ബീഫ് നിരോധിച്ചെന്നു കേട്ടു ചിരിക്കണോ കരയണോ എന്ന സംശയത്തിലാണ് ഞാന്‍. ബീഫിന്റെ കൂടെ പൊറോട്ടയോ ദോശയോ അങ്ങിനെ എന്തും കഴിക്കാൻ ഇഷ്ടമായിരുന്നു. പുട്ടൊഴികെ.
ഞാനും പുട്ടും തമ്മിൽ പണ്ടേ യോജിപ്പിലല്ല. പിന്നെ വാശിപിടിച്ചാൽ വീട്ടീന്ന് ഒന്നും കിട്ടില്ലാ എന്നറിയാവുന്നതുകൊണ്ട് ഒരു ഡിമാണ്ട് വെക്കും. പഴം ഉണ്ടെങ്കിൽ കഴിക്കാം. ഉമ്മ പുട്ടിന്റെ കൂടെ രണ്ടു മൈസൂർ പഴം ബോണസായി തരും.
അങ്ങിനെ പുട്ടും ഞാനും തമ്മിലുള്ള അകൽച്ച നിലനിൽക്കെയാണ് നുമ്മ പെണ്ണ് കെട്ടുന്നത്. ഈ ദുശ്ശീലം മാറാൻ വീട്ടുകാര്‍ നിര്‍ബന്ധിച്ചു കെട്ടിച്ചതാണെന്നു ചില അസൂയാലുക്കൾ പറയുന്നു. അതെന്തേലും ആവട്ടെ, വലതുകാൽ വെച്ച് അടുക്കളയിൽ കയറുമ്പോൾ കൈകൂപ്പി ഞാൻ ഒന്നേ അവളോട് ആവശ്യപ്പെട്ടുള്ളൂ..ദയവായി പുട്ടുണ്ടാക്കരുത്.
രണ്ടാം ദിവസം ദേ കിടക്കുന്നു മേശപ്പുറത്തു പുട്ട്. അവധി കഴിഞ്ഞു തിരിച്ചു പോകുന്ന പ്രവാസിയെപ്പോലെ മ്ലാനമായ എന്റെ മുഖം കണ്ടപ്പോൾ ഉമ്മ പറഞ്ഞു >>>ഡാ ആ കുട്ടി ഇന്നലെ വന്നു കയറിയതാ..നിന്റെ ഈ ഊളത്തരമൊന്നും അതിനോട് കാണിക്കരുത്..അത് അതിന്റെ പാട്ടിനു പോകും.<<<<.
ഈ ഒണക്കപ്പുട്ടു കഴിക്കുന്നതിലും നല്ലത് അതാ...പ്ലേറ്റിൽ കിടക്കുന്ന പുട്ടിനെ നോക്കി ഞാൻ ആത്മഗതം ചെയ്തത് ഉമ്മ കേട്ടു. >>>ഒറ്റ കുത്ത് വെച്ച് തരും ഞാൻ. മര്യാദക്കു അവിടെ ഇരുന്നു തിന്നിട്ടു പൊയ്ക്കോ<<<. ങേ..!! ഉമ്മ പഴയ ഉമ്മയല്ല. മരുമോളുടെ ബലത്തിലാ കളി.
ഇടക്കിടെ പുട്ട് പിന്നെയും മേശപ്പുറത്തു പ്രത്യക്ഷപ്പെട്ടു തുടങ്ങി. പതിയെ വേദനയോടെ ആ സത്യം ഞാൻ മനസ്സിലാക്കി. എന്റെ ഭാര്യക്ക് പുട്ട് മാത്രമേ ഉണ്ടാക്കാനറിയൂ. ഉമ്മൻചാണ്ടിയുടെ പിന്നാലെ പി ഏ മൊബൈലുമായി നടക്കുന്നപോലെ അവൾ പുട്ടുമായി വരുമ്പോൾ പിന്നാലെ പഴവുമായി ഉമ്മ ഉണ്ടാവും. ഈ ദാമ്പത്യം മുന്നോട്ടു കൊണ്ട് പോകേണ്ടതിന്റെ ആവശ്യം എന്നെക്കാൾ ഉമ്മക്കാണ് എന്ന് തോന്നുന്നു..
അങ്ങിനെയിരിക്കെ രാവിലെ മേശപ്പുറത്തു പട്ടും കറിയും. പഴമില്ല. തൊട്ടടുത്ത കേസേരയിലിരുന്നു എന്റെ അനിയൻ പുട്ട് , കറിയിൽ കുഴച്ചു തട്ടുകയാണ്. അതുകൂടി കണ്ടപ്പോ എന്റെ ദേഷ്യം കൂടി.. വർഗ്ഗ ബോധാമില്ലാത്തവൻ. ഒന്ന് പതുക്കെത്തിന്നെടാ..കൊല്ലിയ ിൽ തട്ടും.
"ഉമ്മാ.. പഴം". ഞാൻ നീട്ടി വിളിച്ചു. >>>പഴമില്ല. കറിയും കൂട്ടി കഴിച്ചോ<<<. അകത്തു നിന്നും ഒരശരീരി. എന്റെ ഉമ്മയാണ്. ഇതെവിടുത്തെ ന്യായം. പഴമില്ലാതെ ഞാൻ പുട്ടു കഴിക്കേ. അയ്യേ..വിശന്നിട്ടാണെങ്കിൽ കണ്ണു കാണാൻ വയ്യ.
ഇതൊന്നും ശ്രദ്ധിക്കാതെ അനിയൻ, അവൻ ചെയ്യുന്ന ജോലിയിൽ ആത്മാർഥത കാണിക്കുകയാണ്. പുട്ട് കാലിയായിക്കൊണ്ടിരിക്കുന്നു . ഞാൻ അടുത്ത കടയിലേക്ക് ഓടി. പഴവുമായി തിരിച്ചു വന്നപ്പോ പ്ലേറ്റിൽ പുട്ടില്ല. പുട്ടിനു മുമ്പിൽ അനിയൻ മജീഷ്യൻ മുതുകാട് ആയി മാറിയിരുന്നു. പുട്ട് വാനിഷ്. എന്തൊരു കയ്യടക്കം !!!
>>>ആഹ പഴമില്ലാതെത്തന്നെ മുഴുവൻ കഴിച്ചല്ലോ. അപ്പൊ ഇനിയെന്നും പുട്ടും കറിയും ഉണ്ടാക്കാം<<<. കഥയറിയാതെ ഡൈനിങ്ങ റൂമിലേക്ക് വന്ന ഭാര്യയുടെ ഉപദേശം. അത് കേട്ടതോടെ വായിൽ കുത്തിനിറച്ച പുട്ട് അയവെട്ടിക്കൊണ്ടിരുന്ന അനിയൻ കണ്ണു തുറിച്ചു ഞങ്ങളെ രണ്ടാളെയും മാറി മാറി നോക്കി..അടക്കിപ്പിടിച്ച ചിരിയുടെ കണ്ട്രോൾ പോകുമെന്ന് കരുതിയാവും മൂപ്പർ സ്ഥലം വിട്ടു.
-------------------------- -------------------------- -------------------------- -----------
പ്രവാസത്തിൽ വന്നു കുബ്ബൂസ് കഴിച്ച ആദ്യദിവസം മുതൽ ഞാൻ പുട്ടിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു. ആവിയിൽ വെന്തവനെ പുട്ടേ. നിന്നെ ആരും നിരോധിക്കാതിരിക്കട്ടെ...
ഞാനും പുട്ടും തമ്മിൽ പണ്ടേ യോജിപ്പിലല്ല. പിന്നെ വാശിപിടിച്ചാൽ വീട്ടീന്ന് ഒന്നും കിട്ടില്ലാ എന്നറിയാവുന്നതുകൊണ്ട് ഒരു ഡിമാണ്ട് വെക്കും. പഴം ഉണ്ടെങ്കിൽ കഴിക്കാം. ഉമ്മ പുട്ടിന്റെ കൂടെ രണ്ടു മൈസൂർ പഴം ബോണസായി തരും.
അങ്ങിനെ പുട്ടും ഞാനും തമ്മിലുള്ള അകൽച്ച നിലനിൽക്കെയാണ് നുമ്മ പെണ്ണ് കെട്ടുന്നത്. ഈ ദുശ്ശീലം മാറാൻ വീട്ടുകാര്‍ നിര്‍ബന്ധിച്ചു കെട്ടിച്ചതാണെന്നു ചില അസൂയാലുക്കൾ പറയുന്നു. അതെന്തേലും ആവട്ടെ, വലതുകാൽ വെച്ച് അടുക്കളയിൽ കയറുമ്പോൾ കൈകൂപ്പി ഞാൻ ഒന്നേ അവളോട് ആവശ്യപ്പെട്ടുള്ളൂ..ദയവായി പുട്ടുണ്ടാക്കരുത്.
രണ്ടാം ദിവസം ദേ കിടക്കുന്നു മേശപ്പുറത്തു പുട്ട്. അവധി കഴിഞ്ഞു തിരിച്ചു പോകുന്ന പ്രവാസിയെപ്പോലെ മ്ലാനമായ എന്റെ മുഖം കണ്ടപ്പോൾ ഉമ്മ പറഞ്ഞു >>>ഡാ ആ കുട്ടി ഇന്നലെ വന്നു കയറിയതാ..നിന്റെ ഈ ഊളത്തരമൊന്നും അതിനോട് കാണിക്കരുത്..അത് അതിന്റെ പാട്ടിനു പോകും.<<<<.
ഈ ഒണക്കപ്പുട്ടു കഴിക്കുന്നതിലും നല്ലത് അതാ...പ്ലേറ്റിൽ കിടക്കുന്ന പുട്ടിനെ നോക്കി ഞാൻ ആത്മഗതം ചെയ്തത് ഉമ്മ കേട്ടു. >>>ഒറ്റ കുത്ത് വെച്ച് തരും ഞാൻ. മര്യാദക്കു അവിടെ ഇരുന്നു തിന്നിട്ടു പൊയ്ക്കോ<<<. ങേ..!! ഉമ്മ പഴയ ഉമ്മയല്ല. മരുമോളുടെ ബലത്തിലാ കളി.
ഇടക്കിടെ പുട്ട് പിന്നെയും മേശപ്പുറത്തു പ്രത്യക്ഷപ്പെട്ടു തുടങ്ങി. പതിയെ വേദനയോടെ ആ സത്യം ഞാൻ മനസ്സിലാക്കി. എന്റെ ഭാര്യക്ക് പുട്ട് മാത്രമേ ഉണ്ടാക്കാനറിയൂ. ഉമ്മൻചാണ്ടിയുടെ പിന്നാലെ പി ഏ മൊബൈലുമായി നടക്കുന്നപോലെ അവൾ പുട്ടുമായി വരുമ്പോൾ പിന്നാലെ പഴവുമായി ഉമ്മ ഉണ്ടാവും. ഈ ദാമ്പത്യം മുന്നോട്ടു കൊണ്ട് പോകേണ്ടതിന്റെ ആവശ്യം എന്നെക്കാൾ ഉമ്മക്കാണ് എന്ന് തോന്നുന്നു..
അങ്ങിനെയിരിക്കെ രാവിലെ മേശപ്പുറത്തു പട്ടും കറിയും. പഴമില്ല. തൊട്ടടുത്ത കേസേരയിലിരുന്നു എന്റെ അനിയൻ പുട്ട് , കറിയിൽ കുഴച്ചു തട്ടുകയാണ്. അതുകൂടി കണ്ടപ്പോ എന്റെ ദേഷ്യം കൂടി.. വർഗ്ഗ ബോധാമില്ലാത്തവൻ. ഒന്ന് പതുക്കെത്തിന്നെടാ..കൊല്ലിയ
"ഉമ്മാ.. പഴം". ഞാൻ നീട്ടി വിളിച്ചു. >>>പഴമില്ല. കറിയും കൂട്ടി കഴിച്ചോ<<<. അകത്തു നിന്നും ഒരശരീരി. എന്റെ ഉമ്മയാണ്. ഇതെവിടുത്തെ ന്യായം. പഴമില്ലാതെ ഞാൻ പുട്ടു കഴിക്കേ. അയ്യേ..വിശന്നിട്ടാണെങ്കിൽ കണ്ണു കാണാൻ വയ്യ.
ഇതൊന്നും ശ്രദ്ധിക്കാതെ അനിയൻ, അവൻ ചെയ്യുന്ന ജോലിയിൽ ആത്മാർഥത കാണിക്കുകയാണ്. പുട്ട് കാലിയായിക്കൊണ്ടിരിക്കുന്നു
>>>ആഹ പഴമില്ലാതെത്തന്നെ മുഴുവൻ കഴിച്ചല്ലോ. അപ്പൊ ഇനിയെന്നും പുട്ടും കറിയും ഉണ്ടാക്കാം<<<. കഥയറിയാതെ ഡൈനിങ്ങ റൂമിലേക്ക് വന്ന ഭാര്യയുടെ ഉപദേശം. അത് കേട്ടതോടെ വായിൽ കുത്തിനിറച്ച പുട്ട് അയവെട്ടിക്കൊണ്ടിരുന്ന അനിയൻ കണ്ണു തുറിച്ചു ഞങ്ങളെ രണ്ടാളെയും മാറി മാറി നോക്കി..അടക്കിപ്പിടിച്ച ചിരിയുടെ കണ്ട്രോൾ പോകുമെന്ന് കരുതിയാവും മൂപ്പർ സ്ഥലം വിട്ടു.
--------------------------
പ്രവാസത്തിൽ വന്നു കുബ്ബൂസ് കഴിച്ച ആദ്യദിവസം മുതൽ ഞാൻ പുട്ടിനെ സ്നേഹിച്ചു തുടങ്ങിയിരുന്നു. ആവിയിൽ വെന്തവനെ പുട്ടേ. നിന്നെ ആരും നിരോധിക്കാതിരിക്കട്ടെ...
പുട്ടിനോളം മഹിമ ഒരു ഫുഡിനും ഇല്ലാട്ടാ ഭായ്
ReplyDeleteപെണ്ണിന്റെ മിടുക്കോണ്ടെന്നാ ഉമ്മ പറയൂ....................
ReplyDeleteആശംസകള്‍
ഗതി കെട്ടാല്‍ അക്ബര്‍ പുട്ടും തിന്നും.
ReplyDelete(ഫേസ് ബുക്കില്‍ ഈ “ലേഖന“ങ്ങളൊക്കെ വായിച്ച് ചിരിച്ചിരുന്നു. എന്നാലും ഇനീം വായിക്കാം)
പുട്ടിനു പീരപോലെ സമജ്ജസമായി സമ്മേളിപ്പിച്ച നര്‍മ്മം ഹൃദ്യം.
ReplyDelete