Monday, December 19, 2011

ചിദംബര വെളിപാടുകള്‍


രാഷ്ട്രീയം പറയരുത് എന്നു എത്ര ശപഥം ചെയ്താലും നമ്മുടെ രാഷ്ട്രീയക്കാര്‍ പറയിപ്പിക്കും. പറയിപ്പിക്കലാണല്ലോ അവരുടെ പണി. അവരായിട്ടു ഒന്നും ചെയ്യാറില്ല. ഇപ്പോള്‍ മുല്ലപ്പെരിയാറല്ല പ്രശനം. ചിദംബരത്തെ പുറത്താക്കലാണ്. പറയുന്നത് കേട്ടാല്‍ തോന്നും ഇതു മുരളിയെ പുറത്താക്കുന്ന പോലെ നിസ്സാര കാര്യമാണെന്ന്.


കോടതി വിധി തമിഴ്നാടിനു അനുകൂലമാകും എന്ന ഒരു മുന്‍വിധിയും, പിറവം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്‌ കോണ്ഗ്രെസ്സുകാര്‍ മുല്ലപ്പെരിയാറിന് വേണ്ടി മുതലക്കണ്ണീര്‍ ഒഴുക്കുന്നത് എന്ന ഒരു സത്യവും ചിദംബരം ഒന്നിച്ചു പറഞ്ഞു എന്നതാണ് കോണ്ഗ്രസുകാരെ ചൊടിപ്പിച്ചത്. "കപട ലോകത്തില്‍ എന്നുടെ കാപട്യം സകലരും കാണ്മതാണിന്നെന്‍‍ പരാജയം" എന്നു കവി പാടിയ പോലെയായി കോണ്ഗ്രസിന്റെ അവസ്ഥ.

വാസ്തവത്തില്‍ ചിദംബരത്തെയാണോ കോണ്ഗ്രസ് പുറത്താക്കെണ്ടതു. കേരളത്തിലെ നാല് ജില്ലകള്‍ 35 ലക്ഷം മനുഷ്യാത്മാക്കളെയുമായി അറബിക്കടലിലേക്ക് ഒലിച്ചു പോകും എന്നു പറഞ്ഞു കേരളത്തിലെ ജനങ്ങളുടെ ഉറക്കം നശിപ്പിച്ചു തുറന്നു വിട്ട 'ഡാം ഭൂതം' വാസ്തവത്തില്‍ വെറും 450 കുടുംബങ്ങളെ മാത്രം ബാധിക്കുന്ന ഒരു "ചിന്ന" പ്രോബ്ലം മാത്രമാണെന്ന് കോടതിയില്‍ പറഞ്ഞത് ആരാ?. അല്ല ആരാ?. ചിദംബരമാണോ? അല്ലല്ലോ?. അപ്പോള്‍ കോണ്ഗ്രസ് ആദ്യം പുറത്താക്കേണ്ടത് ആരെയാ. ഏ ജിയെ അല്ലേ?.

അദ്ദേഹത്തിന്റെ ഒരു രോമത്തെ തൊടാന്‍ കഴിഞ്ഞോ കോണ്ഗ്രസ് മുഖ്യനും പരിവാരങ്ങള്‍ക്കും. തൊടില്ല. തൊട്ടാല്‍ പൊട്ടും. കാരണം  ഏ ജിക്കിപ്പോള്‍ തൊട്ടാല്‍ പൊട്ടുന്ന പ്രായമാണ്. തൊട്ടു പോയാല്‍ അപായമാണെന്ന് കോണ്ഗ്രെസുകാര്‍ക്ക് അറിയാം. പലതും പുറത്തേക്ക് ചാടിയേക്കും. ഏ ജിയേ തൊടാന്‍ ധൈര്യമില്ലാത്തവരാണു ചിദംബരത്തെ പുറത്താക്കാന്‍ നടക്കുന്നത്. ആടിനെ തൊടാന് ധൈര്യമില്ലാത്തവന്‍ ആനവാല്‍ മുറിക്കാന്‍ പോകുമോ . അതും കേന്ദ്രത്തില്‍ മദിച്ചു നടക്കുന്ന ഒരു കുട്ടിക്കൊമ്പന്റെ വാല്‍. ചുമ്മാ പ്രസ്താവന നടത്തി "കേരളത്തിലെ ജനങ്ങളെ വിഡ്ഢികളാക്കി" എന്നു ധരിച്ചു സ്വയം വിഡ്ഢികളാകാം എന്നല്ലാതെ.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കോണ്ഗ്രസിന്റെ ആത്മാര്‍ത്ഥതയില്‍ ഇപ്പോള്‍ ജനങ്ങള്‍ സംശയം പ്രകടിപ്പിച്ചാല്‍ അതു സ്വാഭാവികം മാത്രമേ ആകുന്നുള്ളൂ. മറിച്ചു ചിന്തിക്കാന്‍ കഴിയുന്നതൊന്നും നിങ്ങളുടെ ഭാഗത്ത് നിന്നും ഇതു വരെ ഉണ്ടായിട്ടില്ല എന്നു ഖേദപൂര്‍വ്വം പറയട്ടെ. തമ്മില്‍ ഭേദം തൊമ്മന്‍ എന്ന പഴഞ്ചൊല്ലും ഇപ്പോള്‍ പതിരായിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ ഭരണ നേട്ടം. അതിവേഗം ബഹുദൂരം പാതാളത്തിലേക്ക്.

ഇനി ആകെയുള്ള പ്രതീക്ഷ മൌനത്തിന്റെ വാത്മീകത്തിനുള്ളില്‍ നിന്നും നമ്മുടെ പ്രധാനമന്ത്രി എന്നെങ്കിലും മോചിതനായി വല്ലതും ഉരിയാടും എന്നതാണ്. ആന്റണി സാര്‍ ഈയിടെ ആശങ്ക അറിയിക്കുകയുണ്ടായി. ഇനി അദ്ധേഹത്തിനു ഒന്നും ചെയ്യാനുണ്ടാകും എന്നു തോന്നുന്നില്ല. കാരണം കേന്ദ്രനായിപ്പോയില്ലേ. ഇത്തരം "ചിന്ന" വിഷയങ്ങളിലൊക്കെ ഇടപെടാന്‍ അദ്ദേഹം തയ്യാറാകുമോ?. ആശങ്ക അറിയിച്ചത് തന്നെ ധാരാളം.

മുല്ലപ്പെരിയാര്‍ പോലുള്ള ഒരു വലിയ ജനകീയ പ്രശ്നത്തിന് സര്‍ക്കാര്‍ മിഷിനറികള്‍ കൊണ്ട് മാത്രം പരിഹാരം കാണാനാവില്ല. ജനങ്ങളുടെ വിശ്വാസം കൂടി കയ്യിലെടുക്കേണ്ടതുണ്ട്. അതിനു വേണ്ടിയിരുന്നത് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് ആത്മാര്‍ത്ഥമായാണ് എന്നു ബോധ്യപ്പെടുത്താന്   ഡാമിന്റെ ബലക്ഷയം സംബന്ധിച്ച നമ്മുടെ വാദങ്ങള്‍ക്ക് ആദ്യമേ തുരങ്കം വെച്ച  എ.ജിയുടെ കാര്യത്തില്‍ നടപടി എടുക്കുക എന്നതായിരുന്നു. എന്നാല്‍ ഈ വിഷയം "അടഞ്ഞ അദ്ധ്യായമാണെന്ന്" പറഞ്ഞു ഓട്ട അടച്ചു മറ്റൊരു അടഞ്ഞ അദ്ധ്യായത്തെ അതായത് ടോമന് തച്ചങ്കരിയെ വീണ്ടും സര്‍വീസില്‍ തിരിച്ചെടുത്തു "ഓണത്തിനിടയിലെ പുട്ട് കച്ചവടത്തിലാണ്" സര്‍ക്കാരിന് താല്പര്യം എന്നു മനസ്സിലാക്കിത്തന്നു.

ന്താണ് മുല്ലപ്പെരിയാറിന്റെ മറുപക്ഷ രാഷ്ട്രീയം. ഡാം പൊളിച്ചാല്‍ അല്ലെങ്കില്‍ ജല നിരപ്പ് താഴ്ത്തിയാല്‍ തമിഴ്നാട്ടില്‍ അഞ്ചു ജില്ലകള്‍ ഉണങ്ങി വരളുകയും ജനങ്ങള്‍ കുടിനീര് പോലുമില്ലാതെ പാലായനം ചെയ്യേണ്ടി വരുമെന്നും കൃഷി നാശം മൂലം പട്ടിണി മരങ്ങങ്ങള്‍ നടക്കുമെന്നുമൊക്കെ തമിഴര്‍ പറയുന്നു. ഇതില് വാസ്തവമുണ്ട് എന്നു നമുക്കും അറിയാം. ഇതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്താന്‍ തമിഴ്നാട്ടിലെ രാഷ്ട്രീയക്കാര്‍ക്ക് സാധിക്കുന്നു . എന്നാല്‍ അതിനേക്കാള്‍ വലുതാണ്‌ ഡാം പൊട്ടിയാല്‍ അപകടത്തിലാകുന്ന കേരളത്തിലെ 35 ലക്ഷം ജനങ്ങളുടെ ജീവന്‍ എന്നായിരുന്നു നമ്മള്‍ ഉയര്‍ത്തിക്കൊണ്ടു വന്ന വാദം. അതിനെയാണ് ഏ ജി ഏമാന്‍ 450 കുടുംബങ്ങളെ മാത്രം ബാധിക്കുന്ന പ്രശ്നമാക്കി ചിരുക്കിയത്.

ആ നിലക്ക് 450 കുടുംബങ്ങളെ മാറ്റി താമസിപ്പിക്കലാണ് പ്രായോഗികം. ‍ അല്ലാതെ‌ തമിഴ്നാട്ടിലെ 5 ജില്ലകളിലെ കൃഷിയും കുടിവെള്ളവും തല്‍ക്കാലത്തേക്ക് ഇല്ലാതാക്കുന്ന "ഡാം പൊളിച്ചു പണിയുക" എന്ന പദ്ധതിയല്ല വേണ്ടത്‍‍ എന്ന നിഗമനത്തിലെത്താനെ കോടതിക്ക് കഴിയൂ. മാത്രവുമല്ല മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ തടുക്കാന്‍ ഇടുക്കി ഡാം നമ്മള്‍ നല്ല ബലത്തില്‍ കെട്ടിയിട്ടുണ്ട് എന്നു കൂടി പറഞ്ഞതിലൂടെ പ്രശ്നത്തിന് പരിഹാരവും നമ്മള്‍ തന്നെ പറഞ്ഞു കഴിഞ്ഞു. ഇനി ഇതിലും വലുതായൊന്നും കോടതിക്ക് പറയാനുണ്ടാവില്ലെന്ന് യൂത്ത് കോണ്ഗ്രസ്സുകാരന് പോലുമറിയാം. 

ഈ കാരണങ്ങളൊക്കെ കൊണ്ട്  കോടതി വിധി തമിഴ് നാട്ടിന് അനുകൂലമാകാണാന് കൂടുതല്‍ സാദ്ധ്യത എന്നു മനസ്സിലാക്കിയാണ് ചിദംബരം ഇത്രയും കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. അതിനു നമ്മള്‍ പാഞ്ഞു കയറേണ്ടത് അദ്ദേഹത്തിന്റെ നെഞ്ചത്തേക്കല്ല. പകരം കാര്യങ്ങള്‍ ഈ അവസ്ഥയില്‍ എത്തിച്ചവരുടെ നേരെയാണ്.

_____________________________
.

43 comments:

  1. എല്ലാ പത്രങ്ങളും, ചാനലുകളും റിപ്പോര്‍ട്ട് ചെയ്യുന്നത് ചിദംബരം വിവാദപ്രസ്താവന പിന്‍വലിച്ചു എന്നാണ്. പിറവം ഉപതെരഞ്ഞെടുപ്പുമായി മുല്ലെപ്പെരിയര്‍ വിഷയത്തെ ബന്ധപ്പെടുത്തിയ പ്രസ്താവന മാത്രമാണ് അദ്ദേഹം പിന്‍വലിച്ചത്. മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ സുപ്രീംകോടതിയുടെ വിധി തമിഴ്‌നാട് സര്‍ക്കാറിന് അനുകൂലമാകുമെന്നും മറ്റുമുള്ള ഗുരുതരമായ പ്രസ്താവനകളില്‍ ഇപ്പോഴും അദ്ദേഹം ഉറച്ചുനില്‍ക്കുക തന്നെയാണ്.

    ഈ വിഷയത്തില്‍ രാഷ്ട്രീയക്കാരും ചാനലുകളും പറഞ്ഞതിനുമപ്പുറം ആണ് സത്യം എന്ന് ഇപ്പോള്‍ തോന്നുന്നുണ്ട്.!

    ReplyDelete
  2. ചിദംബരം പറഞ്ഞതില്‍ എന്താണ് തെറ്റെന്നു ഇനിയും മനസ്സിലാകുന്നില്ല. തമിഴ് നാട്ടുകാരനായ ഒരാള്‍ കേരളത്തിനനുകൂലമായി സംസാരിക്കണമെന്ന് പറയുന്നത് ദുര്‍വാശിയല്ലേ..?

    ReplyDelete
  3. വായിച്ചു ..അധികം പറയാന്‍ ഒന്നും ഇല്ല ..വീണ്ടും വരാം

    ReplyDelete
  4. അതാ ഞാനും പറയുന്നത്... ചിതംബരം പറഞ്ഞതാണ് ശരി...

    കേരളത്തിലെ ജനങ്ങളെ പറ്റിച്ചതും ചതിച്ചതും തോല്പിച്ചതും എല്ലാം നമ്മളൊക്കെ വോട്ടു ചെയ്തു പറഞ്ഞയച്ചവര്‍ തന്നെയാണ്...

    അനുഭവിക്യ... അത്ര തന്നെ...

    ReplyDelete
  5. ചിദംബരം കേന്ദ്ര മന്ത്രിയാണ്... അതിനും മുമ്പ് അദ്ദേഹം തമിഴനാണ്... തമിഴ് നാടാണ് അദ്ദേഹത്തെ കേന്ദ്രത്തിലേക്ക് അയച്ചതും അതുവഴി അദ്ദേഹം മന്ത്രിയായതും... അദ്ദേഹത്തിന് ഇനിയും തമിഴ് നാട്ടില്‍ വരേണ്ടതുണ്ട്. അതുകൊണ്ട് തമിഴ് നാടിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമായ പ്രസ്ഥാവനകള്‍ അദ്ദേഹം നടത്തേണ്ടതുണ്ട്..അങ്ങിനെ നോക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രസ്ഥാവനയില്‍ ഒരു തെറ്റുമില്ല... കേരളത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കേണ്ടവര്‍ അതു ചെയ്യാതെ ചിദംബരത്തിന്റെ പ്രസ്ഥാവനക്കു പിന്നാലെ നടക്കുന്നത് കാണാന്‍ രസമുണ്ട്.. മുല്ലപ്പെരിയാര്‍ വിഷയത്തിലുള്ള കേരളത്തിന്റെ പ്രതിഷേധങ്ങള്‍ ഇപ്പോള്‍ കോമാളി വേഷക്കാരുടെ പൊറാട്ട് നാടകമായിരിക്കുന്നു....

    അവസരോചിതമായ പോസ്റ്റ്...

    ReplyDelete
  6. തമിഴതലൈവര്‍കള്‍ തമിഴര്‍ക്ക് വേണ്ടി സംസാരിക്കുന്നു.അതിനു നമ്മള്‍ അയാളെ പറഞ്ഞിട്ട് എന്ത് കാര്യം??
    നമ്മുടെ തലൈവര്‍കള്‍ മന്മോഹന്‍ജിയെ പിന്തുടരുന്നു!! കണ്ടില്ല , കേട്ടില്ല,മിണ്ടില്ല, അറിഞ്ഞില്ല.........
    നമ്മുടെ തലൈവര്‍കളെകൊണ്ട് നമ്മുടെ തലേവര മാറ്റാന്‍ ഒക്കില്ല സര്‍.

    ReplyDelete
  7. 35 ലക്ഷം ജീവനുകള്‍ കയ്യിലെടുത്ത് രാഷ്ട്രീയം കളിക്കുന്നവരോട് എന്തുപറയാന്‍...? നട്ടെല്ലുള്ള ഒരുത്തനെങ്കിലും ഉണ്ടായിരുന്നെങ്കില്‍...

    ഇക്ക പറഞ്ഞപോലെ... 'അതിവേഗം ബഹുദൂരം പാതാളത്തിലേക്ക്'... അതിവേഗം ബഹുദൂരം അറബിക്കടലിലേക്ക് എന്നും പറയാം അല്ലെ?

    ReplyDelete
  8. സ്വന്തം ഭൂമിയും വെള്ളവും പോലും അണ്ണാച്ചിമാർ തട്ടിയെടുത്തുകൊണ്ട് പോകാൻ മാത്രം ശക്തമാണ് നമ്മുടെ രാഷ്ട്രീയം!

    ReplyDelete
  9. ജനഹിതത്തിന്‍ രക്തമൂറ്റുന്ന ഈ ദുര്‍:ഭൂതങ്ങളെ തിരുത്താന്‍ ജനത ഇനിയേത് ആയുധമാണ് ഉയര്‍ത്തേണ്ടത്..?

    ReplyDelete
  10. "ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം"
    ...:)

    ReplyDelete
  11. നമ്മളെ ചതിക്കുന്നത് നമ്മള്‍ തെരഞ്ഞെടുത്ത്‌ നമ്മെ ഭരിക്കുന്നവര്‍ തന്നെ എന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.

    ReplyDelete
  12. തനി തമിഴ്നാട്ടുകാരനായ ചിദംബരത്തിനെ 2ജി കേസ്സിന്റെ മണമടിക്കുന്നുണ്ട്. അതിലെങ്ങാനും പണി പാളിയാൽ പിന്നെ സംസ്ഥാനത്തിൽ ഒരു ഗ്രൗണ്ട് സപ്പോർട്ട് വേണം. അത് മുന്നിൽ കണ്ടുകൊണ്ടാകണം ഈ നാറിയ പ്രസ്ഥാവന.
    35 ലക്ഷം വരുന്ന ജനങ്ങളുടെ ആശങ്ക നേരിട്ടു മനസ്സിലാക്കാൻ കഴിയാത്ത ഒന്നും മുണ്ടാനാകാത്ത “ഫ്രധാന” മന്ത്രിയുടെ മുന്നിൽ ഇനിയും ആശങ്കയുമായി ചെന്നിട്ടുണ്ടെന്നു പറയാൻ ഉളുപ്പില്ലെ കേരളത്തിലെ ജനപ്രധിനിധികൾക്ക്. അതും അണക്കെട്ടിനു താഴെ ജീവിക്കുന്നവരുടെ നികുതിപ്പണം കൊണ്ട് കൗപീനമുടുക്കുന്ന ഈ നേതാക്കൾക്ക്.

    അവസരോചിതമായി ഇക്കാ ഈ പോസ്റ്റ്..

    ReplyDelete
  13. തമ്മില്‍ ഭേദം തൊമ്മന്‍
    അതന്നെ
    എല്ലാം രാഷ്ട്രീയ നാടകങ്ങള്‍
    പാവം നമ്മള്‍

    ReplyDelete
  14. ചിദംബരത്തെ പോലെ അസ്തിത്വമുള്ള ഒരു നേതാവ് ഒരു സാദാ തമിഴനായി മാറിയത് നെട്ടലോടെയാണ് കേട്ടത്.. കഷ്ടം

    ReplyDelete
  15. ദേശീയതയുടെ പേരില്‍ കേന്ദ്ര ഭരണകൂടവും, ദേശീയ പാര്‍ട്ടികളുടെ ഹൈക്കമാന്റുകളും , പോളിറ്റ് ബ്യൂറോകളും, ഒറ്റയ്ക്ക് മത്സരിച്ചാല്‍ കെട്ടിവെച്ച കാശ്കിട്ടാത്ത തമിള്‍നാടിനെ പ്രണയിക്കുന്നത്‌ എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല. രാഷ്ട്രീയം നോക്കിയാല്‍ കേരളത്തിലെ ഇരുപതു ലോകസഭാ സീറ്റും ദേശീയതയ്ക്ക് വേണ്ടി നിലകൊള്ളുന്നവയാണ്. മുല്ലപ്പെരിയാറിന്റെ പേരില്‍ തമിഴ്നാട്ടില്‍ കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മൂക്കിനു താഴെ പലയിടത്തും മലയാളികള്‍ വേട്ടയാടപ്പെടുബോഴാണ് കേന്ദ്ര ആഭ്യന്തര മന്ത്രി തന്നെ ആക്രമികള്‍ക്ക്
    പ്രോല്സാഹനമാകുന്ന പ്രസ്താവനകള്‍ നടത്തുന്നത്

    ReplyDelete
  16. തമിഴന്‍ എവിടെയും ഇടിച്ചു കയറിയും കാലു പിടിച്ചും സോപ്പടിച്ചും കാര്യം നേടാന്‍
    കഴിവുള്ളവനാണ്‌
    മലയാളിയാകട്ടെ നേരെ വാ നേരെ പോ ലൈനും
    ഇതാനിവിടത്തെ കാതലായ പ്രശനം
    മുല്ലപ്പെരിയാര്‍ പൊളിച്ചു ഡാം കെട്ടിയാല്‍ അഴിമതിയില്‍ മുങ്ങി
    ഡാം എത്ര കൊല്ലം തികക്കുമെന്ന കാര്യം ഓര്‍ത്താല്‍
    ഇപ്പഴത്തെ ഡാം തന്നെ മതിയെന്ന് പറയേണ്ടി വരും

    ReplyDelete
  17. shamzi <<<<>>>
    ayaloru thamizhan annachiyanekkil പറഞ്ഞതില്‍ oru thettumilla,.,.,u know ayal INDIAN abyatharamanthriyannu,,.,athu thankalkku ariyille ,.,.,india yil thanneya ee tamil nadum kerala yum ,.,.u know?and tamil nadu abyatharamanthri alla ayal,.,.,ayale support cheyyanum manushyaroo kashttam ......or u don't know who he is?

    ReplyDelete
  18. shamzi <<<<>>>
    ayaloru thamizhan annachiyanekkil പറഞ്ഞതില്‍ oru thettumilla,.,.,u know ayal INDIAN abyatharamanthriyannu,,.,athu thankalkku ariyille ,.,.,india yil thanneya ee tamil nadum kerala yum ,.,.u know?and tamil nadu abyatharamanthri alla ayal,.,.,ayale support cheyyanum manushyaroo kashttam ......or u don't know who he is?

    ReplyDelete
  19. നിങ്ങള്‍ കൊണ്ഗ്രെസ്സു കാര്‍ തന്നെ പറയിന്‍ ഒരു തീരുമാനവും കണ്ടെത്തിം അല്ലാതെ എന്ത് പറയാനാ
    കൊണ്ട് നടന്നതും നീയെ ചാപ്പാ കൊണ്ട് പോയി കൊന്നതും നീയെ ചാപ്പേ അതാണ്‌ ഇപ്പോളത്തെ ഒരു കൊണ്ഗ്രെസ്സ് ലൈന്‍

    ReplyDelete
  20. മുല്ലപ്പെരിയാര്‍ പോലുള്ള ഒരു വലിയ ജനകീയ പ്രശ്നത്തിന് സര്‍ക്കാര്‍ മിഷിനറികള്‍ കൊണ്ട് മാത്രം പരിഹാരം കാണാനാവില്ല...
    ജനങ്ങളുടെ വിശ്വാസം കൂടി കയ്യിലെടുക്കേണ്ടതുണ്ട്...
    അതിനു വേണ്ടികൂടിയാണ് മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത്...!

    ReplyDelete
  21. Sreejith kondottY
    shamzi
    Pradeep paima
    khaadu..
    Pradeep Kumar
    ഇസ്മായില്‍ കുറുമ്പടി
    ഷബീര്‍ - തിരിച്ചിലാന്‍
    ബെഞ്ചാലി
    നാമൂസ്
    രമേശ്‌ അരൂര്‍
    പട്ടേപ്പാടം റാംജി
    Jefu Jailaf
    ഷാജു അത്താണിക്കല്‍
    Ismail Chemmad
    elayoden
    റശീദ് പുന്നശ്ശേരി
    [[::ധനകൃതി::]]
    കൊമ്പന്‍
    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം

    പ്രിയ സുഹൃത്തുക്കളെ. AG ചെയ്ത വലിയ അപരാധത്തെ അടഞ്ഞ അധ്യായമായി മൂടി വെച്ചു ചിദംബരത്തിന് പിന്നാലെ പോയതിനെയാണ് വിമര്‍ശിച്ചത്. ചിദംബരം പറഞ്ഞ തെറ്റിനെ ചെറുതായി കാണുന്നില്ല.

    സ്വന്തം നമ്മുടെ കണ്ണിലെ കുന്തം കൊണ്ട് അന്യന്റെ കണ്ണിലെ കരടു എടുക്കാന്‍ നടക്കുന്ന കോമാളികളുടെ രാഷ്ട്രീയം. ഈ പൊറാട്ട് നാടകം കണ്ടു മടുത്തിരിക്കുന്നു. പ്രതികരണത്തിന് എല്ലാവര്ക്കും നന്ദി.

    ReplyDelete
  22. എഴുത്ത് വളരെ നന്നായി.
    സത്യം എവിടെയാണെന്ന് സത്യത്തിനു പോലും പിടിയില്ല. ആ ഡാം പൊട്ടുകയില്ല എന്ന വിശ്വാസത്തിൽ മനുഷ്യർ ജീവിച്ചോളുമായിരിയ്ക്കും. അല്ലാതെ ഒന്നും പറയാൻ കഴിയുന്നില്ല.

    ReplyDelete
  23. മലയാളികള്‍ ചില കാര്യങ്ങളില്‍ മറ്റുള്ളവരെ അനുകരിക്കാന്‍ മിടുക്കരാണ്, പവാറിനെ ചെകിടത്തടിച്ച സര്‍ദാര്‍ജിയെ അനുകരിക്കാന്‍ ആരെങ്കിലും മുന്നിട്ടിറങ്ങിയാല്‍ വളരെ നന്നായിരുന്നു..

    ReplyDelete
  24. ഒരു പ്രതീക്ഷയുടെ നുറുങ്ങുവെട്ടം തരാൻ പോലും ശേഷിയില്ലാത്ത, സ്വന്തം കസേര വീഴാതെ നോക്കുന്ന നേതാക്കളേ, മുല്ലപ്പെരിയാറിനു താഴെ ഒരു പ്രളയത്തിന്റെ ഇരമ്പൽ കാതോർത്ത് കഴിയുന്ന ലക്ഷങ്ങളുടെ പ്രതിഷേധത്തിന്റെ പ്രളയത്തിൽ നിങ്ങളുടെ കസേരയും കൊട്ടാരവും തകർന്നുവീഴുന്നത് പ്രതീക്ഷിച്ചുകൊള്ളുക.

    ReplyDelete
  25. മുല്ലപ്പെരിയാറിനെ ദൈവം കാത്തു രക്ഷിക്കട്ടെ.
    വീട് കത്തുന്നതിനിടയില്‍ ബീഡിക്ക് തീ പിടിപ്പിക്കുന്ന കാഴ്ച്ചയാണല്ലോ നാം കാണുന്നത്.

    ReplyDelete
  26. അക്ബര്‍ ജി..... ചിദംബരം വീഴും. അടിതെറ്റിയാല്‍......... .....................................

    ഈ ലിങ്ക് ഒന്ന് നോക്കുക :
    http://www.kanakkoor.blogspot.com/2011/12/blog-post.html

    ReplyDelete
  27. ദിവസങ്ങള്‍ കഴിയുമ്പോള്‍ ചിദംബരം പറഞ്ഞതാണ് ശരിയെന്നു തോന്നിപ്പോവുന്നു. പിറവം കഴിഞ്ഞാലറിയാം ശരിക്കുള്ള കണ്ണുനീര്‍ ആരുടേതായിരുന്നുവെന്ന്!

    ReplyDelete
  28. അധികം പറയാന്‍ ഒന്നും കഴിയുന്നില്ല ....എഴുത്ത് വളരെ നന്നായി..

    ReplyDelete
  29. ഈ പോസ്റ്റ്‌ വൈകിയാണ് കണ്ടത്‌.


    അതെ, ചിതംബരത്തിനെ കല്ലെറിയാന്‍ മാത്രം പാപം ചെയ്യാത്തവരൊന്നും നമ്മുടെ കേരളത്തില്‍ ഇല്ല എന്ന് പറയേണ്ടി വരും. കുറെയൊക്കെ പേടിപ്പിച്ചു കാര്യം നേടല്‍ തന്നെയാണ്. റിയല്‍ എസ്റ്റേറ്റ്‌ തുടങ്ങിയ മാഫിയകളുടെ പങ്കും അന്വേഷിക്കണം.
    യഥാര്‍ത്ഥ പ്രശ്നം എന്താണെന്ന് കണ്ടെത്തി അതിനുള്ള സ്ഥിരമായൊരു പരിഹാരമാണ് വേണ്ടത്‌.

    കണ്ണ് തുറപ്പിക്കുന്ന ലേഖനത്തിനു നന്ദി.

    ReplyDelete
  30. മലയാളി മാറിയെ പറ്റൂ ഇല്ലെങ്കിൽ അത് വലിയ അപകടത്തിലാവും .നമ്മുടെ ശത്രു നാം തന്നെയാണെന്ന സത്യത്തെ തിരിച്ചറിയലാണ് ആദ്യമുണ്ടാവേണ്ടത് .എ ജി വിഷയത്തിലും പച്ചകറികളുടെ കാര്യത്തിലും ഇതുതന്നെയാണ് കാണിക്കുന്നത്.നമ്മൾക്ക് സാധിക്കുന്ന പലകാര്യങ്ങളിലും സ്വയംപര്യാപതതയിലേക്ക് ഉയരാൻ നമുക്കാവുന്നില്ലയെന്നതു കഷ്ടം തന്നെ....

    ReplyDelete
  31. എപ്പോളെങ്കിലും ഇവിടെ എത്തിപ്പെടാന്‍ കഴിഞ്ഞതില്‍ സന്തോഷം.ആശംസകള്‍ അക്ബര്‍ !
    പിന്നെ എന്തെങ്കിലും രാഷ്ട്രീയ ലക്ഷ്യങ്ങളില്ലാതെ ഇത്രയുംനാള്‍ പുകഞ്ഞുകൊണ്ടിരിക്കുന്ന ഈ പ്രശ്നത്തെ ആളിക്കത്തിക്കാന്‍ കൊണ്ഗ്രെസ്സ് ഒരുമ്പിട്ടെത് എന്ത് കണ്ടാണ്? പി.സി ജോര്‍ജ് ഈ കാര്യത്തില്‍ മാത്രം പറഞ്ഞത്തിനോട് യോജിക്കാതിരിക്കാന്‍ തരമില്ല. "മൂന്നു വര്‍ഷത്തോളമായി ചില സംഘടനകള്‍ അവിടെ സമരം ചെയ്തുകൊണ്ടെയിരിക്കുന്നു. ഇപ്പോഴാണോ എല്ലാവരും കൂടെ കൂടിയത്?" എന്നിട്ടും "മാണിച്ചായന്‍ ഉള്‍പെട്ട ടീംസ്" ഇതിന്‍റെ പേരില്‍ നേട്ടംകൊയ്യും എന്നുമനസിലാക്കിയപ്പോള്‍ അവര്‍ സമരം പൊടുന്നനെ നിര്‍ത്തി ആളുകളെ വടിയാക്കി. തമിഴനായിരുന്നത്കൊണ്ടുമാത്രം ചിദംബരത്തെ തെറിപരയേണ്ട ഒരു കാര്യവുമില്ല.അയാള്‍ പറഞ്ഞതാണ് കാര്യം.

    ReplyDelete
  32. നല്ല പോസ്റ്റിനു അഭിനന്ദനങ്ങള്‍..
    "രാഷ്ട്രീയം പറയരുത് " എന്നത് കൊണ്ടല്ല..എനിക്ക് അത്രക്കൊന്നും പറയാന്‍ അറിയാത്തത് കൊണ്ടാ മിണ്ടാതെ പോണത്..വായിച്ചു. കമന്റുകളും..നമുക്കും തമിഴ്നാടിനും ബുദ്ധിമുട്ട് വരാത്ത രീതിയില്‍ പരിഹരിക്കാന്‍ കഴിയാത്ത ഒന്നാണോ ഈ വിഷയം? നമ്മുടെ നേതാക്കന്മാര്‍ക്ക് നല്ല ബുദ്ധി കൊടുക്കണേ എന്ന് പ്രാര്‍ത്ഥിക്കാല്ലെ?

    ReplyDelete
  33. നമ്മൾ മലയാളികൾ ഒരുകണക്കിൽ മണ്ടന്മാരാണ് അല്ലേ? മുല്ലപ്പെരിയാറിനേയും കേരളത്തേയും ദൈവം തന്നെ രക്ഷിക്കട്ടേ. അല്ലാതെന്തു പറയാൻ?

    ReplyDelete
  34. രാഷ്്രീയമായതിനാല്‍ ഒന്നും പറയുന്നില്ല മാഷേ..ഞങ്ങളുടെ നാട്ടിലൊരു പറച്ചിലുണ്ട്....ആരാന്‍റമ്മക്കു ഭ്രാന്തു പിടിച്ചാല്‍
    കണ്ടു നില്‍ക്കുന്നവര്‍ക്കു രസമാണെന്ന്. അതേപോലെയാ മുല്ലപ്പെരിയാറും..

    ReplyDelete
  35. Dear Akbar,
    Happy New Year!
    An apt post for the current happenings.Good Attempt for bringing out the information.Congrats!
    Sasneham,
    Anu

    ReplyDelete
  36. വായന വൈകി , നല്ലൊരു പോസ്റ്റ്‌ കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞു .

    ReplyDelete
  37. ഈ വിഷയത്തിൽ മറ്റുള്ളവരുടെ പുറത്ത് കയറിയിട്ട് ഒരു കാര്യവുമില്ല. കാലാകാലങ്ങളായി തെറ്റുകൾ ചെയ്തുകൊണ്ടിരിക്കുന്നത് നമ്മൾ തന്നെയാണ്.
    തമിഴ് രാഷ്ട്രീയക്കാർക്ക് അത് ജീവനതാളമാണെങ്കിൽ, നമ്മുടെ രാഷ്ട്രീയക്കാരിൽ പലർക്കും വെറും വോട്ടുബാങ്കു രാഷ്ട്രീയം മാത്രം.

    ReplyDelete
  38. പറയുന്നത് കേട്ടാൽ തോന്നും ഈ കമറ്റിടുന്നത് അണ്ടർ വെയറിടുന്ന പോലെ നിസ്സാരമാണെന്ന്. അതിനെത്ര വായിക്കണം. അതിനിതാ സിമ്പിൾ ഒരു നാലുവരി മാത്രം, നാല്പത് പേജിനുള്ള കാര്യം. അതാണ് ഈ പോസ്റ്റ്. ആശംസകൾ.

    ReplyDelete
  39. നല്ല വിമര്‍ശനം തന്നെ..പക്ഷെ തീര്‍ത്തും ഏകപക്ഷീയമായി തോന്നി, ഏഴു മാസം മുമ്പ് വരെ സംസ്ഥാനം ഭരിചിരുന്നവര്‍ മുല്ലപ്പെരിയാറിന് വേണ്ടി എന്ത് ചെയ്തു എന്ന് കൂടി പറയേണ്ടിയിരുന്നു..എന്റെ ഒരു സംശയമാണേ ...

    ReplyDelete
  40. ചിദംബരം പോയാല്‍ വേറൊരു സ്വാമി വരും. അതിരിക്കട്ടെ, അക്ബര്‍ജി രാഷ്ട്രീയം പറയില്ലെന്ന് ഒരിക്കലും ശപഥമെടുക്കരുത്. പകരം രാഷ്ട്രീയം എപ്പോഴും പറയണം. നിങ്ങളെ പോലുള്ളവര്‍ ഇതൊക്കെ വിട്ട് എവിടെയെങ്കിലും പോയി ഇരുന്നാല്‍ പിന്നെ ആരാണ് എഴുേേന്നറ്റു നില്‍ക്കുക.
    അഭിനന്ദനങ്ങള്‍

    ReplyDelete
  41. മുല്ലപെരിയാറും ചിദംബരവും തമ്മില്‍ പ്രത്യക്ഷമായി ഒരു ബന്ധവും ഇല്ല .പക്ഷെ ഇവരുടെ എല്ലാം താല്പര്യങ്ങള്‍ പരസ്യമായ രഹസ്യമാണ് .ജോസഫിനാണെങ്കില്‍ ഒരു വിലയും ഇല്ലാതെ മണിയുടെ കൂടെ കഴിയുന്നു .അപ്പോള്‍ ദാ കിടക്കുന്നു വടി .എടുത്തുചാടി അടിച്ചു. സ്കോര്‍ ചെയ്തു .l.d.f.ന്‍റെ ക്യാമ്പില്‍ പോകുന്നു .അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു .
    ചിദംബരം എന്തെങ്കിലും പറഞ്ഞില്ലായെങ്കില്‍ നിലനില്‍പ്പ് ഇല്ലാതെ ആകും .പറഞ്ഞതില്‍ ചില സത്യങ്ങള്‍ ഉണ്ട്.ag കോടതിയില്‍ പറഞ്ഞത് തന്നെയല്ലേ അതിയാനും പറഞ്ഞത് .പിന്നെ പിറവവും .ശരിതന്നെ .പോകട്ടെ ....

    നല്ല സമകാലിക പ്രസക്തിയുള്ള വിഷയം .സന്തോഷം .ആശംസകള്‍ .

    ReplyDelete
  42. Echmukutty

    ഷുക്കൂര്‍ കിളിയന്തിരിക്കാല്‍

    സുബൈദ

    അലി

    mayflowers

    kanakkoor

    ശ്രദ്ധേയന്‍ | shradheyan

    kochumol(കുങ്കുമം)

    Shukoor

    Shukoor

    ജോസെലെറ്റ്‌ എം ജോസഫ്‌

    അനശ്വര

    ഗീത

    കുസുമം ആര്‍ പുന്നപ്ര

    anupama

    sidheek Thozhiyoor

    വീ കെ

    മണ്ടൂസന്‍

    Mohammed Shaji

    എം.അഷ്റഫ്.

    ഗീതാകുമാരി.

    പ്രിയ സുഹൃത്തുക്കളെ. AG ചെയ്ത വലിയ അപരാധത്തെ അടഞ്ഞ അധ്യായമായി മൂടി വെച്ചു ചിദംബരത്തിന് പിന്നാലെ പോയതിനെയാണ് വിമര്‍ശിച്ചത്. ചിദംബരം പറഞ്ഞ തെറ്റിനെ ചെറുതായി കാണുന്നില്ല.

    സ്വന്തം നമ്മുടെ കണ്ണിലെ കുന്തം കൊണ്ട് അന്യന്റെ കണ്ണിലെ കരടു എടുക്കാന്‍ നടക്കുന്ന കോമാളികളുടെ രാഷ്ട്രീയം. ഈ പൊറാട്ട് നാടകം കണ്ടു മടുത്തിരിക്കുന്നു. പ്രതികരണത്തിന് എല്ലാവര്ക്കും നന്ദി.

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..