എയർഅറേബ്യ എന്ന പാതിരാ വിമാനത്തിൽ നാട്ടിൽ ഇറങ്ങുമ്പോൾ സമയം മൂന്നര. രാത്രിയുടെ ആ മൂന്നാം യാമത്തിൽ (അതോ നാലോ) ഒരു ടാക്സിയിൽ വീട്ടിലേക്ക്.
നിങ്ങടെ ലഗേജ് എവിടെ. ? പ്രവാസിയുടെ മാമൂലുകൾ തെറ്റിച്ചുള്ള വരവിൽ ടാകസിക്കാരന് സംശയം..പിന്നെ "ഇയാള് പിടുത്തംവിട്ടു പോന്നതാവും" എന്ന ആത്മഗതത്തിൽ അയാൾ ആശ്വാസം കണ്ടെത്തി.
ഞാൻ പറഞ്ഞു. 7 ദിവസത്തെ ലീവിലാണ്. കുടുംബത്തെ കൂട്ടി തിരിച്ചു പോവണം.
""ഓ..അങ്ങനെ.."" അയാൾ അംബാസഡറിന്റെ ആക്സിലറേറ്ററിൽ കാൽ അമർത്തി.
വീട്ടു പടിക്കലെത്തി കാറു തിരിച്ചയച്ചു ഗേറ്റ് തുറന്നു പൂമുഖത്തേക്ക് കയറുമ്പോൾ എങ്ങും ശാന്തത. ഇടക്ക് ചിവീടുകളുടെ ശബ്ദം, പുഴക്കക്കരെ കളിയാട്ടൻ കാവിൽ നിന്നും നിലാവള്ളം തുഴഞ്ഞെത്തുന്ന ചെണ്ട മേളങ്ങളുടെ നേർത്ത സ്വരം . അല്ലമ്പ്ര കുന്നിന്റെ താഴ്വാരത്ത്‌നിന്നും കുറെ കുറുക്കന്മാർ ഓരിയിട്ടു..എന്റെ വരവ് അവർ അറിഞ്ഞുകാണും
കിഴക്ക് വെള്ള കീറാൻ പരശുരാമൻ കോടാലിയുമായി ഇറങ്ങിയ സമയം. ഞാൻ കോലായിലെ ലൈറ്റ് ഇട്ടു, പിന്നെ കോളിംഗ് ബെല്ലിൽ വിരലമർത്തി. ഒന്ന്, രണ്ടു..മൂന്നാമത്തെ ബെല്ലിൽ അകത്തെ വെളിച്ചം തെളിഞ്ഞു..എന്നിട്ടും സ്വന്തം വീട്ടിലെ പടിവാതിൽ എനിക്ക് മുമ്പിൽ തുറന്നില്ല..
പതുക്കെ തുറന്ന ജനവാതിലിനു പിന്നിൽ ഭീതിയോടെ രണ്ടു കണ്ണുകൾ..
ജാസ്മീ ഇത് ഞാനാണ്. വാതിൽ തുറക്കൂ..
"ആരാ.."""""""" സംശയം തീരാത്ത ശബ്ദത്തിൽ നേരിയ വിറയൽ..ആ ശബ്ദത്തിലെ എത്ര നേരിയ വേരിയേഷനും എനിക്ക് പെട്ടെന്ന് മനസ്സിലാവും
ഞാനാണ് ...അന്റെ പുയ്യാപ്ല
വീടിനു ഇടതു വശത്തെ അനിയന്റെ വീട്ടിലെ വിളക്ക് തെളിഞ്ഞു..വലതു വശത്തെ അയൽവാസിയുടെ വീട്ടിലും വിളക്ക് തെളിഞ്ഞു..തുറന്ന ജനലുകൾക്ക് പിന്നിൽ നിന്നും "ആരാ" എന്ന ചോദ്യം.
സ്വന്തം വീട്ടിൽ നിന്നും കള്ളനായി പിടിച്ചു കൊണ്ട് പോകുന്ന രംഗം മനസ്സിലൂടെ കടന്നു പോയി..അകത്ത് നിന്നും മോൾ പറഞ്ഞു..ഉമ്മച്ചീ അതു ഉപ്പയാണ്..ഉമ്മറവാതിൽ തുറക്കപ്പെട്ടു.
മക്കൾ കെട്ടിപ്പിടിച്ചു ഉമ്മകൾ തന്നു.. രംഗം ശാന്തം, അപ്പോഴും അകത്തു പറയാതെ വന്നതിന്റെ ഒരു പരിഭവക്കടൽ ഇരമ്പുന്നത് എനിക്ക് കേൾക്കാമായിരുന്നു.. .
.
----------------ശുഭം------
തൽക്കാലം രക്ഷപ്പെട്ടു. ആശ്വാസം....!!
ReplyDeleteസ്വന്തം വീട്ടിൽ നിന്നും കള്ളനായി പിടിക്കപ്പെട്ടാലത്തെ സ്ഥിതിയാണ് ഞാൻ ആലോചിക്കുന്നത്...!!?
എന്നാലും ഒന്ന് മിണ്ടീം പറഞ്ഞും വരേണ്ടെ എന്റെ ഭായ്
ReplyDelete:)
Deleteസ്വന്തം വീട്ടിലെ അന്യന്‍ .......
ReplyDeleteപാതിരാ വിമാനത്തില്‍ തന്നെ വരാന്‍ തോന്നീതേ................
ReplyDeleteആശംസകള്‍
ഞാനൊരിക്കല്‍ ഇങ്ങനെ മുന്നറിയിപ്പില്ലാതെ വീട്ടിലെത്തി. വീട്ടുകാര്‍ക്ക് സര്‍പ്രൈസ് കൊടുത്ത് അതിന്റെ രസങ്ങള്‍ മനഃക്കണക്ക് കൂട്ടലായിരുന്നു യാത്രയിലുടനീളം. പക്ഷെ കണക്കുകളൊക്കെ തെറ്റി. നട്ടുച്ചക്ക് ചെന്ന് കോളിങ്ങ് ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറക്കാനാരും വീട്ടിലുണ്ടായിരുന്നില്ല. അവരൊക്കെ പത്തു നാഴിക അകലേയുള്ള ഭാര്യാഗൃഹത്തിലേക്ക് വിരുന്ന് പോയിരിക്കയാണെന്ന വിവരം അടുത്ത വീട്ടില്‍ നിന്ന് കിട്ടി. സര്‍പ്രൈസ് തിരിച്ചടിച്ച ആഘാതത്തില്‍ ഒഴിഞ്ഞ വരാന്തയില്‍ ഞാന്‍ തലക്ക് കൈകൊടുത്ത് ഇരുന്നുപോയി.
ReplyDeleteഹ ഹ ഹ... വീട്ടിൽ ചെന്ന് കയറിയത് പകലായത് കൊണ്ട് നിങ്ങൾ രക്ഷപ്പെട്ടു. :)
ReplyDeleteസർപ്രൈസ് നട്ടപ്പാതിരക്ക് കൊടുക്കാൻ ശ്രമിക്കരുതെന്ന് ഗുണപാഠം....
ReplyDelete:)
Deleteമനസ്സില്‍ കുട്ടിത്തം സൂക്ഷിക്കുന്നവരൊക്കെ ഇങ്ങിനെ ചില കുസൃതികള്‍ ചെയ്യാന്‍ കൊതിക്കും
ReplyDelete:)
Deleteഞാനും ഒന്ന് പരീക്ഷിച്ചു.
ReplyDeleteനല്ല അനുഭവമായിരുന്നു..