Saturday, October 6, 2012

മിസ്‌കാള്‍ ഫ്രം മിസ്സിസ്

അലാറം അഞ്ചു തവണ അടിച്ചിട്ടും എഴുന്നേല്‍ക്കാന്‍ തോന്നാത്ത അയാള്‍ രാജാവിന്റെ പടമുള്ള, ഒന്നിന് പതിനാലു കിട്ടുന്ന റിയാല്‍ മനസ്സില്‍ ഓര്‍ത്തപ്പോള്‍ ചാടി എഴുന്നേറ്റു. ഈ റിയാല്‍ ഇല്ലായിരുന്നുവെങ്കില്‍ കുട്ടികളെ പോലെ ഉണരും വരെ അങ്ങിനെ ഉറങ്ങിയേനെ. തട്ടിപ്പിടഞ്ഞു എഴുന്നേറ്റപ്പോഴേക്കും പല്ലി ചിലക്കുന്ന പോലെ മൊബൈല്‍ രണ്ടു തവണ ശബ്ദമുണ്ടാക്കി. "ഇതു മറ്റവനാ. മിസ്‌‌ കാള്‍..."","   മിസ്‌കോള്‍ കണ്ടു പിടിച്ച  മൊബൈല്‍ കമ്പനിയേ മനസ്സില്‍ പ്രാകി ബാത്റൂമിലേക്ക്‌ ഓടി.

കുളി കഴിഞ്ഞു തിരിച്ചു വന്നപ്പോ മിസ്‌കോളിന്റെ എണ്ണം പിന്നെയും കൂടി. എടുത്തു നോക്കുമ്പോള്‍ പ്രതീക്ഷ തെറ്റിയില്ല. മിസ്‌കോള്‍ മുഴുവനും മിസ്സിസ്സിന്റെയാ. തിരിച്ചു വിളിക്കണോ എന്നു ഒരു നിമിഷം സംശയിച്ചു.

>>ഹെലോ..ഹെലോ
>>ഹെലോ..എത്ര നേരായി വിളിക്കിണ്. ഇങ്ങക്ക് എന്താ അവടെ പണി ?
>>ഞാന്‍ കുറച്ചു റിയാല്‍ കുഴിച്ചെടുക്കാ. എന്താ അനക്ക് വേണോ ?.
>>വേണ്ടി വരും. കുറച്ചു തോനെ കുഴിച്ചോളി.
>>എന്തിനാപ്പോ തോനെ.  നിന്നെ കെട്ടിക്കാനാ ??
>>ഇന്നെ ഒരു കോന്തന്‍ കേട്ട്യതല്ലേ. ഞമ്മക്ക് ഒരു മോളുണ്ട്‌.,  ഓളെ കെട്ടിക്കണ്ടേ ??

>>അതിനാപ്പോ യ്യ്   രാവിലെത്തന്നെ പത്തു മിസ്‌കോള്‍ അടിച്ചത് ?
>>അതല്ല വേറെ ഒരു കാര്യം പറയാനുണ്ട്.
>>എന്ത് കാര്യായാലും ശരി. ഇപ്പൊ കേള്‍ക്കാന്‍ നേരല്യ. നേരം ഇപ്പോത്തന്നെ വൈകി.
>>അതേയ്.. കുഞ്ഞമ്മയുടെ മോളെ കല്ല്യാണാ.. എന്തേലും കൊടുക്കണ്ടേ.
>>പിന്നെ..എന്തേലും കൊടുക്കണം.
>>എന്താ കൊടുക്കേണ്ടേ ??
>>ഒരു കിലോ സ്വര്‍ണം കൊടുക്കാം..അതാവുമ്പോള്‍ കൊണ്ട് പോകാന്‍ എളുപ്പമുണ്ട്.

>>ദേ..എന്ത് കാര്യം പറഞ്ഞാലും ഇങ്ങക്ക് ഒരു കളിയാക്കലാ....
>>ആക്കാനില്ലല്ലോ. നീ പറയുന്നതൊക്കെ കളി തന്നെ അല്ലേ ??
>>എന്തേലും കൊടുക്കാഞ്ഞാല്‍ അതിന്‍റെ മോശം നിങ്ങക്കാട്ടോ..
>>കൊടുക്കെണ്ടാന്നു ആര് പറഞ്ഞു. നാല് പവന്‍ സ്വര്‍ണം കൊടുക്കാം.
>>എന്‍റെ പടച്ചോനെ....ഞാന്‍ എന്താ ഈ കേക്കണേ. അങ്ങിനെ തന്നെ വേണം. നമ്മള്‍ ഒന്നിനും കുറയാന്‍ പാടില്ല...
>>അതേ പാടില്ല. അതോണ്ട്  നിന്‍റെ കഴുത്തില്‍ ഒരു നാല് പവന്റെ മാലയില്ലേ. അതങ്ങ് കൊടുത്തേക്കൂ..
>>ഓഹോ...അപ്പൊ അതാ ഉദ്ദേശം ല്ലെ ??. അങ്ങിനെ ഇപ്പൊ മാനം നേടണ്ടാ..
>>എന്നാ ഫോണ്‍ വെച്ചിട്ട് പോ..രാവിലെ തന്നെ മൂഡ്‌ ഓഫ്‌ ആക്കാതെ.

>>ഹലോ ഹലോ...ഒരു മിനുട്ട് ..ഫോണ്‍ വെക്കല്ലേ....
>>ഇനി ഒരു മിനുട്ടും ഇല്ല്ല. പോയെ....
>>അതേയ് ഒരു 1000 രൂപ തരോ..
>>എന്തിനാ..??
>>500 ടാക്സിക്കു..500 ആ കല്യാണ പെണ്ണിന്റെ കയ്യില്‍ കൊടുക്കാന്‍
>>ഇല്ല....
>>എന്നാല്‍ 500 രൂപ താ.. 200 ഓട്ടോ കൂലി. 300 കല്യാണ വീട്ടില്‍ .......

>>ഞാന്‍ 300 തരാം...200 ഓട്ടോ കൂലി..100 അവിടെ കൊടുക്കാന്‍.....,...
>>അതേയ്...ഒന്നും കൊടുക്കണ്ടാ...സന്തോഷം....
>>അപ്പൊ നിന്‍റെ  മാനം...??
>>അതു എന്നേ കപ്പല് കേറി....
>>എന്നു ??
>>കൃത്യമായി പറഞ്ഞാല്‍ നിങ്ങളുടെ താലി എന്റെ കഴുത്തില്‍ വീണ അന്ന്. ....(ഫോണ്‍ കട്ട് )
................................
.................................
ഹാവൂ.. ഒരു ബാധ ഒഴിഞ്ഞു കിട്ടിയ സന്തോഷത്തോടെ അയാള്‍ പുറത്തേക്ക് നടന്നു. അപ്പോഴേക്കും കമ്പനിയിലേക്കുള്ള ബസ്സ് ഹോണ്‍ മുഴക്കാന്‍ തുടങ്ങിയിരുന്നു. പുതിയൊരു പ്രവാസ പകലിന്റെ ആരവത്തിലേക്ക് ചെവിയോര്‍ത്തു അയാള്‍ ബസ്സില്‍ കയറി ഇരുന്നു.

---------------------------------ശുഭം----------------------------------------
.
.
.
------------------ചിത്രങ്ങള്‍ക്ക് കടപ്പാട്..ഗൂഗിള്‍ --------------------------------

.

69 comments:

  1. ഹഹഹ ഒരു പ്രവാസ സമാഹാരം ഒന്നാം അദ്യായം

    ReplyDelete
  2. ഓരോ ദിവസവും പുലരുന്നത്
    എന്തൊക്കെ പൊല്ലാപ്പുമായാണ് അല്ലേ!?
    ആശംസകള്‍

    ReplyDelete
  3. ഹിഹി..അങ്ങനെ സ്യൂട്ടും കോട്ടും ടൈയ്യും ഇട്ട മൊബെയിൽ പിടിച്ച്‌ നിക്കണ ചക്രവർത്തീനേം കാണാനായി...
    നിയ്ക്ക്‌ ചിരി അടക്കാൻ വയ്യാണ്ട്‌ ഉറക്കെ ചിരിച്ചു പോയി..!

    അഭിനന്ദനങ്ങൾ ട്ടൊ..എത്ര രസായിട്ട പ്രവാസ നൊമ്പരങ്ങൾ പകർത്തുന്നത്‌..ഹൊ..!

    ReplyDelete
  4. നാട്ടില്‍ന്ന്‍ കിട്ടുന്ന ഓരോ മിസ്ഡ്‌ കോളും ഇങ്ങനെയാ... ഇതാ പ്രവാസം..
    രസകര്മായ്‌ പറഞ്ഞു അക്ബര്‍ജി ...

    ReplyDelete
  5. ആ രാജാവിന്റെ പടമുള്ള നോട്ട് ഇല്ലായിരുന്നെങ്കില്‍ ....

    ReplyDelete
  6. മിസ്സിന്റെ മിസ്കോൾ പാര വിദേശത്തു കഴിയുന്ന പ്രവാസികളുടെ മാത്രം പ്രശ്നമല്ല കേട്ടോ.... നാട്ടലെ പ്രവാസികളുടേയും, സ്വന്തം വീട്ടിനുള്ളിൽ പ്രവാസിയായി കഴിയുന്നവരുടേയൊക്കെ പ്രശ്നമാണ്......

    ചുരുക്കത്തിൽ മിസ്സുള്ള ആണുങ്ങളുടെയൊക്കെ പ്രശ്നമാണ് മിസ്സിന്റെ മിസ്കോൾ.....

    - സരസമായി പറഞ്ഞു.....

    ReplyDelete
  7. ഓരോ ദിവസവും ഇങ്ങിനെ തന്നെ.
    മനുഷ്യന്‍ കള്ളന്മാരുകുന്നതില്‍ കുറ്റപ്പെടുത്താന്‍ തോന്നാത്ത സന്ദര്‍ഭങ്ങള്‍ സമ്മാനിക്കുന്ന കോളുകള്‍

    ReplyDelete
  8. രാജാവിന് ഒന്നിന് പതിനാലാ മൂല്യം... എങ്ങനെ ചാടി എഴുനേല്‍ക്കാതെയിരിക്കും?

    ReplyDelete
  9. ഞങ്ങ്ടെ രാജാവിന്റെ മൂല്യം നൂറ്റിനാൽ‌പ്പതിനു മേലാ...!
    ഞങ്ങ ഉറങ്ങാറേയില്ല.. പിന്നല്ലെ ഞെട്ടി എഴുന്നേൽക്കാൻ...!!
    ഓരോ മാസവും കാണും ഇത്തരം ഒന്നിൽ കൂടുതൽ കാളുകൾ....

    ReplyDelete
  10. >കൃത്യമായി പറഞ്ഞാല്‍ നിങ്ങളുടെ താലി എന്റെ കഴുത്തില്‍ വീണ അന്ന്.

    ha ha

    ReplyDelete
  11. നര്‍മ്മത്തിനൊപ്പം പ്രവാസത്തിന്റെ നൊമ്പരവും,കൂടി ചേര്‍ന്ന ഈ..മിസ്സ് കാള്‍ അസ്സലായി അക്ബര്കാ................

    ReplyDelete
  12. ഇതിനെയാണോ "യാന്ത്രികമായ ജീവിതം" എന്ന് പറയുന്നത്? എന്തരോ എന്തോ!

    ReplyDelete
  13. ഞങ്ങള്‍ക്കിവിടെ രാജാവല്ല ഫാല്‍ക്കനാ. പക്ഷേ മനസ്സില്‍ ഓര്‍ക്കുന്നത് രണ്ടും ഒന്ന് തന്നെ. അതിനങ്ങനെ പ്രത്യേകിച്ച് ദേശോം, ഭാഷ്യേം ഒന്നും ഇല്ല അതുപോലെ തന്നെ ഈ മിസ്‌കാളിനും.
    ഉള്ളിലൊതുക്കുന്ന നൊമ്പരങ്ങള്‍ സരസമായി വായിക്കുമ്പോള്‍ ഒരു സുഖം. അക്ബര്‍ക്ക സുന്ദരമായ പോസ്റ്റ്‌

    ReplyDelete
  14. പ്രവാസിയുടെ ഫോണ്‍ വിളി ചിരിപ്പിച്ചു ഇക്കാ...
    ആശംസകള്‍.... :)

    ReplyDelete
  15. സൂപ്പര്‍ ആയി ഈ ഫോണ്‍ സംഭാഷണം..പ്രവാസികള്‍ക്ക് ഓര്‍ത്ത്‌ ചിരിക്കാന്‍ പറ്റിയ ഒന്ന്..ആശംസകള്‍

    ReplyDelete
  16. ഹ ഹ ഹാ , ചിരിക്കാന്‍ വക നല്‍കിയ ഒരു നല്ല്ല കഥ . അഭിനന്ദനങ്ങള്‍

    ReplyDelete
  17. ഒട്ടും അതിശയോക്തിയില്ലാതെ ജീവിതത്തിലെ ഒരു നിത്യസംഭവം ഇങ്ങിനെ സരസമായവതരിപ്പിച്ച് ചിരിപ്പിക്കുന്ന അങ്ങേയ്ക്ക് പ്രണാമം.

    ReplyDelete
  18. അതെ അതാണ് രാജാവിന്റെ തല ഉള്ള അത്.......:)

    ReplyDelete
  19. അല്ല ..ഈ മിസിസ്മാര്‍ക്കെല്ലാം ഒരേ ഭാഷയാണോ !! നര്‍മ്മം കലക്കീട്ടോ :-)

    ReplyDelete
  20. ചിരിപ്പിച്ചേ അടങ്ങൂ എന്ന് വാശിയാണ് അല്ലെ ഇക്കാ ..നിത്യജീവിതത്തിലെ മൂഹൂര്‍തങ്ങളെ സരസ്സമായി അവതരിപ്പിക്കുന്നതിനു അഭിനന്ദനങ്ങള്‍.

    ReplyDelete
  21. നാട്ടിലെ സീരിയസ് തമാശ...........നന്നായിട്ടുണ്ട് അക്ബര്‍ ബായ്....!

    ReplyDelete
  22. ഒരിക്കല്‍ അകപ്പെട്ടാല്‍ പിന്നെ തിരിച്ചു കയറാന്‍ പറ്റാത്ത ഒരു ചുഴിയാണ് പ്രവാസ ജീവിതം. നര്‍മ്മത്തിലൂടെ പ്രവാസത്തിന്‍റെ നൊമ്പരങ്ങള്‍ വളരെ രസകരമായി അവതരിപ്പിച്ചു. ആസ്വദിച്ചു വായിച്ചു. ആശംസകള്‍.

    ReplyDelete
  23. കൊമ്പന്‍

    Cv Thankappan

    വര്‍ഷിണി* വിനോദിനി

    കാടോടിക്കാറ്റ്‌

    രമേശ്‌ അരൂര്‍

    Pradeep Kumar

    പട്ടേപ്പാടം റാംജി

    Hashiq

    വീ കെ

    കാഴ്ചക്കാരന്‍

    SAHEER MAJDAL

    വിഷ്ണു ഹരിദാസ്‌

    Jefu Jailaf

    Shaleer Ali

    മുഹമ്മദ്‌ ഷാജി

    Salim Veemboor സലിം വീമ്പൂര്‍

    ഇലഞ്ഞിപൂക്കള്‍

    അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ

    ഒരു ദുബായിക്കാരന്‍

    അനാമിക

    HABEEB KOZHISSERI

    അറേബ്യന്‍ എക്സ്പ്രസ്സ്‌

    പ്രിയപ്പെട്ടവരേ..പോസ്റ്റ് വായിച്ചു അഭിപ്രായം പറയാന്‍ കാണിച്ച സൌമനസ്യത്തിന് നന്ദി. നിങ്ങളുടെ പ്രോത്സാഹനം മാത്രമാണ് എഴുതാനുള്ള പ്രചോദനം.

    ReplyDelete
  24. പരസ്പരം മനസ്സിലാക്കി ജീവിക്കുമ്പോള്‍ ജീവിതം എത്ര സുന്ദരം. ഇവിടെ നായിക അവളുടെ ആവശ്യങ്ങള്‍ പറയുമ്പോഴും അയാളുടെ പരിമിതികള്‍ അവള്‍ക്കു നന്നായി അറിയാം. എങ്കിലും അവള്‍ക്കു പറയാന്‍ മറ്റാരുണ്ട്. അത് അയാള്‍ക്കും അറിയാം.

    ജീവിതത്തിലേക്ക് അവിചാരിതമായി മല പോലെ കടന്നു വരുന്ന പ്രശ്നങ്ങളെ ആ തിരിച്ചറിവുകള്‍ മഞ്ഞു പോലെ ഉരുക്കിക്കളയുന്നു. ജീവിത നദി പിന്നെയും ഒഴുകുന്നു. ചുഴികളും തിരകളുമില്ലാതെ ശാന്തമായി അങ്ങിനെ..ഒന്ന് മനസ്സ് വെച്ചാല്‍ മാത്രം മതി.

    ഇത് പറയാനായിരുന്നു ഞാന്‍ ശ്രമിച്ചത്. എത്രത്തോളം വിജയിച്ചു എന്ന് അറിയില്ല

    ReplyDelete
  25. വായിച്ചു.... :)

    ReplyDelete

  26. ദൈനംദിന നർമ്മ കഥ.
    കൊള്ളാം!

    ReplyDelete
  27. ഹാസ്യത്തിന്റെ മേമ്പൊടിയോടെ പറഞ്ഞ സത്യം രസമായിട്ടുണ്ട്. ചിരിക്കാതെ വയ്യ..

    ReplyDelete
  28. സ്വന്തം അനുഭവം ആയതോണ്ടാവും ഇത്ര അനായാസം എഴുതാന്‍ പറ്റുന്നത് അല്ലെ....?

    അവസാന വരികളില്‍ കുടുംബിനിയെ പെരുത്തിഷ്ട്ടമായി....!

    ReplyDelete
  29. നല്ല നര്‍മ്മം,
    പ്രവാസികള്‍ക്ക് ഓര്‍ത്തു വെക്കാന്‍ നല്ലൊരു പ്രായോഗിക സാമ്പത്തിക സുരക്ഷാ പാഠവും.

    ReplyDelete
  30. ഓട്ടോകാഡ് പഠിക്കാത്തതിന്ന്റെ കുഴപ്പം, അല്ലാതെന്ത് പറയാൻ!

    ReplyDelete
  31. പതിവ് പോലെ ചിരിയുടെ പൊടിപൂരം ,,

    ReplyDelete
  32. അങ്ങിനെ തന്നെ ചെയ്യണം .
    കൊടുക്കരുത്. അനങ്ങിയാല്‍ ചിലവാണ്‌. .
    പറഞ്ഞപോലെ മിസ്‌ കോള്‍ എന്ന സംഭവം കണ്ടുപിടിച്ചത് ആരാണാവോ.
    രസികന്‍ പോസ്റ്റ്‌.

    ReplyDelete
  33. ഒരു കല്യാണം കഴിച്ചു കുടുങ്ങി ഇരിക്ക്യ...ഇനി മറ്റൊരാളുടെ ദുരന്തത്തിന് ഞാന്‍ കൂട്ടുനില്‍ക്കില്ല എന്ന് പറഞ്ഞു ഒഴിവാകാമായിരുന്നു
    ഏതായാലും ചക്കിക്കൊത്ത ചങ്കരന്‍ തന്നെ!!

    ReplyDelete
  34. ഹഹ.... ചിരിപ്പിച്ചു

    ReplyDelete
  35. കൊളളാം. രസിച്ച് വായിച്ച് ചിരിച്ചു.

    ReplyDelete
  36. വായിച്ചു രസിച്ചു. ദൈനംദിന ജീവിതത്തിലെ നിസ്സാരമായ സംഭവങ്ങൾ പോലും ഇങ്ങനെ രസകരമായീ എഴുതുവാനുള്ള കഴിവിനു സ്നേഹസലാം.

    ReplyDelete
  37. റിയാല്‍ കുഴിക്കാന്‍ പോയ പുയ്യാപ്ലയോട് പായ്യാരം പറയലായിപ്പോയി പ്രവാസി ഭാര്യയുടെ വിധി..
    ഫോണ്‍ വിളി രസകരം.

    ReplyDelete
  38. ഹോ, ങ്ങടെ ഒരു കാര്യം അക്ബര്‍ ഭായ്.....!

    ReplyDelete
  39. പ്രവാസികൾക്കു മാത്രമൊന്നുമല്ല, ഇതൊരാഗോള പ്രതിഭാസമാണ്

    ReplyDelete
  40. ഹഹ്ഹഹാ
    ചിരിപ്പിച്ച് കൊല്ലും ഈ ഭായി

    ReplyDelete
  41. ഒരു ഭാര്യയും ഭര്‍ത്താവുമുള്ള സംഭാഷണം..
    >> അതേയ്..
    << എന്തേയ്...?
    >> ഇങ്ങക്കൊന്ന്‍ ഗള്‍ഫീ പോയ്ക്കൂടെ...?
    << തെന്തിനാപ്പോ....?
    >> അല്ല, ഇച്ചൊരു പൂതി...
    << പൂത്യോ..?
    >> ആ...
    << എന്ത് പൂതി...
    >> അല്ല, ഇങ്ങളൊന്നു ഗള്‍ഫീന്ന്‍ വരുന്നത് കാന്നാന്‍... തായത്തെപള്ളീലെ നബീസൂന്റെ കെട്ട്യോന്‍ വന്നണ്ണ്‍ എന്തെന്ന് ഒള്ലൊരു വമ്പ്.
    ഇതാണ് പെണ്ണ്... പെന്സ്വാതന്ത്ര്യ വാദികളെ നിങ്ങള്‍ ക്ഷമിച്ചാലും..

    അക്ബര്‍ ഭായീ.. പോസ്റ്റ് കലക്കി..

    ReplyDelete
  42. അനുഭവങ്ങള്‍ ചാലിയാറിലെ വെള്ളം ചേര്‍ക്കാതെ ഇനിയും പോന്നോട്ടെ ..മിസ്സ് കോള് കണ്ടു വട്ടാകുമ്പോ ഇടക്കെടുത്തു വായിക്കാലോ !

    ReplyDelete
  43. അക്ബര്‍ക്കാ... ഈ പറ്റില്ല എന്ന് തുറന്നുപറയാനാകാതെ പെട്ടുപോകുന്നവരും ഒരുപാടുണ്ട് പ്രവാസികള്‍ക്കിടയില്‍. പലരുടേയും പ്രവാസം അവസാനിക്കാത്തതും ഒന്നും കൊടുക്കാനില്ല എന്ന് തുറന്നുപറയാന്‍ അഭിമാനം സമ്മതിക്കാത്തതുകൊണ്ടാണ്. ഓരോരോ മാമൂലുകള്‍.

    ഒരു കൂട്ടുകാരന്റെ വിവാഹം കഴിഞ്ഞ് രണ്ടാമത്തെ ആഴ്ച ഭാര്യയുടെ അമ്മോന്റെ കുടീരിക്കല്‍ വന്നു. കല്ല്യാണം കഴിഞ്ഞ ടൈമല്ലേ... ഭാര്യന്റെ മുന്നില ആളാവാന്‍ വേണ്ടി 'പുയ്യാപ്ലന്റെ വക ഡബിള്‍ ഡോര്‍ ഫ്രിഡ്ജ്'. ഒരാഴചകൂടെ കഴിഞ്ഞപ്പൊ വേറെ ഒരു അമ്മോന്റെ കുടീരിക്കല്. അവിടേം 'പുയ്യാപ്ലന്റെ വക ഡബിള്‍ ഡോര്‍ ഫ്രിഡ്ജ്'. അതുകഴിഞ്ഞ് ഓളെ എളാപ്പന്റെ കുടീരിക്കല്. അവിടെ 'പുയ്യാപ്ലന്റെ വക വാഷിംഗ് മെഷീന്‍'. ഒരുമാസംകൊണ്ട് 50000 രൂപ വെറുതേ ആളാവാന്‍ വേണ്ടി മാത്രം ചെലവാക്കി. ലീവ് കഴിഞ്ഞ് ദുബായില്‍ എത്തിയപ്പോള്‍ ഈ കടമൊക്കെ വീട്ടി എന്ന് തിരിച്ചുപോകും എന്നും ആലോചിച്ച് താടിക്ക് കയ്യും കൊടുത്ത് മൂപ്പരാള് ഇരുന്നത് ഇന്നും ഓര്‍മണ്ട്.

    ഒരുപാട് ചിന്തിക്കേണ്ട ഒരു വിഷയം ഈ നര്‍മത്തിനിടക്ക് ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അഭിനന്ദനങ്ങള്‍

    ReplyDelete
  44. ഹ..ഹ.. തകര്‍ത്തു, അക്ബര്‍ ഭായ്!

    ReplyDelete
  45. രസകരമായി പറഞ്ഞിരിക്കുന്നു. ദൈനം ദിന ജീവിതത്തിൽ സാധാരണ പ്രവാസികളുടെ ഇടയിൽ നടക്കുന്ന ഒന്ന്. ആശംസകൾ

    ReplyDelete
  46. ഓരോ മാസത്തിലെയും ബഡ്ജറ്റ് തെറ്റിക്കാനിതു പോലെയെന്തൊക്കെയാ വരുന്നത്..
    തുടർച്ചയായ മിസ്ഡ് കാണുമ്പോൾ പേടിക്കാത്ത പ്രവാസികളില്ല..
    പ്രവാസനൊമ്പരങ്ങളുടെ മനോഹരമായ നർമ്മാവിഷ്കാരം..

    ReplyDelete
  47. :)
    മിസ്‌ കോള് കണ്ടുപിടിച്ചവന്റെ മണ്ടക്കടിക്കണം. അത് നാട്ടില്‍ നിന്നും കൂടി വരുമ്പോള്‍ ചങ്കിടിക്കും.

    സംഗതി തമാശാനെങ്കിലും ബീവിയെ ഒതുക്കിയ വഴി പലര്‍ക്കും ഒരു പാഠമാണ്.

    ReplyDelete
  48. മാനം പോകുന്ന കാര്യമായിട്ടും മനസ്സ് തുറന്നു ചിരിച്ചു.തലക്കെട്ടിനു മുന്നില്‍ തലക്കെട്ടഴിഞ്ഞു.

    ReplyDelete
  49. ഹി ഹി ശെരിക്കും നമ്മളെ കൂടെയുള്ള ആരോ ഫോണ്‍ ചെയ്യുന്ന പോലെ തോന്നി നല്ല നര്‍മ്മം ആശംസകള്‍ ഇക്കോ

    ReplyDelete
  50. അവളുടെ മാനം കപ്പലുകയറിയ അതേ ദിവസം അവന്റെ മനസ്സമാധാനവും കപ്പലുകയറി...!! കറുത്ത ഹാസ്യത്തിന്റെ മിനുത്ത സാമ്പിൾ. നന്നായി.

    ReplyDelete
  51. ഹിഹിഹി മനുഷ്യനെ ചിരിപ്പിച്ചു കൊല്ലും ...:))

    ReplyDelete
  52. ഇന്നെ ഒരു കോന്തന്‍ കേട്ട്യതല്ലേ.

    കെട്ട്യോള്‍ക്ക്‌ തിരിച്ചറിവായി. ഇനി എന്നാണാവോ......

    ഇത് മിസ്കോള്‍ അല്ലല്ലോ മിസിസ് കോളല്ലേ?

    ReplyDelete
  53. കൃത്യമായി പറഞ്ഞാല്‍ നിങ്ങളുടെ താലി എന്റെ കഴുത്തില്‍ വീണ അന്ന്....>>>> ഇങനെ ഉടുപ്പിടാത്ത സത്യങൾ വിളിച്ചു പറയല്ലേ ചാലിയാർ സാറേ... നങൾക്കെല്ലാം മൻസിലായി ;)

    ReplyDelete
  54. അപ്പോള്‍ ഇതാണ് പ്രവാസി അല്ലെ..............?

    ReplyDelete
  55. Naushu

    jayanEvoor

    sreee

    ഐക്കരപ്പടിയന്‍ said...

    വഴിപോക്കന്‍ | YK

    ചീരാമുളക്

    സിയാഫ് അബ്ദുള്‍ഖാദര്‍

    മന്‍സൂര്‍ ചെറുവാടി

    ഇസ്മായില്‍ കുറുമ്പടി
    sumesh vasu

    സുനി

    മുല്ല

    mayflowers

    അംജത്‌

    viddiman

    ഷാജു അത്താണിക്കല്‍

    aboothi:അബൂതി

    രമേശ്‌ അരൂര്‍

    sidheek Thozhiyoor

    ഷബീര്‍ - തിരിച്ചിലാന്‍

    Biju Davis

    Mohiyudheen MP

    നവാസ് ഷംസുദ്ധീൻ

    ജോസെലെറ്റ്‌ എം ജോസഫ്‌

    ആറങ്ങോട്ടുകര മുഹമ്മദ്‌

    rasheed mrk

    പള്ളിക്കരയില്‍

    kochumol(കുങ്കുമം)

    Haneefa Mohammed

    Abdhul Vahab

    Vp Ahmed

    പ്രിയപ്പെട്ടവരേ..പോസ്റ്റ് വായിച്ചു അഭിപ്രായം പറയാന്‍ കാണിച്ച സൌമനസ്യത്തിന് നന്ദി. നിങ്ങളുടെ പ്രോത്സാഹനം മാത്രമാണ് എഴുതാനുള്ള പ്രചോദനം.

    ReplyDelete
  56. Hello from France
    I am very happy to welcome you!
    Your blog has been accepted in ASIA INDIA a minute!
    We ask you to follow the blog "Directory"
    Following our blog will gives you twice as many possibilities of visits to your blog!
    Thank you for your understanding.
    On the right side, in the "green list", you will find all the countries and if you click them, you will find the names of blogs from that Country.
    Invite your friends to join us in the "directory"!
    The creation of this new blog "directory" allows a rapprochement between different countries, a knowledge of different cultures and a sharing of different traditions, passions, fashion, paintings, crafts, cooking,
    photography and poetry. So you will be able to find in different countries other people with passions similar to your ones.
    We are fortunate to be on the Blogspot platform that offers the opportunity to speak to the world.
    The more people will join, the more opportunities everyone will have. And yes, I confess, I need people to know this blog!
    You are in some way the Ambassador of this blog in your Country.
    This is not a personal blog, I created it for all to enjoy.
    SO, you also have to make it known to your contacts and friends in your blog domain: the success of this blog depends on all Participants.
    So, during your next comments with your friends, ask them to come in the 'Directory' by writing in your comments:
    *** I am in the directory come join me! ***
    You want this directory to become more important? Help me to make it grow up!
    Your blog is in the list Europe TURKEY and I hope this list will grow very quickly
    Regards
    Chris
    We ask that you follow our blog and place a badge of your choice on your blog, in order to introduce the "directory" to your friends.
    http://nsm05.casimages.com/img/2012/07/12/12071211040212502810092867.gif
    http://nsm05.casimages.com/img/2012/03/19/120319072128505749603643.gif
    http://nsm05.casimages.com/img/2012/03/24/1203240217091250289621842.png
    http://nsm05.casimages.com/img/2012/03/28/120328020518505749640557.gif
    http://nsm05.casimages.com/img/2012/03/26/1203260602581250289633006.gif

    If you want me to know the blog of your friends, send me their urls which allows a special badge in the list of your country
    I see that you know many people in your country, you can try to get them in the directory?

    ReplyDelete
  57. ഒരു മിസ്സിസ്സിന്റെ
    മിസ്ഡ് കോളിനിങ്ങനേ..
    അപ്പോൾ ദിനം പ്രതി അനേകം
    മിസ്സ്മാരുടേയും ,മിസ്ട്രസുമാരുടേയുമൊക്കെ കോളുകളറ്റ്ന്റുചെയ്യുന്ന ‘ചിലരു’ടെയൊക്കെ ‘ഗതികേടൊന്നോർത്തു നോക്കിയേ എന്റെ ഭായ്..!

    അസ്സലായിട്ടുണ്ട് കേട്ടോ ഗെഡീ

    ReplyDelete
  58. അപ്പൊ നിന്‍റെ മാനം...??
    >>അതു എന്നേ കപ്പല് കേറി....
    >>എന്നു ??
    >>കൃത്യമായി പറഞ്ഞാല്‍ നിങ്ങളുടെ താലി എന്റെ കഴുത്തില്‍ വീണ അന്ന്.


    ഹ..ഹ.. അരങ്ങ് തകർത്തു.

    ReplyDelete
  59. ഞാനിതു കണ്ടില്ല.വായിക്കാന്‍ താമസിച്ചു.
    അസ്സലായിട്ടുണ്ട് കേട്ടൊ. അഭിനന്ദനങ്ങള്‍.

    പിന്നെ ആ ഭാര്യയ്ക്ക് എന്തൊരു ബുദ്ധ്യാ...എത്ര വലിയ സത്യങ്ങളാ അവരു ചുമ്മാ പറയുന്നേ...കൊള്ളാം.

    ReplyDelete
  60. അവധിക്കാലത്ത് ചില പ്രധാനപോസ്റ്റുകള്‍ വായിക്കാന്‍ സാധിച്ചില്ല. അതിലൊന്നാണിത്

    ഒരു സാധാരണക്കാരന്റെ ദൈനംദിനജീവിതത്തിലെ നിമിഷങ്ങള്‍ ഇത്ര നര്‍മ്മചാരുതയോടെ പറയുമ്പോള്‍ കേള്‍ക്കാനെന്തുസുഖം.

    ReplyDelete
  61. ബിലാത്തിപട്ടണം Muralee Mukundan

    കുമാരന്‍ | kumaaran

    Echmukutty പറയുന്നേ...കൊള്ളാം.

    ajith

    പ്രിയപ്പെട്ടവരേ..പോസ്റ്റ് വായിച്ചു അഭിപ്രായം പറയാന്‍ കാണിച്ച സൌമനസ്യത്തിന് നന്ദി. നിങ്ങളുടെ പ്രോത്സാഹനം മാത്രമാണ് എഴുതാനുള്ള പ്രചോദനം.

    ReplyDelete
  62. അയ്യോ ഞാന്‍ ഇവിടെത്താന്‍ വളരെ വൈകി
    ബൂലോകതീന്നാ ഇവിടെതീത്, എന്തായാലും
    ഈ മിസ്സ്‌ കോള്‍ ചരിതം നന്നായിപ്പറഞ്ഞു
    ശരിക്കും ആസ്വതിച്ചു എന്ന് പറയട്ടെ,
    ഇനിയും പോരട്ടെ പുതിയ തമാശകള്‍
    ചാലിയാര്‍ പുഴയോരത്ത് നിന്നും
    ആശംസകള്‍

    ReplyDelete
  63. Kollaam kalakki..
    dhaaraala manassulla pravaassi..

    ReplyDelete
  64. വെറും വയറ്റിലെ മിസ്കാള്‍ ഇഷ്ടമായി.മിസിസുകളുടെ മിസ്‌കോള്‍ ചിലപ്പോഴൊക്കെ എന്തെങ്കിലും പറയിപ്പിക്കും. ഈ കോള്‍ ങ്ങക്ക് ലാഭകരമായി പരിണമിച്ചു. അടുത്തത്‌ എങ്ങനെയെന്ന് ആര്‍ക്കറിയാം. വിശദാംശങ്ങളില്ലാത്ത വെറും സംഭാഷങ്ങള്‍ തന്നെ വാചാലമാണ്. ആശംസകള്‍

    ReplyDelete
  65. പാവം ഇത്താത്ത (മുമ്പ് വായിച്ചിരുന്നു,അന്നും ഇന്നും കമന്റ്റ് പോസ്റ്റ് ചെയ്യാന്‍ എന്റെ സര്‍വ്വന്റ് സോറി സര്‍വ്വര്‍ സമ്മതിക്കുന്നില്ല!!!എന്താണാവോ?)

    ReplyDelete
  66. ഈ മിസ്ട് കാള്‍ എനിക്ക് എങ്ങനെ മിസ്സ്‌ ആയി അക്ബര്‍ ഇക്ക....??

    ഇത് ഒരു ഒന്നു ഒന്നര മിസ്സ്സ്‌ കാള്‍ ആണ് കേട്ടോ...
    ചാര്‍ലി ചാപ്ലിനെപ്പോലെ സ്വന്തം വേദനകള്‍ നര്‍മത്തില്‍
    പൊതിഞ്ഞു അവതരിപ്പിക്കുമ്പോള്‍ മറ്റുള്ളവര്‍ക്കും രസം..
    ഒരു പ്രവാസിക്ക് ഇതില്‍ അപ്പുറം ഒന്നും ആവില്ല എന്ന സത്യം കൂടി
    ഈ നര്‍മം ഓര്‍മിപ്പിക്കുന്നു അക്ബര്‍...

    ഭാര്യ ഭര്‍തൃ ബന്ധത്തിന്റെ നിര്‍മലം ആയ ഒരു കാഴ്ചപ്പാട് കൂടി
    ഇതില്‍ നമുക്ക് വായിക്കാം..എന്റെ മാനം എന്നേ കപ്പല്‍ കേറി എന്ന
    ആ വാചകം രണ്ടു പേരുടെയും മനസ്സ് ഒന്നിപ്പിക്കുന്ന ഒരു സ്നേഹ
    സന്ദേശം കൂടി ആവുന്നു ഒന്ന് കൂടി വായിക്കുമ്പോള്‍...പരസ്പരം ഉള്ള ഒരു
    വേദന പങ്കു വെയ്ക്കല്‍..മനോഹരം ആയ ഈ കൊച്ചു കഥയ്ക്ക് ഹൃദയം
    നിറഞ്ഞ അഭിനന്ദനങ്ങള്‍...

    ReplyDelete
  67. P V Ariel

    sandynair

    Arif Zain

    Areekkodan | അരീക്കോടന്‍

    ente lokam

    വന്നു വായിച്ചതില്‍ വളരെ സന്തോഷം. ഇങ്ങിനെയൊക്കെ ചില മുഹൂര്‍ത്തങ്ങള്‍ ഇല്ലെങ്കില്‍ പിന്നെ എന്തോന്ന് കുടുംബ ജീവിതം അല്ലെ :)

    ഒരു കിലോ സ്വര്‍ണത്തില്‍ നിന്നും നാല് പവനായി ചുരുങ്ങി ഒടുവില്‍ 100 രൂപയില്‍ എത്തിയപ്പോഴും ഭാര്യക്കും ഭര്‍ത്താവിനുമിടയില്‍ പിണക്കം ഇല്ല എന്നു മാത്രമല്ല അവര്‍ക്ക് അപ്പോഴും തമാശ പറയാനും ആസ്വദിക്കാനും കഴിയുന്നു. ഈ പരസ്പര ധാരണ മാത്രം മതി കുടുംബം എല്ലാ ഇല്ലായ്മയിലും സ്വര്‍ഗമാവാന്‍. :),:)

    ReplyDelete
  68. കൊടുക്കാരുന്നു. പാവം മല്‍ബി. അല്ലെങ്കില്‍ പിന്നെ കടക്കാരനോട് വാങ്ങേണ്ടി വരില്ല.
    രസമായി പറഞ്ഞു.

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..