പാമ്പ് ,തേള്, പല്ലി, പഴുതാര, പൂച്ച, നായ, കോഴി, എലി, മണ്ണിര, തുടങ്ങിയ എല്ലാ ജീവികളും ഭൂമിയുടെ അവകാശികള്‍ ആണെന്ന് ബഷീര്‍ എഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്. ഒന്നിനെയും ഉപദ്രവിക്കുന്നത് എനിക്ക് സഹിക്കില്ല. എന്നാല്‍ മൂസ അങ്ങിനെ ആയിരുന്നില്ല. കണ്ണില്‍ കണ്ടതിനെയെല്ലാം ഉപദ്രവിക്കും. എനിക്ക് അവന്‍റെ ഈ ആക്രമണ സ്വഭാവം ഒട്ടും ഇഷ്ടമല്ല. അങ്ങിനെയാണ് ഞാനും മൂസയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത്.
ഞങ്ങളുടെ വീടിന്റെ നാല് വീടിനു അപ്പുറത്താണ് മൂസയുടെ വീട്. പകല്‍ മിക്കവാറും സമയങ്ങളിളില്‍ മൂസ വീട്ടില്‍ വരും. റേഷന്‍ ഷോപ്പില്‍ പോകുക, പൊടി മില്ലില്‍ പോയി അരി പൊടിപ്പിക്കുക, മരമില്ലില്‍ പോയി അറക്കപ്പൊടി എത്തിച്ചു കൊടുക്കുക, വീട്ടില്‍ പൂച്ചകളുടെ എണ്ണം കൂടി വരുമ്പോള്‍ അവയെ പിടിച്ചു ചാക്കില്‍ കെട്ടി പുഴക്കക്കരെ കൊണ്ട് വിടുക, അങ്ങിനെ എല്ലാ അല്ലറ ചില്ലറ സഹായങ്ങളും അവന്‍ ഉമ്മക്ക് ചെയ്തു കൊടുക്കും.
അന്ന് തറവാട്ടില്‍ ഒരു പത്തു പതിനഞ്ചു കോഴികളെങ്കിലും കാണും. എനിക്കും മൂസക്കും എന്നും ഉമ്മ ഓരോ കോഴിമുട്ട പുഴുങ്ങി തരും. പുഴവക്കത്തായത് കൊണ്ട് രാത്രി കാലങ്ങളില്‍ ചില കോഴിക്കള്ളന്മാര്‍ വീട്ടിലെത്തും. കീരി, കുറുക്കന്‍, അങ്ങിനെ ആരെങ്കിലും. വിവരമറിഞ്ഞാല്‍ അവന്‍ ഓടി എത്തി ചില പ്രത്യേക തരം കെണി ഉണ്ടാക്കി വെക്കുമെങ്കിലും അവരൊന്നും പിടി കൊടുത്തിട്ടില്ല. കെണിവെച്ചു കുളക്കോഴികളെ പിടിക്കുകയായിരുന്നു അവന്റെ ഏറ്റവും വലിയ ഹോബി. പിന്നെ ചൂണ്ടയിട്ടുള്ള മീന്‍ പിടുത്തവും.
തറവാട്ടിലെ അനധികൃത കുടിയേറ്റക്കാരായ നായ, പൂച്ച തുടങ്ങിയ വിവരമുള്ള ജന്തുക്കളെല്ലാം അക്കാലത്ത് മൂസയുടെ മണം പിടിക്കാന്‍ പഠിച്ചു കഴിഞ്ഞിരുന്നു. അവന്‍റെ മണം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ അവറ്റകള്‍ ജീവനും കൊണ്ട് ഓടി പുഴവക്കത്തെ പൊന്തക്കാട്ടിലോ അയല്‍ വീടുകളിലോ ഒളിക്കും. എന്നാലും എടുത്ത കല്ല് വെറുതേ കളയില്ല. അവറ്റകള്‍ ഓടിയ വഴിക്ക് ഒരേറു കൊടുക്കും. മിക്കവാറും ഒരു പട്ടിയുടെ മോങ്ങല്‍ അപ്പോള്‍ കേള്‍ക്കാം.
"അയിറ്റങ്ങള് അയിറ്റങ്ങളെ പാട്ടിനു പൊയ്ക്കോട്ടേ ബലാലെ. ഇജ്ജെന്തിനാണ് ആ മുണ്ടാപ്രാണ്യളെ ബൈത്തലെ നടക്കണേ...."
പട്ടിയുടെ കരച്ചില്‍ കേട്ടാല്‍ ഉമ്മ വഴക്ക് പറയും. എന്നാലും എന്തോ വലിയ കാര്യം നേടിയ ഭാവമാകും അവന്റെ മുഖത്തു. അതു കാണുമ്പോ എനിക്ക് ചൊറിഞ്ഞു വരുമെങ്കിലും വഴക്ക് കേട്ടു അവന്‍ ചമ്മുന്നത് കാണുമ്പോള്‍ സന്തോഷമാകും.
"അങ്ങനെ മാണം"... "അങ്ങനെ മാണം"... ഞാന്‍ അവനെ കൊഞ്ഞനം കാട്ടും. അവന്‍ ഉമ്മ കാണാതെ എന്നെ കണ്ണുരുട്ടി വിരട്ടും. ആങ്ങിനെ ഞാനും മൂസയും ബദ്ധ ശത്രുക്കളായി കഴിഞ്ഞു പോരുന്ന കാലത്താണ് ആ സംഭവം നടന്നത് .
രാവിലെ ഉമിക്കരി കൊണ്ടുള്ള പല്ല് തേപ്പു കഴിഞ്ഞു, നാക്ക് വടിക്കാന്‍ തെങ്ങോലയില്‍ നിന്നും ഒരു പച്ചീളു എടുക്കാന്‍ പോയതായിരുന്നു ഞാന്‍. ചെവിക്കടുത്തു കൂടെ എന്തോ ഒന്ന് മൂളിപ്പറന്നു പോയി. പിന്നെ പെരടിയില്‍ ആരോ സൂജി കുത്തി ഇറക്കുന്ന പോലെ വേദന. ഞാന്‍ വലിയ വായില്‍ നിലവിളിച്ചു കൊണ്ട് ഓടി. ആ ഓട്ടത്തില്‍ എനിക്ക് പിന്നെയും കുത്തുകള്‍ കിട്ടി. കടന്നല്‍ കുത്തിയ സ്ഥലങ്ങളില്‍ ഉമ്മ മഞ്ഞള്‍ തേച്ചു തന്നു.
വിവരമറിഞ്ഞ് ഓടി എത്തിയ മൂസ പറഞ്ഞു. "അങ്ങനെ മാണം...അങ്ങനെ മാണം. ഓലൊക്കെ ബൂമിന്റെ അവകാസികളല്ലേ. അന്റെ ചെങ്ങായിമാര്" . അവന്‍ കളിയാക്കിയപ്പോള്‍ എന്‍റെ സങ്കടം കൂടി.
കടന്നല്‍ കൂടിനു മൂസ തീയിട്ടു. ഞാന്‍ എതിര്‍ക്കാന്‍ പോയില്ല. അന്നെന്തോ മൂസയോട് എനിക്ക് വല്ലാത്ത സ്നേഹം തോന്നി. ചിലപ്പോഴൊക്കെ അവന്റെ കാലിലും മുതുകത്തുമൊക്കെ അടിയുടെ പടുണ്ടാകും. ചുവന്നു ചോര പൊട്ടാറായ നീളന്‍ പാടുകള്‍. കാണുമ്പോ എനിക്ക് സങ്കടം വരും. എന്തിനാ ഇങ്ങിനെ തല്ലു വാങ്ങുന്നതെന്ന് ചോദിച്ചാല്‍ അവന്‍ പറയും
"ഇന്റെ കുരുത്തക്കേടോണ്ടാ.... "
ഇയ്യെന്തിനാ കുരുത്തക്കേട് കാട്ടണേ..??
"അതു പറഞ്ഞാ അനക്ക് മനസ്സിലാവൂല. അനക്ക് ബാപ്പണ്ട്. ഇന്റെ ബാപ്പ മരിച്ചു പോയി. ബാപ്പ ഇല്ലാത്ത യത്തീമുകളൊക്കെ കുരുത്തം കെട്ടോരാ.."
മൂസയുടെ ബാപ്പ കല്ലായിയിലെ തടിക്കച്ചവടക്കാരനായിരുന്നെന്നു ഉമ്മ പറഞ്ഞു കേട്ടിട്ടുണ്ട്. മൂസക്ക് ഏഴു വയസുള്ളപ്പോഴാണ് ബാപ്പ മരിക്കുന്നത്. പിന്നെ കല്ലായിലെ കച്ചോടമൊക്കെ ഏറ്റെടുത്തു നടത്തിയത് മൂസയുടെ അമ്മാവന്‍ ബീരാന്‍ ഹാജി ആണു. മൂസയുടെ മൂന്നു പെങ്ങന്മാരേയും കെട്ടിച്ചയച്ച വകയില്‍ സ്വത്തുക്കളെല്ലാം അയാളുടെ കയ്യിലായി. ഇപ്പോള്‍ മൂസയും ഉമ്മയും അയാളുടെ ആശ്രിതരായി കഴിയുന്നു.
മാമന്‍ ദുഷ്ടനാണെന്നാണ് അവന്‍ പറയാറ്. അയാള്‍ തല്ലും. വഴക്ക് പറയും. എന്നാല്‍ അമ്മായിയോടും മക്കള്‍ സുഹറാബിയോടും, സാഹിറിനോടും മൂസക്ക് അങ്ങിനെ അല്ല. അവര്‍ക്ക് തിരിച്ചും. കാലം പതുക്കെ മുന്നോട്ടു നീങ്ങവേ പ്രതാപിയായിരുന്ന ബാപ്പയുടെ ദരിദ്രനായ മകനായി അവന്‍ വളര്‍ന്നു.
കോഴിക്കോട്ടേക്കുള്ള ബസ്സ് കയറാന്‍ പുഴ കടന്നു അല്‍പം നടന്നു ടാര്‍ റോഡില്‍ ചെല്ലണം. തിരിച്ചു വരുമ്പോഴും അവിടെ ബസ്സിറങ്ങി പുഴക്കടവിലേക്ക് നടക്കണം. സന്ധ്യക്ക് കടത്തുകാരന്റെ അവസാന ട്രിപ്പിലും ബീരാനാജി ഇല്ലെങ്കില്‍ പിന്നെ മൂസ പുഴവക്കത്ത് കാത്തു നില്‍ക്കും. അക്കരെ നിന്നും അയാളുടെ വിളിയും പ്രതീക്ഷിച്ചു. ചിലപ്പോള്‍ അവന്‍ എന്നെയും കൂട്ടിനു വിളിക്കും.
നിലാവത്ത് ചെറുവള്ളത്തില്‍ പുഴയിലൂടെ ഒഴുകി നടക്കുക അന്നത്തെ എന്‍റെ വലിയ ഇഷ്ടങ്ങളില്‍ ഒന്നായിരുന്നു. ലോകമപ്പോള്‍ എത്ര ശാന്തവും നിശബ്ദവുമാണെന്ന് തോന്നും. ആകാശത്തില്‍ നിന്നും നക്ഷത്രങ്ങളെ നൂലില്‍ കെട്ടി ഇറക്കിയ പോലെ കരയില്‍ അങ്ങിങ്ങായി വിളക്കുകള്‍ മിന്നുന്നത് കാണാം. ഇടയ്ക്കു ചെറു മീനുകള്‍ വെള്ളത്തിനു മുകളില്‍ ചാടി കുസൃതി കാണിക്കും. നിലാവില്‍ മയങ്ങുന്ന പുഴയെ അലോസരപ്പെടുത്താതെ പതുക്കെ വള്ളം തുഴയുമ്പോള്‍ അവന്‍ ഈണത്തില്‍ പാടും
താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ
പഞ്ചവര്‍ണ്ണ പൈങ്കിളിയില്‍ പങ്കുറങ്കുള്ളോളെ
പൂക്കളില്‍ പൂ റാണിയായി പൂത്തു നിക്കുന്നോളെ..
മൂസയുടെ മനസ്സിന്റെ കാഞ്ചനക്കൂട്ടിലെ പഞ്ച വര്‍ണ്ണക്കിളി ആരെന്നു ചോദിച്ചാല്‍ അവന്‍ വെറുതെ ചിരിക്കും. പിന്നെ കൈകുമ്പിളില്‍ കോരി എടുത്ത വെള്ളം പുഴയിലേക്ക് തന്നെ ഒഴുക്കി തെല്ലു നാണത്തോടെ ആകാശത്തേക്ക് കണ്ണുകള്‍ പായിച്ചു കൊണ്ട് ഒരിക്കല്‍ അവന്‍ പറഞ്ഞു "അതൊരു ജിന്നാണ് മോനെ..ഓളെ പോലെ ഒരു മൊഞ്ചത്തി ഈ ദുനിയാവിലില്ല. പക്ഷേ...നിക്ക് വെറുതേ ആശിക്കാനെ പറ്റൂ. ലൈലാ മജ്നുവിനെപ്പോലെ, ഹുസുനല്‍ ജമാലിനെപ്പോലെ.. നിക്കും മനസ്സില്‍ കൊണ്ട് നടക്കാന്‍ ഒരു പെണ്ണ്. വെറുതേ വെറുതേ അങ്ങിനെ.. അതും ഒരു സുഖല്ലേ..മാനു..!
"എന്നാ വെറുതേ പിരാന്തു പറയാതെ ഓളെ അതിന്റെ പാട്ടിനു വിട്ടു ഇയ്യ് വേറെ പെണ്ണ് കെട്ടാന്‍ നോക്ക്. "
"അതനക്ക് പറഞ്ഞാ മനസ്സിലാകൂല. മൂസ ഈ ലോകത്ത് പിറന്നത് ഓള്‍ക്ക് വേണ്ടിയാ. ഓള് ഇനിക്ക് വേണ്ടിയും. അല്ലാതെ ആര്‍ക്കും വേണ്ടാത്ത ഈ കുരുത്തം കെട്ടോന് എന്തിനാടാ ഈ ലോകത്ത് ജീവിക്കണത് "
മൂസ പറഞ്ഞതൊന്നും എനിക്ക് മനസ്സിലായില്ല. എന്നാല്‍ അവന്റെ മനസ്സിലേ മൈലാഞ്ചിത്തോപ്പില്‍ പൈതിറങ്ങുന്ന പ്രണയ നിലാവില്‍ അലയടിക്കുന്ന ഒപ്പനപ്പാട്ടിന്റെ ഈരടികള്‍ എനിക്കു കേള്‍ക്കാം. അവന്‍റെ കിനാവ് പാടത്ത് പ്രണയ പൂക്കള്‍ വിരിയുന്നത് കാണാം.
ചാലിയാറിനന്നു പ്രായം പതിനേഴു. മേല്പാലങ്ങളുടെയും, തടയണ കളുടെയും, മണല്‍ മാഫിയകളുടെയും പീഡനം ഏല്‍ക്കാത്ത യൗവ്വനയുക്തയായ ആ സുന്ദരി അങ്ങിനെ കാലത്തോടൊപ്പം ഒഴുകിക്കൊണ്ടിരുന്നു. ഒപ്പം ഞങ്ങളും വളര്‍ന്നു. ബാല്യം വിട്ടു കൗമാരത്തിലേക്ക്. ജീവിതത്തില്‍ എഴുതി ചേര്‍ക്കാന്‍ പുതിയ വിശേഷങ്ങള്‍ ഒന്നുമില്ലാതെ..
സുഹറയുടെ നിക്കാഹായിരുന്നു ബീരാനാജിയുടെ വീട്ടിലെ ആദ്യത്തെ മംഗള കര്‍മ്മം. അന്നൊക്കെ രാത്രിക്കല്ല്യാണമാണ് പതിവ്. ആ കല്യാണത്തിന്റെ തലേ ദിവസമാണ് മൂസയുടെ ജീവിതത്തിലെ വലിയ സംഭവം നടന്നത്. അവനെ പോലീസ് പിടിച്ചു. അതും മോഷണ കുറ്റത്തിന്. കേട്ടവര്‍ക്കൊന്നും അതു വിശ്വസിക്കാനായില്ല. പക്ഷെ സുഹറയുടെ പത്തു പവന്റെ സ്വര്‍ണ മാല മൂസ കൊണ്ട് പോകുന്നത് കണ്ടവരുണ്ട്. പോലീസുകാര്‍ നിറയെ തല്ലി. ഒടുവില്‍ സുഹറയും ഉമ്മയും താണു കേണു കരഞ്ഞു പറഞ്ഞത് കൊണ്ട് ബീരാനാജി തന്നെ മൂസയെ പോലീസ് സ്റ്റേഷനില്‍ നിന്നും ഇറക്കി കൊണ്ട് വന്നു.
കല്ല്യാണം കെങ്കേമമായിരുന്നു. ബാന്റുമേളവും, കോല്‍ക്കളിയും, ഒപ്പനയുമൊക്കെയായി കല്യാണ പന്തല്‍ സജീവമായി. മൂസ എല്ലായിടത്തും ഓടി നടക്കുന്നത് കണ്ടപ്പോള്‍ എനിക്കല്‍ത്ഭുതമായി. പന്തലില്‍ മുഴുവന്‍ പെട്രോള്‍ മാക്സുകള്‍ കത്തി. എന്നിട്ടും വെളിച്ചം തികയുന്നില്ല. അങ്ങിനെ ഞാനും മൂസയും കൂടി കുന്നുംപല്ല്യാളിയിലെ രാമേട്ടന്റെ റേഷന്‍ ഷോപ്പിലെ പെട്രോള്‍ മാക്സ് വാങ്ങി തരിച്ചു ചാലിപ്പാടം മുറിച്ചു കടക്കുമ്പോള്‍ പിന്നില്‍ നിന്നും ഒരു തേങ്ങല്‍ കേട്ടു. തേങ്ങല്‍ അല്ല, അതൊരു പൊട്ടിക്കരച്ചില്‍ ആയിരുന്നു.
അവന്‍ ജീവിതത്തില്‍ ആദ്യമായി കരയുന്നത് ആ ഇരുട്ടില്‍ ഞാന്‍ കേട്ടു. ഏറെ നേരം ഞാന്‍ ഒന്നും ചോദിച്ചില്ല. ഒരു പേമാരി പോലെ അവന്‍റെ സങ്കടങ്ങള്‍ പെയിതു തോരാന്‍ ഞാന്‍ കാത്തിരുന്നു. മാല കട്ടതിന്റെ പശ്ചാതാപമാവാം. അവനു ചീത്തപ്പേര് ഉണ്ടാക്കേണ്ട വല്ല കാര്യവും ഉണ്ടായിരുന്നോ. കുറച്ചു കരയട്ടെ എന്നു ഞാനും കരുതി. സത്യത്തില്‍ അതു ചെയ്തതില്‍ എനിക്ക് അവനോടു നല്ല വെറുപ്പുണ്ടായിരുന്നു.
കരച്ചിലിനൊടുവില്‍ പാട വരമ്പത്തിരുന്നു നിലാവിനെ സാക്ഷിയാക്കി അവന്‍ പതുക്കെ പറഞ്ഞു തുടങ്ങി.
നിനക്കറിയോ മാനു ഒരു സത്യം... ഞാന്‍ ഒന്നും കട്ടിട്ടില്ല. ഒന്നും... അതു മാമനും അറിയാം.
ഇന്റെ റബ്ബേ...! പിന്നെന്തിനാ നിന്നെ അയാള്‍ പോലീസിനെ കൊണ്ട് പിടിപ്പിച്ചത് ?? .
കളവിന് തന്നെ. !!
നീ എന്താന്നു വെച്ചാ തെളിച്ചു പറ മൂസാ ??
ഞാന്‍ കട്ടിട്ടുണ്ട് . അതു പൊന്നല്ല. പൊന്നിനെക്കാള്‍ വിലയുള്ള ഒരു ഖല്‍ബാണ്
ആരുടെ ???
സുഹറയുടെ..!
പടച്ചോനെ.. ഞാന്‍ എന്താ ഈ കേള്‍ക്കണത്
അതേ മാനു.. അതു ഇന്റെ ബാപ്പാന്റെ ഒസ്യത്തായിരുന്നു. സുഹറ ഇനിക്കുള്ളതാന്നു. പണക്കാരനായപ്പോ മാമന്‍ എല്ലാം മറന്നു. പക്ഷെ നിക്കും സുഹറക്കും അതു മറക്കാനായില്ല. ന്നാലും മറന്നേ പറ്റൂ..ഇന്നേ പോലെ ഒരു കുരുത്തം കെട്ടോന്റെ ഒപ്പല്ല ഓള് കഴിയണ്ടത്. ഞാന്‍ ഒരു പാട് പറഞ്ഞതാ ഓളോട്. ബാപ്പാനോട് മറുത്തൊന്നും പറയണ്ടാന്ന്.
അന്ന് രാത്രി അവന്‍ എന്‍റെ കൈപ്പിടിയില്‍ നിന്നും വഴുതിപ്പോയി. രാത്രി പുഴയില്‍ കല്യാണച്ചോറിനുള്ള അരി കഴുകിക്കൊണ്ടിരുന്ന പെണ്ണുങ്ങളാ പറഞ്ഞത്, അവന്‍ തോണി തുഴഞ്ഞു പോകുന്നത് കണ്ടിരുന്നു എന്നു. പിന്നെ ആരും അവനെ കണ്ടിട്ടില്ല. കാലവര്ഷം കഴിഞ്ഞിട്ടും കലക്ക് മാറാത്ത പുഴയുടെ കുത്തൊഴുക്കില്‍ ദൂരെ അഴിമുഖത്തു അവന്‍റെ തോണി മാത്രം അനാഥമായി കിടന്നു.
കാലപ്രയാണത്തിലെങ്ങോ അവന്‍ വിസ്മൃതിയിലാണ്ടു. പക്ഷെ എനിക്കറിയാം, അവന്‍ എങ്ങും പോകില്ല. പോകാന്‍ അവനു ആവില്ല . കാലം ഏറെ കഴിഞ്ഞിട്ടും സന്ധ്യകളില്‍ പുഴയോരത്തെ മണല്‍പരപ്പില്‍ നിലാവ് പരക്കുമ്പോള്‍ നിശബ്ദതയില്‍ നിന്നെങ്ങോ അവന്‍റെ വിളി ഞാന്‍ കേള്‍ക്കാറുണ്ട്. "മാ..നൂ....." എന്ന വാത്സല്യത്തോടെ ഉള്ള ആ വിളി. പിന്നെ ഈണത്തിലുള്ള ആ പാട്ടും.....
താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ...
പഞ്ചവര്‍ണ്ണ പൈങ്കിളിയില്‍ പങ്കുറങ്കുള്ളോളെ..
പൂക്കളില്‍ പൂ റാണിയായി പൂത്തു നിക്കുന്നോളെ...
------------------------ശുഭം ----------------------------
.
.
.
-------------------------------------------------------------------------------------------

കുറേ നാളുകൾക്ക് ശേഷം നല്ലൊരു കഥ വായിച്ചൂ.കഥായാണോ അനുഭവമാണോ എന്ന് തിരിച്ചറിയാൻ കഴിയാത്ത കഥനം..അക്ബർ ഒരുന്വലിയ നമസ്കാരം...
ReplyDelete'"അതു പറഞ്ഞാ അനക്ക് മനസ്സിലാവൂല. അനക്ക് ബാപ്പണ്ട്. ഇന്റെ ബാപ്പ മരിച്ചു പോയി. ബാപ്പ ഇല്ലാത്ത യത്തീമുകളൊക്കെ കുരുത്തം കെട്ടോരാ.." '
ReplyDeleteഈ വാക്കുകൾക്കിടയിൽ ഒരു കൊളുത്ത് ഒളിഞ്ഞു കിടക്കുന്നുണ്ട്.. മനസ്സിൽ നിന്ന് പോകുന്നില്ല..
ഇതു വരെ ഈ ബ്ലോഗിൽ വായിച്ചതിൽ ഏറ്റവും നല്ലത്.
മനോഹരമായ വായന സമ്മാനിച്ചു ഹൃദ്യമായ കഥ.
ReplyDeleteപുഴയോരത്തെ നിലാവില്‍ മൂസയുടെ വിളി ഞാനും കേള്‍ക്കുന്നു വായിച്ചുകഴിയുമ്പോള്‍. ...
പിന്നെ കഥ നടക്കുന്ന പുഴയോരം , സുഹറ, എല്ലാം നല്ലൊരു വിഷ്വല്‍ നല്‍കുന്നുണ്ട്.
അഭിനന്ദനങ്ങള്‍ അക്ബര്‍ ഭായ്
നല്ലൊരു കഥ,എസ്.കെ.പൊറ്റക്കാടിന്‍റെ കടവുതോണി പോലെ
ReplyDeleteഓരോരുത്തരായി മനസ്സില്‍ തെളിഞ്ഞു വരുന്നു. കൊച്ചു വള്ളം തുഴഞ്ഞു പോകുന്ന മൂസയുടെ രൂപം കണ്ണില്‍ നിന്നും, ഖല്‍ബില്‍ നിന്നും പോകുന്നില്ല അക്ബര്‍ക്കാ. അത്രയും മനോഹരമായ കഥ..
ReplyDeleteഒരു സിനിമാക്കഥ പോലെ സുന്ദരം..പഴയകാലവും പ്രണയും നന്നായി മനസ്സിൽ തട്ടുന്ന വിധം അവതരിപ്പിച്ചു..
ReplyDeleteകഥ പറയുന്ന ശൈലി മനോഹരം, വായിച്ചു കഴിഞ്ഞത് അറിഞ്ഞില്ല.
ReplyDeleteഎന്നാല്‍ കഥയില്‍ പുതുമ തോന്നിയില്ല. പകുതി വായിച്ചപ്പോഴേ ക്ലൈമാക്സ് ഊഹിച്ചു.
പക്ഷെ സൌമ്യമായ ഈ ശൈലി ഒരുപാട് ഇഷ്ടപ്പെട്ടു. ഇങ്ങനെ ഒക്കെ ആണ് സംഭവിക്കുക എന്ന് മനസിലായിട്ടും കഥാകാരനും, മൂസക്കും ഒപ്പം മനസ് ഒഴുകി നടന്നു. അവസാനം മനസ്സില്‍ എവിടെയോ ഒരു സങ്കടം. അവിടെയാണ് ചാലിയാറിന്റെ കഥാകാരന്റെ വിജയം, അഭിനന്ദനങ്ങള്‍.
( എസ് . കെ പൊറ്റെക്കാടിന്റെ ആരാധകനാണോ..? ഒരു ശൈലി സാദൃശ്യം തോന്നി.)
പുകഞ്ഞു കത്തുന്ന അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്ന് വാര്‍ത്തെടുത്ത ഉജ്ജ്വലമായ കഥ ...
ReplyDeleteനിങ്ങളുടെ മനസ്സില്‍ ഒഴുകുന്ന ആ ചാലിയാര്‍ പുഴ ഒരു മാഫിയയും കീഴടക്കാതെ അനര്ഗ്ഗളം ഇങ്ങനെ ഒഴുകട്ടെ ..
എണ്‍പതുകളില്‍ എന്റെ ഒരു മുസ്ലിം കൂട്ടുകാരനു കാശുകാരന്‍ ആയ അമ്മാവന്റെ മകളെ സ്നേഹിച്ചതിനാല്‍ ജീവന്‍ പേടിച്ചു ഉമ്മയെയും കൂട്ടി നാട് വിടേണ്ടി വന്നു. അവന്‍ പക്ഷെ ജീവനോടുക്കിയില്ല. അമ്മാവനേക്കാളും ഉയരത്തില്‍ വളര്‍ന്നു നാട്ടില്‍ തിരിച്ചെത്തി. ഈ കഥയും കഥാപാത്രങ്ങളും ആ സംഭവവുമായി കോര്‍ത്തിണക്കി വായിക്കുകയായിരുന്നു ഞാന്‍. മൂസയുടെ ദുര്യോഗം ഇപ്പോഴും നെഞ്ചില്‍ തീയരച്ചു തേക്കുന്നു. ലളിതമായ ശൈലിയില്‍ പറഞ്ഞ ഈ കഥ ശ്രീ അക്ബറിന്റെ അനായാസ ആഖ്യാനം കൊണ്ട് ഹൃദ്യമായി. ചാലിയാറിലെ മികച്ച രചനകളില്‍ ഒന്നായി പുഴയോട് നിലാവ് പറഞ്ഞത് എക്കാലവും നിലകൊള്ളും എന്നതില്‍ സംശയമേതുമില്ല... ആശംസകള്‍
ReplyDeleteനല്ല കഥ. ഒരു വരി പോലും അധികമല്ല. ഒരു വാക്ക് പോലും എച്ച് കെട്ടിയിട്ടില്ല. അത്ര ഒഴുക്ക് ഈ കഥക്ക്.അഭിനന്ദനങ്ങള്‍.
ReplyDeleteകഥയോ അനുഭവമോ എന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയാതെ ഓട്ട ഇരുപ്പില്‍ വായിച്ചു.
ReplyDeleteകഥാ പശ്ചാത്തലം മനസ്സില്‍ പരിചിതമായ ഒരിടം പോലേ ,
മനോഹരം എന്നോ ഹൃദ്യം എന്നോ മാത്രം പറഞ്ഞു പോകാന്‍ കഴിയുന്നില്ല,
നന്ദി ഈ വായന സമ്മാനിച്ചതിന്
അതിലേറെ സന്തോഷവും .
കുറേ നാളുകള്‍ കൂടി ഒരു നല്ല കഥ വായിച്ച സുഖം. നന്ദി അക്ബര്‍ ഭായ്..
ReplyDeleteട്രാജിക് എൻഡ്... മൂസയുടേ വിശേഷം തുടർന്ന് അറിയിക്കുമല്ലോ?
ReplyDeleteമനോഹരമായ കഥ എന്ന് പറഞ്ഞു മടങ്ങിപ്പോകാനാവുന്നില്ല.. എന്തോ കൊളുത്തി വലിക്കുന്നു.. വരികള്‍ക്ക് ഭാവം വരുമ്പോഴാണ് മികച്ച കഥകള്‍ പിറക്കുന്നത്.. അവസാനം ഒരു പാട് നന്നായിട്ടുണ്ട്.
ReplyDeleteസുന്ദരമായ കഥ.
ReplyDeleteമുകളില്‍ ഒരു സുഹൃത്ത് പറഞ്ഞപോലെ എസ്. കെ പൊറ്റ്ക്കാടിന്റെ കടവുതോണിപോലെ, ഹൃദയവും മനസ്സില്‍ നോവും പകര്‍ന്നു നല്‍കുന്ന കഥ.
കഥ കേമമായല്ലോ.അഭിനന്ദനങ്ങള്‍
ReplyDeleteഹൃദ്യം, ഒരുതോണിപ്പാട്ട് പോലെ..! “പുഴയോട് നിലാവ് പറഞ്ഞത്”
ReplyDeleteകഥന മികവിന്റെ ഈചാലിയാറും സ്വഛന്ദം ഒരുപാടൊഴുകട്ടെ...:)
നല്ലൊരു കഥ.
ReplyDeleteതാമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ...
ReplyDeleteപഞ്ചവര്‍ണ്ണ പൈങ്കിളിയില്‍ പങ്കുറങ്കുള്ളോളെ..
പൂക്കളില്‍ പൂ റാണിയായി പൂത്തു നിക്കുന്നോളെ...
അനുഭവമാണോ.. കഥയാണോ...
രണ്ടായാലും മനസ്സില്‍ തട്ടി..
പുതിയ കഥകള്‍ പരീക്ഷണ കാലം പിന്നിട്ടു തപിപ്പിക്കുന്ന ജീവിതാനുഭവങ്ങളെ തേടുകയാണ് ,ഇവിടെ മൂസ എന്ന അനാഥന്റെ സങ്കടങ്ങള്‍ വായനക്കരന്റെത് കൂടിയാക്കാന്‍ അക്ബര്‍ജിക്ക് കഴിഞ്ഞിട്ടുണ്ട് .അത്തരം ആഖ്യാന ചാതുരി തന്നെയാണ് പുതിയ കഥാകൃത്തുക്കളില്‍ നിന്ന് ഇ-ലോകം തേടുന്നതും .യത്തീം ആയ മൂസ കുരുത്തം കേട്ടോന്‍ ആണെന്ന് സ്വയം പറയുന്ന ആ ഭാഗം ഹൃദയാവര്‍ജ്ജകം ആവുകയും ചെയ്തു .
ReplyDeleteമുകളിലുള്ളവര്‍ പറഞ്ഞപോലെ ഞാനും പറയട്ടെ ഒരു നല്ല കഥ വായിച്ചു.വെറുതെയല്ല.കഥ തീരും വരെ ഞാനീ 'ലോക'ത്തല്ലായിരുന്നു.അഭിനന്ദനങ്ങള്‍ക്കുമപ്പുറം!ഈ സൗഭാഗ്യം വല്ലപ്പോഴുമേ കിട്ടൂ....നാഥന്റെ കനിവുപോലെ!
ReplyDeleteമൂസ എന്ന അനാഥന്റെ മനോവിചാരങ്ങള്‍ സൌമ്യമായി പകര്‍ത്തിയ അനുഭവം പോലെ സുന്ദരമായ വായന.
ReplyDeleteഒരു ഫേസ് ബുക്ക് ചര്‍ച്ചയില്‍ ബ്ലോഗര്‍ വെള്ളിക്കുളങ്ങരക്കാരന്‍ എന്നോട് ചോദിച്ചു” ഏതുതരം ബ്ലോഗുകള്‍ വായിക്കുന്നതാണിഷ്ടം? എന്ന്
ReplyDeleteഎന്റെ ഉത്തരം ഇവിടെയാണ്.
ദുരൂഹമല്ലാത്തതും ജുഗുപ്സയുണ്ടാക്കാത്തതും ഭൂമീലും മാനത്തുമൊന്നും നടക്കാത്ത കാര്യം പറയാത്തതും സാധാരണക്കാരനായ ഒരു മനുഷ്യന് ഏറ്റവുമെളുപ്പം മനസ്സിലാവുന്നതുമായ ഇത്തരം സിമ്പിള്‍ കഥകള്‍ വായിക്കുന്നതാണെനിക്കിഷ്ടം
നിലാവ് പറഞ്ഞ കഥ കൊള്ളാല്ലോ.. ആധംസകള്‍
ReplyDeleteശരിയാണ്,മൂസ എങ്ങും പോകില്ല. പോകാന്‍ അവനു ആവില്ല . അത്ര നന്നായിട്ടുണ്ട് എഴുത്ത്..അക്ബര്‍ക്ക വീണ്ടും ഹൃദയം തൊടുന്നു..
ReplyDeleteനന്നായിരിക്കുന്നു അക്ബര്‍ ഇക്കാ....
ReplyDeleteനിലാവത്ത് ചാലിയാറിന്റെ മാറിലൂടെ ഓളങ്ങള്‍ ഉണ്ടാക്കാതെ തോണി തുഴഞ്ഞ് പോകുന്നത് മനസ്സില്‍ തങ്ങി നില്‍ക്കുന്നു...
ഒരു പത്തിരുപതു വര്‍ഷം പിന്നോട്ട് ..നിഷ്കളങ്ക ്രാമക്കാഴ്ചകള്‍..കിനാവും കണ്ണീരും ....
ReplyDeleteഅക്ബര്‍ ബായി ..വെല്‍ഡെന്‍....ഹൃദ്യമായ കഥ.
ഇഷ്ടപ്പെട്ടു..നിർമലമായ ഒരു കഥ
ReplyDeleteഅക്ബറിക്കാ, നിങ്ങള്‍ കുറച്ചു സമയത്തേക്ക് ഈ കഥയിലൂടെ നന്മയുടെ നല്ല ഇന്നലയെ വരച്ചു കാട്ടി.ഇനിയൊരിക്കലും ഇങ്ങിനി തിരിച്ചു കിട്ടില്ലാത്ത കുറെ നന്മകള്‍...പിന്നെ നിശബ്ദമായ ഒരു തേങ്ങലും.ലളിതം,അനായാസ കഥനം .കരളില്‍ കുറിക്കു കൊള്ളുന്നു.
ReplyDeleteഒരു ഇടവേളക്കു ശേഷം ഈ ബ്ലോഗിൽ നിന്ന് ലളിതമനോഹരമായൊരു കഥ വായിക്കാനായി. കഥ ഏറെ ഹൃദ്യം.അവസാനപാദമെത്തുമ്പോൾ കഥാപാത്രം വായനക്കാരന്റെ മനസ്സിലേക്ക് കൂടുകൂട്ടുന്നു. ചിരപരിചിതമായ ചാലിയാറും പരിസരവും അവിടെയുള്ള ജീവിതവും പാശ്ചാത്തലമാക്കിയതുകൊണ്ട് വർണനകളിൽ ഒട്ടും ഏച്ചുകെട്ടില്ലാതെ കഥക്ക് സ്വാഭാവികമായ ഒരു ഒഴുക്കു ലഭിച്ചു.....
ReplyDeleteഅറിയാത്ത സമുദ്രങ്ങളേക്കാൾ അറിയുന്ന നിളയെക്കുറിച്ച് എഴുതാനാണ് തനിക്കിഷ്ടമെന്ന് എം.ടി പറഞ്ഞിട്ടുണ്ട്. ഇനിയും എഴുതുക. ചാലിയാർ താങ്കൾക്ക് കഥയുടെ അക്ഷയഖനികൾ ഒളിപ്പിച്ചുവെച്ച് ഒഴുകുന്നുണ്ട്. പരിചിതമായ ആ തട്ടകത്തിലേക്ക് സ്വപ്നങ്ങൾ സന്നിവേശിപ്പിച്ച് ഇനിയും എഴുതുക....
ഞാന്‍ കട്ടിട്ടുണ്ട് . അതു പൊന്നല്ല. പൊന്നിനെക്കാള്‍ വിലയുള്ള ഒരു ഖല്‍ബാണ്...
ReplyDeleteഅക്ബര്‍ക..മൂസയെ മനസ്സില്‍ ഒരു നൊമ്പരമായി അവശേഷ്പ്പിക്കാന്‍ ഈ കഥക്കായി....വളരെ ഏറെ ഇഷ്ട്ടായി..
ഞാന്‍ കട്ടിട്ടുണ്ട് . അതു പൊന്നല്ല. പൊന്നിനെക്കാള്‍ വിലയുള്ള ഒരു ഖല്‍ബാണ്...
ReplyDeleteഅക്ബര്‍ക..മൂസയെ മനസ്സില്‍ ഒരു നൊമ്പരമായി അവശേഷ്പ്പിക്കാന്‍ ഈ കഥക്കായി....വളരെ ഏറെ ഇഷ്ട്ടായി..
നല്ല കഥ ഒരു പാട് ഒരു പാട് ഇഷ്ടമായി
ReplyDeleteഇതെനിക്കൊരു കഥയായി തോന്നിയില്ല അക്ബര്‍ക്കാ,എവിടെയോ നടന്നത് പോലെ. നിലാവില്‍ കുളിച്ച് നില്‍ക്കുന്ന ചാലിയാറിനെപ്പോലെ മനോഹരവും ലളിതവുമായ ഭാഷയില്‍ നിങ്ങളത് പറഞ്ഞു. ഒരു നീണ്ട ഇടവേളക്കു ശേഷമുള്ള ഈ വരവ് മറക്കാന്‍ പറ്റാത്തതായി. മൂസയെ മാനുവിനെന്ന പോലെ. ആശംസകള്‍.
ReplyDeleteകഥ വായിക്കുകയല്ല, മനുവിലൂടെയും മൂസയിലൂടെയും, ചാലിയാറിന്‍റെ ഓരത്ത് കൂടെ ജീവിക്കുകയാരിന്നു. കഥയും അവതരണവും അതി മനോഹരം. ആശംസകള്‍.
ReplyDeleteThis comment has been removed by the author.
ReplyDeleteഅടുത്തകാലത്ത് വായിച്ച മനോഹരമായ കഥ !!
ReplyDeleteഅസൂയ തോന്നുന്നു, അക്ബര്‍ജീ! വെറുതെ തമാശ എഴുതി കാലം കളയാതെ, കാമ്പുള്ള ഒന്നെങ്കിലും ഇത് പോലെ എഴുതി ..... വേണ്ട ഇതിന്റെ പകുതിയെങ്കിലും ഭംഗി വന്നാല്‍ തന്നെ ധാരാളം...... സൈന്‍ ഓഫ് ചെയ്യാന്‍ ആയാല്‍.... എത്ര ധന്യമാകുമായിരുന്നു, എന്റെ ബ്ലോഗ് ജീവിതം?
ReplyDeleteമൂസയുടെ വേദനകള്‍ എന്റേത് കൂടിയാണെന്ന് തോന്നിപ്പിക്കുന്ന രചനാവൈഭവം!
അഭിനന്ദനങ്ങള്‍!
ReplyDeleteവായിക്കുന്നതിനു മുന്പ് കഥയുടെ നീളമറിയാന്‍ സ്ക്രോള്‍ ബാര്‍ ഒന്ന് വലിച്ചു നോക്കി.
അയ്യോ കുറച്ചു സമയം വായിക്കാന്‍ എടുക്കുമല്ലോ എന്ന് തോന്നി.
പക്ഷേ, അക്ബര്‍ ഭായിയുടെ കഥയില്‍ കഥയുണ്ടാവും എന്ന ഉറപ്പു കൊണ്ട് ആസ്വദിച്ച് വായിച്ചു തുടങ്ങി.
അവസാന വരിയും വായിച്ചു കഴിഞ്ഞപ്പോള്‍ അയ്യോ തീര്‍ന്നു പോയല്ലോ എന്ന ഒരു ആവലാതിയാണ് മനസ്സിലുണ്ടായത്.
"ആകാശത്തില്‍ നിന്നും നക്ഷത്രങ്ങളെ നൂലില്‍ കെട്ടി ഇറക്കിയ പോലെ കരയില്‍ അങ്ങിങ്ങായി വിളക്കുകള്‍ മിന്നുന്നത് കാണാം"
ഈ പ്രയോഗം അതി സുന്ദരമായി.
മൂസയെ വായനക്കാരന്റെ തേങ്ങലാക്കാന്‍ ഈ കഥയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
സുഹറയെന്ന കഥാ പാത്രത്തെയും ഒന്ന് കൂടി തെളിച്ചു കാണിച്ചിരുന്നെങ്കില്‍
കഥയുടെ ഇംപാകറ്റ് ഒന്ന് കൂടി വികസിപ്പിക്കാമായിരുന്നു എന്ന് തോന്നി.
പുഴയോട് നിലാവ് പറഞ്ഞാാ രഹസ്യം വളരെ ലളിതാത്മകമായി വായനക്കാരിൽ എത്തിക്കിരിയ്ക്കുന്നു..
ReplyDeleteഒരു തരി പോലും വർണ്ണനകളൊ അലങ്കാരങ്ങളൊ ഇല്ലാതെ തന്നെ അവൾ എത്ര സുന്ദരിയാണെന്നൊ...
നിഷ്കളങ്കമായൊരു കഥ പറച്ചിൽ നിയ്ക്കും ഇഷ്ടമായി...
ആശംസകൾ ട്ടൊ...!
അതിമനോഹരമായി കഥ പറഞ്ഞു...
ReplyDeleteഅഭിനന്ദനങ്ങൾ...
മനോഹരം!
ReplyDeleteജലപ്പരപ്പിലൂടെയുള്ള രാത്രിയാത്ര പോലെ ഹൃദയം തൊടുന്ന വായനാനുഭവം !
മനസ്സിൽ നിന്ന് പെട്ടെന്നു മായാത്ത ചില ചിത്രങ്ങൾ വരച്ചിടുന്നതിൽ അക്‌ബറിന്റെ ലളിതസുഭഗമായ ആഖ്യാനവൈദഗ്ദ്യം അസൂയാവഹമായ മികവ് പുലർത്തിയിരിക്കുന്നു. മൂസയുടെ നിഷ്ക്രമണത്തിൽ മാനുവിന്റെ മനസ്സ് തേങ്ങുമ്പോൾ അത് അനുവാചകന്റെ മനസ്സിലും അനുരണനമുണർത്തുന്നു. പുഴയും നിലാവും ഹ്ര്‌ദയത്തോട് പറഞ്ഞതാണിക്കഥ. നന്ദി.
ReplyDeleteഅതിമനോഹരമായ രചന. എത്രയധികം കഥാബ്ലോഗുകളില് മുങ്ങിത്തപ്പിയാലാണിത്തരമൊരു മുത്ത് കിട്ടുന്നത്!
ReplyDeleteഗ്രാമ്യഭംഗിയുടെ സുഖമുള്ള തണുപ്പും നിഷ്കളങ്കമായ സ്നേഹത്തിന്റെ ചെറുചൂടും ഒടുക്കം ചെറുവേദനയോടെ നമ്മുടെ മനസ്സിലൂടെ തോണി തുഴഞ്ഞു നീങ്ങുന്ന ഈ കഥ മനസ്സിലെന്നും തങ്ങി നില്ക്കും.
അക്ബറിക്കാ ങ്ങളോട് ഞാനെങ്ങനേയാ ഇതിനെപ്പറ്റി പറയണ്ട് ന്ന് അറിയില്ല. അത്രയ്ക്ക് നന്നായിട്ട്ണ്ട് ഇത്. ഇതുവരെ ഞാനിവിടെ വന്ന് വായിച്ചതിൽ, ഏറ്റവും ഒഴുക്കുള്ള, മനസ്സിൽ തട്ടുന്ന എഴുത്താ അക്ബറിക്കാ ഇത്. സന്തോഷം കുറെ കാലമായി ങ്ങടെ എഴുത്ത് വായിച്ചിട്ട്. അതിങ്ങനെ നല്ലൊരു പൊസ്റ്റായതിൽ സന്തോഷം. ആശംസകൾ.
ReplyDeleteവായിച്ചു തുടങ്ങിയപ്പോള്‍ സാധാരണ നാടന്‍ ശൈലിയില്‍ എന്തെങ്കിലുമൊക്കെ ആവും എന്നാണ് കരുതിയത്, പിന്നീടു അങ്ങോട്ട് ഒരു ഒഴുക്കായിരുന്നു ....ആ ചാലിയാറിന്റെ പരിസര പ്രദേശത്ത് ഞങ്ങളും കൂറെ നേരം നിന്നു:) മറ്റു പലരും പറഞ്ഞ പോലെ കഥയില്‍ കൂടുതല്‍ അനുഭവകഥയായി തോന്നി ..............അവതരണ രീതി ഇഷ്ട്ടപെട്ടു. നല്ല ഒരു വായന സമ്മാനിച്ച ഇക്കയ്ക്ക് എല്ലാ ആശംസകളും !!!!!
ReplyDeleteനല്ലൊരു കഥ മാഷേ. ഇഷ്ടമായി
ReplyDeleteബ്ലോഗെഴുതാന്‍ പോയിട്ട് കമന്റ് എഴുതാന്‍ വരെ മറന്നുപോയിക്ക്ണ് ഉസ്താദേ...
ReplyDeleteഞമ്മക്കിത്രേ പറയാനുള്ളൂ... ഇതൊരു മൊമ്മൊതല് സാധനാണ്. ഉസ്സാറായിക്ക്ണ്...
അക്ബര്‍ക്കാ...മനസ്സ് നിറഞ്ഞു..ചാലിയാര്‍ പുഴയുടെ തീരത്തെ കഥകള്‍ വല്ലാത്ത ഒരു വായനാ സുഖം നല്‍കുന്നു..ആശംസകള്‍..
ReplyDeleteനല്ല ഫീലുള്ള കഥ...ഒരുപാട് ഇഷ്ടമായി..!
ReplyDeleteപുതുമ അവകാശപ്പെടാനില്ലാത്ത ഒരു വിഷയത്തെ, വായനക്കാരന്റെ മനസ്സിനെ സ്പര്ഷിക്കുന്നൊരു ശൈലിയില്‍ പറഞ്ഞു.
ReplyDeleteവായന കഴിഞ്ഞിട്ടും, മൂസയും മാനുവും പുഴയും കടത്തും എല്ലാം മനസ്സില്‍നിന്ന് മായാത്തൊരു വിശ്വലായി നില നില്‍ക്കുന്നു. അഭിനന്ദനങ്ങള്‍
ചാലിയാറിന്റെ തൂലികയില്‍ നിന്നും കനപ്പെട്ട പലതും ഇനിയും വരാനുണ്ടെന്ന് ഈ പോസ്റ്റ് തെളിയിക്കുന്നു. സ്നേഹവും വിരഹവും നൊമ്പരങ്ങളും
ReplyDeleteഎത്ര മനോരമയി താങ്കള്‍ സമം ചേര്‍ത്തു. അല്പം അനുഭവവും അതിലേറെ ഭാവനയും ചാലിച്ച രചന...അല്ലെ?. ഗംഭീരം പ്രിയ സുഹൃത്തെ..ഗംഭീരം
നല്ലൊരു കഥ
ReplyDeleteകഥ ഇപ്പോഴാണ് ശ്രദ്ധിച്ചതും വായിക്കുന്നതും, ശാന്തമായ് ഒഴുകുന്ന ചാലിയാർ പുഴയുടെ ആ ഓളങ്ങളിലൂടെ മെല്ലെ മെല്ലെ ഒഴുകി നീങ്ങിയ മനോഹര രചന. തുടക്കത്തിൽ അസാധാരണമായി തോന്നിയില്ലെങ്കിലും അവസാനത്തെ ആ രണ്ട് പാരഗ്രാഫുകൾ മനസ്സിനെ ആർദ്രമാക്കി എന്ന് നിസ്സംശയം ഞാൻ പറയുന്നു... ഈ കഥ വളരെ ലളിതം മനോഹരം ആർദ്രം.
ReplyDeleteസമയ കുറവുമൂലം വളരെ കുറച്ചു ബ്ലോഗുകളെ ഞാന്‍ വായിച്ചിട്ടുള്ളൂ ..ഇത് വരെ ഞാന്‍ വായിചിട്ടുള്ളതില്‍ ഏറ്റവും മികച്ച കഥ .
ReplyDeleteഅഭിനന്ദനങ്ങള്‍ ...
വളരെ നന്നായിട്ടുണ്ട്. ലളിതമായ ശൈലി. മനസ്സില്‍ തട്ടുന്ന നൊബരങ്ങള്‍ അനായാസമായി വരച്ചു കാട്ടി.
ReplyDeleteനല്ല കഥ.. ആസ്വദിച്ചു വായിച്ചു.....
ReplyDeleteലളിതവും കാപട്യരഹിതവുമായ വാക്കുകള്‍ വായനക്കാരന്റെ വീട്ടിലെ വിരുന്നുകാരാണ്. അത്രയും ആധികാരികമായി കഥ മനസ്സില്‍ ഇരിപ്പുറപ്പിച്ചു.
ReplyDeleteഹൃദയസ്പര്‍ശിയായ ഒരു കഥ.തുടക്കം മുതല്‍ ഒരൊഴുക്കോടെ വായിച്ചു പോയി.കഥയവസാനിച്ചപ്പോള്‍ ചില നൊമ്പരങ്ങള്‍ മനസ്സിനെ ആര്ദ്രമാക്കുന്നു. അത് തന്നെയാണ് എഴുത്തുകാരന്റെ വിജയവും. ഭാവുകങ്ങള്‍.
ReplyDeleteഒരു നല്ല ഫീലുള്ള കഥ......... ഇതൊരു അനുഭവകഥയാണോ?
ReplyDeleteഇതൊരു കഥയാണെങ്കിലും അതല്ല അനുഭവം തന്നെ ആണെങ്കിലും ഇതില്‍ ഒന്നുന്ന്ട്...ജീവിതം...
ReplyDeleteഎല്ലാ അഭിനന്ദനങ്ങളും..
This comment has been removed by the author.
ReplyDeleteവളരെ മനോഹരം..നന്ദി അക്ബാര്‍ ഭായി ...
ReplyDeleteAkbarkka,really really soooooperb!!!!!!! No more comments!!!!
ReplyDeleteപുഴയോട് നിലാവ് പറഞ്ഞത് അനുഭവമാണോ ..?
ReplyDeleteഅനുഭവം ആയാലും കഥയായാലും മൂസയുടെ വിങ്ങല്‍ മനസ്സില്‍ ശരിക്കും കൊണ്ടു ..!
ന്റെ കണ്ണും നിറഞ്ഞു പോയി അക്ബറിക്കാ ...:(
മനോഹരമായ കഥ...
ReplyDeleteമനസ്സില്‍ നൊമ്പരം സൃഷ്ടിക്കുന്ന
ReplyDeleteമനോഹരമായൊരു കഥ.
മൂസ്സയും മറ്റു കഥാപാത്രങ്ങളും
തെളിമയോടെ നില്‍ക്കുന്നു.
ലളിതസുന്ദരമായ ശൈലി.അഭിനന്ദനങ്ങള്‍.
ഓണാശംസകളോടെ
ഇനി കുറച്ചു ദിവസം മൂസ്സ മനസ്സിലങ്ങനെ കിടക്കും ..
ReplyDeleteഇഷ്ടായി...ഈ കഥ
ReplyDeleteഹായ് എന്താ കഥ തകര്‍ത്തു കള്ളഞ്ഞു എന്റെ മനസിനെ .മൂസ ഓന്‍ പുലിയാണ് വെറും പുലിയല്ല പുള്ളിപ്പുലി യാണ് .
ReplyDeleteമൂസ ആത്മഹത്യ ചെയ്തുവോ സത്യം എന്താണ് ? ഇത് സത്യമാണോ
ReplyDeleteമനസ്സില്‍ തട്ടും വിധത്തില്‍ വളരെ ഹൃദ്യമായ ഭാഷയില്‍ എഴുതി.ആശംസകള്‍
ReplyDeleteകണ്ണീരിലോലിച്ചു പോയ ഹൃദയത്തിന്റെ ഓര്‍മ്മയില്‍
ReplyDeleteനിറ നിലാവിലൂടെ വള്ളം തുഴഞ്ഞു പോയ
നിരാശ്രയന്റെ രൂപം മനസ്സില്‍ ബാക്കി വെച്ച വായന തന്നു ഈ കഥ.... !!
തീക്ഷ്ണമായ ജീവിതമാണ് നല്ല കഥ സൃഷ്ട്ടിക്കുന്നത്
ReplyDeleteഅനക്ക് അതൊന്നും പറഞ്ഞാല്‍ തിരിയൂല എന്ന വാക്കുകള്‍ അനുഭവം കൊണ്ട് ലോകത്തെ പരിജയപെട്ടവന്റെ രോധനമാണ് ആ രോദനം കൊണ്ട് ആരെയും തിരുത്താന്‍ മൂസ ഇല്ല മനസ്സിന്റെ ദുഖങ്ങളെ സ്വയം കുരുത്തം കെട്ടോന്‍ എന്ന വിശേസിപ്പിക്കലിലൂടെ ഇല്ലാതാക്കുക എന്നതായിരുന്നു മൂസയുടെ ജീവിത വിജയം
ലളിതമായ വാചകങ്ങളിലൂടെ നിഷ്കളങ്കമായ കഥ വരുമ്പോള്‍ വായനക്കാരന് ആസ്വാദനം പൂര്‍ണമാവുന്നു എന്നതിനു ഉത്തമ ഉദാഹരണം ആണ് ഈ കഥ
This comment has been removed by the author.
ReplyDeleteഇത്ര വായനക്ക് എളുപ്പം നൽക്കുന്ന വരികൾ എത്ര സുന്ദരമായി ലളിതമായി കഥ പറയുന്നു .......
ReplyDeleteഇത് ഒന്നു കൂടി വായിക്കണം ഭായി എനിട്ട് ചിലപ്പോൾ ഞാൻ ഒരു കമാന്റ് കൂടി ഇടുന്നതാണ്
അഭിനന്ദനങ്ങൾ
'പതിനേഴാം വയസ്സിലെ' ചാലിയാറുപോലെ കഥയോടൊപ്പം നിര്‍വിഘ്നം ഒഴുകിപ്പോയി. ലളിതമായ ആഖ്യാനരീതിയെ വീണ്ടും കട്ടികുറച്ച് അവതരിപ്പിക്കുന്ന അക്ബര്‍ക്കയുടെ രചനാകൌശലം ഇവിടെയും കാണായി. കഥയെഴുത്തില്‍ അനുഭവങ്ങള്‍ അസംസ്കൃതവസ്തുക്കളില്‍ ഉള്പ്പെടുന്നത്‌കൊണ്ടാണെന്നു തോന്നുന്നു, അക്ബര്‍ക്കയുടെ എഴുത്തിനു എപ്പോഴും വല്ലാത്തവശ്യതയുണ്ട്. അവ ഹൃദയത്തോട് കിന്നാരം പറയും. പുഴയോട് നിലാവ് പറഞ്ഞത് നൊമ്പരപ്പെടുത്തിയത് ഹൃദയത്തെയായത് അങ്ങിനെയാണ്. നന്ദി, ആത്മ മിത്രമേ.
ReplyDeleteആശംസകള്‍..........
ReplyDeleteഉമ്മ കൂടെയുള്ളപ്പോഴും യത്തീം ആയ മൂസ..
ReplyDeleteസുഹ്ര കൂടെയുള്ളപ്പോഴും മനസ്സ് വിങ്ങിയ
മൂസ..ഈ കഥാപാത്രത്തെ വായനക്കാരന്റെ
മനസ്സിലേക്ക് വേദന ആക്കി വിട്ടു തോണി
തുഴഞ്ഞു മൂസ പോയപ്പോള്‍ കഥാകൃത്തിന്റെ
ഉദ്യമം പൂര്‍ണമായി വിജയിച്ചു...നിസ്സഹായത
യുടെ നൊമ്പരങ്ങള്‍ വളരെ കൊച്ചു വാചകങ്ങളിലൂടെ
പ്രകടിപ്പിക്കുന്ന മൂസയുടെ മനസ്സ് വായിക്കുമ്പോള്‍ തന്നെ സുഹ്രയുടെ മനസ്സ് ഒരൊറ്റ വാചകത്തില്‍ കഥാകാരന്‍ പറഞ്ഞു തന്ന കയ്യടക്കം എഴുത്തിനെ മനോഹരം ആക്കി..
.മൂസ എന്നെങ്കിലും തിരിച്ചു വരും എന്ന കഥാകൃത്തിന്റെ ആഗ്രഹം അങ്ങനെ തന്നെ ചേര്‍ത്തു വായിക്കാന്‍ വായനക്കാരനും
കഴിയുന്നു...അഭിനന്ദനങ്ങള്‍ അക്ബര്‍.....
നിലാവത്ത് ചെറുവള്ളത്തില്‍.....ലോകമപ്പോള്‍ എത്ര ശാന്തം.....ആകാശത്തില്‍ നിന്നും നക്ഷത്രങ്ങളെ നൂലില്‍ കെട്ടിയിറക്കിയ പോലെ കരയില്‍ അങ്ങിങ്ങായി വിളക്കുകള്‍.....നിലാവില്‍ മയങ്ങുന്ന പുഴയുടെ മീതെയുള്ള വള്ളത്തില്‍ ഞാനും നിങ്ങളോടൊപ്പമുണ്ടായിരുന്നു. മൂസാക്കയെ എന്റെ അന്വേഷണം അറിയിക്കുക.
ReplyDeleteഹൃദ്യമായ ഭാഷയില്‍ എഴുതി.ആശംസകള്‍...!!!
ReplyDeleteകുറ നാളുകള്‍ക്ക് ശേഷം വായിച്ച നല്ലൊരു കഥ
ReplyDeleteഇക്കാ...ഒത്തിരി ഇഷ്ടായീട്ടോ...
ചന്തു നായർ
ReplyDeleteSabu M H
മന്‍സൂര്‍ ചെറുവാടി
KOYAS..KODINHI
Jefu Jailaf
എന്‍.പി മുനീര്‍
pradeep's
രമേശ് അരൂര്‍
വേണുഗോപാല്‍
റോസാപൂക്കള്‍
അഷ്‌റഫ് സല്‍വ
മുല്ല
Abdhul Vahab
നിസാരന്‍
ജോസെലെറ്റ് എം ജോസഫ്
Echmukutty
ishaqh ഇസ്‌ഹാക്
മുകിൽ
khaadu..
സിയാഫ് അബ്ദുള്‍ഖാദര്‍
Mohammed kutty Irimbiliyam
ReplyDeleteപട്ടേപ്പാടം റാംജി
ajith
aboothi:അബൂതി
വെള്ളിക്കുളങ്ങരക്കാരന്‍
മഹേഷ് വിജയന്‍
അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ
viddiman
അംജത്
Pradeep Kumar
കുമ്മാട്ടി
Arif Zain
Ashraf Ambalathu
ഫൈസല്‍ ബാബു
Biju Davis
Salam
വര്ഷി ണി* വിനോദിനി
അലി
Usman Kiliyamannil
പള്ളിക്കരയില്‍
ചീരാമുളക്
ReplyDeleteമണ്ടൂസന്‍
Jomon Joseph
ശ്രീ
ഷബീര്‍ - തിരിച്ചിലാന്‍
ABHI abbaz
അമ്മൂട്ടി
Ismail Chemmad
MT Manaf
വഴിപോക്കന്‍ | YK
Mohiyudheen MP
നിയാസ് തൊടികപ്പുലം
SREEJITH NP
BCP - ബാസില്‍ .സി.പി
Haseen
Muhammed Shameem Kaipully
Yousuf
Villagemaan/വില്ലേജ്മാന്‍
ഇക്ബാല്‍ മയ്യഴി
പടന്നക്കാരൻ
kochumol(കുങ്കുമം)
നീലി
ReplyDeleteCv Thankappan
സിദ്ധീക്ക് തൊഴിയൂര്‍
roopz
Payyan Ezhthu
ആറങ്ങോട്ടുകര മുഹമ്മദ്
Shaleer Ali
കൊമ്പന്‍
ഷാജു അത്താണിക്കല്‍
Noushad Kuniyil
Kattil Abdul Nissar
ente lokam
തുമ്പി
ഫാരി സുല്ത്താ ന
മലര്വാoടി ആര്‌്ട്ി സ് ക്ലബ്ബ്
-----------------------------
പ്രിയരേ..നിങ്ങളുടെ ഓരോരുത്തരുടെയും വിലപ്പെട്ട അഭിപ്രായം ശ്രദ്ധാപൂര്‍വ്വം വായിച്ചു. ഹൃദയ സ്പര്‍ശിയായ കമന്റുകള്‍ മനസ്സിരുത്തിയുള്ള വായനയില്‍ നിന്നാണ് വരുന്നത്. അതിനു നിങ്ങള്‍ ഓരോരുത്തര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. ഇനിയും എഴുതാന്‍ എനിക്ക് പ്രചോദനം നിങ്ങളുടെ ഈ പ്രോത്സാഹനമാണ്.
കഥയ്ക്കും അനുഭവത്തിനും ഇടയില്‍ എവിടെയോ ആടിക്കളിക്കുന്നു... മനസ്.
ReplyDeleteഒറ്റവാക്കില്‍ പറഞ്ഞാല്‍ 'ഹൃദ്യം'.
വരികളില്‍ക്കൂടി ആ പാടവും പുഴയുമെല്ലാം ദൃശ്യങ്ങളായി. ഒപ്പം നല്ലൊരു സൗഹൃദത്തിന്റെ അടിയൊഴുക്കുകള്‍. സുഖമുള്ള ഒരു വായനാനുഭവം.
കുറച്ചു ദിവസങ്ങളായി ഒരു ബ്ലോഗും സന്ദര്ശിച്ചിരുന്നില്ല. വീണ്ടും വന്നത് നല്ലൊരു കഥ വായിച്ചുകൊണ്ടായതില്‍ സന്തോഷം.
ReplyDelete"ലോകമപ്പോള്‍ എത്ര ശാന്തവും നിശബ്ദവുമാണെന്ന് തോന്നും. ആകാശത്തില്‍ നിന്നും നക്ഷത്രങ്ങളെ നൂലില്‍ കെട്ടി ഇറക്കിയ പോലെ കരയില്‍ അങ്ങിങ്ങായി വിളക്കുകള്‍ മിന്നുന്നത് കാണാം. ഇടയ്ക്കു ചെറു മീനുകള്‍ വെള്ളത്തിനു മുകളില്‍ ചാടി കുസൃതി കാണിക്കും" ഇത്ര സുന്ദരമായ ഒരു കഥയുടെ കൂടെ ഇതുപോലുള്ള വരികള്‍ കൂടിയാകുമ്പോള്‍ ഒരുപാട് ചന്തം..കഥയേക്കാള്‍ ഒരു അനുഭവം വായിച്ച പോലെ തോന്നി.അത് കൊണ്ട് മൂസയെക്കുറിച്ച് വിഷമവും.
ReplyDeleteഇക്ക, നല്ലൊരു കഥ...
ReplyDeleteകുറച്ചധികം നാളുകള്‍ക്ക് ശേഷമാണ് ഒരു കഥ വായിക്കുമ്പോള്‍ അതിലെ കഥാപാത്രങ്ങളെ മനസില്‍ തെളിഞ്ഞു കാണുന്നത്..മൂസയും കായലും എല്ലാം സ്കെച്ച് ചെയപ്പെട്ടിരിക്കുന്നു...
ഞാനെന്ത്യെ വൈകിപോയി എന്നൊരു വിഷമമേ ഒള്ളു എനിക്ക്..
വളരെ മനോഹരമായി എഴുതിയ കഥ ..ശാന്തമായി ഒഴുകുന്ന പുഴ പോലെ..രാത്രിയിലെ നിലാവ് പോലെ...പലരും പറഞ്ഞ പോലെ ഇതിലെ ഓരോരുത്തരും മനസ്സില്‍ തെളിഞ്ഞു നില്‍ക്കുന്നു..മൂസ എവിടെ പോകാന്‍ അതിനു കഴിയുമോ അവന്......... ന്ലലൊരു കഥ സമ്മാനിച്ചതിനു നന്ദി......
ReplyDeleteകാലവര്ഷം കഴിഞ്ഞിട്ടും കലക്ക് മാറാത്ത പുഴയുടെ കുത്തൊഴുക്കില്‍ ദൂരെ അഴിമുഖത്തു അവന്‍റെ തോണി മാത്രം അനാഥമായി കിടന്നു.. ഹൃദ്യം. അതീവ ഹൃദ്യം. ഒരു ദുഖത്തിന്റെ സൌന്ദര്യം ഓര്‍മയില്‍ പീലി വിടര്ത്തുകയാണ് ഇവിടെ. എന്ത് ചേലുള്ള തലക്കെട്ട്. വളരെ ഇഷ്ടമായി അക്ബര്‍. ആശംസകള്‍. ഈ ലളിത സുന്ദര ലിപികള്‍ക്ക്
ReplyDeleteഅക്ബറിക്കാ കഥ വായിച്ചതല്ല .അനുഭവിക്കുകയായിരുന്നു ...നിലാവത്ത് തോണിയില്‍ ഒരു പാട് തവണ കടത്ത് കടന്നിട്ടുണ്ട് .........ആ കടന്നല്‍ കുത്ത് അങ്ങനെ തന്നെ എഴുതി ഫലിപ്പിച്ചു ..........ഇതാണ് കഥയുടെ നള പാകം .
ReplyDeleteആശംസകള്‍ .............
കഥയിലെ പുതുമയില്‍ അല്ല, മറിച്ച്
ReplyDeleteഅത് അവതരിപ്പിച്ച രീതിയും,
അതിനെ അനുഭവഭേദ്യമാക്കിയതിലെ രസതന്ത്രവും.
അഭിനന്ദനങ്ങള്‍...!
"താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളെ...
പഞ്ചവര്‍ണ്ണ പൈങ്കിളിയില്‍ പങ്കുറങ്കുള്ളോളെ..
പൂക്കളില്‍ പൂ റാണിയായി പൂത്തു നിക്കുന്നോളെ".

അതിമനോഹരമായ രചന നന്നായി മനസ്സിൽ തട്ടുന്ന വിധം അവതരിപ്പിച്ചു.
ReplyDeleteനന്ദി അക്ബര്‍ സാബ്..
ഇത് കഥയായിരുന്നോ അക്ബര്‍?
ReplyDeleteവല്ലാതെ മനസ്സില്‍ത്തട്ടി..
ആ പാവം എവിടെയെങ്കിലും സുഖമായി കഴിയുന്നുണ്ടാകുമെന്നു വിശ്വസിച്ച് ആശ്വസിക്കട്ടെ..
ഇത് കഥയായിരുന്നോ അക്ബര്‍?
ReplyDeleteവല്ലാതെ മനസ്സില്‍ത്തട്ടി..
ആ പാവം എവിടെയെങ്കിലും സുഖമായി കഴിയുന്നുണ്ടാകുമെന്നു വിശ്വസിച്ച് ആശ്വസിക്കട്ടെ..
ജീവനുള്ള കഥ എന്നൊക്കെ പറയില്ലെ? അതിതാണ്..അതിതു തന്നെയാണ്. അഭിനന്ദനങ്ങള്‍..
ReplyDeleteസോണി -
ReplyDeleteHaneefa Mohammed
sreee
മനു അഥവാ മാനസി
ഉമ്മു അമ്മാര്‍
അമ്പിളി.
ഇസ്മയില്‍ അത്തോളി
Ramesh Ayinikkatt
ബെഞ്ചാലി
mayflowers
അനശ്വര
പ്രിയരേ..നിങ്ങള്‍ ഓരോരുത്തര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു. ഇനിയും എഴുതാന്‍ എനിക്ക് പ്രചോദനം നിങ്ങളുടെ ഈ പ്രോത്സാഹനമാണ്. സസ്നേഹം
ആസ്വദിച്ചു.:)
ReplyDeleteആശംസകള്‍.
chEck Out mY wOrLd!
നല്ലൊരു വായന കിട്ടിയ സന്തോഷം അറിയിക്കുന്നു
ReplyDeleteമൂസയും ചാലിയാറും മായാതെ മനസ്സിലുണ്ടവുമിനി ഏറെ കാലം. അത് ഈ എഴുത്തിന്‍റെ മാസ്മരികത തന്നെ. ആശംസകള്‍ അക്ബര്‍ ഭായ്.
ReplyDeleteപുതിയതൊന്നുമില്ലേ മാഷേ?
ReplyDeleteക്രിസ്തുമസ്സ് - പുതുവത്സര ആശംസകള്‍ !
വായനക്കാരന്റെ മനസ്സില്‍ ഒരു നൊമ്പരമായി കഥ തുടരുമ്പോഴാണ് ഒരു എഴുത്തുകാരന്‍ വിജയിക്കുന്നത്. ആ അര്‍ത്ഥത്തില്‍ അക്ബര്‍ പൂര്‍ണമായും വിജയിച്ചിരിക്കുന്നു. മനോഹരമായ ചില പദപ്രയോഗങ്ങളും കാണാനിടയായി. "ആകാശത്തില്‍ നിന്നും നക്ഷത്രങ്ങളെ നൂലില്‍ കെട്ടി ഇറക്കിയ പോലെ കരയില്‍ അങ്ങിങ്ങായി വിളക്കുകള്‍ മിന്നുന്നത് കാണാം. ഇടയ്ക്കു ചെറു മീനുകള്‍ വെള്ളത്തിനു മുകളില്‍ ചാടി കുസൃതി കാണിക്കും. നിലാവില്‍ മയങ്ങുന്ന പുഴയെ അലോസരപ്പെടുത്താതെ പതുക്കെ വള്ളം തുഴയുമ്പോള്‍ അവന്‍ ഈണത്തില്‍ പാടും"
ReplyDeleteആശംസകള്‍
ReplyDeleteഇവിടെ കമന്റുകളുടെ പെരുമഴയാണല്ലോ വെറുതെയല്ല ...ഇത് കൊള്ളാവുന്നൊരു കഥ തന്നെ .ആശംസകള്‍ !
ReplyDeleteനല്ല കഥ,നന്നായി പറഞ്ഞു.
ReplyDeleteBro... thaankal vere oru Blogil ezhuthiya vimarshanam vaayichaanivide ethiyathu... ippol enikku manassilaayi engine thaangalkku oru nalla vimarshakan aakaan kazhinjennu.
ReplyDeleteNashta pranayam manassil undaakkunna keeral orikkalum maranju povilla. Athi manoharamaaya oru kadha parachil.
Oru puzha ozhukunnathu pole thannne.
അക്ബറിക്കയുടെ എല്ലാ പോസ്റ്റുകളും ഇന്നലെ ഇരുന്നു വായിച്ചു തീര്‍ത്തു ....എല്ലാം ഒന്നിന് ഒന്ന് മെച്ചം ....ഇവിടെ എത്താന്‍ താമസിച്ചു പോയി എന്നാ വിഷമം മാത്രം ...
ReplyDeleteputhiya post onnum kandilla........
ReplyDeleteകഥയായിട്ട് തോന്നുന്നിയില്ല . മൂസ ഒരു സത്യമാണോ അക്ബര്‍ ഭായി .ഇതുപോലെയുള്ള മൂസമാര്‍ നാടിന്‍റെ നാനാഭാഗങ്ങളില്‍ ഉണ്ട് എന്നതാണ് വാസ്ഥവം.എന്തായാലും രചനകള്‍ പാതി വഴിയില്‍ വായനക്കാര്‍ ഉപേക്ഷിക്കില്ല എന്ന് അടിവരയിട്ടു പറയാം .അഭിനന്ദനങ്ങള്‍ എഴുതുക എഴുതികൊണ്ടെയിരിക്കുക എഴുതി ഫലിപ്പിക്കാനുള്ള നല്ല കഴിവ് താങ്ങള്‍ക്ക് ഉണ്ട് .
ReplyDeleteസ്വച്ഛന്ദം ,യൌവ്വന ,പെയ്തു ..എന്നീ അക്ഷരപ്പിശാചുകൾ ..!.traslator പറ്റിച്ച പണിയാവും അല്ലെ....ഇത്ര നല്ലൊരു കഥയിൽ 'എനിക്ക് ചൊറിഞ്ഞു വന്നു' എന്ന് താരമ്യേന പുതിയതും ദേശഭേദമില്ലാതെ ഉപയോഗിക്കുന്നതുമായ ഒരു പുത്തൻ കൂറ്റ് ശൈലി ഒരൽപം കല്ല് കടി ആയി തോന്നി.. അതൊഴിച്ചാൽ, മനസ്സില് സങ്കടം ബാക്കി നിർത്തി മൂസയുടെ തോണി തനിച്ചൊഴുകുന്നു ...! സ്നേഹം!!
ReplyDelete