Wednesday, November 27, 2013

വരവേല്‍പ്

മഞ്ഞു പെയ്തിറങ്ങിയ വൃശ്ചികപ്പുലരി.  മുറ്റത്തു പരന്ന ഇളം വെയിലിനു കനം വെച്ചു തുടങ്ങിയിരിക്കുന്നു. മകളുടെ കുസൃതികള്‍ കണ്ടു പൂമുഖത്തിരിക്കുമ്പോഴാണ് മൊബൈല്‍ ബെല്ലടിച്ചത്. ഹസ്സനിക്ക. ആ ശബ്ദത്തെ ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞു. എത്ര വര്‍ഷമായി കണ്ടിട്ട്.  ഇന്നു എന്നെ കാണാന്‍ വരുന്നത്രേ. എനിക്ക് സന്തോഷം അടക്കാനായില്ല

ഞാന്‍ അകത്തേക്ക് നീട്ടി വിളിച്ചു. റസിയാ...
അടുക്കളയില്‍ പ്രാതല്‍ തയ്യാറാക്കിക്കൊണ്ടിരുന്ന അവള്‍ ഓടി വന്നു
"ഹസ്സന്‍ കുട്ടി വരുന്നു". ഞാന്‍ ഒറ്റ ശ്വാസത്തില്‍ പറഞ്ഞു
"ങേ അത്രേ ഉള്ളോ. ഞാന്‍ കരുതി മോള്  വീഴുകയോ മറ്റോ ചെയ്തെന്നു. ഏതായാലും അവനിങ്ങു വരട്ടെ. രണ്ടാഴ്ച മുമ്പ് വരാന്നു പറഞ്ഞു പോയതാ. തേങ്ങയിടാന്‍".
ആര് ?
കൃഷ്ണന്‍ കുട്ടി.

എടീ കൃഷ്ണന്‍ കുട്ടിയല്ല. ഇതു എന്‍റെ പഴയ പ്രവാസി സുഹൃത്ത് ഹസ്സന്‍ കുട്ടിക്ക. ഉച്ചക്ക് ഊണിനു മൂപ്പരും ഉണ്ടാകും. നീ സ്പെഷ്യല്‍ വല്ലതും ഉണ്ടാക്ക്. നിന്‍റെ കോഴി ബിരിയാണിയുടെ ടേസ്റ്റ് മൂപരും ഒന്നറിയട്ടെ. നിന്‍റെ കൈപുണ്ണ്യം.......

"മതി മതി. വല്ലാതെ പതപ്പിച്ചാല്‍ സോപ്പ് തീര്‍ന്നു പോകും". ചിരിച്ചു കൊണ്ട് അവള്‍ അകത്തേക്ക് പോയി. പൂമുഖത്തെ ചാരുപടിയില്‍ ഹസ്സനിക്കയുടെ വരവും പ്രതീക്ഷിച്ചിരിക്കുമ്പോള്‍ അറിയാതെ ചിന്തകള്‍ കടല്‍ കടന്നു പോയി.

ഞാന്‍ പ്രവാസലോകത്ത്‌ പിച്ച വെച്ചു തുടങ്ങുമ്പോള്‍ ഹസ്സനിക്ക അവിടെ രണ്ടു പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞിരുന്നു. യാത്രകളുടെതായിരുന്നല്ലോ തന്‍റെ പ്രവാസം. വന്‍ നഗരത്തില്‍ നിന്നു ചരക്കു കയറ്റി പോകുന്ന വണ്ടിയുടെ വളയം പിടിക്കാനുള്ള നിയോഗത്തില്‍ താന്‍ ഒട്ടേറെ ജീവിതങ്ങളെ അടുത്തറിഞ്ഞു‌. ഓരോ നഗരം പിന്നിടുമ്പോഴും നൂറ്റമ്പതും ഇരുനൂറും കിലോമീറ്റര്‍ വിജനമായ ഭൂപ്രദേശത്ത്‌ കൂടെയുള്ള എകാന്തയാത്ര. ഇടയ്ക്കു കാണുന്ന ഒന്നോ രണ്ടോ പെട്രോള്‍ പമ്പുകള്‍ മാത്രമാണ് ആശ്വാസം. അവിടെയും കാണും മലയാളികളായ ജോലിക്കാര്‍. പെട്രോഡോളറിന്റെ സുഭിക്ഷതയിലേക്ക് സ്വപ്നങ്ങളുടെ ചിറകിലേറി കടല്‍ കടന്നു വന്നവര്‍. ഓരോ പട്ടണങ്ങളിലും കച്ചവടം ചെയ്തു വണ്ടി കാലിയാക്കി തിരിച്ചു നഗരത്തില്‍ തന്നെ അണയുന്നത് വരെയുള്ള ആ നീണ്ട യാത്ര അവസാനിക്കുക പതിനാലും പതിനഞ്ചും ദിവസങ്ങള്‍ക്കു ശേഷമാകും.

അത്തരം ഒരു യാത്രയിലാണ്  ഹസ്സനിക്കയെ കണ്ടു മുട്ടിയത്‌. യാത്രാമദ്ധ്യേയുള്ള ഒരു കൊച്ചു പട്ടണത്തില്‍ കച്ചവടം ചെയ്യുമ്പോഴാണ് കടക്കാരന്‍ അശോകന്‍ ഹൈവയില്‍ നിന്നു മാറി ഒരു അങ്ങാടിയുള്ള കാര്യം പറഞ്ഞത്. അവിടെ ഒരു മലയാളിയുടെ കടകൂടി ഉണ്ട് എന്നു കൂടി കേട്ടപ്പോള്‍ പിന്നെ വണ്ടി ആ വഴി തിരിഞ്ഞു. വിജനമായ മല നിരകള്‍ക്കിടയിലൂടെ പാത നീണ്ടു നീണ്ടു പോകുമ്പോള്‍ ഉള്ളില്‍ ആധി ഉടലെടുക്കാന്‍ തുടങ്ങി. വണ്ടിയുടെ കിലോമീറ്റര്‍ സൂചിക അമ്പതു പിന്നിട്ടിട്ടും ഒരു മനുഷ്യ ജീവിയെയും എങ്ങും കണ്ടെത്താനായില്ല. ഇടയ്ക്കു എതിരെ വന്ന ബദവികളായ അറബികളുടെ ഒന്നോ രണ്ടോ പിക്കപ്പുകള്‍ ഒഴിച്ചാല്‍ ഈ വഴിയില്‍ ഇപ്പോള്‍ താന്‍ മാത്രം.

പകല്‍ കത്തിയാളുകയാണ്. പൊടിക്കാറ്റിന്റെ അവ്യക്തതയിലും വിദൂരതയിലെ മലയടിവാരത്തു ഒരു വലിയ ആട്ടിന്‍ പറ്റവും അതിനടുത്തു ഒരു മനുഷ്യന്റെ നിഴലും എന്‍റെ കാഴ്ചയില്‍ ഉടക്കി. ഇത്തരം കാഴ്ചകള്‍ യാത്രയില്‍ ഒരു പാട് കണ്ടിട്ടുള്ളതായതിനാല്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. എങ്കിലും അന്തരീക്ഷം ഇങ്ങിനെ പൊടികൊണ്ടു മൂടുമ്പോഴൊക്കെ അകാരണമായ ഒരു ഭയം തന്നെ പിടികൂടാറുണ്ട്‌. വല്ല തകരാറും സംഭവിച്ചു വാഹനം എങ്ങാനും നിന്നു പോയാല്‍??? മരുഭൂമിയുടെ ഭാവമാറ്റം എപ്പോഴും അപ്രതീക്ഷിതമാണ്. ചിലപ്പോള്‍ ശാന്തമായ ഉറക്കമാവും. വന്യവും നിഗൂഡവുമായ ശാന്തത. മറ്റു ചിലപ്പോള്‍ പൊടിപടലമുയര്‍ത്തി വലിയ ആരവത്തോടെ അന്തരീക്ഷത്തെ  ഇളക്കി മറിക്കും.

എതിരെ വന്ന ഒരു പിക്കപ്പ് വാന്‍ ഹെഡ് ലൈറ്റ് തെളിയിച്ചു കൊണ്ട് കടന്നു പോയി. അതൊരു അപായ സൂചനയാണ്. വണ്ടിയുടെ വേഗത കുറച്ചു. ചെറിയൊരു കയറ്റം കയറി ഇറങ്ങിയപ്പോള്‍ മനസ്സിലായി അപായ സൂചനയുടെ പൊരുള്‍. മുമ്പില്‍‍ വലിയൊരു ഒട്ടക കൂട്ടം. അവര്‍ റോഡ്‌ മുറിച്ചു കടക്കുകയാണ്. എപ്പോഴും നിസ്സംഗ ഭാവമാണ് ഈ സാധു മൃഗങ്ങള്‍ക്ക്. ഇവരെ മരുഭൂമിയിലെ കപ്പല്‍ എന്നു പേരിട്ടത് ആരാണാവോ.

ഈ വഴിക്ക് വരാന്‍ തോന്നിച്ച നിമിഷത്തെ ശപിച്ചു. ഇവിടേക്കുള്ള ആദ്യത്തെയും അവസാനത്തയൂം ട്രിപ്പ്‌ ആണെന്ന് മനസ്സില്‍ ഉറപ്പിച്ചു കൊണ്ട് വണ്ടി മുന്നോട്ടു തന്നെ ഓടിച്ചു. ഒടുവില്‍ നൂറ്റിപ്പത്ത് കിലോമീറ്റര്‍ ഓടിക്കഴിഞ്ഞപ്പോള്‍ ടാറിട്ട റോഡ്‌  അവസാനിച്ചു. അവിടെ റോഡിനു ഇടതു വശത്ത്‌ ഒരു ചെറിയ പമ്പും അതിനു പിറകില്‍ ഒരു കടയും. വണ്ടി അങ്ങോട്ട്‌ കയറ്റി നിര്‍ത്തി ഞാന്‍ ആശ്വാസത്തിന്റെ ദീര്‍ഘ നിശ്വാസമിട്ടു.

"അസ്സലാമു അലൈക്കും". കടക്കുള്ളില്‍ നിന്നും ചിരിച്ചു കൊണ്ട് ഇറങ്ങി വന്ന കറുത്തു ഉയരമുള്ള ഒരു രൂപം.
"വ അലൈകുമുസ്സലാം". സലാം മടക്കുമ്പോള്‍ എന്‍റെ മുഖത്തെ സംശയഭാവം വായിച്ചെടുത്തിട്ടാവാം അദ്ദേഹം പറഞ്ഞു തുടങ്ങി. "ഞാന്‍ ഹസ്സന്‍കുട്ടി. ഇങ്ങള് വരുന്ന വിവരം ടൌണീന്നു അശോകന്‍ വിളിച്ചു പറഞ്ഞിരുന്നു".

അതായിരുന്നു ഹസ്സനിക്കയുമായുള്ള ആദ്യ കൂടിക്കാഴ്ച. ഞാന്‍ പമ്പിലേക്കും കടയിലേക്കും മാറി മാറി നോക്കുന്നത് കണ്ടപ്പോള്‍ ഹസ്സനിക്ക പറഞ്ഞു. "ആരുമില്ല. ഞാന്‍ തന്നെയാണ് പമ്പും കടയും നടത്തുന്നത്. മുമ്പ് പെട്രോള്‍ അടിക്കാന്‍ ഒരു ബംഗാളി ഉട്ണായിരുന്നു. എനിക്ക് മുമ്പേ ഇവിടേ എത്തിപ്പെട്ടവന്‍‍. പിന്നെ അവനെ കഫീല്‍ കൊണ്ട് പോയി. ആടിനെ നോക്കാന്‍. അതോടെ ഞാന്‍ തനിച്ചായി".

ഇവിടേ ഒരു അങ്ങാടി ഉണ്ടെന്നു പറഞ്ഞത് ?.

"ഉണ്ട്. ടാര് റോഡ്‌ ഇല്ലെന്നെ ഉള്ളൂ. ഒരു കിലോമീറ്റെര്‍ കൂടി പോയാല്‍ എട്ടു പത്തു കടകള്‍ ഉള്ള ഒരു കവലയുണ്ട്. ബംഗാളികളാണ് കച്ചവടക്കാര്‍ അധികവും. പിന്നെ രണ്ടു മൂന്നു സുഡാനികളും, ഒരു യമനിയും. വണ്ടിക്കാരൊന്നും അധികം ഈ വഴി വരാനില്ലാത്തത് കൊണ്ട് നല്ല കച്ചവടം കിട്ടും. പക്ഷെ ഇപ്പൊ വേണ്ടാ. വൈകീട്ട് പോകാം. എന്നിട്ട് അവിടുത്തെ കച്ചോടം കഴിഞ്ഞു തിരിച്ചു വന്നു ഇവിടേ താമസിച്ചു നാളെ പോകാം". തന്‍റെ മനസ്സിലേ പ്ലാന്‍ ഹസ്സനിക്ക ഇങ്ങോട്ട് പറയുമ്പോള് അതൊരു നീണ്ട സൌഹൃദത്തിനു തുടക്കമിടുകയായിരുന്നു. .

കടയുടെ പുറത്തെ വരാന്തയിലിട്ട സ്പ്രിംഗ് കട്ടിലിലിരുന്നു വിശാലമായ മരുഭൂമിയില്‍ അങ്ങിങ്ങായി ചരല്‍കല്ലുകളാല്‍ മൂടപ്പെട്ട മലകള്‍ക്ക്  മുകളില്‍ ഒരു പകല്‍ കത്തിയാളുന്നത്‌ നോക്കിയിരിക്കെ  ഹസ്സനിക്ക കട്ടന്‍ ചായയുമായി എത്തി. അങ്ങകലെ കൂറ്റന്‍ പിരമിഡു പോലെ ഉയര്‍ന്നു നില്‍ക്കുന്ന വലിയ കുന്നിന്‍ മുകളിലേക്ക് ഒരു വാഹനം കയറിപ്പോകുന്നത് ചൂണ്ടിക്കാണിച്ചു ഹസ്സനിക്ക പറഞ്ഞു .

"ആ മലമുകളിലൊക്കെ അറബികളുടെ വീടുകളുണ്ട്. മഞ്ഞുകാലം വന്നാല്‍ അവിടമൊക്കെ ഒരു തരം പച്ചപ്പുല്ല് കിളിര്‍ത്തു വരും. അപ്പോള്‍ താഴ്വാരത്തു ദേശാടനക്കാരായ അറബി കുടുംബങ്ങള്‍ അന്യ ദിക്കില്‍ നിന്നും ആട്ടിന് കൂട്ടങ്ങളുമായി വന്നു ടെന്റ് കെട്ടി താമസിക്കും. ഏതു കാലാവസ്ഥയിലും ജീവിക്കാന്‍ പ്രാപ്തരാണ് മരുഭൂ വാസികളായ ബദുക്കള്. അവരാണ് ഇവിടുത്തെ ആദിമ വാസികളുടെ പിന്‍ഗാമികള്‍. ഇന്നും ആ പാരമ്പര്യത്തില്‍ തന്നെ ജീവിക്കുന്നവര്‍". ഹസ്സനിക്ക പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ ഞാന്‍ ഇവിടെ ഒറ്റപ്പെട്ടു കഴിയുന്ന അദ്ദേഹത്തെപ്പറ്റി ചിന്തിക്കുകയായിരുന്നു.

"എന്ത് ചെയ്യാനാ അന്‍വര്‍. ജീവിക്കണ്ടേ. വിമാനം കയറുമ്പോള്‍ ഞാനും സ്വപ്നം കണ്ടത് ഈ പ്രവാസമായിരുന്നില്ല.. കടലില്‍ വീണാല്‍ നമ്മള്‍ എന്ത് ചെയ്യം. ആകാവുന്നത്ര നീന്തും. പിന്നെ ഒക്കെ ശീലമായി. ഇപ്പൊ ഈ കട ഞാന്‍ ഏറ്റെടുത്തു നടത്തുകയാ. അത്യാവശ്യം വരുമാനം കിട്ടുന്നുണ്ട്‌. കുറെയൊക്കെ സമ്പാദിച്ചു. എല്ലാം എന്‍റെ സൈനയുടെ മിടുക്ക്. അവള്‍ എനിക്ക് കിട്ടുന്ന കാശ് മ്ഴുവനും ഭൂമി വാങ്ങി ഇട്ടു. എല്ലാം ചുളുവു വിലക്ക് വാങ്ങിച്ചത്.  ഇപ്പൊ അത്യാവശ്യം ജീവിക്കാനുള്ള വകയുണ്ട്.  പിന്നെ മൂന്നു പെണ്മക്കളെ നല്ല നിലയില്‍ കെട്ടിച്ചയച്ചു.

എനിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ചവളാണ് അവള്‍. പക്ഷെ ഞാന് അവള്‍ക്കു നല്‍കിയത് നീണ്ട വിരഹം മാത്രം. എന്നിട്ടും പരാതി പറയാതെ അവള്‍ സന്തോഷം നടിക്കുന്നു. മതിയാക്കി പോകാന്‍ ഒരുങ്ങിയതായിരുന്നു. അപ്പോഴാണ്‌ വീടിനോട് ചേര്‍ന്നുള്ള കുറച്ചു സ്ഥലം കൂടി സൈന വാങ്ങിയത്. ഇനി അതിന്‍റെ ഇടപാട് കൂടി തീര്‍ത്തിട്ടു പോണം. കൂടിയാല്‍ ഒരു മൂന്നു നാല് വര്ഷം കൂടെ. പിന്നെ ഈ നാട്ടിലേക്ക് ഇല്ല. മടുത്തു. ഇനിയും അവളെയും മക്കളെയും പിരിഞ്ഞു ഈ മരുഭൂമിയില്‍ നില്‍ക്കാന്‍ വയ്യ. കുടവയര് തടവി ഹസ്സനിക്ക പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ വാക്കുകളില്‍ സൈനയോടുള്ള സ്നേഹം നിറഞ്ഞു തുളുമ്പുന്നതു ഞാനറിഞ്ഞു.

ആ മരുക്കാട്ടിലേക്കുള്ള എന്‍റെ യാത്ര അവസാനത്തെതായില്ല. പലപ്പോഴും നിമിത്തങ്ങളാണല്ലോ നമ്മുടെ ഗതി നിയന്ത്രിക്കുന്നത്‌. മാസത്തില്‍ രണ്ടു തവണ എന്ന നിലക്ക് ഹസ്സന് കുട്ടിക്കയുടെ ചെറിയ ലോകം എന്‍റെ യാത്രയിലെ ഇടത്താവളമായി. നാട്ടു വിശേഷവും വീട്ടു വിശേഷവും പങ്കുവെച്ചു ഓരോ കണ്ടു മുട്ടലും ഞങ്ങള്‍ ആഘോഷിച്ചു. പ്രവാസം മതിയാക്കി നാട്ടില്‍ വന്നാലുള്ള ജീവിത സായാഹ്നങ്ങളെക്കുറിച്ചുള്ള നിറമുള്ള സ്വപ്‌നങ്ങള്‍ പങ്കുവെച്ചു. സൈനയോടും മക്കളോടുമൊത്തു ഇനി വരാനുള്ള അല്ലലില്ലാത്ത ജീവിത സ്വപ്നങ്ങളില്‍ ആ മനസ്സ് പലപ്പോഴും ഏറെ വാചാലമായി.

പിന്നീടെപ്പോഴോ എന്‍റെ പ്രവാസത്തിന്റെ വിധി മാറ്റിയെഴുതി ബിസിനസുമായി ഞാന്‍ നഗരത്തില്‍ തന്നെ കൂടിയപ്പോഴേക്കും ഹസ്സനിക്ക മുപ്പതു വര്‍ഷത്തെ 'ഏകാന്ത' പ്രവാസം അവസാനിപ്പിച്ചു ആ നരകത്തില്‍ നിന്നും നാട്ടിലേക്കു പോയിരുന്നു. 

ഗേറ്റ് കടന്നു വന്ന വണ്ടിയുടെ ശബ്ദം കേട്ടാണ് ചിന്തയില്‍ നിന്നുമുണര്‍ന്നത്‌. സ്വതസിദ്ധമായ പുഞ്ചിരിയോടെ ഹസ്സനിക്ക വണ്ടിയില്‍ നിന്നിറങ്ങി. തല നരച്ചും മുഖത്തു ചുളിവുകള്‍ വീണും പ്രായം ആ ശരീരത്തിന്റെ ചിത്രം മാറ്റി വരച്ചിട്ടുണ്ട്.

"എന്താ പഹയാ നീ ഒന്ന് തടിച്ചു ചീര്‍ത്തിട്ടുണ്ടല്ലോ. തീറ്റി തന്നെയാ പണി അല്ലേ". തുറന്ന ചിരിയോടെ ഹസ്സനിക്കയുടെ ആദ്യത്തെ വെടി. വളരെക്കാലം തമ്മില്‍ കാണാതിരുന്നതിന്റെ അകല്‍ച്ച ഒറ്റ ചിരിയില്‍ ഇല്ലാതായി. ഔപചാരികതകളില്ലാതെ ഞങ്ങള്‍ കുശലാന്വേഷങ്ങളിലേക്ക് കടന്നു. ഒരുപാട് കാലത്തെ വിശേഷങ്ങള്‍ പങ്കു വെച്ചു.

റസിയ ഉണ്ടാക്കിയ രുചിയുള്ള ഉച്ചയൂണ് കഴിക്കുമ്പോള്‍ ഹസ്സനിക്ക പറഞ്ഞു "വെറുതെയല്ല നീ ഇങ്ങിനെ തടിച്ചു കൊഴുക്കുന്നത്. കൊളസ്ട്രോളും ഷുഗറുമൊക്കെ വന്നു എന്നെപ്പോലെ ആകും പഹയാ.". ചിരിച്ചും ചിരിപ്പിച്ചും ഞങ്ങള്‍ക്ക് നല്ലൊരു പകല്‍ തന്നു യാത്ര പറയുമ്പോള്‍ ഹസ്സനിക്ക ചോദിച്ചു

"നീ ഇനി എന്നാ തിരിച്ചു പോണത് ?
രണ്ടാഴ്ച കൂടി കഴിഞ്ഞു.
വൈകാതെ ഞാനുമുണ്ട് അങ്ങോട്ട്‌
എങ്ങോട്ട്?  വീണ്ടും ഗള്‍ഫിലേക്കോ?".
"ഉം അല്ലാതെ വേറെ എങ്ങോട്ടാ... 

എനിക്കതൊരു തമാശയായാണ് തോന്നിയത്. പക്ഷെ അതു പറയുമ്പോള്‍ പ്രസന്നതയുടെ നിലാവ് ഉദിച്ചു നിന്നിരുന്ന ആ മുഖം പെട്ടെന്ന് മ്ലാനമാകുന്നത് ഞാന്‍ കണ്ടു. ഏതോ വേദനിപ്പിക്കുന്ന ചിന്തകള്‍ ആ മനസ്സിനെ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നി. മൌനത്തിന്റെ ശൂന്യതയിലേക്ക് ഊളിയിടുമ്പോള്‍ ഞാന്‍ വീണ്ടും ഹസ്സനിക്കയെ ഉണര്‍ത്തി.

"എന്ത് പറ്റി ഹസ്സനിക്ക. ഇങ്ങിനെ ഒരു തീരുമാനം. നിങ്ങള്‍ കാര്യമായിത്തന്നെ പറഞ്ഞതാണോ. എല്ലാം മതിയാക്കി സ്വസ്ഥമായി ജീവിക്കാന്‍ പോന്നതല്ലേ"

"സ്വസ്ഥതയും സമാധാനവുമൊക്കെ നമ്മുടെ ആഗ്രഹങ്ങള്‍ മാത്രമല്ലേ. ഒരു കണക്കിന് നമ്മളെല്ലാം വെറും സ്വപ്നജീവികള്‍ മാത്രമാണ് അന്‍വര്. യാഥാര്‍ത്ഥ്യം സ്വപങ്ങളില്‍ നിന്നു എത്രയോ അകലെയാണ്".  ഒരു തത്വ ചിന്തകനെപ്പോലെ ഹസ്സനിക്ക പറയുമ്പോള്‍ എന്നില്‍ നിന്നും എന്തൊക്കെയോ മറക്കാന്‍ പാട് പെടുന്നു. പെയ്യാന്‍ വിതുമ്പി നില്‍ക്കുന്ന കാര്‍മേഘംപോലെ ആ മുഖം ഇരുണ്ടിരുന്നു.

"ഇനിയും ഒരു തിരിച്ചു പോക്ക് സൈനത്തക്കും മക്കള്‍ക്കുമൊക്കെ പ്രയാസമാകില്ലേ?. വിളറിയ ഒരു ചിരിയായിരുന്നു എന്‍റെ ചോദ്യത്തിനുള്ള ആദ്യ മറുപടി.

"കഴിഞ്ഞ മുപ്പതു വര്‍ഷവും ഞാനിവിടെ അതിഥി ആയിരുന്നില്ലേ. രണ്ടു വര്ഷം കൂടുമ്പോള്‍ രണ്ടോ മൂന്നോ മാസം തങ്ങി പോകുന്ന ഒരു വിരുന്നുകാരന്‍. കൈ നിറയെ പണവും സമ്മാനങ്ങളുമായി വരുന്ന, സ്നേഹവും ലാളനയും മാത്രം നല്‍കിയ നല്ല പിതാവ്,  ഭര്‍ത്താവ്. ഒന്നിലും   ഇടപെടാതെ, ആരുടേയും ഇഷ്ടാനിഷ്ടങ്ങളെ എതിര്‍ക്കാതെ,  മക്കളെ ശാസിക്കാതെ,  വരവ് ചിലവുകളെക്കുറിച്ച് കണക്കു  പറയാതെ, നിര്‍ല്ലോഭം പണവും സ്നേഹവും നല്‍കിയ നല്ല കുടുംബനാഥന്‍

പക്ഷെ ഇപ്പോള്‍ ഞാന്‍ ഈ വക കാര്യങ്ങളിലൊക്കെ ഇടപെടുന്നത്, വല്ലപ്പോഴുമൊക്കെ എന്നില്‍  നിന്ന്  ചോദ്യങ്ങള്‍ ഉണ്ടാകുന്നത്, എന്റെ ശബ്ദത്തിന്റെ മാര്‍ദവം എവിടെയൊക്കെയോ നഷ്ടപ്പെടുന്നത്,  ഗള്‍ഫു വരുമാനമില്ലാതെ ഇനിയും കുടുംബത്തെ  നയിക്കാനാകുമോ എന്ന ആശങ്ക, ഇതൊക്കെ വീട്ടുകാരെ  അസ്വസ്ഥരാക്കുന്നുവെങ്കില്‍ കുറ്റം പറയാനാകുമോ.

ഒക്കെ നിങ്ങളുടെ തോന്നലാണ് ഹസ്സനിക്ക.
തോന്നലാവാം എന്നായിരുന്നു ഞാനും കരുതിയിരുന്നത്. എന്നാല്‍ ഈയിടെ സൈനക്ക് ചില മാനസിക പ്രശ്നങ്ങള്‍. കൌന്‍സിലിങ്ങില്‍ ഡോക്ടര്‍ ചിലത് സൂചിപ്പിച്ചു.

"ഉം." അല്പനേരത്തെ മൌനത്തിനു ശേഷം അദ്ദേഹം തുടര്‍ന്നു.  "തിരിച്ചു പോകണം. അതാണ്‌ നല്ലത്. ജീവിതത്തിന്റെ ഈ സായന്തനത്തില്‍ ഇനിയുമൊരു പ്രവാസത്തെപ്പറ്റി ആലോചിക്കുമ്പോള്‍ വിഷമമുണ്ട്. എങ്കിലും..തിരിച്ചു പോണം. എന്നിട്ട് കൈ നിറയെ സമ്മാനങ്ങളും പണവുമായി... വീണ്ടും വരണം. വിരുന്നുകാരനായ പ്രവാസിയായി...

തൊണ്ടക്കുഴിയില്‍ തടഞ്ഞു നിന്ന വാക്കുകള്‍ പൂര്‍ത്തിയാക്കാതെ ഹസ്സനിക്കയുടെ വാഹനം അകന്നു പോകുമ്പോള്‍ ‍ഒരു മണല്‍ക്കാറ്റിന്റെ ആരവം എന്റെ മനസ്സിലൂടെ കടന്നു പോയി. അപ്പോള്‍ എന്‍റെ മിഴികള്‍ നിറഞ്ഞിരുന്നു. കാരണം ആ മനസ്സ് മറ്റാരേക്കാളും അറിയാവുന്നത് എനിക്കാണല്ലോ.

------------------------------------


 --------------o---------------------
.

73 comments:

  1. "എന്നിട്ട് കൈ നിറയെ സമ്മാനങ്ങളും പണവുമായി... വീണ്ടും വരണം. വിരുന്നുകാരനായ പ്രവാസിയായി... "

    ഓരോ പ്രവാസിയുടെയും മനസ്സ് വായിച്ച വരികള്‍ ...
    അതെ ഒരിക്കല്‍ എങ്കിലും പ്രവാസം മതിയാക്കി തിരിച്ചു പോയവര്‍ അറിയാതെ ഉരുവിട്ട് പോകുന്ന വാക്കുകള്‍ ..

    ReplyDelete
  2. എപ്പോഴും കണ്ണുകളെ ഈറനണിയിക്കുന്നതാണ് പ്രവാസികളുടെ അനുഭവങ്ങള്‍..നല്ല എഴുത്ത് അക്ബറിക്കാ..

    ReplyDelete
  3. കുട്ടികളുടേയും വീടിന്റെയും എന്നുവേണ്ട, നാട്ടിലുള്ള എല്ലാ പ്രശ്നങ്ങളേയും നേർക്കുനേരെ കൈകാര്യം ചെയ്തു ഭരണം നടത്തിപോരുന്ന പ്രവാസിയുടെ കുടുംബിനിക്ക് ഭർത്താവ് പ്രവാസം അവസാനിപ്പിക്കുന്നതോടെ ഭരണാധികാരം നഷ്ടപെടുന്നത് വഴി പ്രശ്നങ്ങളുണ്ടാകുന്നത് വായിച്ചിട്ടുണ്ട്, ഈ കഥയിൽ സൂചിപ്പിച്ചത് അത്യാവശ്യം സമ്പാദിച്ച് തിരിച്ചുവരുന്നത് വഴി ഇതുവരെ ലഭിച്ചിരുന്ന വരുമാനം നിലച്ചുപോയാലുണ്ടാകുന്ന ഭവിശ്യത്തുകളെ കുറിച്ചുള്ള ഭയമാണ്.

    മുമ്പ് പ്രവാസം എന്നത് പട്ടിണിമാറ്റാനുള്ള മാർഗമായിരുന്നു എങ്കിൽ ഇന്ന് പ്രവാസം ആഡംബര ജീവിതത്തെ ലക്ഷ്യവെച്ചുക്കുന്നു. മാനസ്സികവും ശാരീരികവുമായി ഏത് വെല്ലുവിളികളെയും ഏറ്റെടുക്കാൻ കഴിവുള്ളവരായിരുന്നു ആദ്യകാല പ്രവാസികളെങ്കിൽ ഇന്ന് അലസന്മാരാണ് കൂടുതലും പ്രവാസത്തിലേക്ക് കടന്നു വരുന്നത്. ഗൾഫിൽ എളുപ്പത്തിൽ കാശുണ്ടാക്കാമെന്ന് വിശ്വസത്തിൽ ജീവിക്കുന്നു. യഥാർത്ഥ്യത്തിൽ ഗൾഫ് പ്രവാസത്തിന് തിരശീല വീണുകൊണ്ടിരിക്കുന്നു. ഇവിടെ ഇന്ന് വിദ്യാഭ്യാസ വിപ്ലവമാണ് നടന്നുകൊണ്ടിരിക്കുന്നത്. ഏത് തരത്തിലുള്ള ജോലിയും ചെയ്യാൻ തയ്യാറായി വരുന്ന സ്വദേശികളെ എവിടെയും കാണാം. പ്രവാസികൾ അവരുടെ കുടുംബത്തിൽ തിരിച്ച് വരവിനെ കുറിച്ചൊരൂ ബോധവൽകരണം നടത്തേണ്ടിയിരിക്കുന്നു. അതല്ലെങ്കിൽ ഈ കഥയിൽ സൂചിപ്പിച്ചത് വസ്തുതകളായി മാറും. നല്ല കഥ. നന്ദി.

    ReplyDelete
  4. എല്ലാം മതിയാക്കിപ്പോയവര്‍ കുറച്ചു കാലത്തിനു ശേഷം തിരിച്ചു തന്നെ വരുന്നത് മരുഭൂമിയിലെ പതിവ് കാഴ്ച്ച.പലരുടെയും കാരണങ്ങള്‍ പലതായിരിക്കും.ന്യായവും...ഹസ്സന്‍ കുട്ടിയുടെ കാര്യത്തില്‍ പക്ഷെ ഒരസാധാരണത്വം നില നിന്നു.
    അവതരണം ഹൃദമായി.ഭാഷാലാളിത്യം അതിലും ഹൃദ്യം.
    "അത്തരം ഒരു യാത്രയിലാണ് ഹസ്സനിക്കയെ കണ്ടു മുട്ടിയത്‌..."
    മരുഭൂമിയില്‍ ഇതേ തൊഴില്‍ത്തന്നെ ചെയ്തിരുന്ന ഒരാളെന്ന നിലക്ക് കാഴ്ച്ചകളും അനുഭവങ്ങളും ചിന്തകളും ഒക്കെ തുല്യം..മനസ്സു വീണ്ടും മരുഭൂമിയില്‍ അലഞ്ഞു..മലനിരകള്‍ക്കിടയിലൂടെ ഒട്ടകങ്ങള്‍ക്കിടയിലൂടെ വാദികള്‍ നീന്തിക്കടന്ന്‌ ബദുഗ്രാമങ്ങളില്‍ ചെന്നെത്തി.
    നന്ദി.അഭിനന്ദനങ്ങള്‍ .

    ReplyDelete
  5. മനസ്സിൽ പതിയുന്ന അനുഭവം,,,

    ReplyDelete
  6. ഈ എഴുത്തില്‍ എല്ലാമുണ്ട്, സത്യം ഇങ്ങനെയാണ് ഭായി
    പ്രാവസം തുടങ്ങിയിട്ടുള്ള എനിക്കും ഇന്ന് തുടങ്ങിയ് മറ്റു പ്രവാസൈകള്‍ക്കും ചിന്തിച്ചാല്‍ പെട്ടന്ന് മനസ്സിലാകും ഈ തിയറി.............

    ReplyDelete
  7. പ്രവാസത്തിന്റെ കഥകള്‍ക്ക് എന്നും വായനാ മൂല്യമുണ്ട് .
    അതുകൊണ്ട് തന്നെ ഹസ്സനിക്ക എന്ന കഥാപാത്രം ഒരു നൊമ്പരമായി മനസ്സില്‍ നിറയുന്നു.
    ആ ഒറ്റപ്പെട്ട സ്ഥലത്തെ കടയുടെ പുറത്തു ഇരിക്കുന്ന അന്‍വറിന്റെ അടുത്തേക്ക് ചായയുമായി ഹസ്സനിക്ക എത്തുമ്പോള്‍ മുതല്‍ തന്നെ ആ സ്നേഹം വായനക്കാരിലും നിറയുന്നുണ്ട്. പിന്നെ എല്ലാ കുടുംബങ്ങളുടെയും വേവലാതികള്‍.
    ജീവിതത്തിന്റെ കയ്പ്പും മധുരവും ഭംഗിയായി സന്നിവേശിപ്പിച്ച ഈ പ്രവാസ കഥ വളരെ ഇഷ്ടപ്പെട്ടു അക്ബര്‍ ഭായി. ജാടകളില്ലാത്ത എഴുത്തിന്‍റെ വിജയം.
    അഭിനന്ദനങ്ങള്‍

    ReplyDelete
  8. ശരിയാണ്... പ്രവാസി എന്നും വിരുന്നുകാരനാവനം... അതാണ്‌ പ്രവാസികളുടെ യോഗം....

    ആദ്യം പറഞ്ഞത് പോലെ കടലില്‍ വീണാല്‍ നമ്മള്‍ എന്ത് ചെയ്യം. ആകാവുന്നത്ര നീന്തും. പിന്നെ ഒക്കെ ശീലമായി.

    അത് തന്നെയാണ് പ്രവാസികളുടെ ഭാര്യമാരിലും ഞാന്‍ കാണുന്നത്... ആദ്യമാദ്യം കരഞ്ഞും പറഞ്ഞും വിരഹ വേദന തിന്നും.. ഒടുവില്‍ മരവിച്ച മനസ്സില്‍ ചിന്തകള്‍ വഴിമാറും.. ഹസ്സനിക്കയുടെ ഭാര്യയിലും മറിച്ചല്ല സംഭവിച്ചത്..മാനസിക വിഭ്രാന്തി കാണിച്ചാല്‍ ആരെയാണ് നമ്മള്‍ കുട്ടപെടുതെണ്ടത് .. നമ്മളെ തന്നെയല്ലേ..(എന്റെ അഭിപ്രായം...എല്ലാരും അങ്ങനെയല്ല.. )

    പ്രവാസ വേദന ചാലിച്ചെഴുതിയ എഴുത്തിന് ആശംസകള്‍..

    ReplyDelete
  9. naale enikum alla ella pravasikalkum ethu sambhavikkam valare nallath

    ReplyDelete
  10. nalla katha enikkum alla ella pravasikalkkum ethaayirikkumo sithi

    ReplyDelete
  11. പ്രവാസികള്‍ നാട്ടിലൊരു അധികപറ്റാണ് എന്ന് ചിന്തിക്കുന്നവരാണ് അധികവും... അവര്‍ നാട്ടിലെത്തിയാല്‍ എന്നാണു മടക്കം എന്ന് ചികയുന്നവര്‍ ... എന്നും പുറം തള്ളപ്പെട്ടവരായി ജീവിക്കാനാവും ഓരോ പ്രവാസിയുടെയും യോഗം.. മരുഭൂവിലെ മരുപച്ച പോലെ വീണു കിട്ടുന്ന അവധി ദിവസങ്ങള്‍ മരീചികപോലെ നടന്നു മറയുന്നതും ഒരു ദുഃഖസത്യം.. കഥ ശരിക്കും മനസ്സില്‍ തട്ടുന്നുണ്ട് അക്ബറിക്ക...

    സ്നേഹപൂര്‍വ്വം
    സന്ദീപ്‌

    ReplyDelete
  12. പ്രവാസത്തിനിടെ ഇത്തരം ഒരു പാടാളുകളെ കണ്ടു മുട്ടിയിട്ടുണ്ട്. ആഹ്ലാദാതിരേകത്തോടെ, ഇനി ഈ മരുഭൂമിയിലെക്കില്ല എന്ന് പറഞ്ഞ് പോയവര്‍ കൊല്ലമൊന്നു കഴിയുന്നതോടെ സ്വന്തക്കാര്‍ക്കും ബന്ധക്കാര്‍ക്കും ഇടയില്‍ ഒരിടം കണ്ടെത്താനാകാതെ തിരിച്ചു പോരുന്നു. ഭാര്യക്കും മക്കള്‍ക്കും ഒരു ശല്യക്കാരനായി കഴിഞ്ഞു കൂടാനാകാതെ, രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഒരതിഥിയായി തിരിച്ചു ചെല്ലാന്‍ വേണ്ടി മാത്രം. പലപ്പോഴും മനസ്സില്‍ തോന്നിയത് താങ്കള്‍ പറഞ്ഞു. ആശയം എല്ലാവരുടെതുമാണ്. ഭാഷ മാത്രം താങ്കളുടേത്. അതാകട്ടെ ഉജ്ജ്വലവും.

    ReplyDelete
  13. പ്രവാസത്തിന്റെ യാഥാര്‍ത്ഥ്യം വരച്ചു കാട്ടുന്ന വരികള്‍ എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

    ReplyDelete
  14. കഥ തന്നെയാണോ? ആദ്യ പാരഗ്രാഫുകളില്‍ ഒരു അറേബ്യന്‍ ബദുഗ്രാമത്തിന്റെ ചിത്രം വളരെ വ്യക്തമായിരുന്നു. വിദൂരഗ്രാമങ്ങളില്‍ ഒറ്റയ്ക്ക് കഴിയുന്ന മനുഷ്യജന്മങ്ങളുടെയും. പ്രവാസിയുടെ പ്രശ്നങ്ങള്‍ പ്ലാന്‍ ചെയ്തു വരുന്നതുപോലെ അത്ര പെട്ടെന്നൊന്നും തീരുന്നതല്ല. അതുകൊണ്ട് തന്നെ അവരെ സംബന്ധിച്ചുള്ള കഥകളും നീണ്ടുപോകും. ഇവിടെ, അതിന്റെ ഒരു അദ്ധ്യായം അക്ബര്‍ക്ക വളരെ മനോഹരമായി പറഞ്ഞു.
    പ്രവാസമാണ് പലരെയും ബാധ്യതക്കാര്‍ ആക്കുന്നത് എന്ന വാചകം ഒന്നുകൂടി തിരുത്തി ഇനി ഇങ്ങനെ പറയാം........ പ്രാവസമാണ് ചിലരെയൊക്കെ അനാഥരാക്കുന്നതും .

    ReplyDelete
  15. പ്രവാസനൊമ്പരക്കഥകളിലേക്ക് മറ്റൊന്നു കൂടി.വായനാസുഖം തരുന്ന എഴുത്താണ്.ആശംസകള്‍

    ReplyDelete
  16. ഹസ്സനിക്കമാര്‍ നമുക്കിടയില്‍ ധാരാളമുണ്ട്.
    പല വിധ 'കാരണങ്ങള്‍' കൊണ്ടും ഈ ഗതി വന്നു ഭവിച്ചവര്‍. എങ്കിലും ഒന്നുണ്ട്. കൃത്യമായ സാമ്പത്തിക അച്ചടക്കം പാലിക്കുകില്‍ ഒരു പരിധിവരെ ഇതിനെ തടയാവുന്നതാണ്. എന്നാല്‍, കഥയിലെ ഹസ്സനിക്കക്ക് സാമ്പത്തിക പരാധീനത കൊണ്ടല്ല അദ്ദേഹത്തിനു വീണ്ടും പ്രവാസം സ്വീകരിക്കേണ്ടി വന്നത്. അയാളൊരു മണ്ടനാണ് എന്നാണു എന്റെ അഭിപ്രായം. ഈ മണ്ടത്തരം ഏറിയും കുറഞ്ഞും പ്രവാസികളില്‍ എക്കാലവും ഉണ്ട്. അത് തിരിച്ചറിയാത്ത പക്ഷം ഹസ്സനിക്കമാരും സൈനുത്തയും ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും.

    ReplyDelete
  17. "..... കാര്യങ്ങളിലൊക്കെ ഇടപെടുന്നത്, വല്ലപ്പോഴുമൊക്കെ എന്നില്‍ നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകുന്നത്, എന്റെ ശബ്ദത്തിന്റെ മാര്‍ദവം എവിടെയൊക്കെയോ നഷ്ടപ്പെടുന്നത്, ഗള്‍ഫു വരുമാനമില്ലാതെ ഇനിയും ആര്‍ഭാടത്തോടെ കുടുംബത്തെ നയിക്കാനാകുമോ എന്ന ആശങ്ക, ഇതൊക്കെ അവളെ അസ്വസ്ഥയാക്കുന്നുവെങ്കില്‍ കുറ്റം പറയാനാകുമോ?"

    തീര്‍ച്ചയായും, ഇതൊരു ചോദ്യചിഹ്നം തന്നെയാണ് .പറഞ്ഞാലും തീരാത്ത പ്രവാസവിശേഷങ്ങള്‍ നന്നായി പകര്‍ത്തി.
    ഭാവുകങ്ങള്‍.

    ReplyDelete
  18. "എന്നിട്ട് കൈ നിറയെ സമ്മാനങ്ങളും പണവുമായി... വീണ്ടും വരണം. വിരുന്നുകാരനായ പ്രവാസിയായി... "

    ഹൃദയത്തില്‍ കൊളുത്തുന്ന വരികള്‍

    ReplyDelete
  19. പ്രമേയം പഴയതാണെങ്കിലും ഹസ്സന്‍ കുട്ടിയെന്ന കഥാപാത്രത്തിലൂടെയും , വശ്യ സുന്ദര ലളിതമയമായ വിവരണത്തിലൂടെയും വലിയൊരു സന്ദേശത്തിന് പുതു ജീവന്‍ നലികിയ അനുഭവമാണ് എന്‍റെ വായനയില്‍ തെളിഞ്ഞു വന്നത് . തൊണ്ണൂറു ശതമാനം പ്രവാസികളും ഹസ്സന്‍ കുട്ടി എന്ന ബിംബത്തെ പ്രതിനിദാനം ചെയ്യുന്നവരാണ് . തന്തുവില്‍ നിന്നും ബിംബത്തിലേക്കുള്ള യാത്രയില്‍ കഥാകാരന്‍ അനുവര്‍ത്തിച്ച രീതി അഭിനന്ദന മര്‍ഹിക്കുന്നു. ഭാവുകങ്ങള്‍

    ReplyDelete
  20. പ്രവാസ ജീവിതത്തിലെ വെയിലും മഴയും....ആശംസകള്‍ .

    ReplyDelete
  21. പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് തിരിക്കുന്നവരിൽ അധികം പേരും താമസിയാതെ തിരിച്ചെത്തുന്നതിന്റെ രഹസ്യം ഇതൊക്കെത്തന്നെ.
    സ്വന്തം കുടുംബത്തിലെ ഒറ്റപ്പെടൽ.

    പഴയതു പോലെ ചെലവു ചെയ്തു ജീവിക്കാനാവാത്തതിന്റെ മനോവിഷമം കുടുംബ ഭദ്രതയെ തകർക്കുന്നു. തകർച്ച പൂർത്തിയാകുന്നതിനു മുൻപേ വീണ്ടും മരുഭൂമിയിലേക്ക്....!!
    പ്രവാസി എന്നും പ്രാവാസിയായിത്തന്നെ ജീവിക്കണം..

    നന്നായിരിക്കുന്നു മാഷെ..
    ആശംസകൾ...

    ReplyDelete
  22. പ്രവാസിയുടെ ജീവിതവും, പ്രശ്നങ്ങളും സാഹിത്യരചനകളിലെ ഇഷ്ടവിഷയങ്ങളില്‍ ഒന്നാണിന്ന്. പുതുമയില്ലാത്ത അവതരണവും, പ്രമേയത്തില്‍ 'പിമ്പേഗമിക്കുന്ന ബഹു ഗോക്കള്‍' ആകുന്ന വിരസതയും അത്തരം എഴുത്തുകളില്‍ കാണാം. അക്ബര്‍ക്കയുടെ രചനാകൌശലം അത്തരം ക്ലീഷേകളോട് എപ്പോഴും ഒരു സുരക്ഷിതഅകലം പാലിക്കുന്നതാണ്. ആത്മാര്‍ഥതയുടെ ഒരു വശ്യത അതില്‍ കാണാം. അദ്ദേഹത്തിന്റെ അനേകം രചനകള്‍ സാക്ഷി!

    വരവേല്‍പ്പിലെ (പ്രവാസിയുടെ നിസ്സഹായത മനോഹരമായി അവതരിപ്പിക്കുന്ന സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിന്റെ പേരും 'വരവേല്പ്' ആണ് എന്നത് രസകരമായ ഒരു യാദൃ'ച്ചി'കതയായി തോന്നുന്നു) ഏറെ ചിന്തിപ്പിച്ച ഒരു രംഗം സൈനയുടെ മാനസിക അസ്വസ്ഥതകള്‍ ആണ്. 'ഗള്‍ഫ് സിന്‍ഡ്രോമി'ലെ ഗുരുതരമായൊരു, എന്നാല്‍ അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു സ്ഥിതിവിശേഷത്തിലേക്കാണ് കഥാകൃത്ത് ഇവിടെ ശ്രദ്ധക്ഷണിക്കുന്നത്. കിട്ടിശീലിച്ച വരുമാനം നിന്നുപോകുമ്പോള്‍ മാനസികനിലതെറ്റുന്ന ഭാര്യ പേടിപ്പെടുത്തുന്ന, സത്യസന്ധമായൊരു ഭാവനയാണ്. ചികിത്സതേടുന്ന ഒരു രോഗസ്ഥിതിയാണത്. ആശംസകള്‍, പ്രിയപ്പെട്ട അക്ബര്‍ സാബ്.

    ReplyDelete
  23. അക്ബറിന്റെ രചന വൈദഗ്ധ്യത്തിന്റെ ഗ്രാഫ് അല്പം കൂടി മേലോട്ടുയര്‍ത്തുന്ന മറ്റൊരു രചന. ശാന്തത കൈവിട്ടു ചാലിയാര്‍ ശരിക്കും കലങ്ങി മറിയാന്‍ തുടങ്ങിയിരിക്കുന്നു.

    ReplyDelete
  24. വളരെ നന്നായി പ്രവാസിയെ അവതരിപ്പിച്ചു കൊട്ട കണക്കിന് പ്രവാസ വിഷയ പോസ്റ്റ് വായിച്ചിട്ടുണ്ട്
    വായിച്ച സമയം മൂന്ന് ചിന്തകളിലൂടെ ആണ് കടന്നു പോയത് ഒന്ന് മരൂഭൂമി ജീവിതത്തിന്റെ തെക്ഷനത
    രണ്ടു പ്രവാസി ഭാര്യോടു കുറച്ചു സിമ്പതി തോന്നി മൂന്നാമ്മത്തെ ചിന്ത ഇതിനെ എല്ലാം മറിച്ചിട്ട ഒന്നായി
    പ്രവാസിയിലെ കറവ പശു വില്‍ കൊണ്ടെത്തിച്ചു

    ReplyDelete
  25. ഇതൊരു കഥ മാത്രമായിരിക്കട്ടെ എന്ന് ആഗ്രഹിച്ചുപോയി.
    കാരണം ഒരു പ്രവാസി ഭാര്യയായ എനിക്ക് ഓരോ ദിവസവും അദ്ദേഹത്തിന്‍റെ അഭാവം അനുഭവപ്പെടാറുണ്ട്.പൈസ ചിലവഴിക്കുമ്പോള്‍,തൊട്ടതിനും പിടിച്ചതിനും പുറത്ത് പോകേണ്ടി വരുമ്പോള്‍,ഞാന്‍ മുമ്പ് ഒരു പോസ്റ്റില്‍ സൂചിപ്പിച്ചത് പോലെ പുറത്ത് നിന്നൊരൊച്ച കേട്ടാല്‍ ആരെടാ എന്ന് ചോദിക്കാന്‍ വീട്ടിലാളില്ലാത്തപ്പോള്‍...
    പ്രവാസത്തിന്റെ ചൂട് അതേ പടി ഏറ്റു വാങ്ങുന്നുണ്ട് ഞങ്ങളുടെ ഹൃദയവും.
    എല്ലാ ഭാര്യമാരും സൈനമാരല്ല.

    ReplyDelete
  26. പല മാറ്റങ്ങളും നമ്മള്‍ അറിയാതെ സംഭവിക്കുന്നതാണ്. അതങ്ങിനെ വളര്‍ന്നു വളര്‍ന്ന് അവസാനം അതിനെ ചികില്‍സിക്കാന്‍ കഴിയാതെ വരും. നമ്മുടെ മനസ്സ്‌ എപ്പോഴും നമ്മള്‍ വന്ന സമയത്തെ അവസ്ഥയില്‍ നിന്ന് കാര്യമായ മാറ്റമില്ലാതെ തുടരുമ്പോള്‍ നാട്ടില്‍ നടക്കുന്ന മാറ്റങ്ങളില്‍ കൃത്യമായി എത്തിച്ചേരാന്‍ നമുക്ക്‌ കഴിയുന്നില്ല എന്നാണു എനിക്ക് തോന്നുന്നത്. ഗള്‍ഫ്‌ പണം വന്നു തുടങ്ങുന്നതോടെ വീടിന്റെ പഴയ അവസ്ഥയിലെ ചിന്തകളില്‍ നിന്ന് ഞാന്‍ നേരത്തെ പറഞ്ഞത്‌ പോലെ അവരില്‍ അറിയാതെ, നമ്മളില്‍ നിന്നെത്തുന്ന പണവും അത് കൃത്യമായി മാസം ലഭിക്കുമ്പോള്‍ ഉണ്ടാകുന്ന കണക്കുകളും മാത്രമായി തീരുകയും ചെയ്യുന്നുണ്ട്. വരാനുള്ള മാസങ്ങളുടെ കണക്കുകള്‍ അടക്കം കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യുമ്പോള്‍ നമ്മള്‍ എന്ന വ്യക്തി (അവരുടെ സംസാരത്തിലും സ്നേഹത്തിലും ഉണ്ടെങ്കിലും) ആ പഴയ വ്യക്തി അല്ലാതായി മാറുന്ന മാറ്റം സംഭവിക്കുന്നുണ്ട്. വരവ് നില്ക്കുന്നു എന്നത് അവര്‍ക്ക്‌ ഉള്‍ക്കൊള്ളാന്‍ കഴിയില്ല. അത് ജോലി ന്ഷ്ടപ്പെട്ടിട്ടാണു തിരിച്ച് വരേണ്ടി വന്നതെങ്കില്‍ കൂടി. അപ്പോഴേക്കും നമ്മുടെ മനസ്സിന്റെ അവസ്ഥയില്‍ ആരെയും വേദനിപ്പിക്കരുത് എന്ന വികാരം കൂടുതായി വരികയും ചെയ്തിരിക്കും.
    ഒരു വലിയ അവസ്ഥയാണ് കഥയിലൂടെ പറഞ്ഞിരിക്കുന്നത് നല്ല ശൈലിയില്‍.

    ReplyDelete
  27. അക്ബര്‍
    നല്ല എഴുത്ത്
    ഇനിയും ഒരു പാടു പ്രതീക്ഷിക്കുന്നു
    ആശംസകള്‍....

    ReplyDelete
  28. ഘട്ടം ഘട്ടമായുള്ള അവതരണം, അതിനിടയിലെ ഒഴുക്ക്. അനിര്‍വ്വചനീയമായ വികാരങ്ങള്‍ ചേര്‍ത്ത് വെച്ച പ്രവാസക്കാഴ്ച.. അക്ബര്‍ക്ക മനസ്സില്‍ നൊമ്പരത്തിന്റെ ഒരു പൊടിക്കാറ്റ് വീശുന്നു. കണ്ണുകളില്‍ വൃശ്ചിക മാസത്തിലെ മഞ്ഞുതുള്ളിയും.. അഭിനന്ദനങ്ങള്‍ ഇക്കാ..

    ReplyDelete
  29. Same pattern and same story...i hope little bit more different one.

    ReplyDelete
  30. മരുപ്പച്ച തിരിച്ചു വിളിക്കുന്നു
    അല്ല, വീണ്ടും തിരിച്ചു പോകാന്‍ വിധിക്കപ്പെടുന്നു
    ഹസ്സനിക്കയില്‍ പരശ്ശതം പ്രവാസികള്‍ ഇഴ ചേരുന്നുണ്ട്....!

    ReplyDelete
  31. അക്ബര്‍ ഭായ്, നല്ല എഴുത്ത്..പ്രവാസ ജീവിതത്തിലെ കിതപ്പാണ് ഇപ്പോഴും വിഷയം..വല്ലാത്ത അനുഭവങ്ങള്‍ തന്നെ...ആശംസകള്‍..

    ReplyDelete
  32. ഹസ്സന്‍ കുട്ടിക്ക ആ തീരുമാനം എടുക്കാതിരുന്നെങ്കില്‍ എന്നും, അന്‍വറിനെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയി. അങ്ങനെയായിരിന്നെങ്കില്‍ ഇതൊരു കഥയാകുമായിരുന്നു. ഇപ്പോള്‍ ഇത് യാഥാര്‍ഥ്യം.

    മനോഹരമായി നല്ല ഒഴുക്കോടെ പറഞ്ഞിരിക്കുന്നു. മരുഭൂമിയുടെ ഭാവമാറ്റം പറഞ്ഞത് ഒരു അനുകരണം പോലെ തോന്നിപ്പിച്ചു. (ആല്‍ക്കെമിസ്റ്റ് / ആടുജീവിതം)

    ReplyDelete
  33. സന്നദ്ധ സംഘടനാ പ്രവര്ത്തകര്ക്കും ഇന്ത്യന് എം ബസിക്കും പണിയുണ്ടാക്കാനായി അയാളെ ഇങ്ങോട്ട് കെട്ടിയെടുക്കുന്നതിന് ദയവുചെയ്ത് കൂട്ടുനില്ക്കരുത്. അയാള് അര്ഹിക്കുന്നത് സഹതാപവും കണ്ണീരുമല്ല. എണ്ണ പുരട്ടി ചൂട് പിടിപ്പിച്ച ചൂരല് കൊണ്ടുള്ള ചുട്ട പെടയാണ്.
    മരുഭൂമിയില് കഷ്ടപ്പെട്ടതിനു പ്രതിഫലമായി ഉദാരമായി ലഭിച്ച ദൈവാനുഗ്രഹംകൊണ്ട് ഏക്കറുകണക്കിന് ഭൂമി സമ്പാദിച്ചു കൂട്ടുകയും ഭൌതികമായ മറ്റ് ആഗ്രഹങ്ങള് സാധിപ്പിക്കുകയും ചെയ്ത് സംതൃപ്തിയുടെ ഏമ്പക്കവുമായി നാട്ടില് പൊറുതി തുടങ്ങാന് പോയ ആയാള് ഭാര്യയെ പ്രസാദിപ്പിക്കാനായി വീണ്ടും പലായനത്തിനൊരുങ്ങുന്നുപോലും!!
    ഭാര്യയുടെ ഉല്ക്കണ്ഠാരോഗം കണ്ടുപിടിച്ച ഡോക്ടര് അതിന്റെ പ്രതിവിധി അയാളെ വീണ്ടും മരുഭൂമിയില് പ്രതിഷ്ടിക്കലാണ് എന്ന് തീര്ച്ചയായും നിര്ദ്ദേശിച്ചിരിക്കാനിടയില്ല. മരുഭൂവാസത്തിനിടയില് ചൊരിമണലിലെവിടെയോ അയാളുടെ ആണത്തവും വീണുപോയിരുന്നിരിക്കാം. അല്ലെങ്കില് ആര്ത്തിപ്പണ്ടാരമായ കെട്ട്യോളെ വരുതിയില് നിര്ത്തി കുടുംബത്തിന്റെ കടിഞ്ഞാണ് കയ്യിലെടുക്കാന് എന്തുകൊണ്ടയാല്ക്ക് കഴിഞ്ഞില്ല?വിനീത വിധേയനും ദാസനുമായി ജീവിക്കുന്നതില് നിര്വൃതി കണ്ടെത്തുന്ന ഇത്തരം ഷണ്ഡന്മാരെ സഹായിക്കാന് ദൈവത്തിനുപോലും സമയം കാണില്ല.


    അക്ബറിന്റെ ആഖ്യാനചാതുരി അസൂയാവഹം. ഹസ്സനിക്കയുമായുള്ള സൌഹൃദവും വിപ്രവാസജീവിതത്തിന്റെ കാലുഷ്യവും ഹൃദയസ്പര്ശിയായി മിതവാക്കുകളില് വരച്ചിട്ടിരിക്കുന്നു.

    ഏറെക്കുറ്വെ പ്രവചനീയമായ കഥാന്ത്യം ഉള്ളില് തട്ടാതെ പോയത് അക്ബറിന്റെ മിടുക്ക് കുറവുകൊണ്ടല്ല, മറിച്ച് ആ കഥാപാത്രത്തിനെ നപുംസകത്വത്തെക്കുറിച്ചുള്ള അരിശം ഉള്ളില് നിറഞ്ഞുതൂവിയതുകൊണ്ടൂമാത്രം. ഇത്തരം പെണ്ണുങ്ങളുടെ ആര്ത്തിക്ക് ഒത്താശചെയ്ത് ജന്മം തുലച്ചവര് സഹതാപാര്ഹരാണെന്നഭിപ്രായമില്ല.

    എല്ലുമുറിയെ പണിയെടുത്ത് കിട്ടുന്ന തുച്ഛ വരുമാനം കൊണ്ട് ഒന്നുമാവാതെ നട്ടംതിരിയുന്ന ഹതഭാഗ്യര് എമ്പാടുമുണ്ടിവിടെ. ദൈവകൃപയാല് എല്ലാം നേടിയിട്ടും അന്യായമായ കാരണത്താല് ഗള്ഫിലേക്ക് തിരിച്ചുവരാനൊരുങ്ങുന്ന ഹസ്സനിക്ക ആ ഹതഭാഗ്യരുടെ നേര്ക്ക് മുണ്ടുപോക്കിക്കാണിക്കുന്നതരം പ്രവര്ത്തിയാണ് ചെയ്യുന്നത്. ഹസ്സനിക്കയെ നിറഞ്ഞ കണ്ണുകളുമായി യാത്രയയക്കുന്നതിനു പകരം അയാളുടെ മരത്തലയിലേക്ക് വിവേകത്തിന്റെ വെളിച്ചം നിറച്ചുകൊടുക്കാന് അസ്ലമിനു കഴിഞ്ഞില്ലല്ലൊ എന്നു ഞാന് പരിതപിക്കുന്നു.

    ReplyDelete
  34. പ്രവാസത്തിന്റെ നേരെ പിടിച്ച മറ്റൊരു കണ്ണാടി കൂടി..എത്ര ആയാലും ഗള്‍ഫ്‌ ജീവിതം മതിയാക്കിയ പലരും ഇപ്പോഴും വീണ്ടും തിരിച്ചു വരുന്നത് കാണുമ്പോള്‍ ഈ കഥ അത് തികച്ചും സത്യവും ആകുന്നു..

    ReplyDelete
  35. കഥ നന്നായിട്ടുണ്ട്. ചില്ലറ കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ. ആദ്യ വരികളിലെ ആ തമാശ നിറഞ്ഞ സല്ലാപങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ താങ്കളുടെ കഴിഞ്ഞ അവധിക്കാലം ആണെന്നാണ്‌ കരുതിയത്‌. പിന്നെ കുറെ മുന്നോട്ടു പോയി ഹസ്സനിക്ക അന്‍വര്‍ എന്ന് വിളിച്ചപ്പോഴാണ് ഇതൊരു കഥയാണ് എന്ന ബോധ്യം വന്നത്. കഥ മുന്നോട്ടു പോകുമ്പോള്‍ പിന്നെ മരുഭൂമിയുടെയും പ്രവാസത്തിന്റെയും ഒരു ഫീല്‍ തോന്നി.അവിടെ നല്ല ടച്ചിംഗ് അനുഭവപ്പെട്ടു. അവസാനം വീട്ടില്‍ വെച്ച് ഹസ്സനിക്കക്കുണ്ടായ അനുഭവം ഒരു പാടിപ്പതിഞ്ഞ പല്ലവി പോലെയാണ് തോന്നിയത്. അതായത്‌ വേറെ എവിടെയോ വായിച്ച പോലെ. നിങ്ങളുടെ പോസ്റ്റ്‌ തന്നെയാണോ എന്നുമറിയില്ല. 'പ്രവാസിയുടെ തുറക്കാത്ത കത്തി'നു ഒരു പുതുമ ഉണ്ടായിരുന്നു. അത് ഇതിനേക്കാള്‍ നന്നായിരുന്നു. ഇതിലും എന്തെങ്കിലും വഴിത്തിരിവുകള്‍ കൊടുത്തിരുന്നെങ്കില്‍ ഇതും സൂപ്പര്‍ ആയേനെ. എന്നാലും നന്നായി എന്ന് പറയാം. പക്ഷെ അക്ബര്‍ക്കയുടെ ഒരു പഞ്ച് കണ്ടില്ല.

    ReplyDelete
  36. തിരിച്ചുവരവുകള്‍ ഇങ്ങനെ അസ്വസ്ഥജനകങ്ങളായ യാഥാര്‍ത്യമായി നമ്മുടെ കണ്മുന്‍പില്‍ കാണുമ്പോള്‍ 'നിതാഖാത്ത്' ആണൊരു പ്രതീക്ഷ! :)

    എഴുത്ത് മനസ്സില്‍ കൊണ്ടു കാരണം ഹസ്സനിക്ക നമ്മള്‍ തന്നെയാണല്ലോ.

    ReplyDelete
  37. വിരുന്നുകാരന്‍ വീട്ടുകാരനാവുമ്പോള്‍ വരുന്ന പരിചയക്കേട് വീട്ടുകാര്‍ക്ക്.. ഞാന്‍ കഷ്ടപ്പെട്ടുണ്ടാക്കിയ എല്ലാം.. എല്ലാവരും എനിക്കു കീഴെ നില്‍ക്കണം എന്നൊരു തോന്നല്‍/ആഗ്രഹം വീട്ടില്‍ സ്ഥിരമാവുമ്പോള്‍ പ്രവാസിക്കും ഉണ്ടാവുമോ. അറിയില്ല. എങ്ങനെയോ എവിടെയോ പാളുന്നു അല്ലേ. നന്നായി അവതരിപ്പിച്ചു.

    ReplyDelete
  38. കഥയുടെ രണ്ടാം പാദത്തിലെത്തുമ്പോഴേക്കും മികച്ച ആഖ്യാനപാടവം പ്രദര്‍ശിപ്പിക്കുന്നുണ്ട് ഈ രചന.... എഴുതിത്തെളിഞ്ഞ ഒരെഴുത്തുകാരന്റെ അനായസമായ കരവിരുത് അവിടെ താങ്കള്‍ പ്രദര്‍ശിപ്പിക്കുന്നു... മരുഭൂമിയിലൂടെയുള്ള അന്‍വറിന്റെ യാത്രയില്‍ തെളിയുന്ന ചിത്രങ്ങള്‍ ഒരു ചലച്ചിത്രത്തിലെന്നപോലെയോ അതിനപ്പുറമോ കാണാനും അനുഭവിക്കാനും കഴിയുന്നു എന്നത് ഈ തൂലികയുടെ വൈദഗ്ദ്യം തന്നെ...

    പ്രമേയത്തിന്റെ പുതുമയേക്കാള്‍ എഴുത്തിന്റെ രീതിയും ലളിതവാങ്മയങ്ങളിലൂടെ താങ്കള്‍ സൃഷ്ടിച്ച പാശ്ചാത്തലവുമാണ് എനിക്ക് ആകര്‍ഷണീയമായി തോന്നിയത്....

    ReplyDelete
  39. പ്രിയപ്പെട്ട അക്ബര്‍,
    വിധി വല്ലാതെ ക്രൂരത കാണിച്ചില്ലേ,ഹസ്സനിക്കയോട്?ഓരോ പ്രവാസിയും വിരുന്നുകാരനാകുമ്പോള്‍, വീട്ടില്‍ വിലയുണ്ട്‌;നാട്ടിലും!
    വയസ്സ് കാലത്ത് സമാധാനത്തോടെ, സന്തോഷത്തോടെ ജീവിക്കാനെങ്കിലും പ്രവസിയോടു കുടുംബം കരുണ കാണിക്കണം!
    മനസ്സില്‍ തട്ടിയ കഥ..!
    ആശംസകള്‍!
    സസ്നേഹം,
    അനു

    ReplyDelete
  40. വായിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ കരുതിയത വല്ല മേല്‍ക്കൂരയും മൂക്ക് തേടി വന്നതാകുമെന്നാ ... ആദ്യമൊക്കെ രസിച്ചു വായിച്ചു ..കേട്ടിയോലെ സുഖിപ്പിക്കുന്നതൊക്കെ കണ്ടപ്പോ തോന്നി നാട്ടിലെ ഓര്‍മ്മകള്‍,,ഞങ്ങളുമായി പങ്കു വെക്കുകയാനെന്നു ... കുറെ മുന്നോട്ടു പോയപ്പോള്‍ മനസ്സിലായി ഇത അന്‍വറിന്റെയും ഹസ്സനിക്കയുടെയും കഥയാണെന്ന് ....പുതുമ അവകാശപ്പെടാന്‍ ഇല്ലെങ്കിലും ഇതിലെ ഭാഷ ചാലിയരിന്റെതായത് കൊണ്ട് വരികളില്‍ പുതുമ തോനുന്നു ..
    ബെഞ്ചാലി സര്‍ പറഞ്ഞ പോലെ പ്രവാസം എന്നത് പണ്ട് കാലത്ത് ഒരു കൂര കേട്ടിപ്പോക്കാനും പെങ്ങനെമാരെ കേട്ടിച്ചയക്കാനും ഉള്ള ഉപാധിയായി കണ്ടു പ്രവാസം തേടി പുറപ്പെട്ടവര്‍ ഇന്ന് കൊട്ടാരം പോലുള്ള വീടുകള്‍ കെട്ടിപ്പൊക്കാനും ആഡംബര ജീവിതം നയിക്കാനും ആയി മാറിയിരിക്കുന്നു.. ജീവിതത്തിന്റെ മുക്കാല്‍ പങ്കും വീട് ഉണ്ടാക്കാന്‍ നീക്കി വെച്ച് അവസാനം വീട്ടില്‍ എത്താതെ ആറടി മണ്ണിലേക്ക് പോയവരെ ഓര്‍ത്തു സന്കടപ്പെടുന്നതിലും കൂടുതല്‍ മനസിനെ വേദനിപ്പിച്ചത് അതിനു ശേഷം ആവീടിന്റെ നികുതി അടക്കാനും കരണ്ട് ബില്ല് അടക്കാനും കഷ്ട്ടപ്പെടുന്ന വീട്ടുകാരിയെ ഒര്തിട്ടായിരുന്നു ... ഇത് കഥയല്ല അയല്‍വീട്ടിലെ സത്യം...

    ആവശ്യങ്ങള്‍ നിറവേറിയാല്‍ അനാവശ്യവും തേടി പോകാതെ നാട്ടിലേക്ക് തിരിക്കേണ്ടതിനെ പറ്റി ഓരോ പ്രവാസിയും ചിന്തിക്കേണ്ടിയിരിക്കുന്നു..

    കുടുംബത്തെ സന്തോഷിപ്പികുന്നതോടൊപ്പം എങ്ങിനെ കാശുണ്ടാക്കുന്നു അതെങ്ങിനെ ചിലവഴിക്കണം എന്നും കൂടി ഇടക്കൊക്കെ അവരെ ബോധ്യപ്പെടുത്തി കൊടുക്കേണ്ടിയിരിക്കുന്നു ..ദൈവം രക്ഷിക്കട്ടെ.. എല്ലാ പ്രവാസികളെയും...

    ReplyDelete
  41. പ്രവാസി....
    എന്നും കുന്നും ഒരുപോലെ.....:(

    ReplyDelete
  42. ശീലങ്ങളെ അനുനയിപ്പിക്കാനുള്ള വിമുഖത..!
    ശീലങ്ങളിലേക്കു തന്നെയുള്ള മടക്കയാത്ര..!
    പ്രവാസപ്പരിക്കിലെ രണ്ട് പൊരുത്തക്കേടുകളെ യാണ് ഞാനിവിടെ കണ്ടത്..!
    രണ്ടായാലും വായിപ്പിക്കാനുള്ള ചാലിയാറിന്റെ കരകൌശലം തന്നെയാണ് എനിക്കേറെ ഇഷ്ടമായത്...
    ശീലങ്ങള്‍ സ്വായത്തമാക്കാന്‍ ഇനിയെവിടെ നേരം(സൌദിയില്‍)
    മഞ്ഞ,ചുവപ്പ്,പച്ച....!“നി..ഇതാ...കാത്ത്“...:)

    ReplyDelete
  43. ഒരുമിച്ച് ജീവിക്കാനുള്ള കൊതിയുടെ അവസാനനിമിഷം നാടണയുമ്പോൾ ഗൾഫുകാരനായ ഭർത്താവും ഉപ്പയും വെറും വരുമാനവും തൊഴിലുമില്ലാതെ അലയുന്ന നാട്ടുകാരൻ മാത്രമായി മാറുന്നു. അങ്ങിനെ തിരിച്ച് വിമാനം കയറുന്ന എത്രയോ ആളുകൾ.

    കഥയായാലും അനുഭവമായാലും കാണുന്ന കാഴ്ചകൾ തന്നെ.
    അഭിനന്ദനങ്ങൾ!

    ReplyDelete
  44. പ്രവാസികള്‍ മാത്രമല്ല സാഹിബ്‌ ,ഇപ്പോള്‍ നാട്ടിലുള്ളവരും ഇങ്ങനെ ചില പ്രതിസന്ധികള്‍ നേരിടുന്നുണ്ട് ,നാം നേരത്തെ വരച്ചു വെച്ചിട്ടുള്ള ചിലതെല്ലാം മാറ്റി വരക്കാന്‍ നേരമായി എന്ന് തോന്നുന്നു ,പ്രമേയത്തില്‍ പുതുമ പുലര്‍ത്തുക എന്നത് അത്ര ചില്ലറ കാര്യമല്ല ,അനുപമമായ ശൈലി കാത്തു സൂക്ഷിക്കുന്നുണ്ടല്ലോ അത് തന്നെ ധാരാളം ...

    ReplyDelete
  45. "തിരിച്ചു പോകണം. അതാണ്‌ നല്ലത്. ജീവിതത്തിന്റെ ഈ സായന്തനത്തില്‍ ഇനിയുമൊരു പ്രവാസത്തെപ്പറ്റി ആലോചിക്കുമ്പോള്‍ വിഷമമുണ്ട്. എങ്കിലും..തിരിച്ചു പോണം. എന്നിട്ട് കൈ നിറയെ സമ്മാനങ്ങളും പണവുമായി... വീണ്ടും വരണം. വിരുന്നുകാരനായ പ്രവാസിയായി..."

    അതെ, പ്രവാസിയായ ഓരോ ഹസനിക്കമാരുടെയും അനുഭവ കുറിപ്പ്, നല്ല കഥയായി പറഞ്ഞു. ഹസനിക്കമാരുടെ എണ്ണം നമ്മുടെയിടയില്‍ നിന്നും കൂടാതിരിക്കട്ടെ..
    ആശംസകള്‍..

    ReplyDelete
  46. നല്ല എഴുത്ത്. ഹൃദയസ്പൃക്ക്.

    ReplyDelete
  47. Sabu M H
    അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ
    ശ്രീക്കുട്ടന്‍
    ബെഞ്ചാലി
    ആറങ്ങോട്ടുകര മുഹമ്മദ്‌
    mini//മിനി
    ഷാജു അത്താണിക്കല്‍
    ചെറുവാടി
    khaadu..
    ajesh
    Sandeep.A.K
    Arif Zain
    ഒരു കുഞ്ഞുമയില്‍പീലി
    Hashiq
    മുനീര്‍ തൂതപ്പുഴയോരം
    നാമൂസ്
    ഇസ്മായില്‍ കുറുമ്പടി (തണല്‍)
    naushad kv
    Abdulkader kodungallur
    Mohammedkutty irimbiliyam
    വീ കെ
    Noushad Kuniyil
    Basheer Vallikkunnu
    കൊമ്പന്‍
    മയ്ഫ്ലോവേര്സ്
    Artof വേവ്
    Jefu ജൈലഫ്
    MyDreams
    MT മനാഫ്
    ഷാനവാസ്‌
    ഷബീര്‍ - തിരിച്ചിലാന്‍
    പള്ളിക്കരയില്‍
    ആചാര്യന്‍
    ശുകൂര്‍
    തെച്ചിക്കോടന്‍
    മുകിൽ
    Pradeep കുമാര്‍
    അനുപമ
    ഉമ്മു അമ്മാര്‍
    നികു കേച്ചേരി
    ishaqh ഇസ്‌ഹാക്
    അലി
    സിയാഫ് അബ്ദുള്‍ഖാദര്‍
    എലയോടെന്‍
    shahir chennamangallur

    പ്രിയ സുഹൃത്തുക്കളെ
    കഥ വായിച്ചു നിങ്ങളുടെ മനസ്സില്‍ തോന്നിയത് തുറന്നു പറഞ്ഞതിന് ഞാന്‍ എല്ലാവര്ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. ഈ പ്രോത്സാഹനവും നിര്‍ദേശങ്ങളും എനിക്ക് കൂടുതല്‍ എഴുതാനുള്ള പ്രചോദനം നല്‍കുന്നു.

    സസ്നേഹം.

    ReplyDelete
  48. പ്രവാസിയുടെ നൊബരങ്ങൾ ഒരിയ്ക്കലും അവസാനിയ്ക്കുന്നില്ല...!!

    ReplyDelete
  49. നല്ല എഴുത്തായിരുന്നു. അഭിനന്ദനങ്ങൾ.

    ReplyDelete
  50. ഒരുപാട് നൊമ്പരങ്ങള്‍ തന്നു ഈ കഥ.
    താങ്കളുടെ ശൈലി ആരാധന ഉളവാക്കുന്നു. നല്ല വായനാ സുഖം തന്ന ഈ രചനക്ക് നന്ദി പറയുന്നു.

    ReplyDelete
  51. നല്ല കഥ ,നല്ല ആഖ്യാനം, ഇതുപോലുള്ള ഹസ്സനിക്കമാര്‍ ഒരുപാടുണ്ടാകും അല്ലേ..

    ReplyDelete
  52. ഞാന്‍ മിനിയാന്ന് വളരെ വിശദമായ ഒരഭിപ്രായം ഇത് വായിച്ച് ഇട്ടിരുന്നതായിരുന്നു. ഇന്ന് വെറുതെ ഞാന്‍ വന്നു നോക്കിയതാണ്. അപ്പോള്‍ കാണുന്നില്ല.
    ഹസ്സന്കുട്ടിയുടെ മാനസിക അവസ്ഥ വരുത്തിവെക്കുന്ന, ഓരോ പ്രവാസിക്കും സംഭവിക്കുന്ന അറിയപ്പെടാത്ത മാറ്റങ്ങളെക്കുറിച്ച് ഞാന്‍ എന്റെ കാഴ്ചപ്പാടില്‍ കുറിച്ചതായിരുന്നു ആ അഭിപ്രായം. ഇനി ഞാന്‍ എന്റര്‍ ചെയ്യാന്‍ മറന്നോ എന്നും സംശയിക്കുന്നു. എന്തായാലും കാണാതായപ്പോള്‍ പ്രയാസം തോന്നി.

    കഥ വളരെ ഇഷ്ടപ്പെട്ടിരുന്നു പ്രത്യേകിച്ചും ഒരു പ്രവാസി എന്ന നിലക്ക്.

    ReplyDelete
  53. ലളിതമായ ഭാഷ കൊണ്ടും നല്ല ആശയം കൊണ്ടും മനോഹരമായ കഥ. ..സൗഹൃദം, സ്നേഹം, ബന്ധങ്ങള്‍..എല്ലാത്തിനും അടിസ്ഥാനം ഒന്നു തന്നെ...പണം...! ഹസനിക്ക അതറിയാന്‍ വൈകി..!!!

    ReplyDelete
  54. ഭായി
    @-Echmukutty
    @-പൊട്ടന്‍
    @-മുല്ല
    @-അനശ്വര

    വായനക്കും നല്ല വാക്കുകള്‍ക്കും നന്ദി.

    ------------------
    പട്ടേപ്പാടം റാംജി - പ്രിയ റാംജി. ശരിയാണ് ഇപ്പോഴാണ് താങ്കളുടെ വളരെ നല്ല ഒരു വിലയിരുത്തല്‍ വായിച്ചത് ഓര്‍ക്കുന്നത്. ആ കമന്റ്‌ സ്പാമില്‍ പോയതാവാനാണ് സാദ്ധ്യത. ഇപ്പോള്‍ എന്തോ ഗൂഗിള്‍ തകരാര് ഉണ്ട്. settings ലേക്ക് പോകുന്നില്ല. അത് ശരിയായാല്‍ ഉടന്‍ സ്പാമില്‍ നിന്ന് മാറ്റുന്നതാണ്. ഓര്‍മ്മിപ്പിച്ചതിനു വളരെ നന്ദി.

    ReplyDelete
  55. @-റാംജി. കമന്റ്‌ സ്പാമില്‍ നിന്നും മാറ്റിയിട്ടുണ്ട്. അത് ഇന്നലെ മുതല്‍ അവിടെ കിടക്കുകയായിരുന്നു. ഓര്‍മ്മിപ്പിച്ചതിനു നന്ദി.

    ReplyDelete
  56. ലേബല്‍ കഥ എന്ന് കണ്ടപ്പോ ആശ്വാസമായി.. ജീവിതത്തിലും ഇങ്ങനെയൊക്കെ തന്നെയെന്നു അഭിപ്രായങ്ങള്‍ കാണുമ്പോള്‍ തോന്നുന്നു.. ഇതാവുമോ പ്രവാസികള്‍ തിരിച്ചു വരാതെ അവിടെ തന്നെ നിന്നുപോകുന്നത്!! ഇങ്ങനെ ഉള്ളവര്‍ കുറവാണെന്ന് കരുതി സമാധാനിക്കാംല്ലേ.. കഥ ഇഷ്ടായി അക്ബറിക്ക.

    ReplyDelete
  57. ലേബല്‍ കഥ എന്നു തന്നെയിരിക്കട്ടെ. വായിച്ചയുടനെ കമന്റിടാന്‍ പറ്റിയില്ല എന്തോ സാങ്കേതിക തകരാറ്. ടൈറ്റില്‍ വരവേല്പിനേക്കാള്‍ മുന്തിയതൊന്നും കിട്ടിയില്ലെ? വെറും സംശയം മാത്രം!.

    ReplyDelete
  58. പ്രവാസം കഴിഞ്ഞ് നാട്ടിലെത്തുമ്പോഴുണ്ടാകുന്ന അവസ്ഥാവിശേഷങ്ങൾ നല്ല രീതിയിൽ എഴുതിയിരിക്കുന്നു കേട്ടൊ ഭായ്

    ReplyDelete
  59. പ്രമേയം പുതിയതോ പഴയതോ എന്നത് ഈ കാര്യത്തില്‍ ഒരു വിഷയമേ അല്ല.. പ്രവാസി യുഗാന്തരങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നത്തിന്റെ നേര്‍കാഴ്ച! ചാലിയാര്‍ ഒരുക്കിയ ഈ വിഭവത്തിന്റെ രുചി വിഷാദത്തിന്റെയും, നെടുവീര്‍പ്പിന്റെതും ആണെന്നതാണ്...
    നല്ല കഥ ..
    അഭിനന്ദനങ്ങള്‍ അക്ബര്‍ക്ക

    ReplyDelete
  60. പ്രമേയം പുതിയതോ പഴയതോ എന്നത് ഈ കാര്യത്തില്‍ ഒരു വിഷയമേ അല്ല.. പ്രവാസി യുഗാന്തരങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രശ്നത്തിന്റെ നേര്‍കാഴ്ച! ചാലിയാര്‍ ഒരുക്കിയ ഈ വിഭവത്തിന്റെ രുചി വിഷാദത്തിന്റെയും, നെടുവീര്‍പ്പിന്റെതും ആണെന്നതാണ്...
    നല്ല കഥ ..
    അഭിനന്ദനങ്ങള്‍ അക്ബര്‍ക്ക

    ReplyDelete
  61. "തിരിച്ചു പോകണം. അതാണ്‌ നല്ലത്. ജീവിതത്തിന്റെ ഈ സായന്തനത്തില്‍ ഇനിയുമൊരു പ്രവാസത്തെപ്പറ്റി ആലോചിക്കുമ്പോള്‍ വിഷമമുണ്ട്. എങ്കിലും..തിരിച്ചു പോണം. എന്നിട്ട് കൈ നിറയെ സമ്മാനങ്ങളും പണവുമായി... വീണ്ടും വരണം. വിരുന്നുകാരനായ പ്രവാസിയായി...“

    ശരിക്കും കണ്ണ് നിറഞ്ഞു.

    ReplyDelete
  62. Lipi Ranju said...
    Mohamedkutty മുഹമ്മദുകുട്ടി
    മുരളീമുകുന്ദൻ , ബിലാത്തിപട്ടണം
    Jazmikkutty
    Areekkodan | അരീക്കോടന്‍
    വായനക്കും പ്രോത്സാഹനത്തിനു എല്ലാവര്ക്കും നന്ദി.
    ------------------------

    ReplyDelete
  63. പ്രിയപ്പെട്ടവരേ.

    പ്രവാസം മതിയാക്കി പോയവരുടെ പ്രവാസത്തിലെക്കുള്ള തിരിച്ചു വരവ് ഇന്നു കഥയല്ലാതായിരിക്കുന്നു. അതാവാം പലര്‍ക്കും വിഷയം പുതുമയില്ലാ എന്നു തോന്നിച്ചത്. ആ പുതുമയില്ലായ്മയാവട്ടെ മോചനമില്ലാത്ത പ്രവാസം എന്ന ഏറ്റവും വലിയ ദുഃഖ സത്യവും.

    എന്നാല്‍ എല്ലാ പ്രവാസ സങ്കല്പങ്ങള്‍ക്കുമപ്പുറത്തു, ഗള്‍ഫു നഗരങ്ങളുടെ പുറമ്പോക്കുകളില്‍ അന്നത്തിനു വക തേടുന്ന ഒരു കൂട്ടരുണ്ട്. മരുഭൂമികളിലും മറ്റും ഒറ്റപ്പെട്ടു കഴിയുന്നവര്‍. അവരെ ആരും ഗൌനിക്കാറില്ല.

    അവരും എണ്ണപ്പാടങ്ങള്‍ തേടി പറന്നു വന്നു പ്രസാസത്തിന്റെ ഊഷരഭൂമിയില്‍ ചിറകറ്റു വീണവരാണ് . അവര്‍ എങ്ങിനെ പ്രവാസലോകത്ത്‌ നിലനില്‍ക്കുന്നു, എല്ലാ പ്രതികൂല സാഹചര്യങ്ങളോടും പൊരുതാന്‍ അവര്‍ക്കുള്ള പ്രേരണ എന്ത്. തങ്ങള്‍ എന്തിനു വേണ്ടി ജീവിതം ഹോമിച്ചുവോ അതു ഒടുവില്‍ തിരിച്ചു കിട്ടുന്നുണ്ടോ എന്നൊക്കെയുള്ള ഒരു അന്വേഷണത്തില്‍ നിന്നാണ് ഈ കഥ പിറക്കുന്നത്‌.

    മരുഭൂയാത്രകളിലെ ചില നേര്‍ക്കാഴ്ചകളുടെ കഥാവിഷ്ക്കാരം.

    എന്‍റെ അവതരണത്തെ വിലയിരുത്തി ഗുണങ്ങളും ദോഷങ്ങളും പറഞ്ഞു തന്നു എന്നെ പ്രോത്സാഹിപ്പിച്ച എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു.

    ReplyDelete
  64. "സ്വസ്ഥതയും സമാധാനവുമൊക്കെ നമ്മുടെ ആഗ്രഹങ്ങള്‍ മാത്രമല്ലേ. ഒരു കണക്കിന് നമ്മളെല്ലാം വെറും സ്വപ്നജീവികള്‍ മാത്രമാണ് അന്‍വര്. യാഥാര്‍ത്ഥ്യം സ്വപങ്ങളില്‍ നിന്നു എത്രയോ അകലെയാണ്".

    സത്യം ... ഈ വരികള്‍ ..
    ഹസ്സനിക്ക വേദനിപ്പിച്ചു കളഞ്ഞല്ലോ ശ്രീ അക്ബര്‍ . നല്ല രചനകള്‍ ഇനിയും ഉണ്ടാവട്ടെ
    ആശംസകള്‍

    ReplyDelete
  65. ആ പള്ളിക്കര പറഞ്ഞ കമന്റ് രണ്ട് കയ്യും പൊക്കി സല്യൂട്ട് ചെയ്യുന്നു.കൂട്ടത്തില്‍ ഇത് കഥ മാത്രമായിരിക്കണേ എന്ന പ്രാര്‍ത്ഥനയും.

    ReplyDelete
  66. കഥ നന്നായി. വീക്ഷണം പള്ളിക്കരയില്‍,ഉമ്മു അമ്മാര്‍ എന്നിവരുടെതാണെന്റെതും.ഹസ്സനിക്ക നല്ല പെട അര്‍ഹിക്കുന്നു, അയ്യാളുടെ പിടയും

    ReplyDelete
  67. ഞാനെത്താന്‍ ഒരു പാട് വൈകി...............പ്രവാസത്തിന്റെ പൊള്ളുന്ന വര്‍ത്തമാനങ്ങള്‍ എമ്പാടും.........പ്രവാസിയല്ലെങ്കിലും പ്രവാസി ജീവിത പരിസരത്തു തന്നെ എന്റെ ജീവിതവും.അത് കൊണ്ട് തന്നെ പ്രവാസ കഥകള്‍ പെട്ടെന്ന് ഉള്‍കൊള്ളാന്‍ കഴിയുന്നു........
    ഇക്കാ ........ എഴുത്ത് പുതിയ തലങ്ങളിലേക്ക് ഉയരുകയാണല്ലോ.ആശംസകള്‍ ............

    ReplyDelete
  68. "കഴിഞ്ഞ മുപ്പതു വര്‍ഷവും ഞാനിവിടെ അതിഥി ആയിരുന്നില്ലേ. രണ്ടു വര്ഷം കൂടുമ്പോള്‍ രണ്ടോ മൂന്നോ മാസം തങ്ങി പോകുന്ന ഒരു വിരുന്നുകാരന്‍. കൈ നിറയെ പണവും സമ്മാനങ്ങളുമായി വരുന്ന, സ്നേഹവും ലാളനയും മാത്രം നല്‍കിയ നല്ല പിതാവ്, ഭര്‍ത്താവ്. ഒന്നിലും ഇടപെടാതെ, ആരുടേയും ഇഷ്ടാനിഷ്ടങ്ങളെ എതിര്‍ക്കാതെ, മക്കളെ ശാസിക്കാതെ, വരവ് ചിലവുകളെക്കുറിച്ച് കണക്കു പറയാതെ, നിര്‍ല്ലോഭം പണവും സ്നേഹവും നല്‍കിയ നല്ല കുടുംബനാഥന്‍

    പക്ഷെ ഇപ്പോള്‍ ഞാന്‍ ഈ വക കാര്യങ്ങളിലൊക്കെ ഇടപെടുന്നത്, വല്ലപ്പോഴുമൊക്കെ എന്നില്‍ നിന്ന് ചോദ്യങ്ങള്‍ ഉണ്ടാകുന്നത്, എന്റെ ശബ്ദത്തിന്റെ മാര്‍ദവം എവിടെയൊക്കെയോ നഷ്ടപ്പെടുന്നത്, ഗള്‍ഫു വരുമാനമില്ലാതെ ഇനിയും കുടുംബത്തെ നയിക്കാനാകുമോ എന്ന ആശങ്ക, ഇതൊക്കെ വീട്ടുകാരെ അസ്വസ്ഥരാക്കുന്നുവെങ്കില്‍ കുറ്റം പറയാനാകുമോ.
    Sathyam.... parama sathyam... Hassanikkamar othiri othiriyundu.... pravasikalil ereperum hassanikkamar thanne.... Karava pashukkal....nannayi ezhuthi phalippichu Akbar...ishttamayi ee varavellppu.

    ReplyDelete
  69. ചാലിയാറിലെ പോസ്റ്റുകള്‍ ഒക്കെ ഞാന്‍ മുടങ്ങാതെ വായിക്കും ട്ടോ .ഇപ്പോള്‍ ഓരോ തിരക്ക് കൊണ്ട് പതിവായി കമന്റ്‌ എഴുതല്‍ ഒന്നും നടക്കുന്നില്ല .എന്നാലും ബ്ലോഗ്‌ വായന ക്ക് മുടക്കം വരുത്തിയിട്ടില്ല ...
    അവിടെ എല്ലാവര്ക്കും പുതുവത്സരാശംസകള്‍ !

    ReplyDelete
  70. അക്ബര്‍,
    ഇപ്പോള്‍ എന്‍റെ പോസ്റ്റില്‍ താങ്ങലെഴുതിയ കമന്ടിന്‍റെ സാരാംശം ഞാന്‍ മനസിലാക്കുന്നു.
    നന്ദി.

    ReplyDelete
  71. ഒരു സുഹ്യത്ത് ചോദിച്ചതു പോലെ , ഗ്യഹാതുരത്വത്തിന്റെ മധുര നൊമ്പങ്ങളും സുഖമുള്ള സ്വപ്നങ്ങളുമായി ഒരോപ്രവാസിയും നെഞ്ചില്‍ താലോലിക്കുന്ന അവന്റെ ജന്മനാട്ടിലേയ്ക്കുള്ള മടക്കം അവന് പേടി സ്വപ്നമാകുന്നു. എന്തു വൈപരീത്യം!!

    ReplyDelete
  72. ഇന്നല്ലെങ്കില്‍ നാളെ ഒരു മടക്കയാത്ര വേണം.. ആലോചിച്ച് ഒരു പിടിത്തംകിട്ടാതെ വരുന്നു മിക്കവര്‍ക്കും.. സമ്പത്ത് എല്ലാറ്റിനും മീതെ മാനദണ്ഡ്മാവുമ്പോള്‍ ഉത്കണ്ഡ ഒഴിയാതെയാവുന്നത് സ്വാഭാവികം. എല്ലാം നാഥനില്‍ സമര്പ്പിച്ച നല്ല നാളെയില്‍ ഇന്നിന്റെ ജീവിതം ഉരുകി തീരുകയാണു..

    കഥയും കമന്റുകളും വായിച്ചു .. കഥയേറേ ഇഷ്ടമായി ..കമംന്റുകളും.. പള്ളിക്കരയുടെ കമന്റിനു താഴെ ഒരു ഒപ്പ് :)

    ReplyDelete
  73. ഹൃദയസ്പര്‍ശിയായ രചന.
    "അക്കരെ നിന്നാല്‍ ഇക്കരെ പച്ച
    ഇക്കരെ നിന്നാല്‍ അക്കരെ പച്ച"
    കുറെ അനുഭവങ്ങളും,മറ്റുള്ളവരുടെ
    അനുഭവങ്ങളും ഉള്‍ക്കൊണ്ട എനിക്ക്
    ഈ കഥ ഉള്ളില്‍ കൊള്ളുന്നതായി തോന്നി.
    ആശംസകള്‍

    ReplyDelete

അപിപ്രായങ്ങളും വിമർശനങ്ങളും എഴുമല്ലോ..