Friday, February 10, 2012

കേരളം പോയ വാരം.


മുല്ലപ്പെരിയാര്‍ പൊട്ടും പൊട്ടും എന്നു പറഞ്ഞു എല്ലാരും കൂടി പേടിപ്പിച്ചപ്പോ കുറെ ദിവസം പേടി കൊണ്ട് ഉറങ്ങാന്‍ കഴിഞ്ഞില്ല. പിന്നെ കോടതിയുടെ ബലത്തില്‍ ഡാം ഉറപ്പിച്ചു നിര്‍ത്തിയപ്പോഴാണ് ഞാനും പി ജെ ജോസഫുമൊക്കെ ശരിക്കും ഒന്നുറങ്ങിയത്‌.  മുല്ലപ്പെരിയാര്‍  ഇനി എപ്പോ പൊട്ടണം എന്നത് കോടതി തീരുമാനിക്കും. അത്രയും ആശ്വാസം . ആ ആശ്വാസത്തില്‍ അങ്ങിനെ ഒരു വിധം തണുത്തു വന്ന അന്തരീക്ഷം കഴിഞ്ഞ വാരത്തില്‍ വീണ്ടും ചൂട് പിടിച്ചു.


എല്ലാം പിള്ളാരില്‍ നിന്നു തുടങ്ങണം എന്നാണു മ മ്മ മ്മ മ്മ മ്മ മായാവിയുടെ രചയിതാവ് സന്തോഷ്‌ പറയുന്നത്. അപ്പൊ പിള്ളയില്‍ നിന്നും തുടങ്ങാം. ജയിലിലെ ദീര്‍ഘമായ പരോള്‍ ജീവിതത്തിനു ശേഷം പുറത്തിറങ്ങിയ പിള്ള പുറത്തിട്ട നാവു പിന്നെ അകത്തിട്ടിട്ടില്ല. തല്ലിച്ചതച്ച അധ്യാപകന്റെ വായ കൂടി തുന്നിക്കെട്ടി. ഇപ്പൊ തിരിയുന്നത് മകനെതിരെ.

പാര്‍ട്ടി അച്ചടക്കം പാലിക്കാത്തവര്‍ തന്തയില്ലാത്തവര്‍ ആണെന്നാണ്‌ പറഞ്ഞു കളഞ്ഞത്. ഉള്ളു തുറന്നു പള്ള് പറയുമെങ്കിലും  പിള്ള മനസ്സില്‍ എള്ളോളം കള്ളമില്ലാത്തത് കൊണ്ട് നമുക്കത് വിശ്വസിക്കാം. അമ്മ ഒരു യാഥാര്‍ത്ഥ്യവും അച്ഛന്‍ ഒരു സങ്കല്പവും എന്നാണല്ലോ. പാളയത്തിലെ പടയില്‍ ഗണേഷ് മന്ത്രി പിടിച്ചു നില്‍ക്കുമോ ആവോ. എന്തായാലും ഈ പെരുന്തച്ചനും മകനും കേരള രാഷ്ട്രീയത്തിലേ മികച്ച  കോമഡി താരങ്ങളായിരിക്കുന്നു. ഇപ്പോള്‍ സ്വന്തം പിള്ളയെ  നന്നാക്കാനുള്ള കരാര്‍  യു ഡി എഫിനു നലികിയിരിക്കുകയാണ് വലിയ പിള്ള. 
.
 ഇടതു പക്ഷ ഐക്യം ഊട്ടി ഉറപ്പിക്കാന്‍ കൂടിയ CPIM , CPM സമ്മേളനങ്ങളാണ് പോയ വാരത്തിലെ ഏറ്റവും വലിയ തമാശ. ഐക്യം ഉണ്ടായില്ല എന്ന് മാത്രമല്ല പൂര്‍വാധികം ശക്തിയോടെ അനൈക്യം പുറത്തു വരികയും  ചെയ്തു. തങ്ങളെ CPIM ന്റെ B Team ആവാന്‍ കിട്ടില്ല എന്ന് ചന്ദ്രപ്പന്‍ പറയുമ്പോള്‍ സിപിഎം ലെ ‍ലൈന്‍ റഫറിമാര്‍ വി എസിനുള്ള ചുവപ്പ് കൊടി കാണിച്ചു കൊണ്ടിരിക്കുകയായിരുന്നു. കളി അവസാനിച്ചപ്പോള്‍ വി എസ്സും പിണറായിയും തന്നെ താരങ്ങള്‍.

വി എസിന് കാപ്പിറ്റല്‍ പണിഷ്മെന്റ് കൊടുക്കണം എന്നാണു ജില്ലാ നേതാവ് സ്വരാജ് പറഞ്ഞത്.  കേപ്പിറ്റല്‍ പണിഷ്മെന്റ് എന്നാല്‍ ശുംബന്മാരുടെ "പ്രകാശ്" ഡിക്ഷ്ണറിയില്‍ ‍ എന്താണാവോ അര്‍ഥം. മരണംവരെ തൂക്കി (വെടി വെച്ച്) കൊല്ലുക എന്നൊക്കെ അര്‍ഥം ഉണ്ട്. ഇവിടെ അര്‍ഥം  അറിയാതെയാവാം എടുത്തു കാച്ചിയത്. ഇപ്പോഴത്തെ സാഹചര്യത്തില്‍  വി എസിനെ എന്ത് പറഞ്ഞാലും ‍ അദ്ദേഹം ഒന്നും "പഠിക്കാതെ മറുപടി" പറയില്ല എന്നാവും സഖാവ് കരുതിയത്‌. പക്ഷെ വി എസ്സ്  ഇക്കാര്യത്തില്‍ അധികം പഠിക്കാന്‍ നിന്നില്ല.

ഉമ്മന്‍ ചാണ്ടി സാര്‍ ഇപ്പൊ ഗ്യാലറിയില്‍ ഇരുന്നു കളി കാണുകയാണെന്ന് തോന്നുന്നു. ഒരു പണിയും ഇല്ലെങ്കില്‍ ബോറടി മാറ്റാന്‍ പിന്നത്തെ പണി ടോമന് തച്ചങ്കരിയെ ഒന്ന് ഊതി വീര്‍പ്പിക്കലാണ്. അതിന്റെ കാറ്റ് നിറഞ്ഞു വരുമ്പോള്‍ ഇടതു പക്ഷം കുത്തി പൊട്ടിക്കും. പിന്നെയും കാറ്റൊഴിഞ്ഞു കിടക്കുന്ന തച്ചങ്കരി ബലൂണ്‍ കോണ്ഗ്രസ് വീര്പിക്കും. ഇടതു പക്ഷം പിന്നെയും പൊട്ടിക്കും. ഇത് കുറെ കാലമായി കാണുന്നു. പാവം പാവം തച്ചങ്കരി.

കാന്തപുരം ഉസ്താത് നാല്പതു കോടി ചിലവില്‍ നിര്‍മിക്കുന്ന മുടി പള്ളിക്ക് സ്റ്റേജില്‍ തന്നെ പ്രതീകാത്മക തറക്കല്ലിട്ടതാണ് മത രംഗത്ത് നിന്നുള്ള ഒരു വാര്‍ത്ത. പ്രതീകാത്മക കര്സേവക്ക് ശേഷം ആദ്യമായാണ്‌ ഒരു പ്രതീകാത്മക തറക്കല്ലിടല്‍ ഭാരതത്തില്‍ നടന്നത്. ഈ മുടിയെ കുറിച്ച് വിവാദങ്ങള്‍ അരങ്ങു തകര്‍ക്കുന്നു.  തോളറ്റം മാത്രം മുടി ഉണ്ടായിരുന്ന പ്രവാചകന്റെതെന്നു പറയുന്ന മുടിക്ക് ഇത്ര നീളം എങ്ങിനെ എന്നതാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ചോദ്യം.. പ്രവാചകന്റെ മുടിയല്ലേ. അത് വളരുന്നതാവാം എന്നൊരു വിരുതന്റെ കമന്റു. കേശം വളര്‍ന്നാലും ഇല്ലേലും കേശം കൊണ്ട്  കാശുണ്ടാക്കാം എന്ന് ആധുനിക പണ്ഡിത സൂക്തം.

ഇനി കര്‍ണാടക രാഷ്ട്രീയത്തില്‍ നിന്നുള്ള ഒരു സാംസ്ക്കാരിക വാര്‍ത്ത. കര്‍ണാടക നിയമ സഭയില്‍ നിയമ നടപടികള്‍ നടന്നു കൊണ്ടിരിക്കെ മൊബൈലില്‍ നീല ചിത്രം കണ്ടതിന്റെ പേരില്‍  മൂന്നു മന്ത്രിമാര്‍ക്ക്   മന്ത്രിസ്ഥാനം രാജി വെക്കേണ്ടി വന്നു. രാജി വെക്കാന്‍ മാത്രം ഈ പാവങ്ങള്‍ ചെയ്ത തെറ്റെന്താണ്. വസ്ത്രാലങ്കാരത്തിന് കാശ് മുടക്കാന്‍ കഴിവില്ലാത്ത പാവങ്ങള്‍ എങ്ങിനെ ലോ ബജറ്റ് ചിത്രങ്ങള്‍ നിര്‍മിക്കുന്നു എന്നറിയേണ്ടത് പ്രജാ തല്‍പരരായ ഭരണാധികാരികളുടെ ചുമതലയല്ലേ. ഈ  സാംസ്ക്കാരിക ഉത്തരവാദിത്ത ബോധത്ത അഭിനന്ദിക്കാതെ വയ്യ. :)

ഒരു സാധാരണക്കാരന്‍ എന്ത് സര്‍ക്കാര്‍ കാര്യത്തിന് ചെന്നാലും ജാതിയും ജനനത്തിയ്യതിയും  തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കേണ്ട കര്‍ശന നിയമമുള്ള  ഇന്ത്യാരാജ്യത്ത്  സൈനിക തലപ്പത്ത് ഇത്രയും കാലം ഇരുന്ന സൈനിക മേധാവി വി കേ സിംഗിന്റെ  ജനനത്തിയ്യതിയെ പറ്റി അദ്ദേഹത്തിനോ സര്‍ക്കാരിനോ തിട്ടമില്ലത്രേ. ഇതെല്ലാം കണ്ടു  ചിരിച്ചു ഞാനിന്നു ചാകും. 


---------------<>-----------------------

28 comments:

  1. കണ്ണട വേണ്ടാത്ത സമ കാലിക കാഴ്ചകള്‍ !!

    ReplyDelete
  2. പോയ വാരം നല്ല് ഒന്നാന്തരം ‘വാരൽ‘,കുഴിയാനകളെ മൊത്തം വാരിയെടുത്തിട്ടു..എത്ര കുഴിച്ചിട്ടും മലയാളികൾ കുഴികളൊന്നും കാണുന്നില്ല എന്നത് സങ്കടം.അല്ലെങ്കിലും കുഴിയാനകൾക്ക് ഊറ്റി കുടിക്കാനുള്ളതല്ലെ മലയാള മനസ്സ്....

    ReplyDelete
  3. പോസ്റ്റു നര്മരസികം.ഉള്ളില്‍ ചില സംശയങ്ങള്‍ ബാക്കിനിര്‍ക്കുന്നു.

    ഈ "മാധ്യമ സിണ്ടിക്കെറ്റ്" എല്ലാരുന്ണേല്‍ പോയവാരം ഇത്രയും വ്യത്യസ്തത നിറഞ്ഞ, ആരാധകര്‍ക്ക് ആവശ്യത്തിനുല്ലതെല്ലാം മുള്ള 70mm സീന്‍ "ചാലിയാറിന്" പോലും കിട്ടുമോ? :)

    എന്നും എന്തൊക്കെ കോലാഹലങ്ങള്‍, എന്നിട്ടും അടുത്ത ദിവസം ഇന്നലത്തെ സംഭവം വിസ്മരിക്കപ്പെടുന്നു.
    വിവരാവകാശനിയമം പത്രക്കാര്‍ക്കും ബാധകമാണോ? കഴിഞ്ഞ ഒരു വാര്‍ത്തയെപറ്റിയുള്ള തുടരന്വേഷനങ്ങള്‍ക്ക് ഒരു പൌരാന് അവകാശമുണ്ടോ? വാളകത്ത് അയാള്‍ പറയാന്‍ ബാക്കിവച്ചത് ഇടതു പാര്‍ടികല്‍ക്കുപോലും അറിയേണ്ടേ?

    നന്ദി അക്ബര്‍ ഈ നേര്‍ക്കാഴ്ച്ചകള്‍ക്ക്.

    ReplyDelete
  4. പോയ വാരം.. പോയി.. ഇനി വരാനുള്ള വാരത്തിലെ 'വാരൽ' ആവട്ടെ നമ്മുടെ ചർച്ച...

    :)

    ReplyDelete
  5. ഒരു സറ്റയറുമായി തിരിച്ച് വന്നല്ലേ. വളരെ നന്നായി ഒരുക്കി.
    പിളക്കുള്ളത് പെരുന്തച്ച കോമ്പ്ലക്സ് തന്നെ. ഗണേഷ് നല്ല മന്ത്രി ആണെന്നാണ്‌ എന്‍റെ അഭിപ്രായം.
    അംഗങ്ങള്‍ കുറവെങ്കിലും വല്യേട്ടന് നല്ല പണി കൊടുക്കുന്നതില്‍ സീ പീ ഐ നേതാക്കള്‍ കുറക്കാരില്ല.
    ഇന്നലെ "നേരെ ചൊവ്വെ" യില്‍ ചന്ദ്രപ്പന്‍ അത് ഒന്നൂടെ ക്ലിയര്‍ ആക്കി. വെളിയവും ഒട്ടും കുറവല്ലായിരുന്നു.
    കര്‍ണാടക മന്ത്രിമാര്‍ അതിനായിരുന്നല്ലേ അത് കണ്ടത്. :-)
    പീ സീ ജോര്‍ജ്ജിനെ വെറുതെ വിട്ടതാണോ..?
    കുറച്ചൂടെ എഴുതാമായിരുന്നു .

    ReplyDelete
  6. പിള്ള ചവിട്ടിയാല്‍ പുള്ളക്ക് കേടില്ല പുള്ളേ..എല്ലാ വാരവും ഇങ്ങനെ വാരുമോ ?

    ReplyDelete
  7. എല്ലാ വാരവും ഇങ്ങനെ വന്നൂടെ... അത്രയ്ക്ക് വിഷയങ്ങളുണ്ടല്ലോ... നിങ്ങളാണേല്‍ അസ്സലായി എഴുതുന്നുമുണ്ട്.... പ്രതീക്ഷിക്കാമല്ലോ...

    ReplyDelete
  8. എന്തായാലും അടയ്ക്കാ അടയ്ക്കാമരം...ബക്കറ്റ് വെള്ളം ..കടലിലെ തിര ...എനിക്ക് വയ്യാ...

    ReplyDelete
  9. എല്ലാ രും സിപി എമ്മിനെ നന്നാക്കാന്‍ കച്ച കെട്ടി ആണല്ലോ ഇറക്കം ഏതായാലും നന്നാവുമോ? എന്ന് നോക്കാം

    ReplyDelete
  10. പിള്ളയും തന്തയും, കേശവും കീശയും ,കമ്മ്യൂണിസവും ക്രിസ്തുമതവും,നല്ല നടപ്പും ക്യാപിറ്റല്‍ പണിഷ്മെന്റും, തച്ഛങ്കരിയും വീ കെ സിംഗും ...... വിഷയങ്ങള്‍ക്ക് പഞ്ഞമില്ലാത്തതുകൊണ്ട് ഇടയ്ക്കൊക്കെ വാരഫലം ഇനിയും പ്രതീക്ഷിക്കാമല്ലോ ....

    മന്ത്രിമാര്‍ ധൂര്‍ത്തന്മാര്‍ ആവുന്നു എന്ന് നിലവിളിക്കുന്നവര്‍ കര്‍ണാടകയിലെ ആ ദാരിദ്രനാരായണന്‍മാരെ കാണട്ടെ... ഇച്ചിരി പോന്ന മൊബൈല്‍ ഫോണില്‍ നീലച്ചിത്രം കണ്ടു നിര്‍വൃതി അടയേണ്ടി വന്നവരുടെ ദുരവസ്ഥ............... ഹാ കഷ്ടം..................

    ReplyDelete
  11. ഒരു പോളി-ട്രിക്ക്സ് ഹിഹിഹ് കൊള്ളാം

    ReplyDelete
  12. അക്ബര്‍ജി,

    പോയവാരത്തിനു ആശംസകള്‍, പിള്ളയും പള്ളയും, വിസ്സും ഒക്കെ തന്നെയുള്ളൂ, എന്നും കേരളത്തില്‍ ഉണ്ടാകൂ, നമുക്കെന്നാ ഒരു ആവര്‍ത്തന വിരസതയില്ലാത്ത വാരം കിട്ടുക?

    ആശംസകളോടെ..

    ReplyDelete
  13. @-അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ
    മങ്ങിയ കാഴ്ചകള്‍ കണ്ടു മടുത്തു. കണ്ണടകള്‍ വേണം.

    @-ബെഞ്ചാലി
    ആശക്ക്‌ വകയില്ലാത്ത രാഷ്ട്രീയ നാടകങ്ങള്‍.ജോസെലെറ്റ്‌ എം ജോസഫ്‌
    മാധ്യമ സിണ്ടിക്കേറ്റിന്‍റെ തലയില്‍ കെട്ടി വെച്ചാല്‍ പിന്നെ എല്ലാം ശുഭം. .

    @-Sameer Thikkodi
    വരാനുള്ള വാരത്തില്‍ ഒട്ടും പ്രതീക്ഷയില്ല സമീര്‍.
    :)

    @-മന്‍സൂര്‍ ചെറുവാടി
    പീ സീ ജോര്‍ജ്ജിനെ വെറുതെ വിട്ടതല്ല. പറയുന്നു നമുക്കുമില്ലേ ഒരു മടുപ്പ്.

    @-Sreejith kondottY
    ഈ ചിരിയുടെ അര്‍ഥം എനിക്ക് പിടി കിട്ടി ശ്രീജി. :)

    @-സിയാഫ് അബ്ദുള്‍ഖാദര്‍
    നമ്മളെക്കൊണ്ട് വാരിക്കാതിരുന്നാല്‍ വാരില്ല. ഇതിനു മുമ്പും പല തവണ വാരിയിട്ടുണ്ട്. :)

    @-khaadu..
    നമ്മള്‍ എഴുതുന്നതല്ലല്ലോ. അതിനുള്ള വക രാഷ്ട്രീയക്കാര്‍ ഉണ്ടാക്കുകയല്ലേ. :)

    @-ആചാര്യന്‍
    ഹ ഹ എനിക്കും വയ്യ. :)

    @-കൊമ്പന്‍
    നിങ്ങള്‍ ഇതില്‍ സി പി എമ്മിന്റെ മാത്രേ കണ്ടുള്ളൂ. എല്ലാരും നന്നായെങ്കില്‍ എന്നാണു നമ്മുടെ ആശ. :)

    @-Hashiq
    അതേ കര്‍ണാടക മന്ത്രിമാര്‍ എത്ര പാവങ്ങള്‍. നമ്മുടെ മന്ത്രിമാര്‍ കണ്ടു പഠിക്കട്ടെ. :):)

    @-ഷാജു അത്താണിക്കല്‍
    അതേ ഷാജു. എല്ലാം ഒരു തൃച്ക്‌ അല്ലേ. :)

    @-elayoden
    എല്ലാം തനിയാവര്‍ത്തനങ്ങള്‍ ആകുമ്പോള്‍ ആവര്‍ത്തനം വിരസമല്ലാത്ത ഒരു വാരം ഉണ്ടാകുമോ

    ReplyDelete
  14. കണ്ടും കേട്ടും നേര്‍ക്കാഴ്ചകള്‍...
    നന്നായി.

    ReplyDelete
  15. പാര്‍ട്ടി വേദിയില്‍ പറയേണ്ട കാര്യങ്ങള്‍ പൊതുസമ്മേളനത്തില്‍ പറയാന്‍ മാത്രം വിവരമില്ലാത്തയാളാണ് വി.എസ് എന്ന് കരുതുന്നില്ല. പാര്‍ട്ടിയുടെ വിമര്‍ശനങ്ങള്‍ക്ക് പൊതുവേദിയില്‍ മറുപടി പറയുന്നത് സംഘടനാ വിരുദ്ധവും കീഴ്വഴക്ക ലംഘനവുമാണ്.
    എന്നാണു ഏറ്റവും പുതിയ വിജയന്‍ വാചകം.

    പിണറായി തന്നെ വിജയന്‍ .
    വി എസ് ദാസനും.

    വാരഫലം സരസമായി പറഞ്ഞു.

    ReplyDelete
  16. സമകാലിക സംഭവങ്ങളെ കോര്‍ത്തിയിണക്കിയുള്ള ആക്ഷേപ ഹാസ്യം നന്നായിട്ടുണ്‌ട്‌.

    മുല്ലപ്പെരിയാറ്‍ ഇനി കുറച്ച്‌ കാലത്തേക്ക്‌ പൊട്ടില്ല എന്ന് തന്നെ കരുതാം.

    പിള്ളയുടേയും മോന്‌റേയും കളി ലീഡറുടേയും മോന്‌റേയും കളി പോലെ കണ്‌ടാല്‍ മതി. പുള്ള ജയിലില്‍ നിന്നിറങ്ങുന്നതിന്‌റെ ഒരു മാസം മുമ്പാണ്‌ അച്ഛന്‌ വേണ്‌ടി മോണ്‍ ഏങ്ങലടിച്ചത്‌.

    രണ്‌ടാഴ്ചയായി മാധ്യമങ്ങള്‍ കൊണ്‌ടാടിയ വാര്‍ത്ത ഇടത്‌ പാര്‍ട്ടികളുടെ സമ്മേളന വാര്‍ത്ത തന്നെയായിരുന്നല്ലോ? അവര്‍ ഉദ്ദേശിച്ചത്‌ നേടിക്കഴിഞ്ഞു എന്ന് വേണം അനുമാനിക്കാo.

    കര്‍ണാടക രാഷ്ട്റീയത്തില്‍ നടന്നതാണ്‌ ജനാധിപത്യത്തിനും സാമൂഹിക സന്തുലിതാവസ്ഥക്കും നിരക്ക്കാത്തത്‌. അവര്‍ രാജിവെച്ചൊഴിഞ്ഞത്‌ കൊണ്‌ട്‌ അതവസാനിച്ചു. മനുഷ്യന്‍മാരുടെ സ്വാഭാവികമായ ചിന്തകളുടെ പ്രതിഭാസമാണ്‌ ആ മൊബൈല്‍ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക്‌ ഹേതു. ആശംസകള്‍ ഭായ്‌,

    ഇമ്മാതിരി അവലോകനങ്ങള്‍ ഇനിയും ഉണ്‌ടാവട്ടെ എന്നാശംസിക്കുന്നു. സ്നേഹപൂര്‍വ്വം

    ReplyDelete
  17. വസ്ത്രാലങ്കാരത്തിന് കാശ് മുടക്കാന്‍ കഴിവില്ലാത്ത പാവങ്ങള്‍ എങ്ങിനെ ലോ ബജറ്റ് ചിത്രങ്ങള്‍ നിര്‍മിക്കുന്നു എന്നറിയേണ്ടത് പ്രജാതല്‍പരരായ ഭരണാധികാരികളുടെ ചുമതലയല്ലേ....

    പിള്ളക്കഥയെക്കാളും,മുല്ലപ്പെരിയാറിനേക്കാളുമൊക്കെ ഇഷ്ടപ്പെട്ടത് ഇതാണ്.... ഓണത്തിനിടക്ക് പൂട്ടുകച്ചവടം പോലെ അങ്ങിനെയും ചിലര്‍...

    - നല്ല ഒരു കാര്‍ട്ടൂണാണ് വരച്ചത്.

    ReplyDelete
  18. നന്നയിട്ട്ടുണ്ട് അവലോകനം

    ReplyDelete
  19. ഇതെല്ലാം വായിച്ചു ചിരിച്ചു ഞാനിന്നു ചാകും :-)

    ReplyDelete
  20. തനി നേർക്കാഴ്ച്ചകളുടെ ഒരു വരാന്ത്യയവലോകനങ്ങളാണല്ലോ...!

    ReplyDelete
  21. പരശുരാമൻ പണ്ട് കടലിലെറിഞ്ഞ മഴു തിരിച്ചെടുത്ത് കൊണ്ട് പോകുന്നതുവരെ കേരളം ഇങ്ങിനെ ഇവിടുണ്ടാകും.. കേരളം ഉള്ള കാലത്തോളം വാർത്തകൾക്ക് ഒരു പഞ്ഞവും ഉണ്ടാകുകയുമില്ല...!! അവലോകനം നന്നായി..!!

    ReplyDelete
  22. ഇതെല്ലാം വായിച്ചു ചിരിച്ച് ഞാൻ ചത്തു......

    ReplyDelete
  23. അവലോകനം ബഹു കേമം..

    ReplyDelete
  24. സമകാലികമായ എല്ലാ വിഷയങ്ങളിലും കൂടി ഒരോട്ട പ്രദക്ഷിണം നടത്തിയ പോസ്റ്റ്. നന്നായിരിക്കുന്നു. വെറുതെ ഒന്ന് കണ്ണും കാതും തുറന്നിരുന്നാ മതിയല്ലോ ? വിഷയങ്ങൾക്കൊരു പഞ്ഞവുമില്ലല്ലോ ? നമ്മുടെ നാട്ടിൽ. ആശംസകൾ.

    ReplyDelete
  25. കേരള രാഷ്ട്രിയത്തിലെ ഏറ്റവുംവലിയ കള്ളന്‍ ആരെന്നു ചോദിച്ചാല്‍ ഞാന്‍ പറയും പിള്ള തന്നെ .എന്തായിരുന്നു ബഹളം ഇരുമ്പ് ,സിങ്ക് ,ഇല്‍മനൈറ്റ് തുടങ്ങി ലോകത്തുള്ള വിലകൂടിയ സാധനങ്ങള്‍ മുഴുവന്‍ അതിയാന്റെ ചോരയില്‍ ഉണ്ട് .അവസാനം പുറത്തിങ്ങിക്കഴിഞ്ഞപ്പോള്‍ എല്ലാം മലത്തിലൂടെ പുറത്തുപോയി.
    വി.എസ്സ്. ആ വാക്കില്‍ തന്നെയില്ലേ ഒരു ആരാധ്യത.ത്യാഗം സഹിച്ച ആ മനുഷ്യന്‍ എവിടെ കിടക്കുന്നു അത് പറഞ്ഞ വ്യക്തി എവിടെ കിടക്കുന്നു.ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും നമ്മുടെ ആരാധ്യനായ ഉമ്മന്‍ചാണ്ടി സര്‍ ഓരോ കേസുമായി ചാടി വിഴും. അത് അത്രയുമേയുള്ളൂ.വലിയ കള്ളന്മാര്‍ കൂടെ കിടക്കുമ്പോള്‍ ആണിത് .
    കര്‍ണാടകയുടെ കാര്യത്തില്‍ ഒരഭിപ്രായം പറയാന്‍ ഞാനാളല്ല.രാഷ്ട്രിയവും ഖനന മാഫിയയും പിന്നെ ഞങ്ങളും എന്നാണല്ലോ അവിടുത്തെ രീതി.പിന്നെ നിയമസഭയില്‍ സാസ്ക്കാരികപ്രവര്‍ത്തനം നടത്തുന്ന അവര്‍ നമ്മുടെ ഇപ്പോഴത്തെ ഒരു മന്ത്രി പുങ്കവനെക്കള്‍ എത്ര ഭേതം .നിര്‍ത്തട്ടെ .ആശംസകള്‍.

    ReplyDelete
  26. പട്ടേപ്പാടം റാംജി

    Salam

    Mohiyudheen MP

    Pradeep Kumar

    Ismail Chemmad

    ഒരു ദുബായിക്കാരന്‍

    മുരളീമുകുന്ദൻബിലാത്തിപട്ടണം

    ആയിരങ്ങളില്‍ ഒരുവന്‍

    Bhagi

    Echmukutty

    mayflowers

    മണ്ടൂസന്‍

    ഗീതാകുമാരി.

    വിഷയത്തില്‍ പ്രതികരിച്ച എല്ലാവര്ക്കും ഹൃദയപൂര്‍വം നന്ദി പറയുന്നു.

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..