വീട് പണി കഴിഞ്ഞു ആവശ്യത്തിനു കടവും മേമ്പൊടിക്ക് പ്രാരാബ്ദവുമൊക്കെയായി സമാധാനമായി പ്രവാസ ജീവിതം തുടരുമ്പോഴാണ് നാട്ടില്‍ നിന്നും ഉമ്മയുടെ വിളി.
മോനെ മാമൻ ഹജ്ജിനു വരുന്നുണ്ട്. നീ എല്ലാ സഹായവും ചെയ്തു കൊടുക്കണം. നിനക്ക് ആകെ ഒരു അമ്മാവനല്ലേ ഉള്ളൂ
എന്തിനാ ഉമ്മാ കൂടുതല്‍., ഈ ഒരു മൊതല് പോരെ.
പിശുക്ക് എന്ന വാക്ക് കണ്ടു പിടിച്ചു അതിന്റെ പേറ്റന്റ് രജിസ്ടർ ചെയ്ത ആളാണ് എന്റെ ഈ മാമൻ. മുറിഞ്ഞ കൈക്ക് ഇടാന്‍ ഉപ്പു കൊടുത്താല്‍ അത് വാങ്ങി കഞ്ഞിയിലിട്ടു കുടിക്കുന്ന ഒന്നാം നമ്പര്‍ അരക്കന്‍..., .
കുടുംബ സ്വത്തിൽ അവകാശം ചോദിച്ചതിനു കുറെ കാലം ഉമ്മയോട് പിണക്കത്തിലായിരുന്നു. എന്നാലും മാമൻ സ്നേഹമുള്ളവനാ. "പാറപ്പുറത്താണെങ്കിലും അഞ്ചു സെന്റ് തന്നില്ലേ" എന്നാ ഉമ്മ പറയുന്നത്. അതിപ്പോഴും മാമന്റെ ഹൃദയം പോലെ പാറയായിത്തന്നെ അവിടെ കിടക്കുന്നു.
മിക്കവാറും ഇയാള്‍ എന്നെയും കൊണ്ടേ പോകൂ. നാട്ടില്‍ പോകുമ്പോഴൊന്നും ഞാന്‍ പിടി കൊടുക്കാറില്ല. "ഹായ് ബൈ" പറഞ്ഞു തടി ഊരും. അതിനു കാരണമുണ്ട്. ഒരവധിക്കാലത്ത് എന്നെ കണ്ടതും മാമൻ ആശുപത്രിയില്‍ കയറി ഒറ്റ കിടത്തം.
ജനിച്ചത് മുതല്‍ ആ ശരീരത്തില്‍ തുരുമ്പിച്ചു കിടന്ന എല്ലാ അസുഖങ്ങളും ചേർത്ത് ഡോക്ടർക്ക് അങ്ങേരു കൊടുത്ത പറ്റീഷന്‍ കണ്ടാല്‍ ഇത്രയം കാലം ഈ ഉടലില്‍ എങ്ങിനെ ഒരാത്മാവ് ജീവിച്ചു എന്ന് ആരും ചോദിച്ചു പോകും.
ദിവസങ്ങൾക്കു ശേഷം ഡോക്ടർക്ക് ഒരു സംഖ്യ കൈക്കൂലി കൊടുത്താണ് ഞാന്‍ അമ്മാവനെ ആശുപത്രിയില്‍ നിന്നും പരോളില്‍ ഇറക്കിയത്. അമ്മാവന്‍ ഒരു ചിലവേറിയ കേസാണെന്ന് എനിക്കെന്നോ മനസ്സിലായതാണ്.
നീ എന്താ ഒന്നും മിണ്ടാത്തത്. ഉമ്മയുടെ ചോദ്യം
മണ്ടരി ബാധിച്ച തെങ്ങിന് പിന്നെ ഇടി വെട്ടുക കൂടി ചെയ്ത അവസ്ഥയിലായ ഞാന്‍ എങ്ങിനെ മിണ്ടാന്‍ .
കൂടെ ആരെങ്കിലും ഉണ്ടോ ഉമ്മാ. ഞാന്‍ ചോദിച്ചു.
നീ ബേജാറാവണ്ട. കൂടെ അമ്മായിയും ഉണ്ട്
പടച്ച റബ്ബേ.... അപ്പൊ കമ്പാർട്ട്മെന്റും കൊളുത്തിയാണ് വരവ്. എന്തിനാ ഈ സർക്കാർ വർഷാ വർഷം ഹജ്ജു കോട്ട ഇങ്ങിനെ കൂട്ടുന്നതെന്നാ എനിക്ക് മനസ്സിലാകാത്തത്. ഹജ്ജിനു പോരാന്‍ ഒരുങ്ങുന്നു എന്ന് കേട്ടപ്പഴേ ഞാന്‍ സിംകാർഡ് മാറ്റിയതാ. പക്ഷെ വരാനുള്ള അമ്മാവന്‍ ബോംബെയില്‍ തങ്ങില്ലല്ലോ. അങ്ങിനെ മൂപ്പര്‍ കൊളുത്തിട്ട കമ്പാർട്ട്മെന്റുമായി ജിദ്ദയില്‍ ഇറങ്ങി.
സ്വീകരിക്കാന്‍ ചെന്ന എന്നെ കണ്ടപാട് ഒരു കെട്ടിപ്പിടുത്തം.. ഉടുമ്പ് മുരിക്ക് മരത്തില്‍ പിടിച്ചപോലെ. ഉദ്ദേശം എനിക്ക് മനസ്സിലായി. ഇനി നിന്നെ ഞാന്‍ ഒരു വഴിക്കാക്കുമെടാ എന്നു തന്നെ .
ഞാന്‍ വളർത്തിയ കുട്ടിയാ...അമ്മാവന്‍ കൂടെയുള്ള സഹ ഹാജിക്ക് എന്നെ പരിചയപ്പെടുത്തി
അതെപ്പോ ?????? പണ്ടെന്നോ ഉമ്മക്ക് വസൂരി വന്നപ്പോ ഒരു മാസം അമ്മാവന്റെ വീട്ടില്‍ നിന്ന ഓർമ്മയുണ്ട്. ഒരു മാസം കൊണ്ട് ഒരാള്‍ ഇത്ര വളരുമോ. ആ എന്തെങ്കിലുമാവട്ടെ.
മക്കയിലെ റൂമില്‍ എത്തിയപാടെ മാമന്‍ എന്നെ ഒരു ഒഴിഞ്ഞ കോണിലേക്ക് മാറ്റി നിർത്തിയിട്ടു കുറെ റിയാലുകള്‍ എന്റെ കയ്യില്‍ തന്നു എണ്ണി നോക്കാന്‍ പറഞ്ഞു. നാലായിരത്തി അറുനൂറു റിയാല്‍..,. ഹജ്ജിനു വരുന്നവർക്ക് കോഴി ബിരിയാണി അടിക്കാന്‍ എയർപോർട്ടിൽ നിന്നു ഹജ്ജ് മന്ത്രാലയം കൊടുക്കുന്നതാണ്.
എനിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടാന്‍ തോന്നി. ഇനി ഇപ്പൊ ഞാനൊന്നും ചിലവാക്കണ്ടല്ലോ. പക്ഷെ മയ്യത്ത് ഖബറിലേക്ക് വെക്കുന്ന പോലെ ആ പണം തിരിച്ചു വാങ്ങി മാമന്‍ അരപ്പട്ടയുടെ രഹസ്യ അറയിലേക്ക് തന്നെ തിരുകി "വ-ഫീഹാ നുഹീദുക്കും" (നിന്നെ മണ്ണിലേക്ക് തന്നെ മടക്കുന്നു) ചൊല്ലി. എന്ന് വെച്ചാല്‍ ഇനി അത് പുറം ലോകം കാണില്ല എന്നർത്ഥം.
ഭക്ഷണം ഉണ്ടാക്കാനുള്ള അത്യാവശ്യ പലചരക്ക് സാധനങ്ങളൊക്കെ വാങ്ങിക്കൊടുത്തു തമ്മിൽ പിരിയുന്നതിന്റെ സങ്കടവും വിഷമവുമൊക്കെ മുഖത്തു വരുത്തി ഞാന്‍ ജിദ്ദയിലേക്ക് രക്ഷപ്പെടാന്‍ ഒരുങ്ങുമ്പോ എന്റെ "മുങ്ങൽ എക്സ്പീരിയൻസ്" അറിയാവുന്നത് കൊണ്ട് മൂപ്പരുടെ ചോദ്യം.
"അല്ല ജബ്ബാറേ. ഞങ്ങക്ക് എന്തെങ്കിലും അത്യാവശ്യം വന്നാ എങ്ങനാ അന്നെ വിളിക്കാ ?. ഒരു മൊബീല്‍ ഫോണ്‍ ഉണ്ടായിരുന്നെങ്കില്‍...","...... ജയൻ സ്റ്റൈലിൽ ..
സംഗതിയുടെ പോക്ക് എനിക്ക് പിടി കിട്ടി. മാമന്‍ പണി തുടങ്ങുകയാണ്. ഞാന്‍ ഉടനെ പഞ്ചാബി ഹൗസിലെ കൊച്ചിൻ ഹനീഫയെ പോലെ ഒരു നമ്പരിട്ടു നോക്കി.
ഞാന്‍ ഇടയ്ക്കിടയ്ക്ക് വന്നോളാം.
അതൊക്കെ അനക്ക് ബുദ്ധിമുട്ടാകും, ഇജ്ജ് ഒരു മൊബീൽ ഇങ്ങു വാങ്ങിച്ചോണ്ട് വാ. അല്ലെങ്കില്‍ ജ്ജ് നട. ഞാനും പോരാം.
മൊബൈല്‍ കടയിലെത്തിയപ്പോ മൂപ്പർക്ക് സാധാ ഫോണൊന്നും പിടിക്കുന്നില്ല. ബ്ലൂടൂത്തുള്ളത് വേണത്രേ.
ഈ വയസു കാലത്തെന്തിനാ ബ്ലൂ ടൂത്ത്. പൊങ്ങി വന്ന എന്റെ സംശയം ചുണ്ട് പൊത്തിപ്പിടിച്ചു ഞാൻ തന്നെ ബ്ലോക്ക് ചെയ്തു.
അതൊക്കെ ഉപയോഗിക്കാൻ ബുദ്ധി മുട്ടാ. ഞാൻ പറഞ്ഞു നോക്കി.
"ആയിക്കോട്ടെ. തൽക്കാലത്തേക്കല്ലെ. നാട്ടിലെത്തിയാ എനിക്കെന്തിനാ ഫോണ്‍.., പേരക്കുട്ടിക്ക് കൊടുക്കാലോ".
അപ്പൊ അതും എന്റെ ചിലവില്‍.,. ഫോണ്‍ വാങ്ങിയപ്പോഴേക്കും ആയിരം റിയാല്‍ സ്വാഹ.
രാവിലെ അലാറം അടിക്കുന്നതിനു മുമ്പേ ഫോണ്‍ റിങ്ങാൻ തുടങ്ങി. അതിന്റെ മോങ്ങൽ കേട്ടാലെ അറിയാം, മറുതലക്കൽ ഒരു പാര എന്റെ നെഞ്ചുംകൂടു ഉന്നം വെച്ചു നിൽക്കുകയാണെന്ന്.
അതേയ്.. നീ വൈകീട്ട് ഒന്നിങ്ങോട്ടു വാ. ഊഹം തെറ്റിയില്ല. മാമനാണ്.
തുടർന്നുള്ള ദിവസങ്ങളിലൊക്കെ ഡ്യൂട്ടി കഴിഞ്ഞാല്‍ മക്കയിലേക്ക് വെച്ചുപിടിക്കുക എന്നതായി എന്റെ തൊഴില്‍.,. ഉപ്പു തൊട്ടു കർപ്പൂരം വരെ വാങ്ങി കൊടുക്കണം. അപ്പോഴും ഒരു ആശ്വാസമുള്ളത് മാമന്റെ അരപ്പട്ടയിൽ വിശ്രമിക്കുന്ന റിയാലുകളാണ്. അതിനു ഇത് വരെ ഒരു കോട്ടവും തട്ടിച്ചിട്ടില്ല. വല്ല അത്യാവശ്യവും വന്നാല്‍ അതവിടെ ഉണ്ടല്ലോ എന്നതാണ് എന്റെ ഏക ആശ്വാസം.
അപ്പോഴാണ് മാമന് ഒരാശ. "ഞങ്ങക്ക് ജിദ്ദയൊക്കെ ഒന്ന് കാണണം". കാര്യങ്ങളുടെ പോക്ക് എനിക്ക് പിടികിട്ടി. അമ്മാവൻ പാലും വെള്ളം കലക്കുകയാണ്. ഇനി എനിക്കുള്ള പണി അതിൽ തരാൻ.
ഞാന്‍ പറഞ്ഞു. ജിദ്ദയിലേക്ക് ഹാജിമാരെ വിടില്ല. ചെക്കു പോസ്റ്റുണ്ട്. അവിടെ പിടിക്കും, പിന്നെ ജയിലില്‍ കിടക്കേണ്ടി വരും.
അതേറ്റു. ജയിലെന്നു കേട്ടപ്പോഴേക്കും മൂപ്പര്‍ പേടിച്ചു ആ ആഗ്രഹം നിരാശയോടെയാണെങ്കിലും തൽക്കാലം എടുത്തു അണ്ണാക്കിലേക്ക് തന്നെ ഇട്ടു. പെട്ടെന്ന് അങ്ങിനെ ഒരു ബുദ്ധി പറയാന്‍ തോന്നിയ എന്നോട് എനിക്ക് തന്നെ ആദരവ് തോന്നി. അല്ലേലും ആ അമ്മാവന്റെയല്ലേ ഈ മരുമോൻ. ഞാനാരാ മോൻ
ഇനിയും മാമനെ സ്നേഹിച്ചാല്‍ എന്റെ കാര്യം പോക്കാണെന്ന് ബോധ്യമുള്ളതു കൊണ്ട് തൽക്കാലം മാമന്റെ മടക്കയാത്രയുടെ അന്നേ ഇനി മക്കയിലേക്കുള്ളൂ എന്നൊരു പ്രായോഗിക തീരുമാനമെടുത്തു ഞാൻ റൂമിൽ വന്നു സുഖമയൊന്നുറങ്ങി.
രാവിലെ ഓഫീസിലേക്കിറങ്ങുമ്പോ ഒരു ഫോണ്‍..., നമ്പര്‍ നോക്കി. ഹാവൂ ഏതായാലും മാമനല്ല. ആശ്വാസത്തോടെ ഫോണ്‍ എടുത്തപ്പോ മറുതലക്കല്‍ ഒരു അപരിചിത ശബ്ദം.
ഹെലോ സലാംക്കയുടെ മരുമോനല്ലേ.? ഞാനൊന്ന് ഞെട്ടി, പടച്ചോനെ മാമൻ ആർക്കെങ്കിലും ഇട്ടു പണിഞ്ഞോ??, വല്ല കുഴപ്പവും. !!!
അതെ എന്തെങ്കിലും പ്രശനം.?
"ഹേ ഒന്നുമില്ല. നിങ്ങടെ അമ്മാവനും അമ്മായിയും എന്റ ഫ്ലാറ്റിലുണ്ട്. ഞാന്‍ ഇന്നലെ മക്കത്തു ഉമ്മയെ കാണാന്‍ പോയപ്പോ എന്റെ കൂടെ പോന്നതാ. താങ്കള്‍ ഇങ്ങോട്ട് വരില്ലേ ? ".
"വല്യ ഉപകാരം സഹോദരാ... എവിടെയാ സഹോദരന്റെ താമസം". മനസ്സില്‍ പതഞ്ഞു പൊങ്ങിയ ദേഷ്യം പുറത്തു കാണിക്കാതെ ആ പരോപകാരിയുടെ താമസ സ്ഥലം ചോദിച്ചറിഞ്ഞു. പിന്നെ ബോസ്സിനെ വിളിച്ചു രണ്ടു ദിവസത്തെ ലീവ് റെഡിയാക്കി വണ്ടി അങ്ങോട്ട് തിരിച്ചു.
ഞാൻ ചെല്ലുമ്പോൾ പരോപകാരി എന്നെ കാത്തു നിൽക്കുകയായിരുന്നു. "ഈ മൊതല് വേഗം ഇവിടന്നു കൊണ്ട് പോണേ" എന്ന ഭാവത്തിൽ അയാൾ സലാം ചൊല്ലി.
"ഇങ്ങിനെ ദ്രോഹിക്കാൻ ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്തെടാ തെണ്ടീ" എന്ന ഭാവത്തിൽ ഞാനും സലാം മടക്കി.
അമ്മാവൻ പരോപകാരിയുടെ മക്കളെ കളിപ്പിച്ചു കൊണ്ട് സോഫയിൽ ഇരുന്നു ടി വി കാണുന്നു. അമ്മായി അടുക്കളയിൽ ഫുഡ് ലോഡ് ചെയ്യുകയാണെന്ന് തോന്നുന്നു. എന്തോ എന്നെ കണ്ടിട്ട് രണ്ടിനും ഒരു മൈൻഡ് ഇല്ല. "നീ വേണേൽ പൊയ്ക്കൊ, ഞങ്ങൾ ഇവിടെ നിന്നോളാം" എന്ന ഒരു മൊശട് ഭാവം.
ഇടയ്ക്കു പിള്ള ഗണേഷിനെ നോക്കുന്ന പോലെ എന്നെ ഇടങ്കണ്ണിട്ടു നോക്കുന്നുണ്ട്. ആ നോട്ടത്തിലെ അപകടം മനസ്സിലാക്കി ഞാൻ ഒരു മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചു.
ഞാൻ ഇന്നങ്ങോട്ട് വന്നു നിങ്ങളെ കൂട്ടിക്കൊണ്ട് വരാൻ ഇരുന്നതാ..
"ഏയ് .. മാണ്ടാ. ഇജ്ജു ബുദ്ധിമുട്ടണ്ടാ... ഞമ്മള് പോന്നാ പോലീസ് പിടിക്കൂലെ. ജയിലില് കെടക്കേണ്ടി വരൂലെ". ജാമ്യം കിട്ടിയില്ല. അമ്മാവൻ ശിക്ഷ വിധിച്ചു.
ആ ഫ്ലാറ്റിൽ നിന്ന് യാത്ര പറഞ്ഞു പോരുമ്പോ പരോപകാരി ചോദിച്ചു.
അല്ല ഇവരെ.. ?
നിങ്ങൾ കഷ്ടപ്പെട്ട് കൊണ്ട് വന്നതല്ലേ. രണ്ടു ദിവസം ഇവിടെ നിക്കട്ടെ. ഇവരെ താമസിപ്പിക്കാൻ എനിക്ക് ഫാമിലി ഫ്ലാറ്റ് ഇല്ലല്ലോ . ഇടയ്ക്കു ഞാൻ വരാം. "അവനവൻ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോൾ കുലുമാൽ" എന്ന പാട്ട് ഇപ്പൊ അവൻ ഓർത്ത് കാണും.
കാറിൽ കയറുമ്പോൾ "എടാ തെണ്ടീ" എന്ന ഒരു വിളി പിറകീന്നു വന്നോന്ന് ഒരു സംശയം. ഒരു തെണ്ടിക്കല്ലേ മറ്റൊരു തെണ്ടിയെ തിരിച്ചറിയൂ.
പറഞ്ഞ പ്രകാരം വൈകീട്ട് വീണ്ടും പരോപകാരിയുടെ വീട്ടിൽ ചെന്നു. അമ്മായിക്ക് ഒരു പർദ്ദ, തസ്ബീഹ് മാല, അമ്മാവനു ഒരു തസ്ബീഹ് യന്ത്രം അങ്ങിനെ അല്ലറ ചില്ലറ ഷോപ്പിംഗ്.., പിന്നെ ഇത്തിരി റെഡിമൈഡ് വസ്ത്രങ്ങൾ. വലിയ പരിക്കില്ലാതെ രക്ഷപ്പെട്ടു. തന്ത്ര പരമായിരുന്നു എന്റെ ഓരോ ചുവടും. ഞാനാരാ മോൻ
"വണ്ടി സ്വർണക്കടയിലേക്ക് പോട്ടെ". അമ്മാവന്റെ ആ ഉത്തരവ് എന്നെ ശരിക്കും ഞെട്ടിച്ചു. ഓരോ വളയും മാലയുമൊക്കെ എടുത്തു എന്നോട് "എങ്ങനണ്ട് എങ്ങനണ്ട്" എന്ന് ചോദിക്കുമ്പോ ഞാൻ "ഞാൻ ഈ നാട്ടുകാരൻ അല്ല" എന്ന ഭാവത്തിൽ നിന്നു. ഇത് പ്രോത്സാഹിപ്പിക്കേണ്ട കേസല്ലല്ലോ.
സ്വര്ണം വാങ്ങാനായിരുന്നു അമ്മാവൻ റിയാൽ ചിലവാക്കാതെ സൂക്ഷിച്ചത് എന്നോർത്തപ്പോൾ അമ്മാവനെ തെറ്റിദ്ധരിച്ചതിൽ എനിക്ക് കുറ്റബോധം തോന്നി.
പക്ഷെ അടുത്ത നിമിഷം ഞാൻ ഒരു സത്യം വേദനയോടെ മനസ്സിലാക്കി. അമ്മാവന്റെ അരയിൽ അരപ്പട്ടയില്ല. അരപ്പട്ടയില്ലാതെ ആ ശരീരം ഞാൻ ആദ്യമായാണ് കാണുന്നത്. ഞാൻ "ഓടണോ നിക്കണോ" എന്ന തീരുമാനത്തിൽ എത്തുന്നതിനു മുമ്പ് ബില്ല് എന്റെ കയ്യിൽ തന്നിട്ട് മൂപ്പർ പറഞ്ഞു
ജബ്ബാറേ.. ഇത് എത്ര ഉണ്ടെന്നു നോക്കിയേ.. ഞാൻ ബെൽട്ട് എടുക്കാൻ മറന്നു.
മാമാ ആ ബെൽട്ട് ഇപ്പൊ എവിടെ ഉണ്ട് ? . പരോപകാരിയുടെ റൂമിലായിരിക്കും എന്ന നേരിയ പ്രതീക്ഷയിൽ ഞാൻ ചോദിച്ചു.
അതു മക്കത്തല്ലേ... മാമനു ഒരു കൂസലുമില്ല.
വീട് പണിക്കു മരം വാങ്ങിയ വകയിൽ മില്ലിലെ മൊയിദീനു അയക്കാൻ വെച്ചിരുന്ന 4750 റിയാൽ ATMൽ നിന്നും വലിച്ചു ബില്ലടച്ച് പോരുമ്പോൾ അമ്മാവന്റെയും അമ്മായിയുടെയും മുഖത്തെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. ഒരാളുടെ ദുഃഖം മറ്റു രണ്ടു പേരുടെ സന്തോഷമാകുന്നതു എന്തു നല്ല കാഴ്ച.
പിറ്റേന്ന് പരോപകാരിയോടു യാത്ര പറയുമ്പോൾ മാമൻ എന്നെ ഒന്ന് നോക്കി. "ഇതാടാ സ്നേഹം. കണ്ടു പഠിക്കു" എന്ന ഒരു സൂചന ഉണ്ടായിരുന്നു ആ നോട്ടത്തിൽ. അവരെ മക്കയിൽ വിട്ടു ഞാൻ വീണ്ടും മുങ്ങി. പിന്നെ ഹജ്ജ് കഴിഞ്ഞു അവർ പോകുന്ന ദിവസമേ ഞാൻ ആ വഴി പോയുള്ളൂ.
നാട്ടിലേക്ക് പുറപ്പെടാൻ യാത്ര പറയുമ്പോൾ മാമൻ പറഞ്ഞു. "ഇജ്ജ് ഇബടെ ണ്ടായതോണ്ട് കൊറേ ഒപകാരം കിട്ടി". അത് ഞാൻ ജിദ്ദയിൽ പോരണ്ടാ എന്ന് പറഞ്ഞതിന് എനിക്കിട്ടു മാമൻ താങ്ങിയതല്ലേ... ആ എന്തേലും ആവട്ടെ. എന്റെ ചിന്ത ഇപ്പൊ അതല്ല.
നാട്ടിലെത്തി ആ അരപ്പട്ടയിലെ റിയാലുകൾ മാറ്റുമ്പോൾ ഉണ്ടാകുന്ന പുകിൽ ഓർക്കുമ്പോ ഒരു പേടി.
നാട്ടിലേക്കുള്ള ലഗേജുകൾ പേക്ക് ചെയ്യുന്നതിനിടയിൽ മാമന്റെ അരപ്പട്ടയിൽ നിന്നും റിയാലുകൾ എടുത്തു മാറ്റി അവിടെ അതെ സംഖ്യക്കുള്ള ഇന്ത്യൻ രൂപ വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്തിരുന്നു. ഗതികേട് കൊണ്ടാ മാമാ. പൊറുക്കണം.
ഉറങ്ങാൻ കിടക്കുമ്പോൾ ഒരു മനസ്സമാധാനത്തിന് ഞാൻ സിംകാര്ഡ് മാറ്റിയിട്ടു.
-------------------------ശുഭം --------------------------------

ബോറടിച്ച് പണ്ടാരടങ്ങി നിക്കുമ്പോഴാണ് ഇത് ഡാഷ് ബോർഡിൽ തെളിഞ്ഞത് .
ReplyDeleteആദ്യം മുതൽ വരെ ചിരിച്ചുകൊണ്ടേ വായിക്കാൻ പറ്റും .
എത്ര സിം കാർഡുകൾ മാറ്റേണ്ടി വന്നു എന്ന് ചോദിക്കണം എന്നുണ്ട് . സത്യത്തിൽ ഇത് പറ്റിയത് നിങ്ങൾക്കല്ലേ .... ?
കുറെ പണി കിട്ടിയ ശേഷം അവസാനം അമ്മാവന് ഒന്ന് വിശാലമായി താങ്ങി .
നല്ല നർമ്മം വിതറിയ പോസ്റ്റ് രസകരമായി
ശരിക്കും താങ്ങിയത് ആരാ. മാമനോ മരുമോനോ.
Deleteനന്ദി ഈ ആദ്യ കമന്റിനു
ആ മാമന്റെ റോളില്‍ മാമുക്കോയയും അമ്മായിയായി ഫിലോമിനയും വച്ചൊരു സിനിമ കണ്ടു, അല്ല കണ്ടത് പോലെ തോന്നി, വായിച്ചു കഴിഞ്ഞപ്പോള്‍. .
ReplyDeleteഅങ്ങിനെ സങ്കല്പിച്ചപ്പോ ഞാനും ചിരിച്ചു പോയി
Deleteവളരെ നന്ദി ടീച്ചർ , ഈ വായനക്ക് .
നിതാഖാത്ത്തിൽ പോലീസ് പിടിച്ച്ചെന്കിലെന്നു ആഗ്രഹിച്ചു കാണും മരുമോൻ. ആദ്യാവസാനം ചിരിച്ചു കൊണ്ടല്ലാതെ ഇത് വായിക്കാൻ പറ്റില്ല. അത്രയും രസായിരിക്കുന്നു.
ReplyDeleteചിരി തന്നെയാണ് പ്രതീക്ഷിച്ചത് ജെഫു. സന്തോഷം ഈ വായനക്ക്
DeleteThis comment has been removed by the author.
ReplyDeleteവിത്തുഗുണം പത്ത്. ഈ ഡീ എൻ ഏ എന്നൊക്കെപ്പറയണത് വരുന്ന വഴികളേ!
ReplyDeleteനാട്ടിലെത്തി അരപ്പട്ട തുറന്നാപ്പിന്നെ ഒരു ഉംറവിസയെക്കുറിച്ച് കാരണവർ ചിന്തിക്കാതിരിക്കില്ല!
എന്നാലും ന്യൂ ജനറേഷൻ (അത്ര ന്യൂ അല്ല, ന്നാലും) പ്രതിരോധതന്ത്രങ്ങളെ വെല്ലാൻ ബ്ലാക്ക് ആൻഡ് വൈറ്റ് പാരകൾക്ക് കഴിയില്ലല്ലോ!!!
മിക്കവാറും ഒരു ഉംറ വിസയിൽ വീണ്ടും കയറി വരുമോ എന്ന് മരുമോന് പേടി ഇല്ലാതില്ല :)
Deleteഅവസാനം വലിയ ചതിയായിപ്പോയല്ലോ....മാമന്‍ അത്രക്ക് അങ്ങ് എന്തായാലും വിചാരിക്കില്ല. അല്ല, മാമന്റെ അല്ലേ മരുമോന്‍. .
ReplyDeleteസംഗതി വളരെ സരസമായി അവതരിപ്പിച്ചു. ഇപ്പോള്‍ ഏതാ സിം കാര്‍ഡ്. വിളിച്ചാല്‍ കിട്ടുമോ?
മാമന്റെ അല്ലേ മരുമോന്‍.:),:)- പോസ്റ്റു വെറുപ്പിച്ചില്ല എന്നറിയുന്നത് സന്തോഷം ഉള്ള കാര്യം തന്നെ . നന്ദി റാംജി
Deleteമരുമക്കള് അധികമുള്ള അമ്മാവന്‍ വെള്ളമിറങ്ങി ചാവില്ല എന്നൊരു ചൊല്ലുണ്ട്. മറ്റൊന്നും കൊണ്ടല്ല വെള്ളം കൊടുക്കാന്‍ ഉന്തും തള്ളുമായിരിക്കും! :)
ReplyDeleteഈ അമ്മാവന് ഈ ഒരെണ്ണം തന്നെ ധാരാളം.
രസികന്‍ പോസ്റ്റ്.
വെള്ളം കൊടുക്കാന്‍ ഉന്തും തള്ളുമായിരിക്കും! :)ഹ ഹ ഹ വളരെ നന്ദി ജോസ്
Deleteഇന്നത്തെ ബ്ലോഗ് വായന തുടങ്ങിയത് അക്ബര്‍ ഭായിയുടെ ഈ പോസ്റ്റില്‍ നിന്നാണ്
ReplyDeleteആദ്യന്തം ഒരു ചിരിയോടെയല്ലാതെ വായിയ്ക്കാന്‍ സാധിയ്ക്കില്ല
ക്വോട്ട് ചെയ്യാനാണെങ്കില്‍ കുറെയുണ്ട്
നന്ദി അജിത് ഭായി
Deleteഇന്നത്തെ ആദ്യ ബ്ലോഗ് വായനയിൽ ഞാൻ നിരാശപ്പെടുത്തിയില്ല എന്നറിഞ്ഞതിൽ സന്തോഷം
സത്യം പറയട്ടേ... അക്ബര്‍ഇക്കാ ...,
ReplyDeleteചിരിച്ചു ചിരിച്ചു കുടിച്ചുകൊണ്ടിരുന്ന ചായ ശിരസ്സില്‍ കയറി
പിന്നെ എന്താ ഉണ്ടാവ്വാന്ന് ഞാന്‍ പറയേണ്ടല്ലോ?....!!!
ലാപ്‌ടോപ്പിന്‍റെ കീബോര്‍ഡിലേയ്ക്ക് ഒരു സ്പ്രേയായിരുന്നു.
ദാ..ഇത്രടം ടൈപ്പ് ചെയ്യും വരെ കുഴപ്പമൊന്നുമില്ല.
ഇമ്മാതിരി സാധനങ്ങള്‍ വായിക്കുന്നതിനു മുന്‍പ് ഒരു മുന്നറിയിപ്പ് ഒക്കെ തരണ്ടേ?....
ഹോ!.. തകര്‍ത്തു. ഒന്നും പറയാനില്ല.
ഏതാണ്ട് ഇത്രയോന്നുമില്ലെങ്കിലും സമാന അനുഭവങ്ങള്‍ എനിയ്ക്കും ഉണ്ടായിട്ടുണ്ട്.
വേറെ കൂടുതലൊന്നും പറയാനില്ല.
ഒന്നുകൂടി... asthahfir ullaahil alheem....!!!
ഈ ചിരിക്കു ഒരായിരം നന്ദി,
Deleteആത്യന്തികമായി ചിരി തന്നെ ആയിരുന്നു ഈ പോസ്റ്റിന്റെ ഉദ്ദേശം. നിങ്ങളുടെ കമന്റു കൂടി കണ്ടപ്പോൾ ഉദ്ദേശം ഫലം കണ്ടു എന്ന് ബോധ്യമായി. സന്തോഷം ട്ടോ . ഈ പ്രോത്സാഹനത്തിനു
അമ്മാവന്റെയല്ലേ മരുമോൻ ......
ReplyDeleteആസ്വദിച്ചു വായിച്ചു....
ആസ്വാദനത്തിനു നന്ദി പ്രദീപ് ജി
Deleteഇങ്ങള് നുമ്മളെ ചിരിപ്പിച്ച് കൊല്ലും............
ReplyDeleteസത്യം ഇത് ഇനി വായിക്കാൻ പറയരുത് , ചിരി പോണില്ല
കൂടുതൽ കമാന്റാനുള്ള കഴിവില്ല , ഹൊ
ചിരിച്ചില്ലേൽ ഞാൻ ഇക്കിളിയാക്കും ഷാജു :)
Deleteകൊല്ലുന്ന രാജാവിനു തിന്നുന്ന മന്ത്രി, പെരുന്തച്ചനും മകനും പോലെയുള്ള ഒരു ജോഡി അമ്മാവനും മരുമോനും വെച്ച് തകർത്ത് കയ്യിൽ തന്നു.....
ReplyDeleteആ കീശയിൽ നിന്നും അഞ്ചു പൈസ ഇറങ്ങാനുള്ള ബുദ്ധിമുട്ട് അമ്മാവനും അറിയാം...പാവം അമ്മാവൻ വീണ്ടും ആശുപത്രിയില ആയിട്ടുണ്ടാവും...
ഓഫീസിലെ മറ്റുള്ളവർ കാണാതെ പൊട്ടിച്ചിരി പുഞ്ചിരിയിൽ ഒതുക്കാൻ ഞാൻ നന്നായി പാടുപെട്ടു എന്റെ ജബ്ബാര് സോറി അക്ബരിക്കാ....
ഓഫീസിൽ നിന്നും ബ്ലോഗ് വായിക്കരുത് എന്ന് പറഞ്ഞാ കേക്കൂല. നിങ്ങക്ക് അങ്ങിനെ വേണം :)
Deleteജ്ജ് ചാലിയാറല്ല ജബ്ബാറെ പെരിയാറാ ചിരിയുടെ മുല്ലപ്പെരിയാര്‍ :)
ReplyDeleteഹ ഹ ഹ ഉസ്മാൻ ജി..
Deleteചിരിപ്പിച്ച് ചിരിപ്പിച്ച് ചിരിപ്പിച്ച് ചിരിപ്പിച്ച് കൊല്ലും
ReplyDeleteചിരിക്കൂ.. ആയുസ്സ് കൂട്ടൂ. സന്തോഷം ഷഹീർ
DeleteShaheer Kunhappa.K.UApril
Deleteചിരിപ്പിച്ച് ചിരിപ്പിച്ച് ചിരിപ്പിച്ച് ചിരിപ്പിച്ച് കൊല്ലും.....>Akbar
ചിരിക്കൂ.. ആയുസ്സ് കൂട്ടൂ >>>>>>>>>>. മഹ്ഷരയിലെ കാര്യ്യമാണോ പറഞ്ഞത് ?
അല്ലെങ്കിലേ ഉടുമ്പ് പിടിച്ചത് മുരിക്ക് മരത്തിലും.., നല്ല തമാശ ...!
ReplyDeleteഉടുമ്പിനേയും മുരിക്കിനേയും അറിയ്ന്നത് കൊണ്ട് ഊഹിച്ചു..
നിലവാരമുള്ള നര്‍മ്മം നന്നായി ആസ്വദിച്ചു..
ചിരിച്ച് ചിരിച്ച് "കണ്ട്രോള്" പോയി ... കീബോര്‍ഡ് കപ്പിയിട്ടേ.... :)
അല്ല ആരാ ആ മുരിക്കു മരം. ഇസ് ഹാഖ് ജി. :)
Delete
ReplyDelete'പിശുക്ക് എന്ന വാക്ക് കണ്ടു പിടിച്ചു അതിന്റെ പേറ്റന്റ്
രജിസ്ടർ ചെയ്ത ആളാണ് എന്റെ ഈ മാമൻ. മുറിഞ്ഞ
കൈക്ക് ഇടാന്‍ ഉപ്പു കൊടുത്താല്‍ അത് വാങ്ങി കഞ്ഞിയിലിട്ടു
കുടിക്കുന്ന ഒന്നാം നമ്പര്‍ അരക്കന്‍.'--പിശുക്കന്റെ ഈ ഡെഫിനിഷനുണ്ടല്ലോ...
അതിണാണ് ഭായ് കാശ്..!
എന്നാലും ആ അവസാനത്തെ ‘ഇസ്ക്കിന്റെ’,
‘റിസ്ക്ക്’... അവസാനം ഉന്തുട്ടാണൊ ഉണ്ടാവാ..അല്ലെ
അവസാനം ഉന്തുട്ടാണൊ ഉണ്ടാവാ..അല്ലെ - ha ha ആളു നാട്ടിലെത്തി റിയാൽ മാറുമ്പോൾ അറിയാം . നന്ദി മുരളീ ജി
Deleteഹ.. ഹ... ഞാൻ ആരാ മോൻ ??
ReplyDeleteഇത് വായിച്ചിട്ട് ചിരിക്കത്തവാൻ ഇനി ജീവിതത്തിൽ
ചിരിക്കാൻ ഒക്കാതെ പോട്ടെ...
ഈ നര്മത്തിലെ രസം അതിൽ അതി ഭാവുകത്വം ഒന്നും ഇല്ല
എന്നത് ആണ്. നര്മതിനു വേണ്ടി നര്മം കലര്തെണ്ട ഒന്നും ഇല്ലാതെ
തന്നെ സന്ദര്ഭം എല്ലാം നന്നായി വിനിയോഗിച്ചു..
രാവിലെ ഉടുമ്പിന്റെ ഫോട്ടോയുമായി മിനി ടീച്ചര് ഒരു പോസ്റ്റ്
ഇട്ടിരുന്നു.ആ ഉടുമ്പ് അങ്ങനെ മനസ്സില് തെളിഞ്ഞു നില്ക്കുന്നു
sree ടീച്ചര്ക്ക് മാമുക്കോയയും ഫിലോമിനയും തെളിഞ്ഞത് പോലെ .
പഞ്ചുകൾ ഒന്നിന് ഒന്ന് മെച്ചം. അഭിനന്ദനം എന്ന് ഒറ്റ വാകിൽ
മുഖത്തെ ചിരി മായാതെ അക്ബര് ഇക്ക..
ദേ ഞാൻ ഇത് പഠിച്ചു. "വ-ഫീഹാനു ഹീ ദു ക്കും" .
ഞങ്ങളുടെ സിമിത്തേരിയിലും പറയും.. മനുഷ്യ നീ
മണ്ണ് ആകുന്നു മണ്ണിലേക്ക് തന്നെ മടങ്ങു എന്ന് ...
നന്ദി വിസന്റ്റ് ജി. ഈ അഭിപ്രായം എനിക്ക് ഒരു പാട് സന്തോഷം തരുന്നു. സത്യായിട്ടും താങ്കള് പറഞ്ഞ പോലെ ഞാൻ നര്മ്മത്തിനു വേണ്ടി ഒന്നും കൂട്ടി ചേർക്കാറില്ല. ജീവിതത്തിൽ തന്നെ നര്മ്മം നമ്മൾ അറിയാതെ കടന് വരുന്നതാണല്ലോ. അതിൽ ഇത്തിരി ഭാവന :)
Deleteനന്ദി ഈ ആത്മാര്തമായ കമന്റു തന്നതിന്.
ഹഹഹ , നിയമ പ്രകാരമുള്ള മുന്നറിയിപ്പ് "ഈ കഥയോ ഇതില്‍ പറഞ്ഞ "മാമനു " യുമായോ ജീവിച്ചിരിക്കുന്നവരുമായോ ഇനി ഭാവിയില്‍ ഹജ്ജിനു വരാന്‍ പോകുന്ന കുടുമ്പത്തിലെ ഏതേലും മാമന്മാരുമായോ യാതൊരു ബന്ധവുമില്ല .ഇനി അഥവാ സാമ്യം തോന്നുന്നു വെങ്കില്‍ തികച്ചും "മനപ്പൂര്‍വം " മാണ് ; എന്ന് കൂടി എഴുതിയിരുന്നേല്‍ ധൈര്യമായി നാട്ടില്‍ പോകാമായിരുന്നു .. ഇതിപ്പം നിങ്ങളായി നിങ്ങളെ പാടായി :)
ReplyDeleteകഥയും കഥാ പാത്രങ്ങളും തികച്ചും സാങ്കല്പ്പികം :)
Deleteഅക്ബര്‍ സാഹിബ് കഥ നന്നായി എന്നല്ല, വളരെ നന്നായി..
ReplyDeleteഈ തരികിടകള്‍ വളരെ നല്ല ഒരു മുന്നറീപ്പയെടുത്ത് കൊള്ളുന്നു ...
ജീവിതത്തില്‍ ഇത്തരം ആളുകളെ എനിക്കും കാണേണ്ടി വരുമല്ലോ, ഏത് !!
(ചില ഫോണ്ടുകള്‍ (ചില്ലക്ഷാരങ്ങള്‍) വെറും കട്ടകളായാണ് എനിക്ക് കാണാന്‍ പറ്റിയത് എന്നതിലെ കുന്ധിതം ഇവിടെ അറീച്ചു കൊണ്ട് നിര്‍ത്തുന്നു..
(എന്‍റെതിലും അവ കിട്ടില്ല പിന്നെ വേറൊരിടത്ത് നിന്ന് കോപ്പി പേസ്റ്റ് അടിച്ചു അവ നികത്തുന്നു)
ഹും സൂക്ഷിച്ചോളൂ.. നന്ദി ഈ വായനക്ക്
Deleteഹഹ.. തുടക്കം മുതല്‍ അവസാനം വരെ ചുണ്ടില്‍ നിന്ന് ചിരി മായാന്‍ കൂട്ടാക്കിയില്ല. ഈ ജാതിയാണെങ്കില്‍ അക്ബര്‍ക്ക പറഞ്ഞത് പോലെ ഒരൊറ്റ അമ്മാവന്‍ മതി; അധികം വേണ്ട. ഏതായാലും ഞാനാരാ മരുമോന്‍ എന്ന് കാണിച്ചു കൊടുത്തല്ലോ അവസാനം. ചിരിച്ചൊരു വഴിക്കാക്കിയതിന് ഇതാ പിടിച്ചോ അഭിനന്ദനങ്ങള്‍
ReplyDeleteവളരെ വളരെ നന്ദി ആരിഫ് ജി. താങ്കളെ ചിരിപ്പിക്കാൻ കഴിഞു എന്നറിയുന്നതിൽ എനിക്കും സന്തോഷം
Deleteഹ ഹ ഹ ............. നര്‍മം ആണേലും ഇത്തരം അമ്മാവന്മാരെ ഇവിടെ ഒക്കെ കാണാം..
ReplyDeleteചിരിച്ചു ചിരിച്ചു............എനിക്ക് വയ്യ
ചിരിച്ചു ചിരിച്ചു.....ചിരിപ്പിക്കാനല്ലേ ഞാൻ ഈ കഷ്ടപ്പെട്ടതൊക്കെ സന്തോഷം ജബാർ ഭായി
Deleteവല്ലാത്തൊരു അമ്മാവന്‍
ReplyDeleteഅതിലും വല്ലാത്തൊരു മരുമകന്‍
രണ്ടും ഒന്നിനൊന്നു മെച്ചം, അല്ലെ നിസാർ ജി
Deleteഅസ്സലായി അക്സർക്കാ.., ഹജ്ജിനെ പറ്റി പറയുമ്പോൾ ഞാൻ കരുതി, ആത്മീയ നിർവ്രിതിയുള്ള വല്ലതും ആയിരിക്കും എന്ന്.., ഇതൊരു ആപ്പീയ നിർവ്രിതി ആയിപ്പോയീ...
ReplyDeleteനന്ദി ആരിഫ് ജി
Deleteപ്രിയ ഫൈസലിന്റെ എഫ് ബി പോസ്റ്റ് ആണ് എന്നെ ഇവിടെ എത്തിച്ചത്. അതിനു ആദ്യം ഫൈസൽ ബാബുവിന് നന്ദി പറയുന്നു .
ReplyDeleteപാര രചന അപാരം ആയിരുന്നു.അഭിനന്ദിക്കാൻ വാക്കുകൾ ഇല്ല . അത്രയും ഗംഭീരം ആയിരുന്നു അക്ബർ . ഇങ്ങനെ ഒരു അമ്മാവനെ കിട്ടാൻ തപസ്സ് ചെയ്യണം . ഹിഹിഹിഹിഹി
എന്നാലും അവസാനം ചെയ്തത് കൊല ചതി ആയിപോയി . എന്തായിരിക്കും മരുമകൻ തന്നെ പോലെ തന്നെ കേമൻ ആണെന്ന് നാട്ടില എത്തിയാൽ മൂപ്പർക്ക് മനസിലാകും ..ഹ്ഹിഹിഹിഹി
ഒരായിരം അഭിനന്ദനങ്ങൾ നേർന്ന് കൊണ്ട് ....
സസ്നേഹം
www.ettavattam.blogspot.com
നന്ദി ഷൈജു ഈ നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും
Deleteഅമ്മാവനും കൊള്ളാം മരുമകനും കൊള്ളാം.(നിവൃത്തികേട് കൊണ്ടാണെങ്കിലും)
ReplyDeleteനന്ദി . ഈ വരവിനും വായനക്കും
Deleteനര്‍മ്മത്തിന്റെ മര്‍മ്മം അറിയാവുന്ന ചാലിയാറിന്റെ ഒരു രസികന്‍ പോസ്റ്റ് കൂടി..
ReplyDeleteആദ്യന്തം വായന ചിരിച്ചു കൊണ്ട് മാത്രം സാധ്യമാവുന്ന മികച്ച കൌണ്ടറുകള്‍.
പാരയായ മാമന് ക്രിയാത്മകമായി മറുപാര. അവസാനം ഈ വക മരുമോന്മാര്‍ ഭൂമിലുണ്ടോ... എന്ന് നാം അറിയാതെ പാടിപ്പോകും കോയാ... ചുരുക്കത്തില്‍ നല്ല ഒന്നാം തരം അരിയും അതിലും മികച്ച മസാലകളും നല്ല നാടന്‍ കോഴിയും ചേര്‍ത്തു പാചകം ചെയ്തു നല്‍കിയ ഒരസ്സല്‍ ബിരിയാണി കഴിച്ച പ്രതീതി. ഇടക്കൊക്കെ ഈ ലൈനില്‍ ചിലതൊക്കെ വായനക്ക് വെക്കണം എന്ന ആവശ്യമുന്നയിച്ചു കൊണ്ട് തല്‍ക്കാലം പോട്ടെ മരുമോനെ ..... :)
നന്ദി വേണു ജി. "പാസ് പുഴുങ്ങിയ പാത്തു" എന്ന സൂപർ കോമഡി പോസ്റ്റ് എഴുതി എന്നെ ചിരിപ്പിച്ച താങ്കള് ഇത് പറയുമ്പോൾ ഇത്തിരി സന്തോഷം കൂടുതലുണ്ട് എനിക്ക്.
Deleteനര്മ്മം ഒന്ന് പാളിയാൽ ആകെ ബോർ ആകും. ഇവിടെ ഞാൻ ഒരു നൂല്പാലത്തിലൂടെ രക്ഷപ്പെട്ടു എന്ന ആശ്വാസം ഈ കമന്റുകൾ കാണുമ്പോൾ
അക്ബര്ക്കാ എനിക്ക് വജ്ജ, കലക്കി , എന്ന് പറഞ്ഞാല് അത് തീരെ കുറഞ്ഞു പോവും എന്നതിനാൽ കലകലക്കി എന്ന് പറയാം സത്യത്തിൽ നിങ്ങള്ക്കിങ്ങനത്തെ ഒരമ്മാമനുണ്ടോ ? ഞാൻ നിങ്ങളുടെ ഒരു സ്ഥിരം വാാാഴനക്കാരൻ ആവാൻ കാരണം മുൻപ് നിങ്ങളുടെ ഒരു കഥയിൽ ഒരു മഴ കാലത്ത് നിങ്ങളുടെ വീടിന്റെ ഓടു മാറ്റാൻ നിങ്ങളെ ഓട്ടിൻ പുറത്തു കയറ്റി യതും താങ്കളുടെ അനുജന്മാര് നാസയിലെ ശാസ്ത്രഞാന്മാർ ബഹിരാകാശത്തേക്ക് റോക്കട്ടു വിക്ഷേപിക്ഷിട്ടു നോക്കുംപോലെ നോക്കിയതും എന്നെ ഇപ്പോയും ചിരിപ്പിക്കാരുന്ദ് അത് പോലെത്തെ ഒരു ഉദാഹരണമാണ് ''ഇടയ്ക്കു പിള്ള ഗണേഷിനെ നോക്കുന്ന പോലെ എന്നെ ഇടങ്കണ്ണിട്ടു നോക്കുന്നുണ്ട് എന്ന് പറഞ്ഞത് '' N B : ഉമ്മ കാണണ്ട ഈ പോസ്റ്റ് പൊന്നാങ്ങളയെ കുറ്റം പറഞ്ഞതിന് ഉമ്മ കോപിക്കും
ReplyDeleteഒത്തിരി സന്തോഷം. എന്റെ എളിയ രചനകൾ വായിക്കുന്നതിൽ. ആ പഴയ പോസ്റ്റു കൂടി ഓർമ്മിച്ചതിൽ ഒത്തിരി നന്ദി അബ്ദുൽ ലത്തീഫ് ജി
Deleteനന്നായി എഴുതി,,,
ReplyDeleteനന്ദി
Delete"മാമന്റെ ഹജ്ജും
ReplyDeleteഒഴിഞ്ഞ കജ്ജും "
ആ തലക്കെട്ട് കണ്ടപ്പോ തന്നെ ഓടി ,, ഒരു പണി കിട്ടിയിട്ടുണ്ട് എന്ന് .. എന്നാലും ഇത്ര സരസമാകും കരുതിയില്ല,
ആ പാവം പരോപകാരിയുടെ ദുനിയാവിലെ പരോപകാരം അന്ന് ഫുൾ സ്റ്റോപ്പ് വീണിട്ടുണ്ടാവും ല്ലേ
ഹ ഹ ഇത്തരം പരോപകാരികൾ ചിലപ്പോൾ കാര്യങ്ങൾ ഏറ്റെടുത്തു നമ്മെ വെറും "സസി" ആക്കും
Deleteഎങ്ങിനെയാ കമന്‍റെഴുതുക ഇതിന്, ചിരി കഴിഞ്ഞൊരൊഴിവ് കിട്ടേണ്ടെ!
ReplyDeleteആദ്യം ചിരി. പിന്നെ കമന്റ്
Deleteചിരി ആയുസ്സിന്റെ നീളം കൂട്ടും എന്നല്ലേ. സന്തോഷം
സുപ്രഭാതം..!
ReplyDelete"My uncle's dying wish - he wanted me on his lap. He was in the electric chair.”
ഈ വാചകം അനുഭാവര്‍ത്ഥം എങ്ങനെയായിരിക്കുമെന്ന് പൂര്‍ണ്ണമായും വ്യക്തമാക്കുന്ന പോസ്റ്റ്.
വരികളിലെ ഹാസ്യവും വായനക്കാരിലവ പറഞ്ഞുപിടിപ്പിച്ചിരിക്കുന്ന വിധവും നന്നായിരിക്കുന്നു.
ഇത്രയും പേരെ ഒരുപോലെ രസിപ്പിച്ചു എന്നത് പ്രശംസനീയം.
ഈ ചിരികള്‍ക്കു മുന്നെ എത്തിയിരുന്നെങ്കില്‍ ഞാനും ചിലപ്പോള്‍ നര്‍മ്മം മാത്രം ആസ്വാദിച്ച് പോയേനെ..!
അതുകൊണ്ടു തന്നെ ഒരുകാര്യം വ്യക്തമാക്കുവാന്‍ ആഗ്രഹിക്കുന്നു. സ്വന്തം അമ്മാവനെ വെറുമൊരു പരിഹാസപാത്രമായി മാത്രം ചിത്രീകരിച്ചത് സ്വന്തം വ്യക്തിത്വത്തിലെ പോരായ്മെയെ സൂചിപ്പിക്കുകയല്ലേ..?.ഏതൊരു പാറയ്ക്കകത്തും നീരുറവ കാണും..ആ ഉറവ കണ്ടെത്തുന്നതിലാണു അനുഭവസ്ഥന്‍റെ മിടുക്ക്...സ്വന്തം മിടുക്ക് മുറയ്ക്കുമുറെ എടുത്തുകാണിക്കുന്നതോടൊപ്പം അവസാന ഭാഗത്തെങ്കിലും ആ അമ്മാവന്റ്റെ ഒരു സദ്ഗുണമെങ്കിലും പങ്കുവെച്ചിരുന്നെങ്കില്‍ എത്ര നന്നായിരിക്കുമെന്ന് ആലൊചിച്ചു നോക്കൂ..ഒരിറ്റ് സ്നേഹമോ വാത്സല്യമോ കൂലിയായി കിട്ടുമായിരുന്നില്ലേ..?
ഹ ഹ ഹ ഹ .. വിമർശനത്തിനു ആദ്യമേ നന്ദി. ഇതൊരു ഹാസ്യ പോസ്റ്റല്ലേ ടീച്ചറെ. നമ്മൾ സിനിമയിലൊക്കെ ഇത്തരം എത്ര രംഗങ്ങൾ കണ്ടു പൊട്ടിച്ചിരിക്കുന്നു.
Deleteഇവിടെ അമ്മാവനെ അവസാനം പറ്റിക്കുന്ന ഞാൻ എന്ന മരുമകനും ഗുണങ്ങൾ ഒന്നും അവകാശപ്പെടുന്നില്ല. ഇരുവരുടെയും നെഗറ്റീവുകൾ മാത്രമേ ഹൈ ലൈറ്റ് ചെയ്യുന്നുള്ളൂ.
അപ്പോഴും ഇതിലെ ഹാസ്യത്തെ ആസ്വദിച്ചു എന്നറിഞ്ഞതിൽ സന്തോഷം. ഒപ്പം തുറന്ന അഭിപ്രായത്തിനു ഒരിക്കൽ കൂടി നന്ദി.
ഒരു വായനയിലെ രണ്ട് വശവും ആവശ്യപ്പെട്ടപ്പോള്‍ നല്‍കി എന്നുമാത്രം...നന്ദി ട്ടൊ.
Deleteതീർച്ചയായും രണ്ടു വശങ്ങളും പറയുന്നതിൽ സന്തോഷമേ ഉള്ളൂ വർഷിണി ടീച്ചര്.
Deleteവായനക്കാരുടെ അഭിപ്രായത്തിന് വിലങ്ങിടുമ്പോൾ എന്നിലെ എഴുത്തുകാരൻ (ഈ പദം സാങ്കേതികം മാത്രം. എഴുത്തുകാരൻ എന്ന് പറയാൻ ഞാൻ ഇനിയും ഒരു പാട് പോകേണ്ടിയിരിക്കുന്നു) ഭീരുവായിത്തീരുന്നു.
ആ ഭീരുത്വത്തെ എന്നിലെ ആത്മ വിശ്വാസം എന്നും അതി ജീവിചിട്ടേ ഉള്ളൂ.
അക്ബര്ക്കാ നിങ്ങള്ക്ക് ഒരു ഐഡിയ കൂടി പ്രയോഗിക്കാമായിരുന്നു ജിദ്ധ ഇക്കാമകാർക് ഹജ്ജു സീസണിൽ മക്കയിൽ വരാൻ പറ്റുലാന്നു . ഓ അപ്പോയാണല്ലോ അമ്മാവന് അമ്മായിയെയും കൂട്ടി ജെദ്ധയിൽ എത്തിയത് വരാനുള്ളത് ചെക്ക് പോസ്റ്റിൽ തങ്ങില്ലാന്നു പറഞ്ഞത് ഇതിനാണല്ലേ
ReplyDeleteഹ ഹ ഹ ഒരടവും നടക്കില്ല.
Delete'ഞാന്‍ വളര്ത്തിയ കുട്ടിയാ...അമ്മാവന്‍ കൂടെയുള്ള സഹ ഹാജിക്ക് എന്നെ പരിചയപ്പെടുത്തി
ReplyDeleteഅതെപ്പോ ?????? പണ്ടെന്നോ ഉമ്മക്ക് വസൂരി വന്നപ്പോ ഒരു മാസം അമ്മാവന്റെ വീട്ടില്‍ നിന്ന ഓര്മ്മയുണ്ട്. ഒരു മാസം കൊണ്ട് ഒരാള്‍ ഇത്ര വളരുമോ. ആ എന്തെങ്കിലുമാവട്ടെ.'
അത് ങ്ങൾക്കറിയാഞ്ഞിട്ടാ അക്ബറിക്കാ,
ങ്ങൾക്ക് അംണീഷ്യാണേയ്.....മുടിഞ്ഞ അംണീഷ്യം.!
ന്റെ ജബ്ബാറിക്കാ എന്തൊര് ബുദ്ധ്യാ ങ്ങൾക്ക് ? ആ അമ്മാവന്റെല്ലേ മരുമോൻ പിന്നെ ബുദ്ധില്ല്യാണ്ടിരിക്ക്വോ ?
അതൊരൊന്നൊന്നര താങ്ങായിട്ട് ണ്ട് ട്ടോ.
'നാട്ടിലേക്കുള്ള ലഗേജുകൾ പേക്ക് ചെയ്യുന്നതിനിടയിൽ മാമന്റെ അരപ്പട്ടയിൽ നിന്നും റിയാലുകൾ എടുത്തു മാറ്റി അവിടെ അതെ സംഖ്യക്കുള്ള ഇന്ത്യൻ രൂപ വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്തിരുന്നു. ഗതികേട് കൊണ്ടാ മാമാ. പൊറുക്കണം. '
ആശംസകൾ.
ആ അമ്മാവന്റെല്ലേ മരുമോൻ പിന്നെ ബുദ്ധില്ല്യാണ്ടിരിക്ക്വോ ?
Delete:)
കൊള്ളാം ഇക്ക... കുറച്ചധികം ചിരിച്ചു....
ReplyDeleteഈ ചിരിക്ക് നന്ദി വിഗ്നേഷ്
Deleteമാമാനെക്കാള്‍ വലിയ മാമന്‍ റിയാലിന് പകരം അതെ എണ്ണം ഇന്ത്യന്‍ ഉറുപ്പ്യ വെച്ച മരുമോന്‍ ഒരു കുലയില്‍ നിന്ന് പോന്നതല്ലേ മോശാവില്ല ഹഹഹ്
ReplyDeleteമാമന്റെ അല്ലെ മരുമോൻ .. :)
Deleteനല്ല ബെസ്റ്റ് മാമന്‍.
ReplyDeleteമരുമോനും മോശമില്ല
ചക്കിക്കൊത്ത ചങ്കരൻ അല്ലെ :)
Deleteഅരപ്പട്ടയില്‍നിന്നും റിയാല്‍ മാറ്റി പകരം ഒറിജിനല്‍ ഇന്ത്യന്‍ കറന്‍സി അല്ല വെക്കേണ്ടത്....നല്ല ഒന്നാംതരം കള്ളനോട്ടാണ്.. കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് ഒരു അനോണിമസ് കോളും വേണം കൂടെ..എങ്കിലേ ഇങ്ങനുള്ള മാമന്മാര്‍ നന്നാകൂ :-)നര്‍മ്മം രസിച്ചു.......
ReplyDeleteഹ ഹ ഹ ഇപ്പൊ തന്നെ അത്യാവശ്യത്തിനു ചീത്തപ്പേര് ഉണ്ട് ഹാഷിഖ്. ഇനി കള്ളാ നോട്ടൂടി കൊടുത്തു മരുമോനെ ചീത്ത പറയിപ്പിക്കണ്ടാ .
Deleteനർമ്മം ആസ്വദിച്ചു എന്നറിഞ്ഞതിൽ സന്തോഷം
മുടിഞ്ഞ മാമനും ഒടിഞ്ഞ മരുമോനും
ReplyDeleteനര്മ്മം ആസ്വദിച്ചു...
അവസാനം ഒരു സംസേം
മാമന്റെ അരപ്പട്ടയിൽ നിന്നും റിയാലുകൾ എടുത്തു മാറ്റി അവിടെ അതെ സംഖ്യക്കുള്ള ഇന്ത്യൻ രൂപ വെച്ച് അഡ'ജസ്റ്റ് ചെയ്തു ലെ...! അതേ സംഖ്യക്കുള്ള എന്നാകുമ്പോൾ തുല്യം എന്ന് വരില്ലേ? ഇനി അത്ര എണ്ണം നോട്ടുകൾ എന്നാണോ ഉദ്ദേശിച്ചത്. അല്ലേലും ഈ നോട്ടൊക്കെ ഇത്ര പെട്ടന്ന് എവടുന്നു കിട്ടി...? (ബിടൂലാ ):):):)
സംഖ്യാ = എണ്ണം + ലസാഗു .
Deleteഞാനും ബിടൂല :) ഹി ഹി ഹി
അമ്മാവന്റെയല്ലേ മരുമോൻ.... മോനാരാ ഞാൻ !!
ReplyDeleteനന്നായി ചിരിപ്പിച്ചു.. :)
മോനാരാ ഞാൻ !! നന്ദി സമീർ ജി
Deleteഅമ്മാവനും കൊള്ളാം
ReplyDeleteമരുമകനും കൊള്ളാം.... :)
രണ്ടും ഒന്നിനൊന്നു മെച്ചം. അല്ലെ നൗഷു
Deleteഅക്ബര്‍ക്കാ....
ReplyDeleteഅമ്മാവനും മരുമോനും കൂടി ഹജ്ജ് തൂഫാനാക്കി....ചിരിച്ച് കൊണ്ടു തന്നെ വായന പൂര്‍ത്തിയാക്കി...
ഹജ്ജ് തൂഫാനാക്കി.. അമ്മോനല്ല. മരുമോൻ ആബിദ് ജി
Delete<<<<< ഇടയ്ക്കു പിള്ള ഗണേഷിനെ നോക്കുന്ന പോലെ എന്നെ ഇടങ്കണ്ണിട്ടു നോക്കുന്നുണ്ട് >>>>>
ReplyDeleteThanks for this treat Akbarji....
ഹ ഹ ഹ ചുമ്മാ
Deletethanks Ismail
അമ്മാമനും മരുമകനും കൂടിയപ്പോള്‍ ചിരിയുടെ കൂത്തരങ്ങായി എന്നു തന്നെ പറയണം.രണ്ടുപേരും അന്യോന്യം പറ്റിച്ച് മല്‍സരിച്ചു മുന്നേറുന്ന രസകരമായ കാഴ്ച്ചകള്‍ മനസ്സില്‍ നിന്നും മായുന്നില്ല.
ReplyDeleteഎന്നാല്‍ ,ആത്മീയകരമായ പുണ്യകര്‍മ്മങ്ങള്‍ക്കിടയിലും കൊതിയും ആര്‍ത്തിയും ഉള്ളില്‍വച്ചു നടക്കുന്ന ചില മനുഷ്യാവസ്ഥകളെ വളരെ തന്‍മയത്വത്തോടെ വരച്ചു കാണിക്കുവാന്‍ കഴിഞ്ഞു എന്നതാണ് എടുത്തുപറയാനുള്ളത്.എഴുത്തുകാരന്റെ ധര്‍മ്മവും എഴുത്തിലെ നര്‍മ്മവും സമാസമം ചേര്‍ന്ന് സൃഷ്ടിയെ അതിന്റെ ലക്ഷ്യത്തില്‍ തന്നെ എത്തിച്ചിട്ടുണ്ട്.
ഒരു ചലച്ചിത്രത്തിലെ രംഗങ്ങള്‍ പോലെ ആസ്വദിച്ചുതന്നെ വായിച്ചു.ആരും പ്രതീക്ഷിക്കാത്ത ജബ്ബാറിന്റെ അവസാനത്തെ പ്രയോഗം കൊണ്ട് പാപ്പരായിപ്പോയത് പാവം വായനക്കാരനാണ്.ഉള്ളതെല്ലാം ചിരിച്ചു തീര്‍ത്തില്ലെ!
ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍
വളരെ വളരെ സന്തോഷം തോന്നുന്നു മുഹമ്മദിക്കാ ഈ അഭിപ്രായം കേൾക്കുമ്പോൾ.
Deleteഇതിൽ പറഞ്ഞ കാര്യങ്ങൾ ചിലത് എന്റെ നിരീക്ഷണം. എന്നാൽ ചിലത് മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്നും. ചിരിയിൽ അല്പം കാര്യം
അമ്മാവന്റെ ചേലിക്കൊത്ത മര്വോന്‍ :)
ReplyDeleteഅതന്നെ ... :) രണ്ടാളും മോശമില്ല
Deleteചിരിച്ചെപ്പ്........ആശംസകൾ
ReplyDeleteവളരെ നന്ദി ചന്തു സാർ
Delete"ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഒരു മനസ്സമാധാനത്തിന് ഞാന്‍ സിം കാർഡ് മാറ്റിയിട്ടു."
ReplyDeleteആ പഞ്ച് കലക്കി. നർമ്മവും ചിരിയും എഴുത്തിലുടനീളം പാകത്തിൽ വിതറിയിട്ടു. ചിരിയുടെ ചാരത്തിനടിയിൽ പുകയുന്ന സത്യമുണ്ട് . പ്രവാസിക്ക് പണത്തിനു പഞ്ഞമില്ല എന്ന അന്ധവിശ്വാസത്തിനെതിരെ ഒരു ഒരു പ്രബോധനവും എല്ക്കുന്നില്ല എന്ന സത്യം.
പ്രവാസിക്ക് പണത്തിനു പഞ്ഞമില്ല എന്ന അന്ധവിശ്വാസത്തിനെതിരെ ഒരു ഒരു പ്രബോധനവും എല്ക്കുന്നില്ല എന്ന സത്യം.
Deleteഎഴുത്തിലെ മർമ്മം തൊട്ട മറ്റൊരു കമന്റ്. ഏതു എഴുത്തിനും ഒരു ഉദ്ദേശം ഉണ്ടാവും.
നന്ദി സലാം ഭായി
ഞാനാരാ മോന്‍ ല്ലേ?
ReplyDeleteചിരിപ്പിച്ചതില്‍ വലിയ സന്തോഷം കേട്ടോ.
ചിരിപ്പിക്കനായതിൽ എനിക്കും സന്തോഷം എച്ചുമു
Deleteഇത് വായിക്കുമ്പോൾ അക്ബറിന്റെ പെങ്ങളുടെ മോൻ ഇതെഴുതുന്നതും അരപ്പട്ട കെട്ടി അക്ബര് അടുത്തു നില്ക്കുന്നതും ഭാവനയിൽ കണ്ടു.അപ്പോഴും ഇത് നന്നായി രസിച്ചു.ഞാൻ ചിരിച്ചു ചിരിച്ചു..........
ReplyDeleteDear Haneefa സത്യം പറഞ്ഞാൽ ഇതെഴുതുമ്പോൾ ഇതിലെ അമ്മാവന്റെ സ്ഥാനത്ത് ഞാൻ തന്നെയാ. അത് കൊണ്ടാ ആ മാമനെ എനിക്ക് അത്രയ്ക്ക് പിശുക്കനാക്കാൻ പറ്റിയത്.
Deleteനീ എന്താ ഒന്നും മിണ്ടാത്തത്.
ReplyDeleteമണ്ടരി ബാധിച്ച തെങ്ങിന് ഇടി വെട്ടിയ അവസ്തയിലായിലായ ഞാന്‍ എങ്ങിനെ മിണ്ടാന്‍
. ...ingakku pattiya pattalle akbarkkaa..
nalla oru rachana koodi narmatthil pothinju thannathinnu aashamsakal kettaa..
എനിക്ക് പറ്റിയതോ. അപ്പൊ ഇതിൽ ഞാനാരാ ?
Deleteമാമനോ അതോ മോനോ :) ഇംതി
പിശുക്ക് എന്ന വാക്ക് കണ്ടു പിടിച്ചു അതിന്റെ പേറ്റന്റ് രജിസ്ടർ ചെയ്ത ആളാണ് എന്റെ ഈ മാമൻ. മുറിഞ്ഞ കൈക്ക് ഇടാന്‍ ഉപ്പു കൊടുത്താല്‍ അത് വാങ്ങി കഞ്ഞിയിലിട്ടു കുടിക്കുന്ന ഒന്നാം നമ്പര്‍ അരക്കന്‍...,
ReplyDeleteഇത്രേം തങ്കപ്പെട്ട അമ്മാവന്റ് അരപ്പട്ടയിൽ നിന്നും 4750 റിയാൽ മാറ്റി 4750 രൂപ വെച്ചു... അപ്പോ ഒരു തംസയം അമ്മാവൻ മര്യോനെ ബിസ്വസിച്ച് അരപ്പട്ട തന്നോ ;)
മൂപ്പരെ അൻസത്തീന്റ് മോനല്ലേ എന്നെങ്കിലും ഒന്ന് മൂപ്പർക്ക് ചിന്തിക്കാമായിരുന്നു...
അതൊരു സൂത്രമാ. പറയൂലാ. ഇങ്ങക്കും അങ്ങനെ ചെയ്യാനല്ലേ
Deleteചക്കിക്കൊത്ത ചങ്കരൻ തന്നെ മരുമോനും...!
ReplyDeleteനന്നായിട്ടുണ്ട് ഹാസ്യം...
ആശംസകൾ....
ഹ ഹ ഹ ചക്കക്കൊത്ത പിച്ചാത്തി. നന്ദി വീ കെ
Deleteനർമത്തിൽ ചാലിച്ച ഈ രചന ചുണ്ടിൽ ചിരിയുണർത്താൻ പോന്നതാണു. ഇത്തരം ബന്ധുക്കളെ എല്ലായിടത്തും കാണാറുണ്ട്, ഈ പറ്റിക്കൽസ് അവരുടെ ജന്മാവകാശം പോലെ കൊണ്ട് നടക്കുകയും ചെയ്യും. അക്ബർക്കാ ആശംസകൾ..
ReplyDeleteപല നുറുങ്ങുകൾ അങ്ങ് ഇങ്ങു നിന്നും ചേർത്തപ്പോൾ ഇങ്ങിനെ ഒരു പോസ്റ്റായി . നന്ദി നവാസ്
Deletegood kakka
ReplyDeletethanks
Deleteപടച്ചോനെ,ശത്രുക്കൾക്ക് പോലും ഇങ്ങിനെയൊരമ്മാവനെ കൊടുക്കല്ലേ...
ReplyDeleteനല്ലൊരു comdey ഷോ കണ്ട രസം..
അല്പം കോമടി . അത്ര മാത്രം. നന്ദി
Deleteഒരുപാട് ഐറ്റംസ് കുത്തിനിറച്ചു ചിരിയുടെ മാലപടക്കം. ഉഗ്രനായിട്ടുണ്ട്.
ReplyDeleteനിറഞ്ഞ ചിരി. അത് മാത്രമായിരുന്നു ഈ പോസ്റ്റിന്റെ ഉദ്ദേശം. നന്ദി
Delete"മാമന്റെ ഹജ്ജും
ReplyDeleteഒഴിഞ്ഞ കജ്ജും " :)
ഹാസ്യം നന്നായിട്ടുണ്ട് .
ഈ അംഗീകാരത്തിനു നന്ദി ഖാദു.
Deleteരസകരം.
ReplyDelete"മാമന്റെ ഹജ്ജും ഒഴിഞ്ഞ കജ്ജും "
ReplyDeleteആസ്വദിച്ചു വായിച്ചു
ആസ്വദിച്ചെങ്കിൽ ഞാനും ഹാപ്പി
Deleteഅക്ബര്‍ജീ കേമമായി. ഓരോ ഭാഗവും
ReplyDeleteഅഭിനന്ദനങ്ങള്‍
ഹാസ്യവും ഉപമകളും നന്നായിരിക്കുന്നു അക്ബർ ഭായ് ... ഒപ്പം ഒട്ടേറെ ചിന്തകളും നല്കുന്നുവെന്നതാണ് ഈ പോസ്റ്റിന്റെ മഹത്വം ... തുടര്‍ന്നും എഴുതുക, ആശംസകള്‍....
ReplyDeleteചിരിയിലൂടെ അല്പം ചിന്തകൾ. നന്ദി കുഞ്ഞൂസ്
Deleteഇതിലാരാ മിടുക്കന്‍
ReplyDeleteകടുവയെപ്പിടിച്ച കിടുവ.
നര്‍മ്മം നന്നായി
ആശംസകള്‍
ശരിക്കും ആരാ മിടുക്കൻ :)
Deleteഈ അമ്മാവന് ബ്ലോഗുണ്ടോ? :D
ReplyDeleteസിര്‍ച്ചു സിര്‍ച്ചു സത്തു !!!
ഉണ്ടെങ്കിൽ എന്റെ ഫോളോവർ ആകും. ഉറപ്പാ. :)
Deleteആത്യന്തികമായി അക്ബര്‍ ഒരു തമാശക്കാരനാണ്; പല പോസ്റ്റുകളും ഗൌരവതരമായ വിഷയങ്ങള്‍ ആണ് കൈകാര്യം ചെയ്യുന്നതെങ്കിലും.
ReplyDeleteവളരെ ഇഷ്ടപ്പെട്ടു!
ഒതുക്കമുള്ള ഭാഷ!
എനിക്കു തോന്നിയ ഒരു അഭിപ്രായം.... വേദനിക്കില്ലെങ്കില്‍ മാത്രം. :)
അവസാനഭാഗത്ത് അമ്മാവനെ തിരിച്ച് ദ്രോഹിക്കുന്നതിലൂടെ വായനക്കാരന് നായകനോടുള്ള സിംപതി ഇല്ലാതാകുന്നു. എല്ലാം സഹിച്ച്, ഒരു വിട്ടുവീഴ്ചാമനോഭാവത്തോടെ അവരെ യാത്രയാക്കിയിരുന്നെങ്കില്‍........... എന്ന്‍ ഞാന്‍ ആശിച്ചു പോയി.
അഭിനന്ദനങ്ങള്‍!
നന്ദി ബിജു. അങ്ങിനെയും ആവാമായിരുന്നു.
Deleteപക്ഷെ മാമൻ നാട്ടിൽ പോയി ആ റിയാൽ മാറ്റുമ്പോൾ ഉണ്ടാകുന്ന അവസ്ഥ ആലോചിക്കുമ്പോൾ കൂടുതൽ ചിരി വരും എന്ന ഒരു തോന്നലിൽ നിന്നാണ് ഏൻഡ് പഞ്ച് അങ്ങിനെ കൊടുത്തത്.
കൂടാതെ മരുമോനും അല്പം "തരികിടയാണ്" എന്നതിലൂടെ അമ്മാവന് ഒരു ഇമേജ് വീണ്ടെടുത്ത് കൊടുക്കുക എന്ന ഉദ്ദേശം കൂടി ഉണ്ടതിൽ.
തുറന്ന അഭിപ്രായ പ്രകടനത്തിന് ആയിരം നന്ദി.
നന്നായിരിക്കുന്നു ... അമ്മാവന്‍ കാണണ്ട .. അഭിനന്ദനങ്ങള്‍
ReplyDeletehttp://vayalpoovu.blogspot.com/2013/04/blog-post_1.html
മിക്കവാറും കണ്ടു കാണും
Deleteമാമാനെ അനുകരിക്കണ്ടാട്ടോ ഇക്കാ ..
ReplyDeleteപറയാൻ പറ്റില്ല നേന. ചിലപ്പോ വയാസാകുമ്പോ ഞാനും അങ്ങിനെ ആയിക്കൂടായികയില്ല, ഇപ്പൊ തന്നെ ഞാൻ അറു പിശുക്കനാ :)
Deleteനാട്ടിലേക്കുള്ള ലഗേജുകൾ പേക്ക് ചെയ്യുന്നതിനിടയിൽ മാമന്റെ അരപ്പട്ടയിൽ നിന്നും റിയാലുകൾ എടുത്തു മാറ്റി അവിടെ അതെ സംഖ്യക്കുള്ള ഇന്ത്യൻ രൂപ വെച്ച് ഞാൻ അഡ്ജസ്റ്റ് ചെയ്തിരുന്നു. ഗതികേട് കൊണ്ടാ മാമാ. പൊറുക്കണം.
ReplyDeleteഇതൊന്നും പോരാ ഈ മാമ്മന് ... ആ മൊബൈൽ കൂടി അടിചൂടാര്ന്നോ ?
ഹ ഹ രസമായി
വായനക്കും അഭിപ്രായത്തിനും നന്ദി ശിഹാബ്
ReplyDeleteഅടുത്ത ഹജ്ജിനു വരുമ്പോ നിങ്ങളെ ഒന്ന് 'കാണണം' എന്ന് കരുതിയതാ..ഇനി ഏതായാലും വേണ്ട. എന്റെ കയ്യില്‍ ഒള്ള റിയാല്‍ എന്തിനാ നഷ്ടപ്പെടുത്തുനത് !
ReplyDeleteഅതീവ രസകരം .ചിലയിടത്ത് അക്ഷരപിശകുകള്‍ ഉള്ളത് ശരിയാക്കിയാല്‍ കൂടുതല്‍ നന്നാവും.
എന്നെ കണ്ടാൽ നിങ്ങളുടെ കാര്യം പോക്കാ ഇസ്മായിൽ ജി
Deletechirippichu..
ReplyDeleteചിരിപ്പിക്കാൻ കഴിഞ്ഞെങ്കിൽ എനിക്കും സന്തോഷം Mukil
Deleteരാവിലെ ചിരിച്ചു ചിരിച്ചു കുഴഞ്ഞു.........
ReplyDeleteഈ ചിരിക്കൊരു വലിയ നന്ദി പ്രിയ നിധീഷ് കൃഷ്ണൻ
Deleteതികവോടെ കഥാപാത്രങ്ങളെ മനസ്സില്‍ സങ്കല്‍പ്പിക്കാന്‍ വായനക്കാരനെ പ്രാപ്തനാക്കുന്ന രചനാ വൈഭവത്തിന് ഹാറ്റ്സ് ഓഫ്.
ReplyDeleteവരികളില്‍ നിന്ന് നര്‍മ്മം അതീവസ്വാഭാവികമായി ഉല്‍ഭൂതമാകുന്നതിന്റെ വൈശിഷ്ട്യം ഒന്ന് വേറെത്തന്നെയാണ്.
നന്നായി ആസ്വദിച്ചു.
അഭിനന്ദനങ്ങള്‍.
നന്ദി ഉസ്മാൻ ജി ഈ നല്ല വാക്കുകൾക്കു. പോസ്റ്റിലെ ഹാസ്യം ആസ്വദിച്ചു എന്നറിയുന്നതിൽ സന്തോഷം
Deleteഅക്ബറിക്ക.... വായിയ്ക്കുവാൻ അല്പം താമസിച്ചുപോയി.... :(
ReplyDeleteവെറുതേ, "കൊള്ളാം, കലക്കൻ" എന്നൊക്കെ പറഞ്ഞുപോയാൽ അത് മനോഹരമായ, നന്നായി രസിപ്പിയ്ക്കുന്ന ഈ എഴുത്തിനോടുള്ള അവഗണനതന്നെയായിപ്പോകും... കാരണം അത്രയ്ക്ക് ഇഷ്ടപ്പെട്ടു ഇക്കയുടെ ഈ എഴുത്ത്... അതിലേ ചില വരികൾ,,, ഉദാഹരണങ്ങൾ...എല്ലാം വളരെ നന്നായി രസിപ്പിച്ചു.....ഒപ്പം പല പ്രവാസൈകളും അനുഭവിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു യാഥാർത്ഥ്യവും കൂടിയാണ് ഇത്...
ഡൽഹിയിൽകിടക്കുന്ന എനിയ്ക്കും പലപ്പോഴും നാട്ടിൽനിന്നുള്ള മാമന്മാരുടെ ശല്യം ഉണ്ടാകാറുണ്ട്... പക്ഷേ ഇത്രയ്ക്ക് ഉപദ്രവം ഉണ്ടാകാറില്ല കേട്ടോ... ( പക്ഷേ നാട്ടിൽനിന്നും ഡൽഹി കാണാനെത്തിയപ്പോൾ അവിചാരിതമായി കണ്ട രണ്ട് നാട്ടുകാർ.. അദ്ധ്യാപകരാണേയ്... നാട്ടുകാരല്ലേ എന്ന് വച്ച് വീട്ടിലേയ്ക്ക് ക്ഷണിച്ചു,,, ഒരാഴ്ച ഡൽഹികറക്കം.... വെള്ളമടി.... വാളുവെപ്പ്... ഇത്യാദി കലാപരിപാടികളുമായി എന്നെ വശം കെടുത്തിയ ആ സുഹൃത്തുക്കളേയാണ് ഈ പോസ്റ്റ് വായിച്ചപ്പോൾ ഓർമ്മവന്നത്.... :)
ഹൃദ്യമായ ആശംസകൾ നേരുന്നു.... സ്നേഹപൂർവ്വം.... ഷിബു തോവാള.
ഷിബുവിന്റെ ഈ കമന്റും എനിക്ക് ഒരു പാട് സന്തോഷം തരുന്നു. ദീർഘമായ ഈ കമന്റിനു നന്ദി
Deleteഹി ഹി ചിരിയുടെ മാലപ്പടക്കം വിതറിക്കൊണ്ട് ചാലിയാറില്‍ ബെസ്റ്റ് ഒരു അമ്മാവനും മരുമകനും ..:)
ReplyDeleteഈ ചിരിക്കു ഒരായിരം നന്ദി കൊച്ചു മോൾ
Deleteഹഹ..ഹ്ഹാ... അടുത്തപ്രാവശ്യം നാട്ടീ പോകുമ്പം മാമന്റെ പിടി വീഴാതെ നോക്കിക്കോ.. ജബ്ബാറെ..!!
ReplyDeleteഹ ഹ അതിനു മുമ്പ് മാമൻ ഇങ്ങോട്ട് തിരഞ്ഞു വരുമോ എന്നാ പേടി
Deleteരസകരമായ വായനാ അനുഭവം. നർമ്മവും ഏറെ വഴങ്ങുന്നു അക്ബറിന്. ആശംസകൾ
ReplyDeleteഈ വായനക്ക് വളരെ നന്ദി അമ്പിളി
Deleteഅക്ബര്‍ക്കാ ...സത്യത്തില്‍ ഇത് ഉള്ളത് തന്നേയ്...?
ReplyDeleteശരിക്കും ചിരിപ്പിച്ചു കളഞ്ഞു...
പോസ്റ്റ് വായിച്ചു ചിരിച്ചു വെങ്കിൽ എനിക്ക് ഒരു പാട് സന്തോഷം . നന്ദി ഈ വയായനക്ക്
Deleteനാട്ടിലെത്തി ബെല്‍റ്റില്‍ "മോങ്ങത്തെ കായി" കണ്ട് ഹാലിളകുന്ന നമ്മുടെ ഹാജ്യാരുടെ കാര്യം ആലോചിക്കുമ്പോഴാ ....
ReplyDeleteവമ്പന്‍ ഹിറ്റ്! ആദ്യാവസാനം എമ്പാടും ചിരിപ്പടക്കങ്ങള്‍!!!
അതോർക്കുമ്പോഴാ എന്റെ നെഞ്ചിടിപ്പ് കൂടുന്നത് :)
Deleteനന്ദി ഉസ്മാൻ ജി
കലകലക്കി അക്ബര്‍ക്കാ. ഇങ്ങളാരാ മരുമോന്‍
ReplyDeleteha ha ha ഇങ്ങളാരാ മരുമോന്‍ :)
Deleteഹാജ്യാര് മോങ്ങ ത്തെ കായി നോക്കി ഒരു മൂന്നു മൂളല്‍ മൂളും, ഉം ... ഉം... ഉം...
ReplyDeleteഹ ഹ ഹ അർത്ഥ പൂർണമായ മൂന്നു മൂളൽ അല്ലെ. വായനക്ക് സന്തോഷം ബാവ
Delete'ചക്കിക്കൊത്ത ചങ്കരൻ'ന്ന് ഒറ്റവായന.
ReplyDeleteനന്ദി
Deleteഒട്ടും കൂട്ടാനുമില്ല കുറയ്ക്കാനുമില്ല, രസകരമായി എഴുതി ...ഈ അമ്മാവൻ കഥ
ReplyDeleteഅറുപിശുക്കന്‍ 'മാമന്‍'മാരെ ഇങ്ങിനെയൊക്കെയല്ലാതെ കൈകാര്യം ചെയ്യാന്‍ പറ്റുമോ ?ഉപമകളും ഉല്‍പ്രേക്ഷകളുമായി കഥ കലക്കി...അഭിനന്ദനങ്ങള്‍ !
ReplyDeleteസര്‍ ,ഞാനിവിടെ എത്താന്‍ വളരെ വളരെ വൈകി , അത് സാരമില്ല എപ്പോ എത്തിയാലും എന്നെ കാത്തിരിക്കുന്നത് ചിരിയുടെ വന്‍ വിസ്ഫോടനമാണ് ,ആശംസകള്‍ വീണ്ടും ഞങ്ങളെ ഇത് പോലെ ചിരിപ്പിക്കുക .
ReplyDeleteഅമ്മാവൻ ഈ ബ്ലോഗൊന്നും വായിക്കുന്ന കൂട്ടത്തിലല്ല എന്ന് ഉറപ്പുല്ലതുകൊണ്ടാവും ഇങ്ങനെ ഒരു പോസ്റ്റ് ഇട്ടത് അല്ലെ ?
ReplyDeleteഏതായാലും അടിപൊളി
സമാനമായ അനുഭവങ്ങള്‍ നിരവധിയുള്ളത് കൊണ്ട് ഓരോ വരിയും ആസ്വദിച്ചാണ് വായിച്ചത്. ജിദ്ദയിലുള്ള പ്രവാസികള്‍ക്ക് ഇത് ഏറെ ഫീല്‍ ചെയ്ത് വായിക്കാന്‍ പറ്റും. പ്രവാസവുമായി ബന്ധപ്പെട്ട എഴുത്തുകള്‍ വരുമ്പോഴാണ് ചാലിയാര്‍ കരകവിഞ്ഞ് ഒഴുകാറുള്ളത്. കലക്കീന്നു പറഞ്ഞാല്‍ പോര. കലകലക്കി.
ReplyDeleteമാമന്‍റെ ഹജ്ജിനു സിക്സര്‍ അടിച്ചു മരുമകന്‍ കലക്കി കേട്ടോ അക്ബര്‍ ഇക്ക വായിക്കാന്‍ താമസിച്ചതില്‍ ക്ഷമിക്കുക .,.,ആശംസകള്‍
ReplyDeleteഹഹഹഹഹ.. അലിക്കാ.. ചിരിച്ചു ചിരിച്ചു വയ്യ.. അക്കാകുക്കയാണ് എനിക്ക് ഇവിടേക്കുള്ള വഴി പറഞ്ഞു തന്നത്.. പിന്നെ ചോയ്ച്ചു ചോയ്ച്ചു വന്നു.. തുടക്കം മുതലുള്ള വായനയിലൂടെ മനസ്സില്‍ തെളിഞ്ഞു വന്നത് തൊണ്ടയില്‍ പുഴുത്താല്‍ ഇറക്കാതെ എന്ത് ചെയ്യും എന്ന മുഖഭാവവുമായി നില്‍ക്കുന്ന മരുമോനെയാണ്.. പ്രത്യകിച്ചു ഒന്നും തോന്നിയില്ല.. പക്ഷെ അവസാനം.. രണ്ടു വരിയിലൂടെ എല്ലാം ഉഴുതു മറിച്ചു.. ഭയങ്കര ബുദ്ധി തന്നെ.. ഗതികേട് കൊണ്ടാണെങ്കിലും മാമന്റെ അരപ്പട്ടയിൽ നിന്നും റിയാലുകൾ എടുത്തു മാറ്റി അണ പൈസ തെറ്റാതെ അവിടെ അതെ സംഖ്യക്കുള്ള ഇന്ത്യൻ രൂപ വെച്ച് അഡ്ജസ്റ്റ് ചെയ്തല്ലോ.. നമിക്കുന്നു..
ReplyDeleteവളരെ നല്ല എഴുത്ത്.. തുടരുക.. ഇവിടെ എത്തിപ്പെടാന്‍ വൈകിയോ എന്നുള്ള വിഷമം ബാക്കി നില്‍ക്കുന്നു.. നന്ദി ഇക്കാ..
ബഷീർ ബായ് പറഞ്ഞ പോലെ ജിദ്ദയിലുള്ളവർ / ഞാൻ വരെ ഹജ്ജിനു വന്നവരിൽ നിന്നും മുങ്ങിയ ചരിത്രം എത്രയോ പറയാനാകും. ഇത്ര ചിരിപ്പിച്ച്ചോണ്ട് പറയാൻ കഴിയില്ല എന്ന് മാത്രം. പിന്നെ, അവസാനം ഇങ്ങനെ ആവുമെന്ന് തീരെ വിചാരിച്ചില്ല. പാവം അമ്മോനക്ക ഇന്ത്യൻ ഉർപ്യ ഇന്ത്യയിൽ തന്നെ മാറാൻ നടക്കുന്ന കാര്യമാലോചിച്ചാൽ...
ReplyDeleteപാവാട....ങേ പാവാട അല്ല അദ്ദേഹം പാവമാണെടോ എന്ന് .
:- വായനക്ക് താമസം-: ഇപ്പൊ ഇങ്ങനെ ഒക്കെയേ പറ്റൂ..

നന്നായിട്ടുണ്ട്.മഷ്കൂര്‍
ReplyDeleteനന്നായിട്ടുണ്ട്.മഷ്കൂര്‍
ReplyDeleteപ്രവാസികൾക്ക് ഇത് ഇടക്കിടെ കിട്ടുന്നതാണല്ലോ, ചിലർക്ക് അവിടെയും മറ്റുചിലർക്ക് ഇവിടെയും... രണ്ടായാലും പ്രവാസിക്ക് സ്വാഹാ.....!
ReplyDeleteരസകരമായി വായിച്ചു...good post
ReplyDeleteകോമഡി കൈകാര്യം ചെയ്യുന്ന എന്നെപ്പോലെയുള്ള ബുദ്ധിജീവികള്‍ ഇത്തരം പോസ്റ്റുകള്‍ക്കൊന്നും വലിയ പ്രാധന്യം കൊടുക്കാറില്ല. ചളി, ചവര്‍, ചപ്പര്‍...
ReplyDelete(ഇങ്ങള് ഇങ്ങനത്തെ നാച്വറല്‍ കോമഡി ആയിട്ടൊക്കെ എറങ്ങ്യാല് ഞമ്മളെപ്പോലുള്ളോര് എന്തേലും എഴുതുമ്പോ ചളി, ചപ്പര്‍, ചവര്‍ എന്നൊക്കെ പറഞ്ഞ് ഈ ബ്ലോഗറര്‍മാര് കളിയാക്കും. ഫീല്‍ഡൗട്ടായിപ്പോകും ഗുരോ...
ദയവായി കമന്റുകുടി മുട്ടിക്കരുത്)
ഹൃദയം നിറഞ്ഞ ക്രിസ്ത്മസ് നവവത്സര ആശംസകൾ.......
ReplyDeleteഹ ഹ
ReplyDeleteഈ പറ്റിപ്പുകൾ വര്ഷം തോറും നടത്തിവരുവാൻ അള്ളാഹു തൗഫീഖ് നല്കട്ടെ ...ആമീൻ ( അമ്മാവന തന്നെ വേണമെന്നില്ല വേറെയും ആള്കൾ ഉണ്ട് ..ഹജ്ജും എല്ലാ വര്ഷവും ഉണ്ടല്ലോ...)
ReplyDeleteha ha ha
Delete