അങ്ങിനെ അവനും സ്വാതന്ത്ര്യം കിട്ടി ..എന്നിട്ടും ചുംബന സമരം:) നല്ല നര്‍മ്മം ആശംസകള്‍

    ReplyDelete
  11. ഹ്ഹ്ഹ്ഹാ രസകരം.
    ജിന്നും ഒടിയനും പിന്നെ മായിനും

    ReplyDelete
  12. നാടൻ ജിന്ന്.. :) കലക്കി

    ReplyDelete
  13. ഒടിയന്‍ ആദ്യായിട്ടാണ് കേള്‍ക്കുന്നത് .നന്നായി പറഞ്ഞിരിക്കുന്നു ...ഇഷ്ടായി.

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..