ബടെ വാ ഒരുമ്പെട്ടോനെ... വല്ല്യുമ്മ ഞമ്മളെ മുടി വെട്ടിക്കാൻ വിളിക്കുന്ന വിളിയാ. മൊട്ടത്തലയായിരുന്നു ഓർമ്മ വെച്ച നാളുകളിലൊക്കെ. മുടി, കാലിഞ്ച് വളരുമ്പോഴേക്കും വല്ല്യുമ്മ ദൂ ദനെ അയച്ചു സൈദാലിക്കയെ വരുത്തും. മുറ്റത്ത് ഒരു നീണ്ട പടിയിട്ട് കാലുകൾ അപ്പുറവും ഇപ്പുറവും ഇട്ടു സൈദാലിക്ക സഞ്ചിയിലെ പണിയായുധങ്ങൾ നിരത്തി വെച്ച് നീട്ടി വിളിക്കും. കുട്ട്യേ....
Monday, December 14, 2015
Sunday, September 20, 2015
Monday, July 6, 2015
പുട്ട് പുരാണം
ബീഫ് നിരോധിച്ചെന്നു കേട്ടു ചിരിക്കണോ കരയണോ എന്ന സംശയത്തിലാണ് ഞാന്. ബീഫിന്റെ കൂടെ പൊറോട്ടയോ ദോശയോ അങ്ങിനെ എന്തും കഴിക്കാൻ ഇഷ്ടമായിരുന്നു. പുട്ടൊഴികെ.
ഞാനും പുട്ടും തമ്മിൽ പണ്ടേ യോജിപ്പിലല്ല. പിന്നെ വാശിപിടിച്ചാൽ വീട്ടീന്ന് ഒന്നും കിട്ടില്ലാ എന്നറിയാവുന്നതുകൊണ്ട് ഒരു ഡിമാണ്ട് വെക്കും. പഴം ഉണ്ടെങ്കിൽ കഴിക്കാം. ഉമ്മ പുട്ടിന്റെ കൂടെ രണ്ടു മൈസൂർ പഴം ബോണസായി തരും.
ഞാനും പുട്ടും തമ്മിൽ പണ്ടേ യോജിപ്പിലല്ല. പിന്നെ വാശിപിടിച്ചാൽ വീട്ടീന്ന് ഒന്നും കിട്ടില്ലാ എന്നറിയാവുന്നതുകൊണ്ട് ഒരു ഡിമാണ്ട് വെക്കും. പഴം ഉണ്ടെങ്കിൽ കഴിക്കാം. ഉമ്മ പുട്ടിന്റെ കൂടെ രണ്ടു മൈസൂർ പഴം ബോണസായി തരും.
Monday, December 29, 2014
ഗ്രാമത്തിലെ വഴിവിളക്ക്

ഗ്രാമത്തിലെ ആ വഴിവിളക്കിനെ പാനൂസ് എന്നായിരുന്നു ഞങ്ങൾ വിളിച്ചിരുന്നത്.. കടത്തുകടവിലേക്കുള്ള വഴിയിൽ സന്ധ്യമയങ്ങും മുമ്പേ ആരാണ് വിളക്ക് കത്തിച്ചിരുന്നത് എന്ന് ഓർമ്മയില്ല. തൂണിൽ നാട്ടിനിർത്തിയ ചില്ലുകൂടിനുള്ളിലെ ചിമ്മിണിവിളക്ക് എണ്ണതീർന്നു അണയുമ്പോഴേക്കും ഗ്രാമം സുഖനിദ്രയിൽ മയങ്ങിയിരിക്കും. കാലപ്പക്ഷി കൊത്തിപ്പറന്നുപോയ ആ ഗ്രാമ്യബിംബം ഇന്നും ഗൃഹാതുരതയുടെ ഗതകാലസ്മരണകളിൽ ക്ലാവ് പിടിക്കാതെ മുനിഞ്ഞു കത്തുന്നു..
Tuesday, November 4, 2014
മായിനും ജിന്നും.
പണ്ട് വളരെ പണ്ട് നടന്നത്. ചാലിപ്പാടത്തു ഇടവമേഘങ്ങൾ വാശിയോടെ പെയിതിറങ്ങുന്ന പെരുമഴക്കാലം. നെൽപാടങ്ങൾ വലിയ വെള്ളക്കെട്ടായി രൂപപ്പെടുമ്പോൾ അവ അല്ലമ്പ്രകുന്നിന്റെ താഴ്വാരത്തുള്ള ചെത്തുവഴിത്തോട്ടിലൂടെ (ചെറിയ കനാൽ ) ചാലിയാറിലേക്ക് കുത്തി ഒഴുകും. അങ്ങിനെ ഒരു മഴക്കാലത്താണ് മായിൻ ജിന്നുമായി സംഭാഷണത്തിൽ ഏർപ്പെടുന്നത്.
.
Sunday, September 14, 2014
മരുഭൂമിയിൽ ഒരു രാത്രി.
![]() |
| മനാഫ് മാഷിന്റെ കുക്കിംഗ് ലാബിൽ വള്ളിക്കുന്നിന്റെയും വട്ടപ്പൊയിലിന്റെയും പരീക്ഷണങ്ങൾ |
Monday, March 17, 2014
Saturday, January 25, 2014
വഹബ ക്രെയിറ്റർ- മരുഭൂമിയിലെ വിസ്‌മയം
മാസങ്ങൾക്ക് മുമ്പ് മദായിൻ സ്വാലിഹിലേക്ക് നടത്തിയ യാത്രക്ക് ശേഷം മറ്റൊരു യാത്ര പോകുന്നത് വഹബ ക്രെയിറ്റർ എന്ന അത്ഭുതം നേരിട്ട് കാണാനായിരുന്നു. മരുഭൂമിയിൽ രൂപപ്പെട്ട രാജ്യമാണ് സൗദി അറേബ്യ. വലിച്ചു കെട്ടിയ നൂല് പോലെ തരിശുഭൂമി കീറി മുറിച്ചു കടന്നു പോകുന്ന റോഡുകളാണ് നഗരങ്ങളെ ബന്ധിപ്പിക്കുന്നത്. അതിനാൽ ഈ രാജ്യത്ത് അധിവസിക്കുന്നവർക്കു മരുഭൂമിയിലൂടെയുള്ള സഞ്ചാരം പരിചിതമാവാം. എന്നാൽ മരുഭൂമിയിലേക്കുള്ള സഞ്ചാരം അധികമാരും നടത്താറില്ല. അത് അൽപം സാഹസികമാണ് എന്നത് തന്നെ കാരണം.
Wednesday, January 8, 2014
ബദു ഗ്രാമത്തിലേക്ക് ഒരു യാത്ര
ശക്തമായ കാറ്റ് പലപ്പോഴും ഞങ്ങളുടെ വാഹനത്തെ ആട്ടി ഉലച്ചു കൊണ്ടിരുന്നു. എതിർ ദിശയിൽ ട്രെയിലറുകൾ കടന്നു പോകുമ്പോൾ ഭീതിപ്പെടുത്തുന്ന കുലുക്കം അനുഭവപ്പെടുന്നു. വാഹനത്തിലെ ശീതീകരണ സംവിധാനത്തെ നിഷ്പ്രഭമാക്കി പുറത്തെ ചൂട് ഉള്ളിലേക്ക് തുളച്ചു കയറുന്നുണ്ട്.
പൊടിക്കാറ്റിന്റെ മുന്നറിയിപ്പ് ബോർഡ് പലയിടത്തും കണ്ടു. റോഡ് ചുട്ടു പഴുക്കുകയായിരുന്നു. മരുഭൂമിയിലെ ഓരോ മണൽത്തരിയും തീപ്പൊരി പോലെ തിളങ്ങുന്നു. ഓടിക്കൊണ്ടിരിക്കു മ്പോൾ മുന്നിൽ കുറച്ചകലെയായി പുഴ കുത്തിയൊഴുകുന്ന പോലെ ഒരു ജലാശയം. അത് അടുക്കും തോറും പിടി തരാതെ അകന്നകന്നു പോകുന്നു. യാത്രികനെ മോഹിപ്പിച്ചു മുന്നോട്ടു നയിക്കുന്ന ഈ മരീചിക മരുഭൂമിയുടെ കൂടപ്പിറപ്പാണ്. പ്രവാസിയുടെ സ്വപ്‌നങ്ങൾ പോലെ..
പൊടിക്കാറ്റിന്റെ മുന്നറിയിപ്പ് ബോർഡ് പലയിടത്തും കണ്ടു. റോഡ് ചുട്ടു പഴുക്കുകയായിരുന്നു. മരുഭൂമിയിലെ ഓരോ മണൽത്തരിയും തീപ്പൊരി പോലെ തിളങ്ങുന്നു. ഓടിക്കൊണ്ടിരിക്കു
Tuesday, January 7, 2014
മഴവില്ലിൻ മറയത്തു
മഴവില്ലിൻ മറയത്തു - അണിയറ പ്രവർത്തകർക്ക് ആശംസകളോടെ..
------------------------------------------
നവ സാങ്കേതിക വിദ്യയുടെ വർത്തമാന കാലം തുറന്നിട്ട അറിവിന്റെ ചക്രവാളം എഴുത്തും വായനയും ചർച്ചകളുമായി ഇന്ന് ശബ്ദമുഖരിതമാണ്. ഭാഷാ സ്നേഹികളായ ഒട്ടേറെ ധിഷണാശാലികളുടെ സജീവ പങ്കാളിത്തം കൊണ്ട് ധന്യമാണ് ഇന്ന് സൈബർ ലോകം.
അക്ഷര സ്നേഹികളായ ഒരു ചെറു സംഘത്തിന്റെ നിസ്വാർഥമായ സമർപ്പണ ബോധത്തിൽ നിന്നാണ് മലയാളത്തിന്റെ മഴവില്ല് സൈബർ ലോകത്ത് വിരിഞ്ഞത്.
Wednesday, December 18, 2013
Sunday, December 15, 2013
പുഴയോട് നിലാവ് പറഞ്ഞത് - (കഥ )
പാമ്പ് ,തേള്, പല്ലി, പഴുതാര, പൂച്ച, നായ, കോഴി, എലി, മണ്ണിര, തുടങ്ങിയ എല്ലാ ജീവികളും ഭൂമിയുടെ അവകാശികള്‍ ആണെന്ന് ബഷീര്‍ എഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്. ഒന്നിനെയും ഉപദ്രവിക്കുന്നത് എനിക്ക് സഹിക്കില്ല. എന്നാല്‍ മൂസ അങ്ങിനെ ആയിരുന്നില്ല. കണ്ണില്‍ കണ്ടതിനെയെല്ലാം ഉപദ്രവിക്കും. എനിക്ക് അവന്‍റെ ഈ ആക്രമണ സ്വഭാവം ഒട്ടും ഇഷ്ടമല്ല. അങ്ങിനെയാണ് ഞാനും മൂസയും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകുന്നത്.
Tuesday, December 10, 2013
സൈനബ
ഞാൻ നാലാം ക്ലാസിലെത്തുമ്പോൾ ക്ലാസിലെ ഏറ്റവും മുതിർന്ന കുട്ടിയായിരുന്നു സൈനബ. എനിക്കും രണ്ടു കൊല്ലം മുമ്പേ നാലാം ക്ലാസിലെത്തിയവൾ. അവളെ വീണ്ടും തോല്പിച്ചതിനു അവളുടെ ഉമ്മ ഹെഡ് മാഷോട് കുറേ വഴക്കിട്ടു. ഇനി മകളെ സ്കൂളിലേക്ക് അയക്കില്ലെന്ന് കട്ടായം പറഞ്ഞു അവർ പോയത് ഞാനോർക്കുന്നു.
സൈന പിന്നെയും സ്കൂളിൽ വന്നു. പലപ്പോഴും അവൾ എത്തുമ്പോൾ പിള്ളമാഷിന്റെ മലയാളം ക്ലാസ് പകുതിയായിട്ടുണ്ടാകും. എത്ര വൈകി വന്നാലും "സൈനത്താത്ത വന്നല്ലോ..കേറി കുത്തിരിക്കീ, സൈനമ്മായി ഇന്ന് നേരത്തെ പോന്നല്ലോ" എന്നോ മറ്റോ പറയുകയല്ലാതെ പിള്ള മാഷ് അവളെ വഴക്ക് പറയാറുണ്ടായിരുന്നില്ല.
Subscribe to:
Posts (Atom)

















