Monday, July 6, 2015

അമ്മ മനസ്സ്


എട്ടുമാസമായിരുന്നു അന്നവളുടെ പ്രായം. തുടുത്ത മുഖമുള്ള ഒരു ഡുണ്ടുമണി. ഇത്താത്തമാരും ഇക്കാക്കമാരുമൊക്കെ മുത്തിത്തുടുപ്പിച്ച ആ കുഞ്ഞുകവിൾ കോരിക്കുടിക്കാനുള്ള ദാഹമുണ്ടായിരുന്നു എനിക്ക്. പക്ഷെ ഞാൻ അടുത്തു ചെന്നപ്പോൾ അവൾ പ്രതിഷേധിച്ചു. പിന്നെ ഉമ്മയുടെ മാറിൽ മുഖം ഒളിപ്പിച്ചു. 

രാത്രി അവളുടെ കരച്ചിൽ കേട്ടാണ് ഉണർന്നത്. തൊട്ടിലിൽ കിടന്നു നിർത്താതെ കരയുന്നു. ഉമ്മ തോളത്തിട്ടു താരാട്ടുപാടി മുറിയിൽ ഏറെനേരം നടന്നു. പക്ഷെ കുഞ്ഞ് വഴങ്ങുന്നില്ല.

മോൾക്ക്‌ എന്ത് പറ്റി, വയറുവേദനയോ മറ്റോ ? എന്റെ ആശങ്ക മനസ്സിലാക്കി അൽപ്പം വിഷാദത്തോടെ അവൾ പറഞ്ഞു. "അതൊന്നുമല്ല പ്രശ്നം.

പിന്നെ.. ???
നിങ്ങളിവിടെ ഉണ്ടായിട്ടാണ്".

ഞാൻ മുറിയിൽനിന്നും പുറത്തേക്കിറങ്ങി. നിമിഷാർദ്ധംകൊണ്ട് കുട്ടിയുടെ കരച്ചിൽ മാറി. ഉമ്മയുടെ തോളിൽനിന്നും അവൾ പതുക്കെ ഉറക്കത്തിന്റെ പഞ്ഞിമെത്തയിലേക്ക് ഊർന്നിറങ്ങിപ്പോയി.

അവരുടെ കൊച്ചു ലോകത്തേക്ക് കടന്നുവന്ന എന്റെ സാമീപ്യം ആ കുഞ്ഞുമനസ്സിനെ അസ്വസ്തയാക്കുന്നുണ്ടാവും. എങ്കിലും അല്പായുസ്സായിരുന്നു ആ അകലത്തിന്. ഏറെ വൈകാതെ പറിച്ചെറിയാൻ പറ്റാത്തവിധം അവൾ എന്റെമേൽ ഉപ്പ എന്ന അവകാശം സ്ഥാപിച്ചു കഴിഞ്ഞിരുന്നു.

മറ്റൊരു ദിവസം ഒരു വിൽപ്പനക്കാരി തന്ന സിറ്റിക്കെർ മകന്റെ നിർബന്ധപ്രകാരം ഞാൻ ബെഡ്റൂമിന്റെ സീലിങ്ങിൽ ഒട്ടിച്ചു. ലൈറ്റ് അണച്ചപ്പോൾ ആകാശത്തു താരകങ്ങൾ മിന്നുന്ന പോലെ. അത് കണ്ടു മകൾ കയ്യടിച്ചു പൊട്ടിച്ചിരിച്ചു.

അന്ന് രാത്രിയും അവൾ നിർത്താതെ കരഞ്ഞു. അപ്പോൾ ഭാര്യ എന്നെ വിളിച്ചുണർത്തി ആ സ്റ്റിക്കറുകൾ നീക്കം ചെയ്യാനാവശ്യപ്പെട്ടു. അപ്രകാരം ചെയ്തപ്പോൾ കുട്ടി കരച്ചിൽ നിർത്തി..

കുട്ടിയുടെ മനസ്സ് അമ്മ എങ്ങിനെ മനസ്സിലാക്കുന്നു എന്നതാണ് എന്നെ ഇന്നും അത്ഭുതപ്പെടുത്തുന്ന കാര്യം. ഒരു പക്ഷെ അമ്മയും കുഞ്ഞും തമ്മിലുള്ള ആശയസംവേദനം ഗർഭപാത്രത്തിൽ നിന്നുതന്നെ ആരംഭിക്കുന്നുണ്ടാവാം. ഓരോ ചലനത്തിലും അമ്മക്ക് കുഞ്ഞിന്റെ മനസ്സ് വായിക്കാനാകുന്നു. അമ്മ എത്ര മഹത്തായ പദം.
---------------------------

11 comments:

 1. അതെ.
  ചില അമ്മമാര്‍...അവര്‍ കുഞ്ഞുങ്ങളെ അറിയുന്നു.

  ReplyDelete
 2. ആ വലിയ മനസ്സിന്റെ പാതിയല്ലേ ആ കുഞ്ഞു മനസ്സ്‌. ഒപ്പം മിടിക്കാതിരിക്കുമോ അല്ലേ അക്ബർ ഇക്ക

  ReplyDelete
 3. കുട്ടിയുടെ മനസ്സ് അമ്മ എങ്ങിനെ മനസ്സിലാക്കുന്നു
  എന്നതാണ് എന്നെ ഇന്നും അത്ഭുതപ്പെടുത്തുന്ന കാര്യം.
  ഒരു പക്ഷെ അമ്മയും കുഞ്ഞും തമ്മിലുള്ള ആശയ സംവേദനം
  ഗർഭപാത്രത്തിൽ നിന്നുതന്നെ ആരംഭിക്കുന്നുണ്ടാവാം. ഓരോ ചലനത്തിലും
  അമ്മക്ക് കുഞ്ഞിന്റെ മനസ്സ് വായിക്കാനാകുന്നു. ....
  അതെ അമ്മ എന്നത് എത്ര മഹത്തായ പദം

  ReplyDelete
 4. അമ്മ മനസ്സ് പുണ്യ മനസ്സ് .

  ReplyDelete
 5. അമ്മമനസ്സ്...............
  ആശംസകള്‍

  ReplyDelete
 6. ഇത് ഫേസ് ബുക്കില്‍ വായിച്ച അന്ന് ഞാനൊരു ഗമണ്ടന്‍ കമന്റ് എഴുതിയാരുന്നു. ഇപ്പം മറന്നു

  ReplyDelete
  Replies
  1. ഇതായിരുന്നു ആ കമന്റ്.

   Ajith Kumar രാത്രിയില്‍, കുഞ്ഞിന്റെ മാതാവും പിതാവും സഹോദരങ്ങളും ഗാഢനിദ്രയില്‍ ആയിരിക്കുമ്പോഴും കുഞ്ഞിന്റെ ഒരു ചെറുചലനം, ഒരു ഉയര്‍ന്ന നിശ്വാസം, അത് അമ്മയെ ഉണര്‍ത്തുന്നു. പിന്നെ ഒരു തലോടല്‍. മറ്റാരും അത് അറിയുന്നുപോലുമില്ല. അമ്മയെന്ന സ്നേഹം അനുപമം heart emoticon

   Delete
 7. ആത്മവിലയനത്തിന്റെ മഹനീയത.

  ReplyDelete
 8. അമ്മ എത്ര മഹത്തായ പദം.

  ReplyDelete
 9. ചെറിയ ഈ കുറിപ്പിലൂടെ പങ്കുവച്ചത് വലിപ്പം നിശ്ചയിക്കാനാവാത്ത മാതൃത്വത്തിന്റെ മഹത്വം..ആശംസകള്‍

  ReplyDelete
 10. എന്നിട്ടും അമ്മയെ തിരിച്ചറിയാത്ത മക്കള്‍ നിരവധി...

  ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..